Thursday, May 5, 2011

വെൽക്കം റ്റു ദുബായ്...

"വെൽക്കം റ്റു ദുബായ്"


വെൽക്കം റ്റു ദുബായ്” എന്ന് മറുപടി റ്റൈപ്പ് ചെയ്ത് മെയിൽ റിപ്ലൈ ബട്ടണിൽ ഞെക്കുംബോൾ എന്റെ കൊരവള്ളിയിൽ ഞാൻ തന്നെ ഞെക്കുകയാണെന്ന്  ഒരിക്കലും കരുതിയില്ല.എന്റെ അമ്മായിയപ്പനും  അമ്മായിയമ്മയും  അളിയനും (ഭാര്യാ സഹോദരന്‍) അളിയന്റെ കെട്ടിയവളും, കുഞുങ്ങളും,  അളിയന്റെ അളിയനും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെൽ കാണാൻ നാട്ടില്‍ നിന്നും ഒരു റ്റൂർ പാക്കേജ് വഴി ഒരു മാസത്തേക്ക് ദുബായിലേക്ക് വരുന്നു എന്നും, വന്നാൽ മറ്റ് ബന്ധുജനങ്ങൾക്കൊപ്പം സമയം ചിലവിടുന്നതിനിടയിൽ എന്നോടൊപ്പവും കഴിയാൻ അവർക്ക് ആഗ്രഹമുണ്ട് എന്നായിരുന്നു അളിയന്റെ മെയിലിന്റെ ഉള്ളിലിരിപ്പ്.


വിവരം അറിഞപ്പോൾ സന്തോഷം തോന്നി. നാട്ടില്‍ ലീവിന് പോകുംബോൾ പോലും അവരോടൊപ്പം സമയം  ചിലവഴിക്കാൻ സാധിക്കാത്തത് ഓർത്ത് പലപ്പോഴും കര്‍ച്ചീഫ് എടുത്ത് കണ്ണ് തുടച്ച് പിഴിഞിട്ടുണ്ട്. എതായാലും അവർ ഇവിടെ എത്തിയാൽ രണ്ട് ദിവസം കൂടെ താമസിപ്പിച്ച് ഫെസ്റ്റിവെല്‍ ഒക്കെ കാണിച്ച് ആ കേടങ്ങ് തീര്‍ക്കാം എന്ന് കരുതി. അവളുടെ  വീട്ടുകാരെ ഞാൻ സ്നേഹിക്കുന്നില്ല ഗൌനിക്കുന്നില്ല അവരെ നോക്കി ഞാന്‍ ഇളിച്ച് കാണിക്കുന്നില്ല എന്നൊക്കെയുള്ള, കെട്ടിയവളുടെ പരാതിയും തീരുമല്ലോ എന്ന് മനസ്സില്‍ കരുതി.

ജോലി കഴിഞ് ഓഫീസില്‍ നിന്നും ഫ്ലാറ്റിലെത്തി. ഭാര്യയോട് വിവരം അറിയിച്ചു. അവള്‍ക്ക് വിവരത്തിന് ഫോണ്‍ ഉണ്ടായിരുന്നത്രേ. മറ്റന്നാള്‍ അവര്‍ വരുന്നു. വന്നാല്‍  ആദ്യം അവര്‍ അവളുടെ ചേച്ചിയുടേയും  കുടുംബത്തിന്റേയും കൂടെയായിരിക്കും തങുക പിന്നെ മറ്റ് ബന്ധു ജനങള്‍ അത് കഴിഞ് നമ്മുടെ കൂടെയും. അങ്ങിനെയാണത്രേ അവരുടെ യാത്രാ പദ്ധതികള്‍.ഇത് കേട്ട് ഒരു ജാഡക്ക് ഞാന്‍ പറഞു “അതെങ്ങിനെ ശരിയാകും? അവര്‍ ആദ്യം ഇവിടെ താമസിക്കട്ടെ, അത് കഴിഞ് മറ്റ് ബന്ധുവീടുകളില്‍ പോയാല്‍ മതി” !

ദിവസം മറ്റന്നാള്‍. സമയം മറ്റന്നാള്‍ ഉച്ച. ഒഫീസില്‍ ഇരിക്കുംബോള്‍ ഭാര്യയുടെ ഫോണ്‍ വന്നു. പറഞത് പോലെ  അവളുടെ സഹോദരിയും ഭര്‍ത്താവും എയര്‍പോര്‍ട്ടില്‍ പോയി അവരെ സ്വീകരിച്ച് വീട്ടില്‍ എത്തിച്ചു എന്ന്. ജോലി കഴിഞ് ഫ്ലാറ്റിലെത്തി കോളിങ് ബെല്ലില്‍ ഞെക്കി. ‘ടിംങ് ടോങ്’ എന്ന പതിവ് ശബ്ദത്തിന് പകരം ‘ഠീം ഛീലീം ഡം ട്ടഠാര്‍ ബ്ലൂം..‘ എന്നൊരു ശബ്ദമാണ് അകത്ത് നിന്നും കേട്ടത്. ആരാ ഈ കോളിങ്ങ് ബെല്‍ മാറ്റി വെച്ചത് എന്ന് ശങ്കിച്ച് നില്‍ക്കുംബോള്‍, ഭാര്യ വാതില്‍ തുറന്നു. അകത്ത് കയറിയ ഞാന്‍ ഞെട്ടിപ്പോയി. അളിയന്റെ കുരുത്തംകെട്ട സന്താനങ്ങള്‍  തല്ല് കൂടി വരാന്തയിൽ വെച്ചിരുന്ന ഫിഷ് റ്റാങ്ക് തകര്‍ത്ത് നിലത്തിട്ടിരിക്കുന്നു. അതിന്റെ ശബ്ദമായിരുന്നു കോളിങ് ബെല്ലിന് പകരമായി ഞാന്‍ കേട്ടത്.. അതിലുള്ള എന്റെയും എന്റെ മക്കളുടേയും പ്രിയപ്പെട്ട നിറമാര്‍ന്ന മത്സ്യങള്‍, ഐ പി എല്ലിന് ചിയര്‍ ഗേള്‍സ് കിടന്ന് തുള്ളുന്നത് പോലെ തറയില്‍ കിടന്ന് തുള്ളുന്നു. അളിയന്റെ സന്താനങ്ങളുടെ  പരാക്രമങ്ങള്‍ കണ്ട്  ഭയന്ന് വിറച്ച് എന്റെ മൂന്ന് മക്കളും മുയലുകളെ പോലെ  ഒരു മൂലക്ക് നില്‍ക്കുന്നു.

നേരേ ഹാളിലേക്ക് ഞാന്‍ കാലെടുത്ത് വെച്ചു.ചത്ത തിമിംഗലം കരക്കടിഞത് പോലെ  അളിയന്‍ സോഫായില്‍ കിടക്കുന്നു. അളിയന്റളിയന്‍ ഡൈയിനിങ് റ്റേബിളിലിരുന്ന് കോഴി ബിരിയാണി കഴിക്കുന്നു. അവന്‍ അതിലെ കോഴിയുടെ ഭാഗങള്‍ എടുത്ത് കടിച്ച് വലിക്കുന്നത് കണ്ടപ്പോള്‍, പണ്ട് അവന്റെ അപ്പനേയും അമ്മച്ചിയേയും ഓടിച്ചിട്ട് കൊത്തിക്കൊന്ന കോഴിയാണോ ഇതെന്ന് ഞാന്‍ സംശയിച്ചുപോയി.

അമ്മാവനെ നോക്കുംബോള്‍, അമ്മാവന്‍ എന്റെ മക്കളുടെ വീഡിയോ ഗെയിം പ്ലെയറിൽ  കളിക്കുന്നു. ജോയ് സ്റ്റിക്കിന്റെ ബട്ടന്‍ തള്ളവിരല്‍ കൊണ്ട് കുത്തി അകത്തേക്കിടാന്‍ ശ്രമിക്കുകയാണോ അതോ കളിക്കുകയാണോ എന്നൊരു സംശയം. അമ്മാതിരി രീതിയിലാണ് അതില്‍ ഞെക്കിക്കൊണ്ടിരുന്നത് .റ്റി വി സ്ക്രീനില്‍ നോക്കിയപ്പോള്‍ അമ്മാവന്‍ ഓടിച്ച് കൊണ്ടിരിക്കുന്ന കാര്‍, ഇനി ഇടിക്കാന്‍ സ്ഥലമൊന്നും ബാക്കി വെച്ചിട്ടില്ല. ഇങ്ങിനെ ഓടിക്കുകയാണെങ്കില്‍ ആ കാര്‍ റ്റിവിയും ഇടിച്ച് പൊളിച്ച് ഫ്ലാറ്റിന്റെ ചുവരും പൊളിച്ച് താഴെ പുറത്ത് റോഡില്‍ പോയി വീഴുമെന്ന് ഞാന്‍ ഭയപ്പെട്ടുപോയി!!

നേരേ അടുക്കള ഭാഗത്തേക്ക് പോയി. അവിടെ നോക്കുംബോള്‍ അടുപ്പിലിരിക്കുന്ന വന്‍ പാത്രങ്ങളില്‍, അമ്മായിയും അളിയന്റെ ഭാര്യയും എന്റെ ഭാര്യയും കൂടി ചേര്‍ന്ന് അവരുടെ ആരുടേയോ വൈഡൂര്യക്കമ്മല്‍ അതിനകത്ത് വീണുപോയതുപോലെ വലിയ തവി കൊണ്ട് ഇളക്കുന്നു കോരുന്നു  നോക്കുന്നു. ഒന്ന് കുളിക്കാമെന്ന് കരുതി കുളിമുറിയില്‍ കയറാന്‍ പോകുംബോള്‍ എന്റെ മൊബൈല്‍ ശബ്ദിച്ചു. എടുത്ത് നോക്കുംബോള്‍ ക്രെഡിറ്റ് കാര്‍ഡ് വേണമോ എന്ന ചോദ്യവുമായി മറുതലക്കല്‍ ഒരു കിളി മൊഴി.എന്റെ പെഴ്സില്‍ റമ്മിക്കുള്ള ഒരു കുത്ത് ചീട്ട് വെച്ചിരിക്കുന്നത്  പോലെ  കാറ്ഡുകള്‍ നിറച്ച് വെച്ചിട്ടുള്ള  ഞാന്‍ ആ ക്ഷണം നിരസിച്ചുകൊണ്ട് കുളിക്കാന്‍ കയറി.

കുളി കഴിഞ് തിരികെ ഇറങ്ങുമ്പോൾ അളിയന്റളിയന്‍ എന്റെ മൊബൈല്‍ എടുത്ത് ബാല്‍ക്കണിയില്‍ നിന്ന് ഫോണ്‍ ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. എന്നെ കണ്ടപ്പോള്‍
“അളിയാ നാട്ടിലൊന്ന് വിളിച്ചതാ പെങ്ങളുടെ ഭര്‍ത്താവ് മൂന്നാമത്തെ അറ്റാക്ക് വന്ന്,നാല് ദിവസമായിട്ട് ഐ സി യുവിലാണ് . വിട്ടില്‍ വിളിച്ചൊന്ന് വിവരം തിരക്കിയതാ”
കൊള്ളാം, പെങ്ങളുടെ  ഭര്‍ത്താവ് വടിയാകാന്‍ കിടക്കുന്നു. അവന്‍ നാട് കാണാന്‍ ഇറങ്ങിയേക്കുന്നു. എന്ന് മനസ്സില്‍ പറഞുകൊണ്ട് അവന്‍ തന്ന ഫോണ്‍ വാങ്ങി ബാക്കി എത്ര തുകയുണ്ടെന്ന് നോക്കിയപ്പോള്‍ ഞാന്‍ ഐ സി യുവില്‍ ആയിപ്പോകുമെന്ന് തോന്നി. ഉച്ചക്ക് 50 ദിര്‍ഹം ബാലന്‍സ് കിടന്നത് ഇപ്പോള്‍ മൈനസ് രണ്ടര എന്ന് കാണിക്കുന്നു.

രാത്രി കിടക്കാനായി നോക്കുമ്പോൾ അമ്മാവനും അമ്മായിയും ഞങ്ങളുടെ കിടപ്പ് മുറി നിസ്സാരമായി കയ്യേറി. രണ്ടാമത്തെ കിടപ്പ് മുറിയില്‍ അളിയനും ഭാര്യയും കൂടി ഇടിച്ച് കയറി. ഹാളില്‍ അളിയന്റളിയനും അളിയന്റെ കുരുത്തം കെട്ട പിള്ളേരും കൂടി ബലമായി കടന്ന് കൂടി. ഞാനും ഭാര്യയും മൂന്ന് കുട്ടികളും വഴിയാധാരമായി. എങ്കിലും ഭാര്യയെ അവളുടെ മാതാപിതാക്കള്‍ തല്‍ക്കാലത്തേക്ക് അവരോടൊപ്പം ദത്തെടുത്തു. ഇടുങ്ങിയ ഇടനാഴിയിൽ ഞാനും എന്റെ മൂന്ന് മക്കളും ഷീറ്റും വിരിച്ച് തള്ളയില്ലാത്ത പൂച്ചക്കുഞുങ്ങളെപ്പോലെ നിലത്ത് കിടന്നു.

ഭാര്യയുടെ ഉത്തരവനുസരിച്ച് അടുത്ത ദിവസം വൈകുന്നേരം അവരെയെല്ലാം കൊണ്ട് ഷോപ്പിംഗിന് പോയി. ഷോപ്പിംഗ് മാളിലെ തുണിക്കടയില്‍ നിന്ന് തുടങ്ങാം. അമ്മാവന് റയ്മണ്ടിന്റെ സ്യൂട്ട് മതിയത്രേ.ഈ മണ്ടനെന്തിനാ റെയ്മണ്ടില്‍ കയറി പിടിച്ചത് എന്നോര്‍ത്ത് ഞാനൊന്ന് പതറി.എന്റെ പതര്‍ച്ച കണക്കിലെടുക്കാതെ അമ്മാവന്‍ അത് തന്നെ വേണമെന്ന് പറഞ് കുതറി.
അമ്മായി അവിടെ നിന്ന സെയിത്സ് ഗേളിനോട് ചോദിച്ചു. “മേരിക്കുണ്ടൊരു കുഞാട് ചുരീദാറുണ്ടോ” വിലകേട്ട് എന്റെ തല കറങ്ങി. നാട്ടിലെ പതിനായിരം രൂപാക്ക് മുകളില്‍.അമ്മായിക്ക് നിര്‍ബന്ധം അത് തന്നെ വേണമെന്ന്.“യക്ഷിയും ഞാനും എന്ന ചുരീദാറുണ്ടോ കൊച്ചേ“ എന്ന് ചോദിക്കണമെന്ന് എനിക്ക് തോന്നി.

അളിയന്റെ ഭാര്യക്ക് കോളേജ് ഡേയ്സ് പാട്ട്യാല മതിയെന്ന്.ഒരു പട്ടിയല്‍ കിട്ടിയിരുന്നെങ്കില്‍ എടുത്ത് അവളുടെ തലക്ക് ഒന്നങ്ങ് കൊടുക്കണമെന്ന് തോന്നി. അളിയനും അളിയന്റളിയനും ആരോയുടെ ഡ്രസ്സ് മതിയെന്ന്. ആരാന്റെ കാശല്ലേ ആരോയോ മിസൈലോ എന്ത് വേണമെങ്കിലും വാങ്ങാമല്ലോ .പിന്നെ അളിയന്റെ കുഞ്ഞുകുട്ടികള്‍ക്ക് ചെരിപ്പ് മുതല്‍ തൊപ്പി വരെ വാങ്ങി വെളിയില്‍ ഇറങ്ങുമ്പോൾ, ഒരു ഫുള്‍ കുപ്പി കിട്ടിയിരുന്നെങ്കില്‍ മൊത്തത്തില്‍ അടിച്ച ശേഷം ആ കാലി കുപ്പി കൊണ്ട് ഇതിന്റെ എല്ലാത്തിന്റേയും തലക്കടിക്കാന്‍ തോന്നി.


അടുത്ത ദിവസം സമയം ഉച്ചക്ക് പതിനൊന്ന് മണി. ഓഫീസില്‍ ഇരിക്കുമ്പോൾ ഭാര്യയുടെ ഫോണ്‍. അത്യാവശ്യമായിട്ട് വിടിന്റെ കുറച്ചപ്പുറത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റിന്റെ പേര് പറഞ്, എത്രയും പെട്ടെന്ന് അവിടെ വരണമെന്ന് ആവശ്യപ്പെട്ടു.പരിഭ്രമിച്ച സ്വരമായതുകൊണ്ട് വണ്ടിയെടുത്ത് വേഗത്തില്‍ അവിടെയെത്തി. രണ്ട് സെക്യൂരിറ്റിക്ക് നടുവിലായി കുറച്ച് വീട്ടുസാധനങ്ങളുമായി അവളെ ഞാന്‍ കണ്ടെത്തി. ഈ പെരുങ്കള്ളി മോഷണവും തുടങിയോ മാതാവേ എന്ന് അല്പം ഉച്ചത്തില്‍ വിളിച്ചുപോയി. അന്വേഷിക്കുമ്പോൾ സംഗതി മോഷണമല്ല. മറ്റേ പണ്ടാരങ്ങളെ ഊട്ടാനായി സാധനങള്‍ വാങ്ങിയ ശേഷം, അവള്‍ക്ക് ഞാന്‍ കൊടുത്തിട്ടുള്ള സപ്ലിമെന്ററി ക്രെഡിറ്റ് കാര്‍ഡ് അവിടെ കൊടുത്തു. എന്റെ  കാര്‍ഡില്‍ മിനിമം പേയ്മെന്റ് അടക്കാതായിട്ട് മാസം രണ്ടായി. പിന്നെങ്ങിനെ അതില്‍ കാണും. കാര്‍ഡ് മെഷീനില്‍ ഉരച്ചപ്പോള്‍ മെഷീനില്‍ നിന്നും പുക വന്നു എന്നും കാഷ്യര്‍ പറഞു.ഒന്ന് രണ്ട് തുറുപ്പ് ഗുലാന്‍ കാര്‍ഡ് കയ്യിലുള്ളത് കൊണ്ട് മാനം കൂടുതല്‍ പോകാതെ അവിടെ നിന്നും തടിയൂരി.

പടപണ്ടാരങ്ങളെ എങ്ങിനെയെങ്കിലും ഇവിടെ നിന്നും ഒന്ന് പറഞ് വിട്ടാല്‍ മതിയെന്നായി എനിക്ക്. ഏറ്റവും വലിയ പ്രശ്നം, അളിയന്റെ മക്കളുടെ പരാക്രമങള്‍ കാരണം എന്റെ മക്കളുടെ മുഖം ഇപ്പോള്‍ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ സിനിമയില്‍ കാണുന്ന കുട്ടികളുടെ മുഖം പോലെയായി. മുഖത്തെല്ലാം നഖത്തിന്റേയും പല്ലിന്റേയും അടയാളങളും പിന്നെ ചോരപ്പാടുകളും.അടുത്ത മുട്ടന്‍ പ്രശ്നം, കണ്ണ് തപ്പിയാല്‍ അളിയന്റളിയന്‍ എന്റെ മൊബല്‍ ഫോണെടുത്ത് വിളിച്ച് കളയും.ഈ പ്രശ്നങ്ങള്‍ക്ക് ശേഷം മാത്രമേയുള്ളൂ മറ്റ് പ്രശ്നങ്ങള്‍.

ശമ്പളം കിട്ടിയ അന്ന് വൈകുന്നേരം ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ പ്രധാന ആകര്‍ഷണമായ ഗ്ലോബല്‍ വില്ലേജ് കാണിക്കാനായി എല്ലാത്തിനേയും വണ്ടിയില്‍ കയറ്റി അവിടെ കൊണ്ടൂചെന്ന് കുടഞിറക്കി.മലവെള്ള പാച്ചിലില്‍ പൊങ്ങിക്കിടക്കുന്ന സാധങ്ങള്‍ ഒഴുകി നീങ്ങുന്നതുപോലെ ജനങ്ങൾ നീങ്ങി നീങ്ങി വില്ലേജിനകത്ത് കയറിക്കൊണ്ടിരിക്കുന്നു. അകത്ത് കയറിയ ഇവര്‍ അവിടെ കളിക്കാന്‍ വെച്ചിട്ടുള്ള ആടുന്നതിലും പൊങ്ങുന്നതിലും കറങ്ങുന്നതിലും ഒന്നുപോലും വിടാതെ കയറിയിറങ്ങി. എന്റെ പെഴ്സില്‍ നിന്നും കാശും ഇറങ്ങിത്തുടങ്ങി. കെ എഫ് സിയുടെ കട കണ്ടപ്പോള്‍ അത് തിന്നണമെന്ന് അവര്‍ക്ക് ആഗ്രഹം. രണ്ട് ബക്കറ്റ് കെ എഫ് സി വാങ്ങിയപ്പോള്‍ അത് തികയില്ലെന്ന് ഭാര്യ. അങ്ങിനെ മൂന്നെണ്ണം വാങ്ങി. കവലയിലുള്ള കെ എസ് ഈ ബിയുടെ ട്രാന്‍സ്ഫോര്‍മറില്‍ വന്നിരുന്ന കാക്കയുടെ അവസ്ഥയായിരുന്നു ആ കെ എഫ് സിക്ക്. നിമിഷങ്ങള്‍ക്കകം കരിഞ എല്ലുകള്‍ മാത്രമായി അവ അവശേഷിച്ചു.

സന്ദര്‍ശകര്‍ക്ക് കയറാനായി അവിടെ നിര്‍ത്തിയിരുന്ന ഒട്ടകത്തിനെ കണ്ടപ്പോള്‍ അളിയന്റളിയന് അതിന്റെ പുറത്ത് കയറണമെന്ന് ഒരു പൂതി. ഒപ്പം മറ്റുള്ളവര്‍ക്കും. ഞാന്‍ കാശ് കൊടുത്തു. ആദ്യം അളിയന്റളിയന്‍ തന്നെ കയറിയിരുന്ന് യാത്ര തുടങി. അഞ്ച് ചുവട് വെച്ചുകഴിഞ്ഞ്, കഴിഞ് ആ ഒട്ടകം അവനെ കുടഞ് താഴെയിട്ട് അതിന്റെ കാല് കൊണ്ട് അവന്റെ നെഞ്ചുംകൂട് നോക്കി ഒറ്റ ചവിട്ട്. വലിയവായിലേ നിലവിളിച്ചുകൊണ്ട് അളിയന്റളിയന്‍ സ്പ്രിംഗ് ചാടുന്നത് പോലെ ചാടി എഴുന്നേറ്റു. ഗ്ലോബല്‍ വില്ലേജില്‍ മുട്ടന്‍ കൊമ്പനാനയെ ഇതുപോലെ ആള്‍ക്കാര്‍ക്ക് കയറാന്‍  നിര്‍ത്താത്തതില്‍, ദുബായ് ഷൈക്കിനോടും സംഘാടകരോടുമുള്ള എന്റെ പ്രതിഷേധം ഞാന്‍ ഉള്ളാലെ അറിയിച്ചു.അളിയന്റളിയന്റെ നെഞ്ചും കൂട് കലങ്ങിയത് കണ്ടപ്പോള്‍, മറ്റുള്ളവര്‍ ഒട്ടകപ്പുറത്ത് കേറണമെന്നുള്ള ആഗ്രഹം  ഉപേക്ഷിച്ചു. നന്ദിപൂര്‍വ്വം ഞാന്‍ ആ ഒട്ടകെത്തെ ഒന്ന് നോക്കി.

അവിടെ നിന്നും വേണുന്നതും വേണ്ടാത്തതുമൊക്കെ വാങ്ങി പുറത്തിറങുംബോള്‍, ദിവസവും ഒരു മില്യണ്‍ ദിര്‍ഹവും ഒരു ലക്സസ് കാറും സമ്മാനമായി കൊടുക്കുന്ന ലെക്സസ് റാഫിള്‍ റ്റിക്കറ്റ് കൊടുക്കുന്ന കൌണ്ടര്‍ കണ്ടു. ഒരെണ്ണം എടുത്താലോ എന്നോര്‍ത്തു. ഭാര്യയും മറ്റുള്ളവരും പെരുച്ചാഴി പന്തത്തില്‍ നോക്കുന്നത് പോലെ അവിടെ നടക്കുന്ന വെടിക്കെട്ട് നോക്കിക്കൊണ്ട് നില്‍ക്കുന്നു. ഞാന്‍ 200 ദിര്‍ഹം കൊടുത്ത് ഒരു ടിക്കറ്റെടുത്തു. രണ്ട് വയസ്സുള്ള എന്റെ ഇളയ മകള്‍, തെങ്ങില്‍കെട്ടി വെച്ച കോളാംബിയില്‍ നിന്നും വരുന്ന നാദസ്വരത്തിന്റെ ഊത്ത് പോലെ ഉച്ചത്തില്‍ നിര്‍ത്താതെ കരയുന്നതുകൊണ്ട് അവളെ ഞാന്‍ എടുത്തിരിക്കുകയായിരുന്നു. മകളേയും കയ്യില്‍ വെച്ചുകൊണ്ട് കൂപ്പണ്‍ പൂരിപ്പിക്കാന്‍ പറ്റാതെ വിശമിച്ച് നില്‍ക്കുമ്പോൾ അത് കണ്ട്  അളിയന്റളിയന്‍ പെട്ടെന്ന് വന്ന് അത് പൂരിപ്പിച്ച്  പെട്ടിയിലേക്ക് ഇട്ടു.

വീട്ടിലെത്തി ഏതാണ്ട് രാത്രി പന്ത്രണ്ടര മണി ആയപ്പോള്‍ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു. എടുത്ത് സംസാരിക്കുംബോള്‍ ഞാന്‍ അളിയന്റളിയനാണോ എന്ന് മറുതലക്കല്‍ നിന്നും ചോദിച്ചു. അല്ല എന്ന് പറഞു. ഫോണ്‍ നമ്പർ ഇത് തന്നെയാണോ എന്ന് ചോദിച്ചു. അതെ എന്ന് മറുപടി പറഞു. എങ്കില്‍ അളിയനളിയന്  ഒരു മില്യണ്‍ ദിര്‍ഹവും ഒരു ലെക്സസ് കാറും അടിച്ചു എന്ന് പറഞു.
അളിയന്റളിയന്‍ കൂപ്പണില്‍ അവന്റെ പേരാണ് എഴുതി ഇട്ടത് എന്നറിഞ ഞാന്‍ ദേഹം തളര്‍ന്ന് വീണു.വിവരമറിഞ് ഓടിയെത്തിയ പടപണ്ടാരങള്‍ പറഞു സാരമില്ല അളിയന്റളിയന്‍ അത് വാങ്ങി എനിക്ക് തന്നെ തരുമെന്ന്!!!

രാവിലേ എഴുന്നേറ്റ് നോക്കുംബോള്‍ അളിയന്റളിയനെ കാണുന്നില്ല. മറ്റുള്ളവരും പോകാന്‍ തയ്യാറെടുക്കുന്നു. കൂപ്പണ്‍ പൂരിപ്പിച്ച് ഇടുന്ന സമയത്ത്, തിരക്കിനിടയില്‍ അതിന്റെ പകുതി ഭാഗം അളിയന്റളിയന്റെ കയ്യില്‍ നിന്നും ഞാന്‍ വാങ്ങാൻ മറന്നുപോയിരുന്നു. അളിയന്റളിയന്റെ പോക്കും കാര്യങളുടെ പോക്കും മറ്റുള്ളവരുടെ പോക്കും എങ്ങോട്ടാണെന്നും   ഇനിയൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും, എല്ലാം പോക്കാണെന്നും എനിക്ക് മനസ്സിലായി.എല്ലാവരും പോയി!! ഞാനും ഭാര്യയും മക്കളും  പല സ്ഥലങളിലായി താണ്ടിക്ക് കൈയ്യും കൊടുത്ത് ഇരുന്നു.

മൊബൈലിന്റെ ബെല്ലടി കേട്ട് എടുത്തപ്പോള്‍ മറുതലക്കല്‍ പോലീസ്. അവര്‍ക്ക് ഞാന്‍ എവിടെയുണ്ടെന്ന് അറിയണം.  വീട്ടിലുണ്ടെന്ന് പറഞു. വഴി ചോദിച്ചു. അതും പറഞുകൊടുത്തു. വിവരമറിഞപ്പോള്‍ ഭാര്യ പറഞു “അളിയന്റളിയന്‍ സമ്മാനം വാങ്ങാൻ പോയപ്പോള്‍ പിടിച്ച് കാണും. നിങ്ങളെ വിളിച്ച് വിവരങള്‍ അന്വേഷിച്ച് കേസാക്കി അവനെ തട്ടി അകത്തിട്ടിട്ട്. സമ്മാനം നിങ്ങള്‍ക്ക് തരാന്‍ വേണ്ടി ആയിരിക്കും” അതെ അവള്‍ പറയുന്നത് ശരിയായിരിക്കും അല്ലെങ്കില്‍ എന്നെ എന്തിനാ രാവിലേ പോലീസ് അനേഷിക്കുന്നത്.

സിനിമാ നടി നമിത ജൂവലറി ഉത്ഘാടനത്തിന് വരുന്നതറിഞ്, ഞരമ്പിന് കിരുകിരിപ്പുള്ളവന്മാര്‍ നമിതയേയും കാത്ത് നില്‍ക്കുന്നതുപോലെ ഞങ്ങൾ പോലീസിന്റെ വരവും കാത്തിരുന്നു.കോളിംങ് ബെല്‍ കേട്ട് വാതില്‍ തുറന്നു. രണ്ട് പോലീസും രണ്ട് സി ഐ ഡിയും രണ്ട് വിലങ്ങും നാല് തോക്കും അകത്തേക്ക് വന്നു.ബാങ്കില്‍ ജോലി ചെയ്യുന്ന ഒരു അറബി പെണ്ണിനെ നിരന്തരമായി ഫോണില്‍ വിളിച്ച് ഞാന്‍ ശല്യം ചെയ്തതിനും പോക്രിത്തരങള്‍ പറഞതിനും ആ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എന്നെ പൊക്കികൊണ്ടുപോയി അറേബ്യന്‍ കാരാഗ്രഹത്തിന്റെ ചുവരുകളിലെ കൊത്തുപണികള്‍ കാണിച്ച് തരുവാന്‍ വന്നതായിരുന്നു അവര്‍.എന്റെ മൊബൈല്‍ നംബര്‍ ആ സ്ത്രീയുടെ കയ്യില്‍ തെളിവായി ഉണ്ടത്രേ.  ക്രെഡിറ്റ് കാര്‍ഡിനായി എന്നെ വിളിച്ച പെണ്ണായിരുന്നു പരാതിക്കാരി. അളിയന്റളിയന്റെ എപ്പോഴുമുള്ള ഫോണ്‍ വിളിയുടെ ഉള്‍വിളി എന്തായിരുന്നുവെന്ന് എനിക്ക് മനസ്സിലായി.

എന്റോസള്‍ഫാന്‍ കെടുതിക്ക് ചികിത്സിപ്പിച്ച് കൊണ്ടിരുന്നവനെ പിടിച്ച് ന്യൂക്ലിയാര്‍ പവര്‍ പ്ലാന്റിന്റെ ചോര്‍ച്ച അടക്കാന്‍ കൊണ്ടുപോയ എടവാടായി എന്റേത്......!!!!

“മൂന്ന് കുട്ടികളായിട്ടും ഇതിയാന് എന്തിന്റെ കേടാ ദൈവമേ.........!!!”
എന്നുള്ള ഭാര്യയുടെ നിലവിളിയും ജാസിഗിഫ്റ്റിന്റെ ജാസ് ബീറ്റിനെ അനുസ്മരിപ്പിക്കുന്ന അവളുടെ നെഞ്ചിലിടിയും,സി ഐ ഡികള്‍ എന്റെ പിടലിക്ക് തള്ളി ലിഫ്റ്റിനകത്തേക്ക് കയറ്റുംബോള്‍ എനിക്ക്  വ്യക്തമായി കേള്‍ക്കാ‍മായിരുന്നു ......!!!!



ഭായി

-------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും  റീട് നിങള്‍ക്കുള്ളതും!!


111 comments:

ഭായി said...

വളരെ നാളുകളായി ആളനക്കമില്ലാതെ കിടക്കുന്ന നർമ്മ സദസ്സിൽ, എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ, വായനക്കാരുടെ, സാന്നിദ്ധ്യത്തിനായി ഒരു ചെറിയ തമാശ :)

vimalrajkappil said...

എന്തിലും ഏതിലും നമിത കേറിക്കിടക്കും അല്ലെ ....എന്തായാലും കൊള്ളാം...

Anil cheleri kumaran said...

വൻ തിരിച്ചു വരവുകൾ.....!!!
ആ ബസ്സിൽ കറങ്ങി നടക്കുന്ന സമയം ഇങ്ങനെ വല്ലതും ചെയ്തെങ്കിൽ !

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മണ്ണ് കപ്പാതെ ചിരിച്ചതു കൊണ്ട് മനസ്സു നിറഞ്ഞു.
അഭിനന്ദനങ്ങള്‍

SUKESH S NAIR said...

ഹഹഹ ഭായി സുപ്പര്‍ ...നമിതയെ വിട്ടൊരു കളിയില്ല അല്ലെ...?;;)

riyaas said...

.റ്റി വി സ്ക്രീനിൽ നോക്കിയപ്പോൾ അമ്മാവൻ ഓടിച്ച് കൊണ്ടിരിക്കുന്ന കാർ, ഇനി ഇടിക്കാൻ സ്ഥലമൊന്നും ബാക്കി വെച്ചിട്ടില്ല. ഇങിനെ ഓടിക്കുകയാണെങ്കിൽ ആ കാർ റ്റിവിയും ഇടിച്ച് പൊളിച്ച് ഫ്ലാറ്റിന്റെ ചുവരും പൊളിച്ച് പുറത്ത് റോഡിൽ പോയി വീഴുമെന്ന് ഞാൻ ഭയപ്പെട്ടുപോയി!!


ഫായീ രാവിലെ തന്നെ ചിരിപ്പിച്ചു കൊന്നു

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഹഹഹഹഹഹഹ

ഞാന്‍ ഡീസന്റായി ദുബായില്‍ നിന്നോളാം.. അടുത്ത വര്‍ഷം എന്നെ കൊണ്ടു പോകുമോ

കോവാലന്‍ said...

“അളിയന്റളിയൻ സമ്മാനം വാങാൻ പോയപ്പോൾ പിടിച്ച് കാണും. നിങളെ വിളിച്ച് വിവരങൾ അന്വേഷിച്ച് കേസാക്കി അവനെ തട്ടി അകത്തിട്ടിട്ട്. സമ്മാനം നിങൾക്ക് തരാൻ വേണ്ടി ആയിരിക്കും”

ഫായീടെ ഫാര്യാടെ ഒരു ശുഭാപ്തിവിശ്വാസം... :-)))

sHihab mOgraL said...

“കവലയിലുള്ള കെ എസ് ഈ ബിയുടെ ട്രാൻസ്ഫോർമറിൽ വന്നിരുന്ന കാക്കയുടെ അവസ്ഥയായിരുന്നു ആ കെ എഫ് സിക്ക്. നിമിഷങൾക്കകം കരിഞ എല്ലുകൾ മാത്രമായി അവശേഷിച്ച“

ഹഹ.. എന്റെ ഭായീ.. :)

Achoo said...

എന്റോസൾഫാൻ കെടുതിക്ക് ചികിത്സിപ്പിച്ച് കൊണ്ടിരുന്നവനെ പിടിച്ച് ന്യൂക്ലിയാർ പവർ പ്ലാന്റിന്റെ ചോർച്ച അടക്കാൻ കൊണ്ടുപോയ എടവാടായി എന്റേത്......!!!!

ഭായ് ...ഇത് സൂപ്പെര്ബ് !!
അളിയനും അളിയന്ടളിയനും ,അമ്മാവനും ഒക്കെ കലക്കി ...ആ ക്രെഡിറ്റ്‌ കാര്‍ഡ് റമ്മി കളി നിര്‍ത്താന്‍ പറ്റുമോ നുമ്മ ഗുള്‍ഫിക്ക മക്കള്‍ക്ക്‌:(
കൂടുതല്‍ കിടു സംഭവങ്ങള്‍ പ്രതീക്ഷിക്കുന്നു :)

പേനകം കുറുക്കന്‍ said...

ഹഹഹ തകര്‍ത്തു കളഞ്ഞു ഭായി..:)))

വെട്ടിച്ചിറ ഡൈമണ്‍ said...

എനിക്ക് വയ്യ.... കൊല്ലങ്ങട്....

ചക്രൂ said...

അണ്ണാ അടിപൊളി ............

kARNOr(കാര്‍ന്നോര്) said...

കലക്കി.. അപ്പോ ഞങ്ങള്‍ എന്ന വരേണ്ടത് അളിയാ... (ഇനി ഇവിടെത്തന്നെ കാണണം)

Unknown said...

അളിയന്റളിയൻ ഡൈയിനിങ് റ്റേബിളിലിരുന്ന് കോഴി ബിരിയാണി കഴിക്കുന്നു. അവൻ അതിലെ കോഴിയുടെ ഭാഗങൾ എടുത്ത് കടിച്ച് വലിക്കുന്നത് കണ്ടപ്പോൾ, പണ്ട് അവന്റെ അപ്പനേയും അമ്മച്ചിയേയും ഓടിച്ചിട്ട് കൊത്തിക്കൊന്ന കോഴിയാണോ ഇതെന്ന് ഞാൻ സംശയിച്ചുപോയി.

ഹ ഹ ഈ ഭായീടേ ഒരു കാര്യം

ചാണ്ടിച്ചൻ said...

"എന്റോസൾഫാൻ കെടുതിക്ക് ചികിത്സിപ്പിച്ച് കൊണ്ടിരുന്നവനെ പിടിച്ച് ന്യൂക്ലിയാർ പവർ പ്ലാന്റിന്റെ ചോർച്ച അടക്കാൻ കൊണ്ടുപോയ എടവാടായി എന്റേത്"

എന്നെയാണോ ഉദ്ദേശിച്ചത്!!! എന്‍റെ ലേറ്റസ്റ്റ് പോസ്റ്റില്‍ ഇതിനെ രണ്ടിനേം പറ്റി പരാമര്‍ശമുണ്ട് :-)


കാര്യം ശുദ്ധവെടിയാണെങ്കിലും, വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു...അല്ലെങ്കീ തന്നെ ഇന്നത്തെ കാലത്ത് സ്വന്തം അളിയനേം അമായിയച്ഛനമ്മമാരേം പറ്റി ജീവനില്‍ കൊതിയുള്ള ആരെങ്കിലും ഇങ്ങനെ എഴ്തോ!!! ശരിക്കും ഭായിക്ക് അളിയനുണ്ടോ???

kambarRm said...

ഹ..ഹ...ഹ
നല്ല രസികൻ പോസ്റ്റ്..

വായിച്ച് ചിരിക്കാതിരിക്കാനാവില്ല ..ആർക്കും..

വെൽഡൺ

രാഗേഷ് said...

ചിരിപ്പിച്ചു കൊന്നു... :)

Typist | എഴുത്തുകാരി said...

തിരിച്ചുവരവ് എന്തായാലും മോശമായില്ല.

രഘുനാഥന്‍ said...

ഭായീ.... കൊള്ളാം...നല്ല ഉപമകള്‍.. രസകരം...

വിരോധാഭാസന്‍ said...

അലക്കിപ്പൊളിച്ചു...സുപ്പര്‍..
എന്നാലും അളിയന്‍റളിയാ...


ഒന്ന് കുളിക്കാമെന്ന് കരുതി കുളിമുറിയിൽ കയറാൻ പോകുംബോൾ എന്റെ മൊബൈൽ ശബ്ദിച്ചു. എടുത്ത് നോക്കുംബോൾ ക്രെഡിറ്റ് കാർഡ് വേണമോ എന്ന ചോദ്യവുമായി മറുതലക്കൽ ഒരു കിളി മൊഴി.എന്റെ പെഴ്സിൽ റമ്മിക്കുള്ള ഒരു കുത്ത് ചീട്ട് വെച്ചിരിക്കുന്നത് പോലെ കാറ്ഡുകൾ നിറച്ച് വെച്ചിട്ടുള്ള ഞാൻ ആ ക്ഷണം നിരസിച്ചുകൊണ്ട് കുളിക്കാൻ കയറി.

ഹ്ഹ്ഹ്ഹ്ഹ്...

ആശംസകള്‍സ്...!!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഭായ്...
കൊള്ളാം നന്നായി ചിരിച്ചു.
കുറെ നാളുകള്‍ക്ക് ശേഷം ഭായിടെ നല്ലൊരു നര്‍മ പോസ്റ്റ്



---------------------------------
"മേരിക്കുണ്ടൊരു കുഞ്ഞാട് " ചുരിദാറിനു നാട്ടില്‍ 7000 രൂപയേ ഉള്ളൂട്ടോ...

Unknown said...

തിരിച്ചുവരവ്‌ അളിയന്‍റെ നെഞ്ചത്തുകൂടെയാണല്ലോ ഭായ്‌.... ഒട്ടകത്തിന്റെ ചവിട്ടു മേടിച്ചയാളുടെ തലയില്ക്കൂടി റോഡ്‌ റോളര്‍ കേറിയപോലെയായല്ലോ...

സംഭവം കിടു...:))

ബിന്ദു കെ പി said...

“എന്റെ പെഴ്സില്‍ റമ്മിക്കുള്ള ഒരു കുത്ത് ചീട്ട് വെച്ചിരിക്കുന്നത് പോലെ കാറ്ഡുകള്‍ നിറച്ച് വെച്ചിട്ടുള്ള ഞാന്‍ ആ ക്ഷണം നിരസിച്ചുകൊണ്ട് കുളിക്കാന്‍ കയറി“.
ഹ..ഹ..കലക്കി

Manoraj said...

ഹി..ഹി. അങ്ങിനെ ഭായിയും ബസ്സില്‍ നിന്നും ഇറങ്ങി. ഭായിയുടെ സ്ഥിരം പോസ്റ്റുകളുടെ പഞ്ചില്ലെങ്കിലും തിരിച്ചു വരവെന്ന നിലയില്‍ നന്നായിട്ടുണ്ട്.

പട്ടേപ്പാടം റാംജി said...

അങ്ങിനെ തിരിച്ചെത്തി അല്ലെ?
ആദ്യഭാഗങ്ങള്‍ ഭായിയുടെ പഴയ പോസ്റ്റ്‌ പോലെ കൊഴുത്തില്ലെന്നു എനിക്ക് തോന്നി. പക്ഷെ അവസാനമായപ്പോള്‍ നന്നായി വന്നു.
ഇനിയും പോരട്ടെ മറ്റ് വിശേഷങ്ങള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ദുബ്ബായിലും ദുരിതങ്ങൾ വിരുന്നെത്തും എന്ന് പറയുന്നതിതിനേയാണ് കേട്ടൊ ഭായ്.
ആനുകാലിക സംഭവങ്ങലെല്ലാം പൊടിതട്ടിയെടുത്ത് വീണ്ടും നർമ്മസദസ്സിലെ പൊടിതട്ടിക്കളഞ്ഞതിൽ അഭിനന്ദനം...!

ശ്രീ said...

ഒരു ഒന്നൊന്നര പോസ്റ്റ് തന്നെ, ഭായ്

ശരിയ്ക്കു ചിരിച്ചു :)

Unknown said...

ബന്ധുക്കള്‍ അവസാനം ശത്രുക്കള്‍ ആയി ല്ലേ ? രസിച്ചു!!
ആശംസകള്‍!!!

നിവിൻ said...

ചിരിച്ച് ചിരിച്ച് ചത്തു ..കലക്കി ഫായീ

രാജീവ്‌ .എ . കുറുപ്പ് said...

അവൻ അതിലെ കോഴിയുടെ ഭാഗങൾ എടുത്ത് കടിച്ച് വലിക്കുന്നത് കണ്ടപ്പോൾ, പണ്ട് അവന്റെ അപ്പനേയും അമ്മച്ചിയേയും ഓടിച്ചിട്ട് കൊത്തിക്കൊന്ന കോഴിയാണോ ഇതെന്ന് ഞാൻ സംശയിച്ചുപോയി.

ഹ ഹഹ ഹഹഹ എന്റെ പള്ളീ ....

ഞാനും എന്റെ മൂന്ന് മക്കളും ഷീറ്റും വിരിച്ച് തള്ളയില്ലാത്ത പൂച്ചക്കുഞുങളെപ്പോലെ നിലത്ത് കിടന്നു.
ഹി ഹി ഹി ഹി ഹി ഹി

ഈ മണ്ടനെന്തിനാ റെയ്മണ്ടിൽ കയറി പിടിച്ചത് എന്നോർത്ത് ഞാനൊന്ന് പതറി (ഹു ഹു ഹു ഹു )

കാർഡ് മെഷീനിൽ ഉരച്ചപ്പോൾ മെഷീനിൽ നിന്നും പുക വന്നു എന്നും കാഷ്യർ പറഞു (അമ്മേ ബു ഹ അഹ അഹ)

ഗ്ലോബൽ വില്ലേജിൽ മുട്ടൻ കൊംബനാനയെ ഇതുപോലെ ആൾക്കാർക്ക് കയറാൻ നിർത്താത്തതിൽ, ദുബായ് ഷൈക്കിനോടും സംഘാടകരോടുമുള്ള എന്റെ പ്രതിഷേധം ഞാൻ ഉള്ളാലെ അറിയിച്ചു (സ്തുതി ഹായ് ഹായ് ഹായ് ഹായ് ടെസ്പ് സംഭവം)
കവലയിലുള്ള കെ എസ് ഈ ബിയുടെ ട്രാൻസ്ഫോർമറിൽ വന്നിരുന്ന കാക്കയുടെ അവസ്ഥയായിരുന്നു ആ കെ എഫ് സിക്ക്. (അയ്യോ ഹാ ഹാ ഹാ ഹാ )

അന്യായം ഭായി അന്യായം, ഒരു പാട് നാളുകള്‍ക്കു ശേഷം അറഞ്ഞു ചിരിച്ചു, നന്ദ്രി . അടുത്ത ഡി എല്‍ എഫിന് ഞാന്‍ ഭായിയുടെ അടുത്ത് വരുന്നു. നമ്മക്ക് അടിച്ചു പൊളിക്കാം ട്ടാ.

വിനുവേട്ടന്‍ said...

അപ്പോള്‍ ഭായി... വെല്‍ക്കം ബാക്ക്‌... എവിടെപ്പോയി എന്ന് വിചാരിക്കാറുണ്ടായിരുന്നു പലപ്പോഴും...

അപ്പോള്‍ ഞങ്ങളെന്നാ ആ വഴി വരേണ്ടത്‌...?

Rajeevan (രാജീവന്‍) said...

നന്നായി ചിരിച്ചു . ഉപമകള്‍ ഇഷ്ടപ്പെട്ടു

ഒരു യാത്രികന്‍ said...

ഏറെയുണ്ട് പഞ്ച് ഡയലോഗുകള്‍.ചിരിപ്പിച്ചു.....സസ്നേഹം

കൂതറHashimܓ said...

ചില ഭാഗങ്ങള്‍ കുറേ ചിരിപ്പിച്ചു. രസായിതന്നെ വായിചു.

Unknown said...

നാളുകള്‍ക്കു ശേഷം ഭായിയുടെ ഒരു തകര്‍പ്പന്‍ പോസ്റ്റ്‌! ഉപമകള്‍ എല്ലാം നന്നായി രസിപ്പിച്ചു.

ഇനി ഇടക്കിടക്ക്‌ ബസ്സില്‍ നിന്നിറങ്ങി ഇവിടെ അര്‍മാദിക്കുക!

നികു കേച്ചേരി said...

കൊറച്ചെ..കൊറച്ചെ..ചിരിച്ച്...ചിരിച്ച്...

ManzoorAluvila said...

ഭായിയെ കാണ്മാനില്ല എന്ന പോസ്റ്റ് പിൻ വലിക്കുന്നു..കാരണം... അളിയൻ കാരണം അകത്തായതു കൊണ്ടാണെനിപ്പോഴാ അറിഞ്ഞത്.. ഏത്..

നർമ്മ സദസ്സുണർന്നു..ചിരിയൂടെ പൂരം വാരി വിതറിയ പോസ്റ്റ്...കൊട് കൈ..

വാഴക്കോടന്‍ ‍// vazhakodan said...

മീറ്റിന് കണ്ടില്ല:(
അളിയനുമായി വല്ല പ്രശ്നവും? :):)
ഈയിടെ പൊസ്റ്റുകള്‍ കുറവാണല്ലോ.ഓരോന്നോരോന്നായി പോരട്ടെ നര്‍മ്മക്കെട്ട്!

ഭായി said...

@vimalrajkappil: ഹ ഹ ഹ നമിതയില്ലാതെ എന്ത് പോസ്റ്റ് :)
വായനക്കും കമന്റിനും നന്ദി. വീണ്ടും വരിക.

@കുമാരൻ: നന്ദി.
അവിടുത്തെ സുഹൃത്തുക്കളെ കൈവിടാൻ മനസ്സ് വരുന്നില്ല
ഒപ്പം ഇവിടുത്തേയും. പ്രോത്സാഹനത്തിന് എന്നും നന്ദിയോടെ....!!

@ആറങ്ങോട്ടുകര മുഹമ്മദ്: എന്റേയും മനസ്സ് നിറഞു. നന്ദി, വീണ്ടും വരിക.

@SUKESH S NAIR: നന്ദി പട്ടാളം. ഇല്ല ഇല്ല ഇല്ല :)

@ റിസ്: വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി റിയാസ്.:)

@ ഷിബു മാത്യു ഈശോ: നന്ദി ഈശോ! ഈശോ അവിടെത്തന്നെ നിൽക്ക്.അതായിരിക്കും കുറച്ചും കൂടി ഡീസൻസി:)

@കോവാലന്: എന്റെ ബ്ലോഗ് സന്ദർശിച്ചതിന് നന്ദി കോവാലാ..:)
വായനക്കും അഭിപ്രായത്തിനും നന്ദി. വീണ്ടും വരിക.

@ ശിഹാബ് മൊഗ്രാല്: വായിച്ചതിലും ചിരിച്ചതിലും ഒരുപാട് സന്തോഷം സുഹൃത്തേ :)


@ Achoo: ക്രെഡിറ്റ് കാർഡില്ലാതെ നമുക്കെന്ത് ജീവിതം..:)
കൂടുതൽ സംഭവങളുമായി വീണ്ടും വരാം. വീണ്ടും വരുമല്ലോ അല്ലേ..?:)

@പേനകം കുറുക്കൻ: എന്റെ ബ്ലോഗ് സന്ദർശിച്ചതിന് നന്ദി കുറുക്കൻ.
ചിരിച്ചതിൽ ഒത്തിരി സന്തോഷം. നന്ദി വീണ്ടും പോരിക.

ഭായി said...

@വെട്ടിച്ചിറ ഡൈമണ്: എന്റെ ബ്ലോഗ് സന്ദർശിച്ചതിന് നന്ദി വെട്ടീ.
വായനക്കും അഭിപ്രായത്തിനും നന്ദി. വീണ്ടും വരിക.

@ ചക്രൂ: നന്ദി, സന്തോഷം ചക്രൂ. വീണ്ടും എത്തുമല്ലോ..? :)

@ kARNOr: നന്ദി കാർന്നോരേ, വേണ്ടളിയാ അവിടെ തന്നെ നിന്നോ..:)
തീർച്ചയായും ഇവിടേയുമുണ്ടാകും. നന്ദി

@പുള്ളിപ്പുലി: വായിച്ചതിലും ചിരിച്ചതിലും ഒത്തിരി സന്തോഷം പുലീ. നന്ദി.

@ ചാണ്ടിക്കുഞ്ഞ്:ങേ..! അവിടേയും പരാമർശമുണ്ടായിരുന്നോ..?
അളിയനുണ്ടളിയാ ഉണ്ട് :)
വായനക്കും അഭിപ്രായത്തിനും നന്ദി നന്ദി.

@കമ്പർ: വായിച്ച് ചിരിച്ചതിൽ ഒരുപാട് സന്തോഷം. നന്ദി സുഹൃത്തേ. വീണ്ടും പോരിക. :)

@രാഗേഷ്: ചിരിച്ചതീൽ അതിയായ സന്തോഷം. നന്ദി, വീണ്ടും വരിക.


@Typist | എഴുത്തുകാരി:വായനക്കും അഭിപ്രായത്തിനും അളവറ്റ നന്ദി ചേച്ചീ..

@രഘുനാഥന്: പട്ടാളത്തിന് ഇഷ്ടമായി എന്നറിഞതിൽ സന്തോഷം. നന്ദി :)

@ ﺎലക്~: വായിച്ചു ചിരിച്ചതിൽ ഒരുപാട് സന്തോഷം സുഹൃത്തേ. അഭിപ്രായത്തിന് ഒത്തിരി നന്ദി. വീണ്ടും എത്തുമല്ലോ..!! :)

ഭായി said...

@റിയാസ് : നന്ദി റിയാസ് സുഹൃത്തേ. സന്തോഷമായി.
ഇത് കുറച്ചുംകൂടി കൂടിയതായിരുന്നു:)

@Jimmy : ഇഷ്ടപ്പെട്ടു എന്നറിഞതിൽ സന്തോഷം. അഭിപ്രായത്തിന് ഒരുപാട് നന്ദി :)

@ബിന്ദു കെ പി: വായിച്ച് ചിരിച്ചതിൽ ഒരുപാട് സന്തോഷം സഹോദരീ.
സമയം പോലെ വീണ്ടും വരിക. നന്ദി.:)

@Manoraj: അവിടേയുമുണ്ട് ഇവിടേയുമുണ്ട്.
പഞ്ചൊക്കെ നമുക്ക് ശരിയാക്കാമെന്നേയ് :)
വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം. നന്ദി. വീണ്ടും എത്തുമെന്നറിയാം :)

@പട്ടേപ്പാടം റാംജി: തുറന്ന അഭിപ്രായത്തിന് നന്ദി മഷേ. നമുക്ക് ശരിയാക്കിക്കളയമെന്ന്.:)
പ്രോത്സാഹനഗൾക്ക് നന്ദി.വിശേഷങളുമായി ഇനിയും വരാം…

@ മുരളീമുകുന്ദൻ:വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം മാഷേ.
നന്ദി. നന്ദി.:)

@ശ്രീ: നന്ദി ശ്രീ, ചിരിച്ചു എന്നറിഞതിൽ അതിയായ സന്തോഷം.:)

@ഞാന്:ഗന്ധര്വന്:സ്ഥിരമായ സന്ദർശനങൾക്കും അഭിപ്രായങൾക്കും ഒരുപാട് നന്ദി ഗന്ധർവ്വാ..:)

@വെറുതെ ഒരു ബ്ലോഗ്: ഒരുപാട് സന്തോഷമായി സുഹൃത്തേ. നന്ദി, വീണ്ടും വരിക.:)

@കുറുപ്പിന്റെ കണക്കു പുസ്തകം:വായിച്ചു ചിരിച്ചു എന്നറിഞപ്പോൾ സന്തോഷം തോന്നി .. നന്ദി.
പോസ്റ്റെവിടേ അളിയാ..?!!
അളിയൻ ഡി എസ് എഫിന് വരുംബോൾ നേരത്തേ അറിയിക്കണേ. അളിയന് വേണ്ടി എല്ലാം സെറ്റപ്പ് ചെയ്യാനാണ്…(മുങാൻ….മുങാൻ)
:))

@ വിനുവേട്ടന്:ഇവിടൊക്കെത്തന്നെയുണ്ട് വിനുവേട്ടാ. അഭിപ്രായം അറിയിച്ചതിൽ സന്തോഷം. നന്ദി.
ഇങോട്ട് വരുന്ന ദിവസം നേരത്തേ അറിയിക്കണം :)

@ Rajeevan : നന്ദി സുഹൃത്തേ, വീണ്ടും വരിക. സന്തോഷം.:)

@ഒരു യാത്രികന്: വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി.സമയം പോലെ വീണ്ടും വരിക.:)

ഭായി said...

@ഹാഷിം: വായിച്ച് ചിരിച്ചതിൽ സന്തോഷം. നന്ദി വീണ്ടും വരിക.:)

@തെച്ചിക്കോടന്: മാഷേ, ഇഷ്ടപ്പെട്ടു എന്നറിഞതിൽ സന്തോഷം.
ഇവിടെയൊക്കെത്തന്നെ കാണും മാഷേ. നന്ദി :)

@ നികു കേച്ചേരി: നന്ദി വീണ്ടും പോരിക സുഹൃത്തേ. :)

@ ManzoorAluvila:ഹ ഹ ഹ വായിച്ച് ചിരിച്ചു എന്നറിഞതിൽ സന്തോഷം ഇക്കാ. നന്ദി. ഏത്…? :)

@ വാഴക്കോടൻ : എത്താൻ കഴിഞില്ല വാഴേ.:(
ഹ ഹ ഹ അളിയന്മാരാണല്ലോ ഇപ്പോൾ പ്രശ്നം. :)
പോസ്റ്റുകൾ വരുന്നുണ്ട് വാഴേ. പ്രോത്സാഹനങൾക്ക് എന്നും നന്ദി!!

Sameer Thikkodi said...

പതിവു പോലെ രസകരമായ അവതരണം

നന്നായി ഈ ബന്ധൂക്കൾ 'ശത്രുക്കൾ' ഫിലീം...

Pradeep Narayanan Nair said...

ചിരി ... പിന്നെയും ചിരി..
അളിയന്റെ നെഞ്ചിന്കൂടു ഒട്ടകം തകര്‍ത്തെങ്കിലും, അവതരണം ഉഗ്രന്‍ ..
ആശംസകള്‍ !

ആളവന്‍താന്‍ said...

"എന്റോസൾഫാൻ കെടുതിക്ക് ചികിത്സിപ്പിച്ച് കൊണ്ടിരുന്നവനെ പിടിച്ച് ന്യൂക്ലിയാർ പവർ പ്ലാന്റിന്റെ ചോർച്ച അടക്കാൻ കൊണ്ടുപോയ എടവാടായി എന്റേത്......!!!!" ഭായീ തകര്‍ത്തു.

Unknown said...

kalakkiyittundu phayee. . .

jayanEvoor said...

സംഗതി പുളുവാണെങ്കിലും ഭായീടെ തിരിച്ചു വരവ് കലക്കി!

അപ്പൊ ഇനി മുടങ്ങാതെ പോസ്റ്റുകൾ പോരട്ടെ!

(രണ്ടുമാസത്തിനു ശേഷം,ഞാനും ഒരു പുളുക്കഥയിട്ട് തിരിച്ചു വന്നൂട്ടാ!)

Unknown said...

തിമിംഗലം കരക്കടിഞത് പോലെ അളിയൻ സോഫായിൽ കിടക്കുന്നു.

ഹിഹിഹി .. ചിരിച് മറിഞ്ഞു ......
തകര്‍ത്തു ഭായ് ..

Mohamed Ali Kampravan said...

ഭായ്, നര്‍മ്മത്തിലൂടെ ഉള്ള കാര്യമങ്ങു പറഞ്ഞു. നന്നായിരിക്കുന്നു.അളിയന്മാര്‍ക്കും അളിയന്ടളിയന്മാര്‍ക്കും കൂടെ ഒരു നല്ല കൊട്ട്. ഒരുപാട് ചിരിച്ചു.

Prabhan Krishnan said...

വരാനുള്ളത് എങ്ങും തങ്ങാതിങ്ങു പോരും...ഫ്ലൈറ്റുപിടിച്ചിട്ടാണെങ്കിലും..!

അതിപ്പോ..തുഫായിലായലും വേണ്ടീല..ഫായീ...!!
അനുഫവിക്യന്നെ...!!
പാവം തുഫായിക്കാരന്‍...!!

കഥനന്നായീട്ടോ..
ഒത്തിരിയാശംസകള്‍...!!

സ്വാഗതം
http://pularipoov.blogspot.com/

ശ്രീജിത് കൊണ്ടോട്ടി. said...

തകര്‍പ്പന്‍ പോസ്റ്റ്‌ ഭായ്... :)

Anonymous said...

കലക്കീട്ടാ.....

ശങ്കരനാരായണന്‍ മലപ്പുറം said...

കറങ്ങി നടക്കുന്ന സമയം ഇങ്ങനെ വല്ലതും ചെയ്തെങ്കിൽ !

ചെറുത്* said...

കളറായിട്ട്ണ്ട്.
അറിയാതെ ചിരിവള്ളി പൊട്ടിപോയി പലേടത്തും.
ഭായിയാണ് ഭായീ ശരിക്കും ഭായി.
അപ്പൊ ബായ്!

mayflowers said...

ആളനക്കമില്ലാതെ കിടന്ന ബ്ലോഗ്‌ കല്യാണ വീടായി മാറിയല്ലോ.
രസികന്‍ പോസ്റ്റ്‌..
പല പ്രയോഗങ്ങളും വല്ലാതെ ചിരിപ്പിച്ചു.
ബന്ധുക്കളുടെ വരവും പ്രതീക്ഷിച്ചിരിക്കുന്നവര്‍ ഈ പോസ്റ്റ്‌ വായിച്ചതാണെങ്കില്‍ നാട് വിടും..തീര്‍ച്ച!

ഹാപ്പി ബാച്ചിലേഴ്സ് said...

ഹഹഹ.
രസികൻ പോസ്റ്റ് ഭായ്.

ചേച്ചിപ്പെണ്ണ്‍ said...

nice ... :)

അലി said...

പോസ്റ്റ് രസകരമായി ഭായീ...

(ഒരു കാര്യം പറയുന്നതിൽ വിഷമം തോന്നരുത് ഭായീ... ഞ്ഞ ങ്ങ അക്ഷരങ്ങൾ കൂടി മലയാളത്തിലുണ്ട്. അവ എഴുതേണ്ടിടത്ത് എഴുതിയാലേ വായിക്കാൻ സുഖമുണ്ടാകൂ.)

Villagemaan/വില്ലേജ്മാന്‍ said...

നിങ്ങള്‍ മനുഷ്യനെ ചിരിപ്പിച്ചു കൊന്നേക്കാം എന്ന് ആര്‍ക്കേലും വാക്ക് കൊടുത്തിട്ടുണ്ടോ ഭായീ ?

ഒരു കാര്യം മനസ്സിലായി...കല്യാണം കഴിച്ചിട്ടുണ്ടാവില്ല...അതല്ലേ ഇത്ര ധൈര്യമായി എഴുതിയേക്കുന്നെ .. ഹ ഹ !

വീണ്ടും കാണാം...

ഒരു ദുബായിക്കാരന്‍ said...

ഭായ് , ആദ്യമൊക്കെ ഞാനും ആലോചിച്ചു ഇങ്ങേരുടെ ധൈര്യം സമ്മതിക്കണം ..അളിയനെ കുറിച്ച് ഇങ്ങനെയൊക്കെ എഴുതിയാല്‍ കുടുംബ കോടതിയില്‍ നിന്ന് ഇറങ്ങാന്‍ നേരമുണ്ടാകുമോ എന്ന്..ക്ലൈമാക്സില്‍ എത്തിയപ്പോഴാണ് റിയല്‍ അല്ല വെറും റീല്‍ ആണെന്ന് മനസ്സിലായത്.. എന്തായാലും നല്ലോണം ചിരിച്ചു..നല്ല ഉപമകള്‍.. "ഐ പി എല്ലിന് ചിയർ ഗേൾസ് കിടന്ന് തുള്ളുന്നത് പോലെ തറയിൽ കിടന്ന് തുള്ളുന്നു." ആശംസകള്‍ ..

ദിവാരേട്ടN said...

കുറച്ചു കാലമായി ഇങ്ങനെ എന്തെങ്കിലും വായിച്ചിട്ട്. ഉഗ്രന്‍ പഞ്ച്. ദിവാരേട്ടന്റെ 2 ഉപദേശങ്ങള്‍:

1. വരാനുള്ളത് അളിയന്റെ രൂപത്തിലും വരും.
2. അടുത്ത തവണ നാട്ടില്‍ വന്നു തിരിച്ചുപോകുമ്പോള്‍ കുറച്ചു ഫൂരിഡാന്‍ വാങ്ങിക്കൊണ്ട് പോകണം [അവിടെ കിട്ടില്ലെങ്കില്‍]. ഇങ്ങനെ ആരെങ്കിലും ഇനിയും വരാമല്ലോ....

ഭായി said...

@Sameer Thikkodi : ഇഷ്ടപ്പെട്ടതിൽ സന്തോഷം! അഭിപ്രായത്തിന് ഒത്തിരി നന്ദി :)


@ PrAThI: ഹ ഹ ഹ : നന്ദി സുഹൃത്തെ! വീണ്ടും വരിക :)

@ആളവന്താൻ: സ്ഥിരമായ സന്ദർശനത്തിന് എന്നും നന്ദി! അഭിപ്രായത്തിന് അതിലേറെ നന്ദി :)


@ഒറ്റയാന്: നന്ദി സന്തോഷം ഒറ്റയാൻ :)

@jayanEvoor: ങേ.. പുളുവോ..? സത്യമാണ് ഡോക്റ്ററേ…:)
ഇഷ്ടപ്പെട്ടുവെന്ന് അറിഞതിൽ ഒരുപാട് സന്തോഷം.

@LeninKumar: എന്റെ ബ്ലോഗ് സന്ദർശിച്ചതിലും ചിരിച്ചതിലും സന്തോഷം ലെനിൻ.:)
സമയം പോലെ വീണ്ടും വരിക.

@alisnet: ഹ ഹ ഹ പിന്നല്ലാതെ. നന്ദി വീണ്ടും വരിക :)

@ പ്രഭൻ ക്യഷ്ണൻ: വരാനുള്ളത് ലേറ്റാവാതെ വന്നൂ എന്ന് പറഞാൽ മതിയല്ലോ..!! നന്ദി സന്തോഷം :)

@ ശ്രീജിത് കൊണ്ടോട്ടി: നന്ദി സുഹൃത്തേ, വീണ്ടും പ്രതീക്ഷികുന്നു :)


@ vadakkanachaayan അഭിപ്രായത്തിന് നന്ദി സുഹൃത്തേ. വീണ്ടും പോരൂന്ന് :)

ഭായി said...

@ശങ്കരനാരായണൻ മലപ്പുറം: ഹ ഹ ഹ അങിനെ ചെയ്യാം മാഷേ..! നന്ദി :)

@ചെറുത്*: വായിച്ചു ചിരിച്ചു എന്നറിഞതിൽ ഒരുപാട് സന്തോഷം. നന്ദി.. നന്ദി :)

@mayflowers: എല്ലാം നിങളുടെയൊക്കെ പ്രോത്സാഹനം! അതെയതെ, ഒരു മുന്നറിയിപ്പ് ആയിക്കോട്ടെ:)
നന്ദി സന്തോഷം.

@ഹാപ്പി ബാച്ചിലേഴ്സ്: നന്ദി നന്ദി. ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ചങാതിമാരേ..:)

@ ചേച്ചിപ്പെണ്ണ്: നന്ദി, സന്തോഷം ചേച്ചീ, വീണ്ടും വരിക :)

@അലി: അക്ഷരങ്ങൾ ഓർമ്മപ്പെടുത്തിയതിന് നന്ദി. തീർച്ചയായും ശ്രദ്ധിക്കാം.
അഭിപ്രായം അറിയിച്ചതിൽ സന്തോഷം :)

@Villagemaan: ഹ ഹ ഹ ആരാപറഞത് മാഷേ അളിയനില്ലാന്ന് :)
പോസ്റ്റ് ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം. അഭിപ്രായത്തിന് നന്ദി.
വീണ്ടും കാണണം :)


@ദുബായിക്കാരൻ: ങേ…! ദുബാക്കാരൻ സസ്പെൻസ് പൊളിച്ചുകളഞല്ലോ..:) ചിരിച്ചതിൽ ഒത്തിരി സന്തോഷം. നന്ദി വീണ്ടും വരിക :)


@ദിവാരേട്ടൻ : ഉപദേശങളൊക്കെ അപ്പടി സ്വീകരിച്ചിരിക്കുന്നു ദിവാരേട്ടാ. :)
വായിച്ച് ഇഷ്ടമായി എന്നറിഞതിൽ സന്തോഷം.

സമയക്കുറവ് കാരണം, വായിച്ച് അഭിപ്രായം രേഖപ്പെടുത്താതെ പോയ എന്റെ എല്ലാ വായനക്കാർക്കും നന്ദി. വീണ്ടും വരിക.

Lipi Ranju said...

കലക്കന്‍ പോസ്റ്റ്‌, റീലാണെങ്കിലും ചിലയിടങ്ങളില്‍ ഭയങ്കര ഒറിജിനാലിറ്റി ! അനുഭവം പോലെ :D

ശിഖണ്ഡി said...

കൊള്ളാം...
അല്ല!!!
തള്ളേ കൊള്ളാം

ബെഞ്ചാലി said...

ആശംസകള്‍.. :)

rasheed mrk said...

ഭായീ കലക്കി
സമയം കിട്ടുമ്പോള്‍ ഇവിടെ വന്നു ഒന്ന് എത്തി നോക്കി പോകണേ
http://apnaapnamrk.blogspot.com/
ആഹംസകളോടെ എം ആര്‍ കെ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അല്ലേലും ദുഫായ്ക്കാര്‍ക്ക്‌ അല്പം ദുരഭിമാനം കൂടുതലാ...

അല്ലേല്‍, ലവന്മാരെ ഒഴിവാക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ കിടക്കുന്നു!
(ഉപമകള്‍ സൂപ്പര്‍)

Hashiq said...

ചിരിപ്പിച്ച നമ്പറുകള്‍ എണ്ണി പറഞ്ഞാല്‍ കമെന്റിനു പോസ്റ്റിനേക്കാള്‍ നീളം കൂടും. തകര്‍ത്തു തരിപ്പണമാക്കി. അമ്മാവന്‍ കൊണ്ടിടിപ്പിച്ച വീഡിയോ ഗെയിം കാര്‍ പോലെ

http://venattarachan.blogspot.com said...

നല്ല നമ്പര്‍

manojpattat said...

രസമുള്ള ഭാഷ .. നന്നായിരിക്കുന്നു ഫായി

തൃശൂര്‍കാരന്‍ ..... said...

പൊളപ്പന്‍ !!

ഹരിശ്രീ said...

കൊള്ളാം ഭായ്,

സൂപ്പര്‍...

:)

ഹരിശ്രീ

ഭായി said...

@ Lipi Ranju : റീലോ..?!! ഹ ഹ ഹ:)
വായനക്കും കമന്റിനും നന്ദി! വീണ്ടും വരിക!


@Shikandi : നന്ദി, അല്ല തള്ളേ നന്ദി:)
അഭിപ്രായത്തിന് വളരെ നന്ദി!


@ബെഞ്ചാലി : നന്ദി, വീണ്ടും വരിക:)


@rasheed : വായനക്കും അഭിപ്രായത്തിനും നന്ദി:)
തീർച്ചയായും വരും.


@ ഇസ്മായില് കുറുമ്പടി : ഹ ഹ ഹ വഴികൾ ഉണ്ട് ! പക്ഷേ ഇങ്ങിനെയൊക്കെ ആയിതീരുമെന്ന് ആരറിഞ്ഞു!
അഭിപ്രായത്തിന് നന്ദി :)


@jayarajmurukkumpuzha : നന്ദി :)


@ഹാഷിക്ക് : ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷം. നന്ദി :)


@venattarachan :നന്ദി, വീണ്ടും എത്തുമല്ലോ..!:)


@പട്ടേട്ട്: എന്റെ ബ്ലോഗ് സന്ദർശിച്ചതിൽ ഒത്തിരി സന്തോഷമുണ്ട്.
വായനക്കും അഭിപ്രായത്തിനും നന്ദി നന്ദി. സമയം പോലെ വീ‍ണ്ടും വരുമല്ലോ:)


@തൃശൂര്കാരന്.: പൊളപ്പൻ നന്ദി :)


@ഹരിശ്രീ : അഭിപ്രായത്തിന് വളരെ നന്ദി സുഹൃത്തേ! വീണ്ടും പോരിക :)

lasimasunil said...

VAPPU FANTASTIC!

Philip Verghese 'Ariel' said...

ബസ്സില്‍ നിന്നും കണ്ടുമുട്ടിയെങ്കിലും നല്ലിയുടെ ബ്ലോഗിലൂടെ ഒന്ന് കയറിയിറങ്ങി ഇവിടെയെത്തി,
അസ്സലായി!! നര്‍മ്മമൂറുന്ന ഒരു വഴിയും അതിനൊത്ത വാക്കുകളും ഒരു മുഷിപ്പും തോന്നാതെ വായിച്ചു ചിരിച്ചു പോയി.
ഹല്ല ബന്ധുക്കളുടെ ഒരു വരവേ!!! വീണ്ടും വരുമല്ലോ ചില പുതിയ വിശേഷവും ചിരിയുടെ മാലപ്പടക്കവുമായി
നന്ദി, നമസ്കാരം മാഷേ!!
സിക്കണ്ട്രാബാദില്‍ നിന്നും
വളഞ്ഞവട്ടം ഏരിയല്‍ ഫിലിപ്പ്

Febin said...

did it actually happen???

ബഷീർ said...

:) :) :)


ഈ പോസ്റ്റ് പിറക്കുമ്പോള്‍ ഞാന്‍ നാട്ടിലായിരുന്നു. ഇന്ന് വേറൊരു കമന്റില്‍ തൂങ്ങി ഇവിടെയെത്തി.. ചിരിച്ച് ചിരിച്ച് മരിച്ചില്ല എന്നേയുള്ളൂ :)

ഒട്ടകവുമായി സംസാരിക്കാനുള്ള കഴിവൊക്കെയുണ്ടെന്ന് മനസിലായി.. അല്ലെങ്കില്‍ ആ ഒട്ടകം അളിയന്റെ അളിയനെ ചവിട്ടിക്കൂട്ടുമായിരുന്നോ ?

ഭായ്,നിങ്ങള്‍ ഈ ബസില്‍ മാത്രംയാത്ര ചെയ്യാതെ ഇടക്ക് ഇങ്ങിനെ ഓരോന്ന് പോസ്റ്റ് ചെയ്യുക.. ആശംസകള്‍

@ Febin

പിന്നല്ലാതെ ഫായി നുണ എഴുതുമെന്നാണോ ? ഏയ്.. ഒരിക്കലുമില്ല.. അന്ന് പോലീസ് പിടിച്ച് കൊണ്ട് പോയതാണ് വിട്ടിട്ടില്ല :(

ബഷീർ said...

OT

പോസ്റ്റുമ്പോള്‍ ഒന്ന് മെയിലണേ പ്ലീസ്

ജയരാജ്‌മുരുക്കുംപുഴ said...

orikkalkoodi vannu..... aashamsakal.......

anupama said...

പ്രിയപ്പെട്ട ഭായ്,
വായിച്ചു രസിച്ച നല്ല പോസ്റ്റ്‌ !നര്‍മത്തിന് എന്നും വലിയ ഡിമാണ്ട് ആണ്.ചിരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്?
ഹൃദ്യമായ ആശംസകള്‍!
സസ്നേഹം,
അനു

Akbar said...

ഒട്ടേറെ ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നല്ല പോസ്റ്റിനും ഭായിയുടെ നര്‍മ്മ ഭാവനക്കും അഭിനന്ദനം. ഇനി ഇത്ര നീണ്ട ഇടവേള വേണ്ട കേട്ടോ...

ഷിനു.വി.എസ് said...

ഭായീ കിടിലന്‍ കിടിലോല്‍ കിടിലന്‍ പോസ്റ്റ്‌

Unknown said...

bhaayi kalakki!

Unknown said...

bhaayi kalakki!

poor-me/പാവം-ഞാന്‍ said...

അമ്മായി അപ്പനു ഫോർവേഡ് ചെയ്തിട്ടുണ്ട്...

രാജാവ് said...

ചിരിപ്പിച്ചു കൊന്നു :-)

ഭായി said...

@lasimasunil,Philip
@Verghese'Ariel',
@Febin
@ബഷീര്‍ പി.ബി.വെള്ളറക്കാട്‌
@jayarajmurukkumpuzha
@anupama

വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി. വീണ്ടും വരിക :)

ഭായി said...

@Akbar
@ഒരു മഞ്ഞു തുള്ളി
@cinimalochana
@ poor-me/പാവം-ഞാന്‍
@രാജാവ്

വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി. വീണ്ടും വരുമല്ലോ :)

ശാന്ത കാവുമ്പായി said...

അപ്പളേയ്,കഥയൊക്കെ നന്നായി.ഞാനങ്ങ് വരാഞ്ഞതും നന്നായി.അതൊന്നുമല്ല വിഷയം.നമ്മടെ ബസ് പൂട്ട്യപ്പം ആ പടവും പോയി.ഏതെന്നോ?നമ്മളൊന്നിച്ചിരിക്ക്ണത്.ഇന്നെടുക്കാം നാളെയെടുക്കാന്ന് വെച്ചിരിക്കുമ്പം ബസ്സോട്ടം നിർത്തി.അത് തപ്പിയെടുക്കാനൊട്ടറ്യേല താനും.അതൊന്ന് അയച്ചുതരുവോ?

പള്ളിക്കുളം.. said...

‘ഠീം ഛീലീം ഡം ട്ടഠാര്‍ ബ്ലൂം..‘
പൊന്നു ഭായീ.. എന്നാ എഴുത്താന്നേയ്.. വളരെ കൊള്ളാം. എന്റെ വകപഞ്ച നക്ഷത്രം. ആരോ പറഞ്ഞപോലെ ‘വൻ തിരിച്ചു വരവ്’.

vava said...

Thakarthu.

Unknown said...

എന്റെ പോന്നു ഭായ് ...ച്രിരിച്ചു ചിരിച്ചു വയറു വേദന വന്നു പോയ്‌....അല്ല ഇപ്പൊ ജയിലില്‍ നിന്നാണോ ഈ കത്ത് എഴുതിയത് .....

Unknown said...

എന്റെ പോന്നു ഭായ് ...ച്രിരിച്ചു ചിരിച്ചു വയറു വേദന വന്നു പോയ്‌....അല്ല ഇപ്പൊ ജയിലില്‍ നിന്നാണോ ഈ കത്ത് എഴുതിയത് .....

Pradeep said...

ഭായ്...നിങ്ങള്‍ ഒരു പോസ്റ്റ്‌ ഇടുമ്പോ ഒരു ആമുഖം നല്ലതാണ്...ചിരിച്ചാല്‍ അസുഖം വരുന്നവര്‍ സൂക്ഷിക്കുക എന്ന്...എനിക്ക് വയറു വേദനകൊണ്ട് വയ്യാ...

അടിപൊളി ആയിട്ടുണ്ട്‌....വേറെന്തു പറയാന്‍...ഒരുപാടിഷ്ടമായി...

KOYAS KODINHI said...

കുറച്ച് ചിരിച്ചു കുറച്ചു ചിന്തിച്ചു നന്നായിട്ടുണ്ട്

Jikkumon - Thattukadablog.com said...

വളരെ നന്നായിരിക്കുന്നു ആശംസകള്‍

ഇ.എ.സജിം തട്ടത്തുമല said...

കൊള്ളാം. അങ്ങനെ താങ്കൾക്ക് അവരുടെ സന്ദർശനം ഒരു മഹോത്സവമായി! ഒരു അനുഭവപാഠമഹോത്സവം!

Tintumon said...

ഹ ഹ ഹ

Muralee Mukundan , ബിലാത്തിപട്ടണം said...

ദെവട്യാ‍ാ‍ാ‍ാ..ഭായ്

ഭായി said...

ഇവിടുണ്ട് മാഷേയ് :)
ഇപ്പോൾ ജീ പ്ലസ്സിൽ അങ്ങിനെ ഇങ്ങിനെ കഴിഞ്ഞുപോകുന്നു.
മാഷ് എന്നെ തിരക്കിയതിൽ സന്തോഷം, നന്ദി.
:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഭാര്യാ കുടുംബക്കാരെ കുറിച്ച് ഒരു കഥ എഴുതിക്കഴിഞ്ഞ് ആളെ കാണാനില്ല എന്ത് പറ്റി? എല്ലാവരും ഇത് വായിച്ചൊ? :)_

Anonymous said...

No one can say better than this about our relatives' visit to Dubai. I laughed a lot, I am sure I will live more time due to this laughs to read Bai's future comments.

Bai got great flair to write and he will succeed as a writer.

All the best.

Balakrishnan Nambiar
Sharjah
00971 50 7970421
beevichathoth@gmail.com

Anonymous said...

This is one of the best comedy blog I ever read in any of the Malayalam blogs. When ever I am down or mood off, I started reading this blog. Thank you bhai.

- Manoj

ബഷീർ said...

ഭായി, ഇവിടെ മൊത്തം മാറാല പിടിച്ച് കിടക്കുന്നു.. ഫേസ് ബുക്കിലും പ്‌ളസിലും കറങ്ങാതെ ഇടക്ക് ഇവിടെയും ഒന്ന് ശ്രദ്ധിക്കുക.. ആശംസകൾ

Philip Verghese 'Ariel' said...

അതേ ബഷീർ ഭായ് പറഞ്ഞതു പോലെ അവിടെ ക്കിടന്നു കറങ്ങാതെ ഇവിടേയ്ക്ക് വരിക
അവിടുല്ലതെല്ലാം മുങ്ങിത്താഴാൻ സാദ്ധ്യത കൂടുതൽ, പക്ഷെ ഇവിടാണേൽ അതവിടെ
കിടക്കും ആര്ക്കും എപ്പോൾ വേണമെങ്കിലും വരാം വായിക്കാം പ്രതികരിക്കാം, അപ്പോൾ
ഇനി ഞങ്ങൾക്ക് ഇവിടെ വരാം അല്ലെ, വേഗമാകട്ടെ, ചിരിക്കാൻ ചില പൊദിക്കൈകളുമായി
ഇവിടെത്തുമല്ലോ അല്ലെ !!!

ഭായി said...

@Basheer Vellarakad
@P V Ariel
ഈ സ്നേഹാന്വേഷണങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട് :)

ഒത്തിരി നാളായി ഇങ്ങോട്ട് വന്നിട്ട്. പ്ലസ്സിലാണ് കൂടുതലും. ഫെയ്സ് ബുക്കിൽ അത്ര ആക്റ്റീവല്ല.

ഏതിനും ഒരു പുതിയ സംഭവവുമായി താമസിയാതെ എത്താം. ഒരിക്കൽ കൂടി നന്ദി പറയുന്നു..:)

ഭായി said...

@ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage
@Balakrishnan Nambiar
@Manoj

വായനക്കും അഭിനന്ദനങ്ങൾക്കും നന്ദി...:)

Muralee Mukundan , ബിലാത്തിപട്ടണം said...

വീണ്ടും ഇവിടെ നർമ്മം
വിളമ്പേണ്ടുന്ന സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുകയാണ് കേട്ടൊ ഭായ്

സുധി അറയ്ക്കൽ said...

ചിരിച്ച്‌ ചിരിച്ച്‌ വശം കെട്ടു.വേഗം അടുത്ത ചിരിയൻ പോസ്റ്റുമായി വായോ !!!

Post a Comment

പ്രിയ സുഹൃത്തേ,ദയവായി അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുതേ..