Thursday, October 29, 2009

അറബിമാഡത്തിനൊരു പ്രസന്റേഷന്‍!

29.10.2009
09.19 PM

അറബിമാഡത്തിനൊരു പ്രസന്റേഷന്‍!

പരമനും ഞാനും ദുബൈയില്‍ ഒരേ  കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഷവ്വിസ് ഫിയാസ് ബറക്ജി ഇമ്പോര്‍ട്ടിംഗ് ആന്റ് എക്സ്പോര്‍ട്ടിംഗ് കോ എന്നാണ് കോയുടെ പേര്. പേര് വായിച്ച് ഏതെങ്കിലും പെറുക്കിയുടെ കമ്പനിയാണെന്ന്  ആരും തെറ്റിദ്ധരിക്കരുത്. അറബിയാണ് കമ്പനിയുടെ  ഉടയോന്‍. വലിയ കാശുകാരന്‍.
കയറ്റുമതി ഇറക്കുമതി കമ്പനിയാണെങ്കിലും  ഒരു കാലത്തും അയാള്‍ക്ക് ഒന്നും കയറ്റിയും ഇറക്കിയും മതിയാകില്ല. അക്കാരണമൊന്നുകൊണ്ട് മാത്രം ഞങ്ങൾ ചിക്കന്‍ ഫ്രൈയും ബിരിയാണിയുമൊക്കെ കഴിച്ച് ഒരു വിധം കഷ്ടപെട്ട് ജീവിച്ച് പോന്നു.

ആ കമ്പനിയിൽ ഞാനും പരമനും ക്ലര്‍ക്കായിരുന്നു. പരമന്‍ കുശാഗ്ര ബുദ്ധിമാന്‍. അറബിയുടെ വീക്നെസ്സ് എന്താണെന്ന് ഇതിനിടയില്‍ അവന്‍ കണ്ടുപിടിച്ചു. മിസ്സിസ്സ് അറബി പറയുന്നതിനപ്പുറം മിസ്റ്റർ അറബിയ്ക്ക് മറ്റൊന്നുമില്ല. അറബിക്ക് മിസ്സിസ് അറബിയോട് പെരുത്തിഷ്ടമാണ്.

റോമിയോ ജൂലിയറ്റ്, ലൈലാ മജ്നു,  ഷാരൂഖ് ഖാന്‍ കജോള്‍, ശങ്കര്‍ മേനക, പ്രേംനസീര്‍ ഷീല, എന്നൊക്കെ പറയുന്നതു പോലെയായിരുന്നു അവര്‍. മിസ്സിസ് അറബിയുടെ ഭാഗ്യത്തിന് അറബിക്ക് താജ്മഹലിന്റെ കഥയൊന്നും അറിയില്ലായിരുന്നു ഇല്ലെങ്കില്‍ ഭാര്യയ്ക്ക് സന്തോഷം തോന്നാനായി ഭാര്യ മരിക്കുന്നതിന് മുന്‍പ് അവരെ കൊന്നിട്ടെങ്കിലും ഒരു താജ്മഹല്‍ പണിത് കൊടുത്തുകളയുമായിരുന്നു.അത്രക്കുണ്ട് സ്നേഹം.

ഞാനും പരമനും ഈ മ്പനിയില്‍ ക്ലര്‍ക്കിക്കൊണ്ടിരിക്കുമ്പോൾ, പരമന്‍ ലീവിനു നാട്ടില്‍ പോയി  തിരികെ വരുന്നവഴിക്ക് ഡല്‍ഹി വഴി വന്നു. അവന്റെ ഏതോ അമ്മായി വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. ഡല്‍ഹി ബസാറില്‍ വായും നോക്കി നടന്ന കൂട്ടത്തില്‍, അറബി മാഡത്തിന് കൊടുക്കുവാനായി ഒരു സമ്മാനവുമായാണ് പരമന്‍ ദുബായില്‍ തിരികെയിറങ്ങിയത്.

കൊടുക്കുന്നതിനു മുന്‍പ് ആ സമ്മാനം അവന്‍ എന്നെ കാണിച്ചു. അത് കണ്ട് ഞാനൊന്നു ഞെട്ടി!
ഒരു ഡ്രസ്സ്. ഡ്രസ്സെന്നു പറഞാല്‍ ലൂസായ ഒരു പാന്‍സും ഫുള്‍ കൈയുള്ള ഇറക്കം കുറഞ്ഞ ഒരു ബ്ലൌസു പോലത്തെ സാധനവും, പാന്‍സിന്റെ തുടക്ക് താഴോട്ട് കീറി കീറി തൂങ്ങി തൂങ്ങി  കിടക്കുന്നു.പാന്‍സിലും ബ്ലൌസിലുമെല്ലാം കൊളുത്തുകളും വളയങ്ങളും  കിലുക്കുകളും മിനുക്കുകളും ദ്വാരങളും. ചുരുക്കി പറഞാല്‍ സിനിമയിൽ  ഐറ്റം ഡാന്‍സ് ചെയ്യാന്‍ വരുന്ന ആട്ടക്കാരികളൊക്കെ ഇടുന്ന ഒരു ആട്ട സാധനം.ഇത് കൊടുത്താല്‍ അവര്‍ക്ക് ഇഷ്ടപ്പെടുമോയെന്ന് അവനൊരു സംശയം!

മലയാളിയായ എന്റെ ഉള്ളില്‍ അന്തര്‍ലീനമായ പാര ബാഹര്‍ലീനമായി. ഞാന്‍ ഒരു മലയാളി എന്ന നിലക്ക് എന്റെ നാട്ടുകാരനും സഹപ്രവര്‍ത്തകനും സഹമുറിയനും പരമോപരി എനിയ്ക്ക് വേണ്ടുന്ന പരസഹായങ്ങൾ ചെയ്തുതരാറുമുള്ള പരമനിട്ട് പാര  പണിയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഞാന്‍ ബോധവാനായി. അറബിയായ അവര്‍ക്കിതു കൊടുത്താല്‍ ഉണ്ടാകുന്ന ഭവിശ്യത്തുകള്‍ ത്രീ ഡി വിഷനില്‍ സ്ക്രീനില്‍ മിന്നി മറഞ്ഞു! ഇവന്റെ പടം ഇതോടെ മടങ്ങുമെന്ന് എനിക്കുറപ്പായി.അതിനാല്‍ സംശയിച്ചുനിന്ന പരമന് നിരുപാധിക പിന്തുണ ഞാന്‍ പ്രഖ്യാപിച്ചു.

മാഡത്തിന് പര്‍ദയല്ലാതെ  അറബി ഇതുപോലെ കിലുങ്ങുന്നതും  മിനുങ്ങുന്നതുമായ  ആട വാങ്ങി കൊടുത്തിട്ടുണ്ടോ..ഇതിലും നല്ലൊരു സമ്മാനം വേറെന്താ അവര്‍ക്ക് കൊടുക്കാന്‍ കിട്ടുക...?
നിന്റെ സമയം തെളിയും, എരിയും, പുകയും,  കത്തും...ഇങ്ങനെയുള്ള  എന്റെ പ്രോത്സാഹനം കേട്ട്, അറച്ചുനിന്ന പരമന്‍ ആ രാത്രി തന്നെ ടാക്സി പിടിച്ച് അറേബ്യന്‍ ബംഗ്ലാവിലേക്ക് പോയി സമ്മാനം കൊടുത്തു.

പിറ്റേന്ന് സമയം പകല്‍ 11 മണി. ഒരു ബി എം ഡബ്ലിയു കാര്‍ ഓഫീസിനു മുന്നില്‍. അതില്‍ നിന്നും മാഡം ഇറങ്ങി ആടിയാടി  ഓഫീസിലേക്ക് വന്ന്  അറബിയുടെ മുറിയിലേക്ക് കയറി പോയി.
പോകുന്നതിനു മുന്‍പ് പരമനെ അവരൊന്നു നോക്കി.

പരമന്റെ പടം മടക്കാനുള്ള വരവാണതെന്ന് ഞാന്‍ ഉറപ്പിച്ചു. അവന് അറബിയുടെ കയ്യില്‍ നിന്നും അടിയും  കിട്ടുമെന്ന് ഞാന്‍ തറപ്പിച്ചു.

ഫിലിപ്പീനി സെക്രട്ടറി പെണ്ണിന്റെ കാളിങ്ങ് ബെൽ ..“ മീസ്റ്റര്‍ പരം..... ബൂസ് ക്വാളിങ്ങ്  യൂ....

മീസ്റ്റര്‍ പരമിന്റെ  ബൂസിന്റെ റൂമിലേക്കുള്ള അന്ത്യ നടത്തം....
അകത്തുനിന്ന് ഉച്ചത്തിൽ എന്തെങ്കിലും ശബ്ദം...? ഇല്ല..  ഒന്നും കേള്‍ക്കുന്നില്ല...! പെന്‍സില്‍ കൂര്‍പ്പിക്കുന്ന ഷാര്‍പ്നര്‍ എടുത്ത് ചെവി കൂര്‍പിച്ചലോ എന്നോര്‍ത്തു..
അഞ്ചു മിനിറ്റ് കഴിഞ്ഞ് പരമന്‍ വെളിയിലേക്ക് വന്നു. മുഖത്ത് ഭയങ്കര ചിരിയും സന്തോഷവും.
ജോലി നഷ്ടപെട്ട ആഘാതത്തില്‍ വട്ടായിക്കാണുമെന്ന് ഞാനൂഹിച്ചു....പാവം..ഇന്നു രാവിലേയും അവൻ എനിയ്ക്ക് പുട്ടും മുട്ടറോസ്റ്റും, ചായയും വാങ്ങി  തന്നതാണ്...എത്ര പെട്ടെന്നാണ് ഓരോന്ന് സംഭവിക്കുന്നത്.....

എന്നാല്‍ എന്റെ സര്‍വ്വ പ്രതീക്ഷകളെയും കാലില്‍ തൂക്കിയെടുത്ത് തറയില്‍ അടിച്ചുകൊണ്ട് പരമന്‍ എല്ലാവരോടുമായി പറഞു.....എനിക്ക് പ്രമോഷനായി...അക്കൌണ്ടന്റ്...1000 ദിര്‍ഹം ശമ്പളവും  കൂട്ടി...കൂട്ടത്തില്‍ എന്നോട് അളിയാ...നീ പറഞത് സത്യമാടാ...ആ സമ്മാനം മാഡത്തിന് ശരിക്കും ബോധിച്ചു...മാഡം എനിക്കുവേണ്ടി ബോസിനോട് റെകമെന്റ് ചെയ്തു...സംഗതി ഒ കെ...

ശ്ശെടാ...ഇതെന്ത് മറിമായം?! കൈപ്പത്തിയ്ക്ക് കുത്തിയത് അരിവാളിന് കൊണ്ടതു പോലായല്ലോ...

ങ്ങിനെ ഞാന്‍ പഴയതു പോലെ ക്ലര്‍ക്കിക്കൊണ്ടും അവന്‍  പുതിയതുപോലെ അക്കൌണ്ടിക്കൊണ്ടും ജോലി തുടര്‍ന്നു.
അപ്പോഴും മനസ്സില്‍ ഒറ്റ ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു. നാട്ടില്‍പ്പോയി തിരികെ വരുമ്പോൾ ഇതിലും നല്ലൊരു സമ്മാനം മാഡത്തിനു കൊടുത്ത് ഇതിലും നല്ലൊരു പ്രമോഷനും ശംബളോഷനും അടിച്ചെടുക്കണം.....

ലീവായി നാട്ടില്‍പ്പോയി. തിരികെ വരാനുള്ള ദിവസങ്ങൾ ബുള്‍ഡോസര്‍ വെച്ച് തള്ളിനീക്കി.
അമ്മായിയോ മരുമകളൊ ആരും ഡല്‍ഹിയിലില്ല...എന്നിട്ടും ഡല്‍ഹിക്ക് വെച്ചുപിടിച്ചു..പന്ത്രണ്ടര അമ്മായിമാരുണ്ടായിട്ട് (ഒരെണ്ണം പൊക്കം കുറവാണ്) ഒരെണ്ണത്തിനുപോലും പോലും ഡല്‍ഹിയില്‍ വന്ന് താമസിക്കാൻ തോന്നാത്തതിന് വായില്‍ തോന്നിയതെല്ലാം മനസ്സില്‍ പറഞ്ഞ് മനസ്സിനെ സാറ്റിസ്ഫൈ ആക്കി.

മാഡത്തിന് സമ്മാ‍നമായി അതിനെക്കാ‍ളും അടിപൊളി ഡ്രസ്സിനു വേണ്ടി കടകളായ കടകളൊക്കെ കയറിയിറങ്ങി  അവസാനം ഒരെണ്ണം ഒപ്പിച്ചു.അടിപൊളി! ഇടിവെട്ട്! മിന്നല്‍! പേമാരി! സുനാമി! എന്നൊക്കെ പറയാം ആ ഡ്രസ്സിനെക്കുറിച്ച്!
 അറ്റം കീറിയ ഒരു നിക്കര്‍. അതില്‍ നിറയെ കിലുക്കുകളും മുത്തുകളും. പിന്നൊരു ബ്രായെക്കാളും അല്പം വളര്‍ചയുള്ള ബ്ലൌസ്. വേണമെങ്കില്‍ ബ്രൌസ് എന്നുപറയാം അതില്‍ കുറച്ച് വള്ളികളും. നമ്മുടെ മുമൈദ്ഖാന്‍ ഇട്ടിട്ട് തുള്ളാറുള്ളതു പോലൊരു സാധനം. പരമന്റെ ഡ്രസ്സിന് 1000 ദിര്‍ഹം കൂട്ടി കിട്ടിയെങ്കില്‍ ഇതിന്റെ എടുപ്പും കിടപ്പുമൊക്കെ കണ്ടിട്ട് ഒരു 2000 ദിര്‍ഹം കിട്ടണം.

നേരെ അറബിബംഗ്ലാവ് - വയാ ദുബായ് റൂം. പരമനറിയാതെ  പരമ രഹസ്യമായി സാധനം കവറോടെ മാഡത്തിനു സമ്മാനിച്ചു...

നെക്സ്റ്റ് ഡേ. സ്ഥലം ഒഫീസ്. സമയം രാവിലെ 8 മണി .അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രി. ഹുമിഡിറ്റി 80 ശതമാനം. പുറത്ത് മെഴ്സിഡീസില്‍ അറബി വന്നിറങ്ങി....കാബിനില്‍ പോകാതെ നേരേ എന്റടുത്തേക്ക്..
ഇന്നലെത്തന്നെ മാഡം ബോസിനോട് എല്ലാം സംസാരിച്ച്  സെറ്റപ്പാക്കിക്കാണണം.....! എന്റെ മേലാകെ  കോരിയും   കോരാതെയുമൊക്കെ തരിച്ചു....അടുത്ത് എത്തുന്നതിനു മുന്‍പ് തന്നെ ബോസറബിയുടെ വിളി....
അതും എന്റെ നേരേ നോക്കി...ഇന്ത ഗവ്വാത്ത്..ഇന്ത ഹിമാര്‍...ഇന്ത മജ്നൂന്‍ ഹറാമീ.....
അറബി ഭാഷ അറിയാവുന്നവര്‍ക്ക് കാര്യങ്ങൾ   മനസ്സിലായിക്കാണും.
അറബിയറിയാത്തവരേ..ഇതിന്റെ അര്‍ത്തം, “നീ ഗര്‍വ്വ് ഇല്ലാത്തവനാണ്.....നീ ഹിമാലയത്തോളം വലിയവനാണ്...നിനക്ക് മഞ്ച് വാങ്ങിത്തരാം...നിനക്ക് റമ്മുവാങ്ങിത്തരാം....എന്നൊന്നുമല്ലാ...

ഇതിന്റെ അര്‍ത്തമറിഞ്ഞാൽ നിങ്ങൾ  നെഞ്ചിലിടിച്ചു കരയും..എടാ..മ്രിഗമേ..കോവര്‍കഴുതേ..വട്ടന്‍ പിരന്താ..തന്തക്കു പിറക്കാത്തവനേ....എന്നൊക്കെയാണ്..
ഇത്രയും പറഞ് ഇന്നലെ കൊടുത്ത സമ്മാനം എന്റെ മുഖത്തു വലിച്ചൊരേറ്....തുണി സമ്മാനമായി കൊടുത്തത് ഭാഗ്യം...വല്ല പൊതിച്ച തേങ്ങയോ  ഉലക്കയോ മറ്റോ ആയിരുന്നെങ്കില്‍ എന്റെ മുഖം...??!

അടുത്തതായി അറബി എന്റെ കഴുത്തിനു പിടിച്ചുകൊണ്ട് പറഞു..യാ കല്‍ബ്.. മാഫീ ഷുഗില്‍ മല്‍ ഇന്ത..യാ അള്ളാ..റൂഹ്.......
ഹേയ് ഇതു വേറൊന്നുമല്ല..ടാ...പട്ടീ....നിനക്കിന്നുമുതല്‍ ഇവിടെ ജോലിയില്ല, ഇപ്പം ഇവിടെനിന്നും സ്ഥലം  കാലിയാക്കണം....”  അതേയുള്ളൂ. അന്തം വിട്ട ഞാന്‍ തിരിഞ് നടക്കുന്നതിനിടയില്‍ തലയിലെ വട്ടക്കയറൂരി കാളയെ അടിക്കുന്നതു പോലെ മുതുകത്ത് ഒരടിയും...
ഹേ..യ്..അത് സാരമില്ല...!

ജിഞ്ചര്‍ തിന്ന ബന്തറിനെപ്പോലെ  തിരികെവന്ന് വില്ലയിലെ റൂമിലിരുന്ന എന്നോട് രാത്രി പരമദ്രോഹി പരമന്‍ പറയുമ്പോഴാണ് സംഭവങള്‍ അറിയുന്നത്. ഞാന്‍ കൊടുത്ത സമ്മാനം എടുത്തണിഞ്ഞ മാഡം, പുറത്തുപോയിരുന്ന അറബിയെയും കാത്തിരുന്ന് കട്ടിലില്‍ കിടന്നുറങ്ങിപ്പോയി .തിരികെവന്ന അറബി, കീറിയതു പോലുള്ള ഈ ഡ്രസ്സും അതിട്ടുകൊണ്ടുള്ള അവരുടെ കിടപ്പുമെല്ലാം കണ്ടപ്പോള്‍ അവരെ ആരോ പീഡിപ്പിച്ച് കിടത്തിയിരിക്കുകയാണെന്ന് ധരിച്ചു.

പീഡിപ്പിച്ചെങ്കില്‍, അത് തോട്ടക്കാരനായ മലയാളി  മമ്മുണ്ണിയായിരിക്കുമെന്ന് നല്ല അന്തര്‍ദേശീയ വിജ്ഞാനമുള്ള അറബി ഉറപ്പിച്ചു.(അവിടെ പാക്കിസ്ഥാനി, തമിഴന്‍,ശ്രീലങ്കന്‍,ഫിലിപ്പീനി ഇവരും ജോലിക്കാരായുണ്ട്)
പീഡിപ്പിക്കാന്‍ പോയിട്ട് ഒരു ബീഡി വലിക്കാനുള്ള ജീവന്‍പോലുമില്ലാത്ത മമ്മുണ്ണിയെ അറബി, തെങ്ങില്ലാത്തതു കൊണ്ട് ഈന്തപനയില്‍ പിടിച്ചുകെട്ടി. ഓലമടൽ ഇല്ലാത്തതുകൊണ്ട് ഈന്തമടലെടുത്ത് സിക്സും ഫോറും ഡബിളും സിംഗിളും ഒക്കെ അടിച്ച് മഴക്കു മുന്നേ  വേഗം ഹാഫ് സെഞ്ചുറി തികച്ചു...

ബഹളം കേട്ട് -മുമൈദ്ഖാന്‍ മാഡം’- കിടക്കയില്‍ നിന്നും എഴുന്നേറ്റുവന്ന്   അറബിയോട് സമ്മാനത്തിന്റെ കാര്യം പറഞു...അറബി ഈ സമ്മാനം അംഗീകരിച്ചില്ല..
സമ്മാനം ഈ പിഞ്ച് ഞാന്‍, അവരെ വശീകരിക്കാനും വശത്താക്കാനും വഴിതെറ്റിക്കാനും നല്‍കിയതാണെന്നായി അറബി. അറബിക്കണവൻ ചൂടിലാണെന്ന് മനസ്സിലാക്കിയ അറബിക്കണവി നാഥാ...നീ പറഞത് ശരിയായിരിക്കും...എന്ന് പറഞ് അറേബ്യന്‍ ഉണ്ണിയാര്‍ച്ചയായി മാറി...

ബാക്കി കാര്യങ്ങള്‍ നിങ്ങ ള്‍ക്കറിയാം..ആ റൂമില്‍നിന്നും ഞാന്‍ മാറി. അന്ന് മാന്ദ്യമൊന്നുമില്ലാത്തതു കൊണ്ട് കഷ്ടപെട്ട് രണ്ട് മാസം കൊണ്ട് കുറഞ്ഞ ശമ്പളത്തിൽ വേറൊരു ജോലി എങ്ങിനെയൊക്കെയോ കണ്ടെത്തി..

ആറ് മാസങ്ങ ള്‍ക്ക് ശേഷം എന്റെ പഴയൊരു കൂട്ടുകാരന്‍ നിജാബിനെ കഴിഞ്ഞയാഴ്ച ഞാ‍ന്‍ കണ്ടു.
അവനില്‍ നിന്നും ഒരു വിവരവും ഞാനറിഞു.ആ പരമ ദ്രോഹി പരമന്‍ ആ കമ്പനിയിൽ  ഇപ്പോള്‍ അഡ്മിനിസ്ട്രേഷന്‍ മാനേജരാണെന്ന്.....!!  വീണ്ടും 5000 ദിര്‍ഹവും കൂട്ടി കിട്ടിയെന്ന്..!! എങ്ങിനെയെന്നോ..?

അന്ന് അറബി എനിക്കു നേരേ വലിച്ചറിഞ്ഞ ആ മുമൈദ്ഖാന്‍ ഡ്രസ്സ് അവനെടുത്തുവെച്ചിരുന്നു.
രണ്ട് മാസത്തിനുശേഷം, ഒട്ടക പ്രാന്തനായ അറബിയുടെ ഒട്ടകം പ്രസവിച്ചപ്പോള്‍ ആ മുമൈദ്ഖാന്‍ നിക്കര്‍ അവനെടുത്ത് തുണികൊണ്ടുള്ള ഒന്ന് രണ്ട് പൂക്കള്‍ വെച്ച് പിടിപ്പിച്ച്  ചില  മോഡിഫിക്കേഷനൊക്കെ വരുത്തി ഒട്ടകക്കുട്ടിയ്ക്ക് അവന്റെ വക ഒരു ഗിഫ്റ്റ് എന്നുപറഞ് ഒട്ടകക്കുട്ടിയ്ക്ക് ഒരു ജട്ടിയായി അത് കൊണ്ടിട്ടുകൊടുത്തു.

ഡക്കേറഷനൊക്കെയുള്ള ജട്ടിയിട്ട ഒട്ടകക്കുട്ടിയെ കണ്ട് അറബി ഞെട്ടി. അറബിച്ചിയും കൂടെഞെട്ടി. ഒട്ടകക്കുട്ടിയും ഞെട്ടി.. ഉമ്മ ഒട്ടകവും ഞെട്ടി.....
പരമന് അറബിയുടെ വക ഉമ്മ, അറബിയുടെ ഉമ്മയുടെ ഉമ്മ, മാഡത്തിന്റെ ഉമ്മ, ഒട്ടകക്കുട്ടിയുടെ ഉമ്മ, ഒട്ടക ഉമ്മയുടെ ഉമ്മ,   കൂട്ട ഉമ്മ......പ്രമോഷന്‍.......ഇങ്ക്രിമെന്റ്......

എന്റുമ്മാ................................................ഞാന്‍ ഞെട്ടിപ്പോയീ….!!! കുറച്ച്...വെള്ളം....കിട്ടിയാല്.. ഉപകാരം....! കള്ളറ് വെള്ളമായാലും പ്രശ്നമില്ല...!!

ഭായി

--------------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും കോപ്പി റീട് നിങള്‍ക്കുള്ളതും!!

77 comments:

ഭായി said...

പ്രസന്റേഷന്‍ ആര്‍ക്ക് എപ്പോള്‍ എങിനെ എന്തിന് എവിടെവെച്ച് കൊടുക്കണമെന്ന് അറിഞിരിക്കണം ല്ലേ...?

Raveesh said...

ഹ ഹ ഹ ......

“ഇന്ത മാഫീ മുഖ് ? “

(ഇങ്ങനെ തന്നെ അല്ലേ ?)

mini//മിനി said...

ചിരിക്കാന്‍ മാത്രമായുള്ള അറബിക്കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

നിഷാർ ആലാട്ട് said...

ഭായീ...

അവതരണം നന്നായി

കഥയും ഇഷടപെട്ടു,


പക്ഷേ ....


(ഭായിക്കു മനസിലായിട്ടുണ്ടാവും അല്ലെ?)

Anil cheleri kumaran said...

ഹഹഹ. ചിരിച്ച് കുന്തം മറിഞ്ഞു ഭായി... കലക്കന്‍ പോസ്റ്റ്.

chithrakaran:ചിത്രകാരന്‍ said...

ഇത്രയൊക്കെ എഴുതിയിട്ടും ജീവന്‍ ശേഷിക്കുന്നു എന്നത് സംശയങ്ങള്‍ക്ക് ഇടവരുത്തുന്നു ഭായി.

അനസ്യന്‍ said...

കൊള്ളാം

അനസ്യന്‍ said...

കൊള്ളാം ഭായി.വേലയും കൂലിയുമില്ലാത്തതിന്റെ സങ്കടത്തിനിടയിലും അറഞ്ഞു ചിരിച്ചു.

Anonymous said...

കൊല്ലാ‍ാ‍ാ‍ാം
ഒരുപാറ്ദ് ചിരിചു എനിയും പൊരട്ടെ കലക്കന്ന് കതകല്ല്

അമ്മേടെ നായര് said...

അനോണി നായി നായരേ....എന്തോന്ന് എഴുതിയിരിക്കണ്? നീ ഭായീനെ കൊല്ലാം എന്ന് ഇത്ര പച്ചയ്ക്ക് പറയാമൊ? ആക്ചൊലി ഇതേത് ഭാഷാ അനോണീ??

ഭായി said...

രവീഷ്: അതന്നെയാണ്ണ് കാര്യം:-)മൂഖ് മാഫീ..

മിനി: വീണ്ടും വരും..വീണ്ടും വരണം..നന്ദി!!

നിഷാർ ആലാട്ട്:മനസ്സിലായി..തമാശക്കാണെങ്കിൽ പോലും ഇനി ആവർത്തിക്കില്ല...ഓറ്മ്മിപ്പിച്ചതിന് നന്ദി..വീണ്ടും വരണേ...

കുമാരന്‍: കുമാരാ...മറിഞ്ഞ് താഴെ വീഴല്ലേ...വീണ്ടും പ്രതീക്ഷിക്കുന്നു..ഒത്തിരി നന്ദി...

ചിത്രകാരന്‍: സംശയിക്കേണ്ട ചിത്രകാരാ...ഒരു ചിത്രത്തിനുള്ളത് എന്നും ബാക്കിയുണ്ടാകും..താങ്കളുടെ ഈ വരവ് അപ്രതീക്ഷിതം..ഒത്തിരി നന്ദി...വീണ്ടും വരണേ...

അനസ്യന്‍ അനസ്യാ...എല്ലാ ദുഖങൾക്കും ചിരി ഒരു നല്ല മരുന്ന്..വീണ്ടും വരിക...

ശ്രീ said...

ശരിയ്ക്കു ചിരിപ്പിച്ചു, ഭായീ... എഴുത്ത് അടിപൊളി!

:)

രഘുനാഥന്‍ said...

ഹി ഹി ഭായി...ഒട്ടകത്തെ കണ്ടിട്ടുണ്ട് ..ബട്ട്‌...നിക്കറിട്ട ഒട്ടകത്തെ കണ്ടിട്ടില്ല. നല്ല എഴുത്ത്

ManzoorAluvila said...

അറബിക്കഥയിലെ രാജകുമാരനും രാജകുമാരിക്കും തുണിയിട്ട ഒട്ടകത്തിനെ ഇഷ്ടമല്ല...ഏത്‌...?

ചിരിയ്ക്കാൻ ഒരുപാടുണ്ട്‌ വളരെ നന്നായിരിക്കുന്നു...ആശംസകൾ

രാജീവ്‌ .എ . കുറുപ്പ് said...

അമ്മായിയോ മരുമകളൊ ആരും ഡല്‍ഹിയിലില്ല...എന്നിട്ടും ഡല്‍ഹിക്ക് വെച്ചുപിടിച്ചു..പന്ത്രണ്ടര അമ്മായിമാരുണ്ടായിട്ട് (ഒരെണ്ണം പൊക്കം കുറവാണ്) ഒരെണ്ണം പോലും ഡല്‍ഹിയില്‍ വന്ന് താമസിക്കാത്തതിന് വായില്‍ തോന്നിയതെല്ലാം മനസ്സില്‍ പറഞ് മനസ്സിനെ സാറ്റിസ്ഫൈ ആക്കി.
(ഹഹഹഹ)

പോസ്റ്റ്‌ കലക്കി അളിയാ, എന്തായാലും പരമനു പാര വച്ച് തളര്‍ന്നു ഇരിക്കുവല്ലേ, കുപ്പി എന്റെ വക

പിന്നെ മച്ചൂ ഡല്‍ഹിയില്‍ വന്നപ്പോള്‍ എന്നെ വിളിക്കേണ്ടേ, ഡബിള്‍ പ്രോമോഷനുള്ള ഗിഫ്റ്റ് ഞാന്‍ സെലക്ട്‌ ചെയ്യില്ലരുന്നോ

ദീപു said...

:)
കലക്കി ഭായീ...

Areekkodan | അരീക്കോടന്‍ said...

ഭായീ...ചിരിച്ച് ചിരിച്ച് വയറ്റില്‍ സുനാമി അടിക്കുന്നു.

Anonymous said...

ഭായി....സംഭവം കലക്കി ഭായി...
പൊട്ടിതെറിക്കുന്ന ഒരുപാട് നമ്പറുകള്‍ ഉണ്ട്.....
ഇനിയും വരട്ടെ....

ഭായി said...

അനോണി:നന്ദി അനോണീ..

അമ്മേടെ നായര്:വിട്ടുകള നായരേ...പ്രശ്നമാക്കണ്ട..

ശ്രീ: ചിരിച്ചതില്‍ സന്തോഷം..അഭിനന്ദനത്തിനു നന്ദി..

രഘുനാഥന്‍: പട്ടാളത്തെ കണ്ടിട്ടുണ്ട് ബട്ട് തെങില്‍കയറുന്ന പട്ടാളത്തെ കണ്ടിട്ടില്ല...:-)

മന്‍സൂര്‍ ആലുവിള: ആലുവിളക്കാകുംബോള്‍ കാര്യങള്‍ അറിയാം..ഏത്...:-)അഭിനന്ദനത്തിന് നന്ദി

കുറുപ്പിന്‍റെ കണക്കു പുസ്തകം: കുറുപ്പേ..ഫ്ലാറ്റില്‍ ആര് ബെല്ലടിച്ചാലും കുറുപ്പ് കുപ്പിയുമായി വന്നതാകും എന്ന് കരുതി ഓടിചെന്ന് ഡോര്‍ തുറക്കും..കുപ്പിയെവിടേ..:-)

ഭായി said...

ദീപു:അഭിനന്ദനത്തിന് നന്ദി ദീപു..വീണ്ടും വരിക..

അരീക്കോടന്‍:മാഷേ..മാഷിനായി ഒരു സുനാമി ഫണ്ട് പിരിക്കുന്നുണ്ട് ഞാന്‍...(സുനാമിഫണ്ടായതുകൊണ്ട് ചക്രം അങെത്തില്ലെന്ന് മാത്രം..)
അഭിനന്ദനത്തിന് നന്ദി..

കൊച്ചുതെമ്മാടി: അഭിനന്ദനത്തിന് നന്ദി..നംബരുകളുമായി വീണ്ടും വരും..വീണ്ടും വരിക..

Anonymous said...

oh my God I laughed a lot..
its like watching a comedy movie...
Grand narration...

Typist | എഴുത്തുകാരി said...

ശരിക്കും ചിരിച്ചു. ഇപ്പഴത്തെ കമ്പനിയിലുമില്ലേ ഒരു അറബി ബോസും അറബിനിയും. അപ്പോളിനിയും ചാന്‍സുണ്ട്.

ഒഎബി said...

ഒന്ന് വായിച്ച് ചിരിച്ച് കഴിയുമ്പൊ തോന്നും അടുത്തതില്‍ അവസാനിക്കുമായിരിക്കും. പിന്നെ ഇതൊരു ചിരിചങ്ങലയായി മാറി...
ഞാനും ചിന്തിച്ച് പോയി ഒരു നിമിഷം. എന്റെ മൊയലാളിച്ചിക്ക് ചെടിക്കമ്പ്(കള്ളിപാല പുള്ളിച്ചേമ്പ് എന്നത് പോലത്തെ) കൊണ്ട് കൊടുത്ത സമയം ഇങ്ങനെ വല്ല വേലയും ഒപ്പിച്ചിരുന്നെങ്കില്‍.....

രസിപ്പിച്ചു. രസിച്ചു...മുതലായി.

എറക്കാടൻ / Erakkadan said...

ഹ ഹ ചിരി വരാതെ പിന്നെ....മണ്ടത്തരങ്ങളുടെ രാജാവെ

ഭൂതത്താന്‍ said...

ഫിലിപ്പീനി സെക്രട്ടറി പെണ്ണിന്റെ കാളിംഗ്ബെല്‍..“ മീസ്റ്റര്‍ പരം..... ബൂസ് കാളിംഗ് യൂ....”
ആണും പെണ്ണും ഇങ്ങനെ തന്നെ ...ഹഹ

ഭായി said...

Rose:അഭിനന്ദനത്തിനു നന്ദി!വീണ്ടും വരിക!

എഴുത്തുകാരി:അപ്പോൾ ഞാനിങനെ ജോലിയും കൂലിയുമില്ലാതെ കറങുന്നത് ചേച്ചിക്ക് കാണണമല്ലേ..:-)
അഭിനന്ദനത്തിനു നന്ദി!

ഒഎബി:കള്ളിപാല പുള്ളിച്ചേമ്പ് ഇതൊക്കെ കൊടുക്കുന്നതാ... ബുദ്ധി ഒ എ ബീ..പ്രമോഷനില്ലെങ്കിലും ജോലിക്ക് ഗ്യാരന്റിയുണ്ടാകും:-)
ചിരിച്ചതിൽ വളരെ സന്തോഷം...കാണാം..

എറക്കാടൻ: ഞാൻ മണ്ടത്തരങളുടെ രാജാവാണെങ്കിൾ ഏറക്കാടൻ മണ്ടത്തരങളുടെ മന്ത്രിയാ..സന്തോഷം വീണ്ടും വരിക..

ഭൂതത്താന്‍:അത് വളരെ സത്യമാ ഭൂതം...

മുക്കുവന്‍ said...

ഭായി... ഒരു ഒന്ന് ഒന്നര വിശാലൻ ടച്ച്... ഇനി ഇപ്പോൾ ചിരിക്കാൻ ഇവിടെ ഒന്ന് കറങ്ങിയാൽ മതിയല്ലോ!

ഇഷ്ടായി ഭായി..

Radhakrishnan Kollemcode said...

ഭായി നിങ്ങള്‍ മനുഷ്യരെ ചിരിപ്പിച്ചു കൊല്ലാന്‍ തന്നെ തീരുമാനിച്ചു അല്ലെ??
എന്തായലും ഇത്തവണയും സൂപ്പര്‍ ഹിറ്റ്.

കാട്ടിപ്പരുത്തി said...

ഭായിക്കൊരുമ്മ കൊടുക്കാന്‍ ആരെയും കിട്ടിയില്ലെ- ഒട്ടക ക്കുട്ടിയെപോലും

പള്ളിക്കുളം.. said...

അടിപൊളി! ഇടിവെട്ട്! മിന്നല്‍! പേമാരി! സുനാമി!

തകർപ്പൻ പോസ്റ്റ്..
വായിക്കാൻ ഇത്തിരി ലേറ്റായിപ്പോയല്ലോ ഭായീ..

ഭായി said...

മുക്കുവന്‍: ഇഷ്ടായി എന്നറിഞതില്‍ ഒരുപാട് സന്തോഷം..തീര്‍ച്ചയായും വരണം..!സ്വാഗതം!!

Radhakrishnan: അഭിനന്ദനത്തിനു നന്ദി..താങ്കളെപോലെയുള്ളവരുടെ പ്രോത്സാഹനമാണ് ഈ കൊല്ലലിനു പിന്നില്‍ :-)

കാട്ടിപ്പരുത്തി: ഒട്ടകത്തിന്റേന്ന് ഉമ്മ കിട്ടിയില്ല..പക്ഷേ പണ്ട് എന്നെയൊരു ഒട്ടകം മുഖത്ത് നക്കിയിട്ടുണ്ട്..സത്യമാണ് കാട്ടിപരുത്തീ..
വായിച്ചതില്‍ സന്തോഷം..വീണ്ടും വരണം...!!

പള്ളിക്കുളം: ലേറ്റായതുകൊണ്ട് നേരത്തേ വായിക്കാന്‍ പറ്റിയല്ലോ...
പള്ളീ..
ഇഷ്ടമായി എന്നരിഞതില്‍ ഒരുപാട് സന്തോഷം..നന്ദി!!

തൃശൂര്‍കാരന്‍ ..... said...

"തുണി സമ്മാനമായി കൊടുത്തത് ഭാഗ്യം...വല്ല പൊതിച്ച തേങായോ ഉലക്കയോ മറ്റോ ആയിരുന്നെങ്കില്‍ എന്റെ മുഖം..."
ഹ ഹ...കലക്കന്‍...
ആദ്യായിട്ട ഈ വഴിക്ക് വരണത് ട്ടോ...ഇഷ്ടപ്പെട്ടു. വീണ്ടും വരാം...

നന്ദന said...

അന്ന്യനാട്ടിലിരുന്നു അവിടുത്തെ ആള്‍ക്കാരെ ......വേണോ ?
നന്‍മകള്‍ നേരുന്നു
നന്ദന

ശാന്ത കാവുമ്പായി said...

ഹായ്‌,എന്തു നല്ല തങ്കപ്പെട്ട സ്വഭാവം.എന്നിട്ടും അറബി ഇങ്ങനെ ചെയ്തല്ലോ.

ചിതല്‍/chithal said...

അതു കലക്കി ഭായി! കുറച്ചുനേരം ചിരിച്ചു!!

ഒരു നുറുങ്ങ് said...

എന്‍റെ ഭായിസാബ്..
ചിരിച്ചു മണ്ണ് കപ്പീട്ടോ!കപ്പാനൊരു തരി മണ്ണില്ലാഞ്ഞ് ചുണ്ടും മൂക്കുമൊക്കെ
ഒരു’കോലാ’യി !!

ഓ.ടൊ: (അറബി സ്നേഹം കൊണ്ട് ‘കല്‍ബേ’ന്നു വിളിച്ചതാവും!
നാം പ്രണയിനിയെ എന്‍റെ ഹ്രുദയമേ എന്നൊക്കെ പറയാറില്ലേ,
മറ്റൊരു കല്‍ബ് എന്നതിന്‍റെ അര്‍ത്ഥം മറ്റൊരു പട്ടീന്നും.)

ആശംസകള്‍!

വശംവദൻ said...

കൊള്ളാം ഭായി

ദിവാരേട്ടN said...

നല്ല പോസ്റ്റ്‌. ഇന്നുകള്‍ക്ക് ആവശ്യമുള്ള പോസ്റ്റ്‌. അഭിനന്ദനങ്ങള്‍...

ഭായി said...

തൃശൂര്‍കാരന്‍: അഭിനന്ദനങള്‍ക്ക് നന്ദി! വീണ്ടും സ്വാഗതം തൃശൂര്‍കാരാ..

നന്ദന: എന്ത് ചെയ്യാനാ..ചിരിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതല്ലേ..:-)

ശാന്തകാവുമ്പായി: ടീച്ചര്‍ക്കെങ്കിലും എന്നെ മനസ്സിലായല്ലോ..:-)

ചിതല്‍: സന്തോഷം ചിതലേ...വീണ്ടും വരിക

ഒരു നുറുങ്ങ്: ശരിയാ നുറുങേ..ചിലപ്പോള്‍ ആ ഖല്‍ബായിരിക്കും അല്ലേ..:-) വീണ്ടും വരണേ..

വശംവദന്‍: നന്ദി വശംവദാ വീണ്ടും വരിക..

ദിവാരേട്ടന്‍: അഭിനന്ദനങള്‍ക്ക് നന്ദി ദിവാരേട്ടാ...വീണ്ടും പ്രതീക്ഷിക്കുന്നു..

Mohamedkutty മുഹമ്മദുകുട്ടി said...

ഭായി നന്നായിരിക്കുന്നു.വരാന്‍ വൈകിയതില്‍ ക്ഷമിക്കണം,താങ്കള്‍ കാണിച്ചു തന്ന വഴിയിലൂടെയാണ് ഇവിടെയെത്തിയത്.അറബിത്തമാശ ആദ്യമായാണ് കേള്‍ക്കുന്നത്.ഇവിടെ മുഴുവന്‍ ഗള്‍ഫു കാരാ.എന്നിട്ടെന്താ ഒറ്റൊരുത്തനും അറബിയുടെയും അറബിച്ചിയുടെയും കാര്യം പറഞ്ഞു തരില്ല!.ആ പരമനെ അങ്ങിനെ വിട്ടാല്‍ പറ്റില്ല.എങ്ങിനെയെങ്കിലും പാരവെച്ച് ആ പോസ്റ്റ് തട്ടിയെടുക്കണം.അതിനു പറ്റിയ സാധനം എങ്ങിനെയെങ്കിലും തപ്പിയെടുക്കണം.മാഡത്തിന്റെ വീക്ക്നസ്സ് മനസ്സിലാക്കുക തന്നെ....
അഭിനന്ദനങ്ങള്‍ ഇടക്കൊക്കെ വന്നു നോക്കാം.പുതിയ വിഭവങ്ങളന്വേഷിച്ച്.പിന്നെ ഒരു സംശയം.ഭായിയുടെ followers ന്റെ കൂട്ടത്തില്‍ ഭായിയുടെ പേരും കാണുന്നു!

ഷൈജൻ കാക്കര said...

പ്രിയ ഭായി,

എടാ മണ്ടാ, ഞാൻ അറബിനിക്ക്‌ ഡൽഹിന്ന്‌ വാങ്ങിച്ച ആട്ടകാരിയുടെ ഡ്രെസ്സിനൊടൊപ്പം, "കോയിക്കൊട്ടെ" പർദ്ദ പാലസിൽ നിന്ന്‌ വാങ്ങിച്ച ഒരു കറുത്തിരുണ്ട പർദ്ദയും കൊടുത്തു!

പർദ്ദ ഞാൻ നിന്നെ കാണിച്ചില്ല - ഞാനും ഒരു മലയാളി അല്ലേ?

ആട്ടക്കാരത്തിയുടെ ഡ്രസ്സ്‌ അറബിച്ചി അറബിയെയും കാണിച്ചില്ല. അവൾ ശരിക്കും ഒരു അറബിച്ചി തന്നെ!

വായടച്ചു പണിയെടുക്കടാ.

എന്ന്‌
നിന്റെ സ്വന്തം പരമു
അഡ്മിനിസ്റ്റ്രേഷൻ മാനേജർ

ഭായി said...

കക്കര: എടാ... പരമാ....നിനക്ക് പരമനെന്ന് പേരിടുന്ന സമയത്ത് പേര് വിളിച്ചവര്‍ക്ക് കോച്ചു വാതം വന്നോടാ...? നാറി, ദ്രോഹി, ദരിദ്രവാസി തുടങിയ എക്സ്റ്റന്‍ഷന്‍ ഒന്നുമില്ലതെ പരമനെന്ന് പേരിട്ട് നിര്‍ത്തികളഞതെന്താ? അതോ അവര്‍ക്കറിയാമായിരുന്നോ ഭാവിയില്‍ നീ ഇതൊക്കെ ആയി തീരുമെന്ന്..!!!

എടാ ദരിദ്രവാസീ..അറബിനിക്ക് ശീല വാങി കൊടുത്ത് എനിക്കൊന്നും മാനേജണ്ടടാ..

ആട്മിനിസ്റ്റ്രേഷന്‍ എന്നെഴുതാന്‍ പോലുമറിയാത്ത നീയാണോടാ..ആട്മിനിസ്റ്റ്രേഷന്‍ മാനേജരായത്..?!!!

എന്തായാലും നീ സത്യം പറഞത് കൊണ്ട് വായനക്കാര്‍ക്ക് ഞാനൊരു ചന്തു ആണെന്ന് മനസ്സിലായി!
ഇതെനിക്കൊരു പാരയല്ലടാ..ഇത് വെറും സൂചിയാ സൂചി.അടുത്തത് നിനക്ക് മിസൈലാണെടാ വരാന്‍ പോകുന്നത് നീ സൂക്ഷിച്ചോ മോനേ..
വേണ്ട...കളി ഭായിയോട് വേണ്ട...!!

എന്ന് നിന്റെ സ്വന്തം കാലന്‍
ഭായി
റ്റീ‍ അന്റ് കോഫി മേക്കിനിസ്റ്റ്രേഷന്‍ മാനേജര്‍ (ഡേ ഷിഫ്റ്റ്)
ഷിപ്നട്ട് സെയിത്സ് മാനേജര്‍ (നൈറ്റ് ഷിഫ്റ്റ്) ഇന്‍സൈട് പാര്‍ക്ക് ആന്റ് ഔട്ട് സൈട് മാള്‍സ്.

ഒപ്പ്
അറബീടേന്ന് കട്ടിടിച്ച സീല്‍

ഭായി said...

മുഹമ്മദുകുട്ടി:മാഷേ..ഇവിടെ വന്നതിനും അഭിപ്രായം രേഖപെടുത്തിയതിനും നന്ദി.
വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു!
പരമന് പണി ഞാന്‍ കൊടുത്തോളാം മാഷേ..

എന്റെ ഏറ്റവും വലിയ ഫോളോവര്‍ ഞാന്‍ തന്നെയല്ലേ മാഷേ..:-)

Anonymous said...

Bai realy good..chirichu chirichu maduthu.
adabiyuda thary yannu aniku ishtapattathu

കുഞ്ചിയമ്മ said...

"മന്ത്രിയുടെ തന്ത്രങ്ങള്‍" പോലെ "ഭായിയുടെ തന്ത്രങ്ങള്‍"
കലക്കി ഭായീ...
അമ്മായിമാരില്ലെങ്കിലും ഒരു ബഹനെങ്കിലും ഡല്‍ഹിയിലുന്ടായിരുന്നെങ്കില് അല്ലേ ഭായീ.....

Umesh Pilicode said...

നമിച്ചു മാഷെ !!!!!!!!!!!

ഗീത said...

ഭായീ, ഇത്തവണ എനിക്ക് പരാതിയൊന്നും ഇല്ലാട്ടോ. കഴിഞ്ഞതവണത്തെ പോലെ ചിരിക്കുന്നതിനിടയില്‍ വിഷമിക്കേണ്ടി വന്നില്ല. :)

ManzoorAluvila said...

റ്റീ‍ അന്റ് കോഫി മേക്കിനിസ്റ്റ്രേഷന്‍ മാനേജര്‍ (ഡേ ഷിഫ്റ്റ്)
ഷിപ്നട്ട് സെയിത്സ് മാനേജര്‍ (നൈറ്റ് ഷിഫ്റ്റ്) ഇന്‍സൈട് പാര്‍ക്ക് ആന്റ് ഔട്ട് സൈട് മാള്‍സ്. ഭായി....അത്‌ കലക്കി..ഏത്‌!!!?

Muralee Mukundan , ബിലാത്തിപട്ടണം said...

സംഭവം ഭയങ്കരായി ! കലക്കീട്ട്ണ്ട് ഭായി..
കുറച്ച് അക്ഷരപിശാച്ചുക്കൾ വന്നിട്ടുണ്ട് കേട്ടൊ..

ഭായി said...

അനോണി: ചിരിച്ചതില്‍ സന്തോഷം, നന്ദി വീണ്ടും വരണം

കുഞ്ചിയമ്മ: ബഹന്‍ ഡ്ല്‍ഹിയിലുണ്ടായിരുന്നെങ്കില്‍ ബഹുത്ത് അഛാ ഥാ.. ചിരിച്ചതില്‍ സന്തോഷം..അഭിനന്ദനത്തിന് നന്ദി വീണ്ടും വരിക!

ഉമേഷ്‌ പിലിക്കൊട്: ഇഷ്ടപെട്ടുവെന്നറിഞതില്‍ സന്തോഷം..എന്റെ ഒരു നമം അങോട്ടും! വീണ്ടും വരുമല്ലോ..?!

ഗീത:ഇത്തവണ ടീച്ചര്‍ വിഷമിച്ചില്ല എന്നറിഞതില്‍ സന്തോഷം!
ചിരിച്ചതിലും സന്തോഷം വീണ്ടും വരണേ...

മന്‍സൂര്‍ ആലുവിള: വീണ്ടും വന്നതില്‍ അതിയായ സന്തോഷം!
അത് പിന്നെ അങിനെതന്നെയല്ലേയിക്കാ...!

bilatthipattanam: അഭിനന്ദനത്തിന് വളരെ നന്ദി! വീണ്ടും ഇതിലേ വരുമെന്ന് പ്രതീക്ഷിക്കുന്നു! മംഗ്ലീഷ് അല്ലേ..പറ്റിപോകുന്നതാണ്
മേലില്‍ ശ്രദ്ദിക്കാം! ഒരിക്കല്‍ കൂടി നന്ദി!

poor-me/പാവം-ഞാന്‍ said...

പ്രെസെന്റഷന്‍ കേ പീചെ ക്യാ ധാ?

poor-me/പാവം-ഞാന്‍ said...

മേലില്‍ “ശ്രദ്ധിച്ചാല്‍ “നന്ന്!

Unknown said...

നന്നായി അവതരിപ്പിച്ചു രസിച്ചു,
അമ്മേടെ നായരുടെ കമന്റ്‌ ചിരിപ്പിച്ചു

ഭായി said...

poor-me/പാവം-ഞാന്‍ :ആഗെയും പീച്ചെയും മൊത്തത്തില്‍ വള്ളികളും കിലിക്കുകളുമായിരുന്നു :-) ശ്രദ്ധിക്കാവേ...

തെച്ചിക്കോടന്‍:അഭിനന്ദനത്തിന് നന്ദി,ചിരിച്ചതില്‍ വളരെ സന്തോഷം.
ഇത് വഴി വന്നതിലും!

Akbar said...

കൊള്ളാം ഭായീ. നര്‍മത്തിന്റെ മര്‍മ്മം അറിഞ്ഞുള്ള ഈ എഴുത്ത് ഇഷ്ടമായി. പിന്നെ ഞാനും വന്നു. ഭൂ ലോകത്ത് വെറുതെ.

:: VM :: said...

കലക്കന്‍! ഇപ്പോഴാ ഇങ്ങനൊരു ബ്ലൊഗ് കാണുന്നത് തന്നെ, ആദ്യം വായിച്ച പോസ്റ്റ് അമറന്‍.

saju john said...

പ്രിയപ്പെട്ട മാഷെ,

അറിയാനും, പരിചയപ്പെടാനും, ഇതൊക്കെ വായിക്കാനും താമസിച്ചതില്‍ മാപ്പ്.

ഞാനിനി ഇതിന്റെ ചുവട്ടില്‍ ഉണ്ടാവും.....

ഭായി said...

Akbarവാഴക്കാട്:അഭിനന്ദനത്തിനും അഭിപ്രായത്തിനും ഒരുപാട് നന്ദി മാഷേ! വീണ്ടും വരുമല്ലോ..?!!

:: VM :: : ഈ അഭിപ്രായം ഞാന്‍ ഫ്രൈം ചെയ്ത് വെച്ച് കഴിഞു! :-)
അഭിനന്ദനത്തിന് ഒരുപാട് നന്ദി! വീണ്ടും പ്രതീക്ഷിക്കുന്നു!

നട്ടപിരാന്തന്‍: എല്ലാം തലവിധിയാണെന്ന് കരുതി സമാധാനിച്ചാല്‍ മതി വരാനുള്ളത് വഴിയില്‍ തങില്ലല്ലോ നട്ടൂ...
എന്റെയും വക ഒര് മാപ്പും കൂട്ടത്തില്‍ ഒരു കോംബസ്സും :-))

നന്ദി മാഷേ ഒത്തിരി നന്ദി! വീണ്ടും പ്രതീക്ഷിക്കുന്നു.

pavam said...

ഹ ഹ ഹ ......ഹ ഹ ഹ ......ഹ ഹ ഹ ......ഹ ഹ ഹ ......ഹ ഹ ഹ ......ഹ ഹ ഹ ......ഹ ഹ ഹ ......ഹ ഹ ഹ ......ഹ ഹ ഹ ......

ബഷീർ said...

>>ജോലി നഷ്ടപെട്ട ആഘാതത്തില്‍ വട്ടായികാണുമെന്ന് ഞാനൂഹിച്ചു <<

ഹി..ഹി..

പഹയാ..ഇയ്യ് വെറും പഹയനല്ലാ...ബല്ല്ലാത്ത പഹയൻ തന്നെ.:)

വിശാലായി ചിരിച്ചു :)നന്ദി

ഭായി said...

pavam: ഹി ഹി ഹി ഹീ... :-)
ചിരിച്ചതില്‍ ഒത്തിരി സന്തോഷം. നന്ദി വീണ്ടും എത്തുമല്ലോ!

ബഷീര്‍ വെള്ളറക്കാട്‌ / pb: വായിച്ചതിലും ചിരിച്ചതിലും അഭിപ്രായം അറിയിച്ചതിലും നന്ദി സന്തോഷം, വീണ്ട്റ്റും വരിക.

ഹംസ said...

ഭായീ.. ഇതു കലക്കി..

അറബികള്‍ക്ക് സമ്മാനം കൊടുക്കുമ്പോള്‍ സൂക്ഷിക്കാണം എന്ന നല്ല ഒരു ഗുണപാഠം ഉണ്ട് ഇതില്‍ .

കുറെ നേരം ചിരിക്കാനുള്ള വകയുണ്ട് .

.

Naseef U Areacode said...

ഒട്ടക ഡ്രെസ്സ് ഉഗ്രനായി ഭായ്
അടുത്ത പ്രാവശ്യം ഷൂസ് ഗിഫ്റ്റായി കൊടുത്തൂടെ? ഷൂ കൊണ്ട് ഏറുകിട്ടല്‍ ഒരു ഭാഗ്യമല്ലെ?(ബുഷിനെ പോലെ, അല്ലെങ്കില്‍ മറ്റു മഹാന്മാരെപോലെ..)

നൗഷാദ് അകമ്പാടം said...

ഹ ഹ ഹ ..അടിപോളി അവതരണം ഭായീ..
ചിരിച്ച് വശം കെട്ടു പോയീ..
ഭായിയുടെ ശൈലി അതീവ രസകരം തന്നെ.!

ഗള്‍ഫുകാരനു ഈ നര്‍മ്മത്തിന്റെ ചൂടും ചൂരും കൂടുതല്‍
ആസ്വദിക്കാനാവും.
ഇനിയുമെഴുതൂ ഇത്തരം നര്‍മ്മകഥകള്‍.

ഭായി said...

ഹംസ,നഫീസ്,നൌഷാദ്
അഭിപ്രായത്തിന് നന്ദി, വീണ്ടും വരിക. സന്തോഷം.

വള്ളുവനാടന്‍ said...

Nice...very nice...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...
This comment has been removed by the author.
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ശുനു ഹാദീ?
ഇന്ത മാഫീ മൂഖ്?
ഇന്ത വാജിദ് മുശ്കില്‍ ഹബീബീ..
ഇന്ത സജ്ജല്‍തു ഹാദീ മിയ മിയ
മബുറൂക്...അലിഫ് മബ്റൂക്...

ചക്രൂ said...

സുപ്പെര്‍......... ഭായി

പഞ്ചാരകുട്ടന്‍ -malarvadiclub said...

കൂടെ നിക്കുന്നവനിട്ട് പാര വച്ചാല്‍ ഇങ്ങനെയിരിക്കും

kichu / കിച്ചു said...

ഹ ഹ ഹ ഹ :))

Unknown said...

ഭായീ... ഭീകരം....

seebus said...

dear sunil bhai,
very interesting..but i don't know you have this much "PRATHIBHA" undennulla kariyam..write more..we always with you..

thanks
http://seebus.blogspot.com

കാഴ്ചക്കാരന്‍ said...

ഹ ഹ
ആ അറബിക്കു ഒരു സമ്മാനം കൊടുക്കാൻ ആരുമുണ്ടായില്ല അല്ലേ?

jaleel jeddah said...

സിരിച്ചു ചത്ത് . ചിരിക്കുന്നത് കണ്ടു ബോസ്സ് ഒരു മാതിരി നോട്ടം . മിക്കവാറും എനിക്ക് പ്രൊമോഷൻ കിട്ടും . ഉത്തരവാദി ഭായിയും ....

Anonymous said...

Vaikom Muhamed Basheer might be turning in his grave, saying :

"If I could write like Bai"

Bai, the goddess of letters are dancing at your fingertips. Your gulf stories are ahsan min kull ahroon.

Balakrishnan Nambiar
Sharjah

Anonymous said...

THAKARTHU.....

Post a Comment

പ്രിയ സുഹൃത്തേ,ദയവായി അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുതേ..