Saturday, September 26, 2009

ഭാവി പനികള്‍

ഭാവി പനികള്‍


ഭായി



ഈ ഹൈട്ടെക്ക് യുഗത്തിലെ പനികളെക്കുറിച്ചോര്‍ത്ത് ഡോ‍ക്റ്റര്‍ പനിയപ്പന്‍, പാര്‍ട്ടി പുറത്താക്കിയ എം പി യെപ്പോലെ എന്തു ചെയ്യണമെന്നറിയാതെ പരിസര ബോധമില്ലാതെ അങോട്ടും ഇങോട്ടും നടന്നു..

എന്തൊക്കെ പനിയാണ് ഇക്കാ‍ലത്ത്? എലിപ്പനി,പക്ഷിപ്പനി,ഭ്രാന്തിപശുപ്പനി,തക്കാളിപ്പനി ഇതൊന്നും പോരാഞ് ഇപ്പോഴിതാ പന്നിപ്പനിയും..

ഇനി ഭാവിയില്‍ എന്തൊക്കെ പനികളാണ് ഈ പാവപ്പെട്ട ഹൈ ട്ടെക്ക് ജനങളെ പനിപ്പിക്കാന്‍ വരാന്‍ പോകുന്നത് എന്നറിയാനായി ഒരു ഗവേഷണം തന്നെ നടത്താന്‍ ഡോ‍ക്റ്റര്‍ പനിയപ്പന്‍ തീരുമാനിച്ചുറച്ചു!!

ഈ മാലോകരെ പുതപ്പിചു കട്ടിലില്‍ കിടത്താനും മണ്ണിനടിയില്‍ കിടത്താനും വേണ്ടി കാത്തിരിക്കുന്ന പനികളെന്തൊക്കെയാണെന്ന് ഗവേഷിച്ച് കണ്ടെത്തിയ പനിയപ്പന്‍ ഗവേഷണ റിപ്പോര്‍ട്ട് കണ്ട് പേടിച്ച് വിറച്ച് പനി പിടിച് നാലു ദിവസം കിടന്നു!

ഡോ‍ക്റ്റര്‍ പനിയപ്പന്റെ ഗവേഷണ റിപ്പോര്‍ട്ടിന്‍ പ്രകാരം ഭാവി പനികളും ലക്ഷണങളും ചികിത്സയും ഇങിനെയൊക്കെയാണ്..

ഭ്രാന്തിപശു രോഗത്തിനു സമാനമായ ഭ്രാന്തന്‍ പോത്ത് പനി വരും

ലക്ഷണങള്‍: നടന്നു പോകുംബോള്‍ വയലുകള്‍ വെള്ളക്കെട്ടുകള്‍ എന്നിവ കണ്ടാല്‍ അതിലിറങികിട്ക്കും.വേദമോതിയാല്‍ അത് ശ്രദ്ധിക്കതിരിക്കുക.

രോഗമുണ്ടെന്നു തീര്‍ച്ചയാക്കാനായി രോഗമുണ്ടെന്നു സംഷയിക്കുന്നയാളിണ്ടെ മുന്നിലായി ചുവന്ന തുണി കാണിക്കുക തുണി കാണിച്ചവനെ ഇടിചു തെറിപ്പിച്ചാല്‍ അത് ഭ്രാന്തന്‍ പോത്ത്പനിയാനെന്ന് ഉറപ്പിക്കാം.

ചികിത്സ: ഈ രോഗം ഭേദമാക്കാ‍നുള്ള മരുന്ന് കണ്ടുപിടിക്കാന്‍ താമസം നേരിടും അതു വരെ രാജമാണിക്യം സിനിമയുടെ ഒറിജിനല്‍ സി ഡി ഇട്ട് മമ്മൂട്ടിയും പോത്തുകളും തമ്മിലുള്ള കോംബിനേഷന്‍ രംഗങള്‍ കാണിച്ചു കൊടുക്കുക തല്‍ക്കാല ശാന്തി ലഭിക്കും.

അടുത്തതായി പൂച്ചപ്പനി

ലക്ഷണങള്‍: സംസാരിക്കുംബോള്‍ ഇടയ്ക്കിടെ കിളി നാദം കയറി വരിക, വീട്ടിലുള്ള എല്ലാ‍പേരും രാത്രി ടി വിയില്‍ റിയാലിറ്റി ഷോ കാണുബോള്‍ അടുക്കളയില്‍ പതുങി കയറി ആഹാരസാധനങള്‍ കട്ടു തിന്നുക.

രോഗമുണ്ടെന്നുറപ്പിക്കാനായി എലിപ്പനിയുള്ള ആരെയെങ്കിലും അടുത്തുകൊണ്ടു പോവുക, എലിപ്പനി രോഗിയെ കണ്ടയുടനെ ചാടിവീണ് ആക്രമിച്ചാല്‍ രോഗം സ്ഥിരീകരിക്കാം.

ചികിത്സ: ഈ രോഗം ഭേദമാക്കാ‍നുള്ള മരുന്ന് രോഗം പടര്‍ന്ന് പിടിച്ച ശേഷം മാത്രമേ കണ്ടുപിടിക്കാന്‍ കഴിയൂ. അതു വരെ ഒരു പട്ടിയെ വീട്ടില്‍ അഴിച്ചുവിട്ടിരുന്നാല്‍ മതി.രോഗി തട്ടിന്‍പുറത്തോ മരത്തിന്റെ മുകളിലോ കയറിയിരുന്നുകൊള്ളും വലിയ രോഗ ലക്ഷണമൊന്നും പിന്നീട് കാണിക്കില്ല.

ആനപ്പനി- ഇതൊരല്പം കുഴപ്പം പിടിച്ച പനിയാണ്. ഭ്രാന്തിയാന രോഗമെന്നോ മാഡ് എലിഫെന്ടു ടിസീസ് എന്നൊക്കെ ഇതിനെ വിളിക്കാം.

ലക്ഷണങള്‍: മുറിച്ചിട്ട വലിയ മരങളില്‍ പോയി പിടിക്കുക, ഓല പഴക്കുല ഇതിനോടൊക്കെ ആര്‍ത്തി കാണിക്കുക,ചെരിപ്പിടാതെ ടാറിട്ട റോഡിലൂടെ നടന്നാല്‍ സമീപത്തുള്ള ആളുകളെ ആക്രമിക്കാന്‍ മുതിരുക

രോഗമുണ്ടെന്നുറപ്പിക്കാനായി ചെവിയില്‍ ബഡ്സിട്ടു നോക്കിയാല്‍ മതി.ബഡ്സിട്ടവനെ പൊക്കിയെടുത്ത് തറയിലിടിച്ചാല്‍ രോഗം ആനപ്പനിയാണെന്നുറപ്പിക്കാം. രോഗമുറപ്പിച്ചാല്‍ രോഗിയുടെ ബന്ധുക്കള്‍ രോഗിയുമായി അധികമടുക്കതിരിക്കുന്നതണ് ആരോഗ്യത്തിനു നല്ലത്.

ചികിത്സ: മരുന്നിന് കുറചുകാലം കാത്തിരിക്കേന്ടി വരും.മരുന്ന് കണ്ടു പിടിക്കുന്നതു വരെ രോഗിയെ ഉത്സവ പറംബുകളിലേക്കു കൊണ്ടു പോകരുത് എന്നതാണ്പനിയപ്പന്റെ ഉപ്ദേഷം.

പനിയപ്പന്‍ ഗവേഷണാ‍വസാനം കണ്ടെത്തിയ പനിയാണ് പനി! ഈ കണ്ടെത്തലോടെയാണ് പനിയ്യപ്പന്‍ നാല് ദിവസം കിടന്നു പോയത്.

രാഷ്ട്ട്രീയ പനി!പനികളില്‍ ഏറ്റവും മാരകം എന്നാണ് പനിയപ്പന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

ലക്ഷണങള്‍: കള്ളം പറയുക,പരിചയമുള്ളവരെ കണ്ടില്ലെന്നു നടിക്കുക,പരിചയമില്ലാത്തവരെ കണ്ടാല്‍ ചിരിക്കുക,ഒരേ സമയം പോലീസുകാരുമായും ഗുണ്ടകളുമായും കൂട്ടുകൂടുക,സൊന്തം ജില്ലയില്‍ നില്‍ക്കാന്‍ ഇഷ്ട്ടക്കേട് കാണിക്കുക തുടങ്ങിയവയൊക്കെയാണ്.

ഏറ്റവും കുഴപ്പം പിടിച്ച കാര്യം ഈ ലക്ഷണങളൊക്കെയും നമ്മള്‍ മനസ്സിലാക്കിയെന്നറിഞാല്‍ അതിനു വിപരീതമായി പ്രവര്‍ത്തിച്ചുകളയും. സത്യം പറയുന്നതൊഴികെ.

ഇക്കാരണം കൊന്ടുതന്നെ ഇതൊക്കെയാണ് രോഗ ലക്ഷണങള്‍ എന്നു പറയുക വളരെ പ്രയാസമാണ്.

രോഗ സ്തിരീകരണത്തിനായി ഈ മാര്‍ഗ്ഗങള്‍ സീകരിക്കവുന്നതാണ്.ഒരു മൈക്ക് കയ്യ്യില്‍ കൊടുത്തു നോക്കുക നിര്‍ത്താതെ ആവേശപൂര്‍വം പരസ്പര ബന്ധമില്ലാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ ഏതണ്ടുറപ്പിക്കാം. ഒരു പത്രക്കരനെ കാണിച്ചു കൊടുക്കുക പത്രക്കാരനെ തെറിവിളിക്കനും തല്ലാനും ഒരുങുകയാനെങ്കില്‍ രോ‍ഗമുറപ്പിക്കാം.

രോഗമുറപ്പിചുകഴിഞാല്‍ പിന്നെ കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ഭയങ്കര മടിയായിരിക്കും.ശരിയായ കാര്യങള്‍ പോലും അംഗീകരിക്കില്ല,നിര്‍ബന്ദവും വാശിയും കാണിക്കും.
സൊന്തംവീട്ടുകാരെപോലുംതമ്മിലടിപ്പിക്കാ‍ന്‍ ശ്രമിക്കും.
എന്തിനും ഏതിനും കമ്മീഷനടിക്കാ‍ന്‍ നോക്കും.
വീട്ടില്‍ ഭയങ്കരമായ കുഴപ്പങളുണ്ടാക്കികൊണ്ടേയിരിക്കും.വീട്ടുകാര്‍ക്കും സമാധാനം കൊടുക്കില്ല പരിസര വാസികള്‍ക്കും സമാ‍ധാനം കൊടുക്കില്ല.

ഡോക്റ്റര്‍ പനിയപ്പന്റെ അഭിപ്രായപ്രകാരം രാഷ്ട്ട്രീയ പനിക്ക് ഈ നൂറ്റാണ്ടിലൊന്നും മരുന്ന് കണ്ടു പിടിക്കാന്‍ സാധ്യതയില്ല.

ആയതിനാല്‍ രോഗം വരാതെ സൂക്ഷിക്കലാണ് ബുദ്ദി.

ചെറുപ്പകാലം മുതല്‍ ഈ രോഗത്തെകുറിച്ച് ബോധവല്‍ക്കരണം നടത്തിയാല്‍ രാഷ്ട്ട്രീയ പനി പിടിപെടാതെ സംരക്ഷിക്കമെന്ന് ഡോക്റ്റര്‍ പനിയപ്പന്‍ സംഗ്രഹിക്കുന്നു!
-----------------------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും കോപ്പി റീട് നിങള്‍ക്കുള്ളതും,

10 comments:

അപ്പു said...

സുനിൽ, ബ്ലോഗിന്റെ തലക്കെട്ടു പ്രശ്നം അന്വേഷിച്ചാണ് ഇവിടെ എത്തിയത്. അപ്പോൾ പോസ്റ്റും വായിക്കാൻ പറ്റി.

വളരെ നന്നായി എഴുതി:)
നന്ദി. ഇനിയും ഇതുപോലെയുള്ള ഐറ്റംസ് വരട്ടെ.

ജാലകത്തിൽ ബ്ലോഗ് ലിസ്റ്റ് ചെയ്തിട്ടുണ്ട് കേട്ടോ.

മായാവി said...

Innnanu kaanunnathu..
Go Ahead... keep smilipping...

visit:www.jojijoseph.wordpress.com

കണ്ണനുണ്ണി said...

രാഷ്ട്രീയ പനി നന്നായിട്ടോ..
പോസ്റ്റിന്റെ ആദ്യ പകുതി അത്രയ്ക്ക് അങ്ങട് സെറ്റപ്പ് ആയില്ല ..പക്ഷെ സെക്കന്റ്‌ ഹാഫ് അടിപൊളി..
ആശംസകള്‍

ഭൂതകുളത്താന്‍ ..... said...

ഈ ഭൂതത്തിനു ഇപ്പോള്‍ ബ്ലോഗ്ഗര്‍ പനിയാണ്...ലക്ഷണങ്ങള്‍ :വെറുതെ ബ്ലോഗ്ഗ് ചെയ്യുക ,പിന്നെ ഇതുപോലെ നല്ല ബ്ലോഗ് വായിക്കുക ,പിന്നെ ഇതിനൊക്കെ അഭിപ്രായങ്ങള്‍ കീച്ചുക .ഇതിന് മരുന്ന് ഇതാണ് :ഇന്‍റര്‍നെറ്റ് കണക്ഷന്‍ കട്ട്‌ ചെയ്യുക അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആരെങ്കിലും കട്ടുകൊണ്ട് പോകുക . നന്ദി സുഹൃത്തേ ചിരിക്കാന്‍ മറന്ന ഈ ലോകത്തെ അല്പം എങ്കിലും ചിരിപ്പിക്കാന്‍ ശ്രമം നടത്തിയതിനു ...

രഘുനാഥന്‍ said...

കൊള്ളാം ..വരട്ടെ വരട്ടെ ഐറ്റംസ്...ആശംസകള്‍

mini//മിനി said...

പനിയുടെ ലോകത്ത് നിന്നും വന്ന പനിയപ്പന് ആശംസകള്‍. ഇനിയും തകര്‍ത്ത് പോരട്ടെ.

ചന്ദ്രശേഖരന്‍. പി said...

നന്നായിരിക്കുന്നു

ശ്രദ്ധേയന്‍ said...

സമാധാനിക്കാം... ചിരിച്ചു...:) ഇനിയും പോന്നോട്ടെ ചിരിക്കഥകള്‍.

Areekkodan | അരീക്കോടന്‍ said...

രാഷ്റ്ട്രീയപ്പനി വളരെ വളരെ ഇഷ്ടപ്പെട്ടു...

സുനില്‍ ഭായി said...

അപ്പു ചേട്ടയി,മായാവി,കണ്ണന്‍,ഭൂതം,പട്ടാളം,മിനി,ചന്ദ്രന്മാഷ്,ശ്രദ്ദേയന്‍,അരീക്കോടന്‍..എല്ലാവരുടേയും
അഭിപ്രായത്തിന് ഒരുപാട് ഒരുപാ‍ട് നന്ദി..!

വീണ്ടും വരിക..

Post a Comment

പ്രിയ സുഹൃത്തേ,ദയവായി അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുതേ..