Wednesday, October 6, 2010

മാൻ സുലൈമാൻ

                                                                മാൻ സുലൈമാൻ
സുലൈമാൻ തന്റെ തൊഴിൽ ജീവിതം ആരംഭിക്കുന്നത് നാട്ടിൽ   ലൈൻ മാൻ ആയിട്ടായിരുന്നു. പിന്നെ പോസ്റ്റ് മാൻ ആയി ജോലികിട്ടി. മാൻ എന്ന വാക്ക്  സുലൈമാന്റെ  കൂടപ്പിറപ്പായിരുന്നു.സുലൈമാന്റെ വാപ്പ അബ്ദുറഹ്മാൻ ആൻഡമാൻ ദ്വീപ് കാരനാണ്.ഉമ്മ കിളിമാനൂര്കാരി റഹുമാനിയ.

സുലൈമാന് നാട്ടിൽ മാന്യമായ ശംബളം കിട്ടാത്തതിനാൽ ഒമാനിലേക്ക് വിമാനം കയറി. അവിടെ മാന എന്ന സ്ഥലത്ത് ഷറക്കത്തുൽ സൽമാൻ വൽ അമാൻ എന്ന ഒരു കംബനിയിൽ  വയർമാനായി  ജോലികിട്ടി. ഒരു  വർഷം  കഴിഞ്  സുലൈമാൻ ഫോർമാനായി മാറി. അവിടെ സുലൈമാൻ ഫോർമാന്റെ ജോലി ചെയ്തുകൊണ്ടിരിക്കുംബോഴാണ്, നമിതക്ക് ഉർവ്വശി അവാർഡ് കിട്ടിയാലെന്ന പോലെ അപ്രതീക്ഷിതമാ‍യി സാംബത്തിക മാന്ദ്യം കടന്ന് വരുന്നത്.

ഭർത്താവിന്   കള്ള്കുടിക്ക് നിയന്ത്രണം  ഏർപ്പെടുത്തിയിരിക്കുന്ന  ഭാര്യയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന  കുപ്പിയിൽ നിന്നും ഇടക്കിടക്ക് കള്ള് കാണാതാകുന്നത് പോലെ ടെർമിനേഷൻ ലെറ്റർ കിട്ടി കംബനിയിൽ നിന്നും ജോലിക്കാരെ കാണാതാകാൻ തുടങി.എല്ലാവരുടേയും നെഞ്ച് മിനിട്ടിൽ പത്ത് പതിനഞ്ച് ഇടി കൂ‍ടുതൽ ഇടിക്കാ‍ൻ തുടങി.സുലൈമാനെ കംബനിയിൽ നിന്നും പറഞ് വിട്ടാൽ കംബനി മൊത്തത്തിൽ തകരുമെന്ന് ഭയങ്കര വിശ്വാസം സുലൈമാനുള്ളതിനാൽ സുലൈമാന്റെ നെഞ്ച്, ദിവസവും കള്ളുംകുടിച്ചിട്ട് വരുന്ന ബാഹുലേയൻ ,ലളിതേച്ചിയെ ഇടിക്കുന്നത് പോലെ കൃത്യമായി തന്നെ ഇടിച്ച് കൊണ്ടിരുന്നു. എന്നാൽ കംബനിക്ക് അറിയില്ലല്ലോ തന്നെ പറഞുവിട്ടാൽ കംബനി പൂട്ടി പോകുമന്ന്! ഇത് ആലോചിച്ചപ്പോൾ സുലൈമാന്റെ നെഞ്ച്, കൂടുതൽ കാശും അധികമാ‍യി അഞ്ച് കുപ്പി കള്ളും കിട്ടിയ കൊട്ടേഷൻ പാർട്ടികൾ ഇടിക്കുന്നതുപോലെ സുലൈമാന് താങാൻ പറ്റാത്ത ഇടി ഇടിയ്ക്കാൻ തുടങി.

അന്തംവിട്ട ആത്മവിശ്വാസത്തിന് ഉടമയാണ് സുലൈമാൻ  ഒരുപക്ഷേ ആത്മാക്കൾക്ക് പോലും ഇത്ര ആത്മ വിശ്വാസം കാണില്ലായിരിക്കും.എന്തും സാധിച്ചുകളയാം എന്നുള്ള ഭീകര വിശ്വാസം. ഈ വിശ്വാസം കൈ മുതലായുള്ള സുലൈമാൻ ഈ മുതലുംകൊണ്ട് തന്റെ ജോലി ഉറപ്പിക്കാൻ നേരേ പ്രൊജക്റ്റ് മനേജരെ തന്നെ പോയി കണ്ടു. സുലൈമാനെ കണ്ടയുടൻ തന്നെ സഊദി അറേബ്യക്കാ‍രനായ പ്രൊജക്റ്റ് മാനേജർ “ ഹു...ആ‍ർ യു..??!!?? എന്നൊരു ചോദ്യം.

എന്ത്!! തന്നെ അറിയാത്ത ഒരു മാ‍നേജരോ ഈ കംബനിയിൽ?!! അല്പം നിവർന്ന് നിന്നുകൊണ്ട്  സുലൈമാൻ പറഞു “ ഐ ആം ദി സുലൈമാൻ  ഫോർമാൻ ഒഫ് ദി യൂവർ കംബനി...”

“വാട്ട്?? വാട്ട് ഡു യു വാണ്ട്...?” മനേജരുടെ അടുത്ത ചോദ്യം.

സുലൈമാന് സന്തോഷമായി മാനേജർ തന്റെ ലൈനിലേക്ക് വന്ന് കഴിഞു.കൂടുതൽ സംസാരിക്കുന്നതിലൂടെ തന്റെ ഇംഗ്ലീഷ് പാണ്ഡിത്യവും കൂടി മാനേജർക്ക് ബോദ്ധ്യപ്പെടുത്തി കൊടുക്കാം എന്ന ആത്മവിശ്വാസത്തിൽ  പഞിച്ചാക്കിന് മുകളിൽ  ആട്ടുകല്ല് കയറ്റി വെച്ചതു പോലെ  കുഷൻ സോഫയിലേക്ക് ഇരുന്നുകൊണ്ട്  സുലൈമാൻ ആരംഭിച്ചു,
“ സാ..ർ ആക്ചുലീ ഐ ആം ദി അണ്ടർ സ്റ്റാന്റ് ഒമാൻ നോ മണി. സോ നോ മണീ നോ വർക്ക് ഒഫ് ദി കംബനി.  ബൈ ദ ബൈ  യു നോ ഐ ആം നോട്ടൊള്ളി ഒൺ മാൻ. ഐ ആം..ഫോർമാൻ. പ്ലീസ്സ് സാർ, യു ആർ ദി കണ്ടിന്യൂ  ഐ ആം...”

പ്രോജക്റ്റ് മാനേജർ “ഹേയ് മാൻ വാട്ട് ആർ യു റ്റോക്കിംഗ്...?!!”

ഇംഗ്ലീഷ് പോലും മനസ്സിലാക്കാൻ പറ്റാത്ത ഈ മരുഭൂമി മാക്കാനെയൊക്കെ ആരാടേയ് പിടിച്ച് ഇത്രയും വലിയ പദവിയിലൊക്കെ ഇരുത്തിയത് എന്നാലോചിച്ചുപോയി സുലൈമാൻ.

മാനേജർക്ക് ചായയും കൊണ്ട് വന്ന ഓഫീസ് ബോയിയോട് സുലൈമാന്റെ പ്രശ്നം പഠിച്ച് റിപ്പോർട്ട് ചെയ്യാൻ മാനേജർ പറഞു.“ ഒമാനിലും  സാംബത്തിക മാന്ദ്യമാ‍ണെന്നറിയാം എല്ല്ലാ കംബനികളേയും പോലെ ഇവിടെയും പണി കുറവാണെങ്കിലും നാലാളിന്റെ പണി ഒറ്റക്ക് ചെയ്യുന്ന ഫോർമാനായത് കൊണ്ട് തന്നെ പറഞ് വിടരുത്” ഇത് സുലൈമാൻ മലയാളത്തിൽ ബോയിക്ക് പറഞ് കൊടുത്തു. ബോ‍യി അത് അലംബ് ഇംഗ്ലീഷിൽ മാനേജർക്ക് പറഞ് മനസ്സിലാക്കി കൊടുത്തു.

മാനേജർ സുലൈമാനോട് “ യു ഡോണ്ട് വെറി, യു വിൽ ബീ ദ ലാസ്റ്റ് മാൻ റ്റു ബീ ടെർമിനേറ്റഡ് ഫ്രം ദിസ് കംബനി....”

ബോയി സലൈമാന്റെ  നേരേ “അണ്ണാ അണ്ണൻ പ്യാടിക്കണ്ട അണ്ണനെയായിരിക്കും അവസാനം പറഞ് വിടുന്നതെന്ന്. സമാധാനങള് ആയല്ല്..ഇനി പോയി ചായകള് കുടിക്കീം”

ബോയിയെ നോക്കി സുലൈമാൻ പതുക്കെ പറഞു “അനിയാ‍ ഹമ്മറിന്റെ ബാക്കിൽ ടെർസൽ കൊണ്ടുവന്ന് ലൈറ്റടിക്കല്ലേ......”

ഭീകരമായ ആത്മവിശ്വാസത്തോടെ സുലൈമാൻ അടുത്ത ദിവസം പണിക്ക് വന്നപ്പോൾ ടെർമിനേഷൻ നോട്ടീസ് കിട്ടി.'ങേ ഇതെന്തോന്ന് എല്ലാവരെയും പറഞ് വിട്ട് കംബനി പൂട്ടിയാ...'നോക്കിയപ്പോൾ മറ്റുള്ളവരൊക്കെ ജോലി ചെയ്യുന്നു. മാനേജരെ കണ്ട് വിവരം തിരക്കാനായി മുറിയിൽ കയറിയ സുലൈമാൻ  “ഇവനെയൊക്കെ  ആരാടേ ഇംഗ്ലീഷ് പഠിപ്പിച്ചത്” എന്ന് പുലംബിക്കൊണ്ട് വെളിയിൽ വന്ന്  ഓഫീസ് ബോയിയേയും കൂട്ടി വീണ്ടും അകത്ത് പോയി ചോദിച്ചു, “തന്നെയായിരിക്കും അവസാനം  പറഞുവിടുന്നതെന്ന് പറഞിട്ട് ഇത് എവിടുത്തെ ഇടപാടാണെന്ന്’’
മാനേജർ വകയായി ഓഫീസ് ബോയി. “ശരിയാണ് നീ തന്നെയാണ് ലാസ്റ്റ് ഇനി ആരെയും ഇവിടെ നിന്നും ഞാൻ പറഞ് വിടില്ല...’’സഊദിക്കാരൻ തന്നെ ഊതിയതായിരുന്നു എന്ന് സുലൈമാന് മനസ്സിലായി.
പരാതി പറയാനായി തന്റെ സെക്ഷൻ മാനേജരുടെ അടുത്ത്  പോയി. അപ്പോഴാണ് അറിയുന്നത് തന്നെ ജോലിക്ക് വെച്ചതിന് അയാളെയും പറഞ് വിട്ടെന്നും, അയാൾ തന്നെ അന്വേഷിച്ച് സൈറ്റിൽ പോയിരിക്കുന്നുവെന്നും. ലബനാനിയായ അയാൾ വെറും അലംബനായതിനാൽ സുലൈമാൻ വേഗം അവിടുന്ന് സ്ഥലം വിട്ടു.

കാലിഫോർണിയായിൽ സുഖമായി കഴിഞിരുന്നവൻ വെറുതേ ഒരു സുപ്രഭാതത്തിൽ വിമാനത്തിൽ കയറി തിരുവനന്തപുരത്തിറങി, അവിടെ നിന്നും വോൾവോ ബസ്സിൽ കയറി മലപ്പുറത്ത് പോയി വിഷക്കള്ള് വാങി കുടിച്ച് മരിച്ചുപോയി എന്ന് പറഞ ഇടപാടായി സുലൈമാന്റേത്.

പല കംബനികളിലേക്കും സുലൈമാൻ സി വി അയച്ചു. മെക്കാനിക്കൽ എഞ്ചിനീയർ മുതൽ ഇറച്ചിവെട്ടുകാരന്റെ വരെ ഒഴിവുകളിലേക്ക് അയക്കാൻ പറ്റിയ സി വി യും അതിന് പറ്റിയ സർട്ടിഫിക്കറ്റുകളും സുലൈമാന് സ്വന്തമായുണ്ട്. പക്ഷെ , നാട്ടിൻ പുറത്തെ സർക്കാർ സ്കൂളിൽ നിന്നും ഏഴാം ക്ലാസ് തോറ്റവൻ NASA യിൽ ജോലിക്ക്  അപേക്ഷിച്ചിട്ട് കാത്തിരിക്കുന്നവന്റെ അവസ്ഥയായി.  മാന്ദ്യം കാരണം ആരും വിളിക്കുന്നില്ല.

സുലൈമാന്റെ സുഹൃത്തായ അശോകൻ, തന്റെ നാട്ടുകാരനായ  സണ്ണിച്ചായന്റെ വീഡിയോ ലൈബ്രറിയിൽ സെയിത്സ്മാ‍നായി ഒരു വേക്കൻസിയുണ്ടെന്ന് സുലൈമാനെ അറിയിച്ചു.വീഡിയോ ലൈബ്രറിയിലെ ജോലി എന്ന് കേട്ടപ്പോൾ  ആദ്യം സുലൈമാന്റെ മുഖം മട്ടൻ വറട്ടിയത് വേണോ എന്ന് കേട്ട പട്ടരുടെ മുഖം പോലെയായി.

ജീവിതം വഴിമുട്ടിയും തട്ടിയുമൊക്കെ നിൽക്കുന്നതുകൊണ്ട് സെയിത്സ്മാനിലെ ആ ഒരു മാനിനെ ഓർത്ത് , കേരളാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമുള്ള  വീഡിയോ എഡിറ്റിംഗ് കോഴ്സിന്റെ ഒർജിനലിനെ വെല്ലുന്ന ഡിപ്ലോമാ സർട്ട്ഫിക്കറ്റും ഫിലിം എഡിറ്റർ കെ.ശങ്കുണ്ണി നൽകിയതായിട്ടുള്ള എക്സ്പീരിയൻസ് സർട്ട്ഫിക്കറ്റുമായി  സുലൈമാൻ സണ്ണിച്ചായനെ ചെന്ന് കണ്ടു. ഈ ഏടാകൂടങളൊക്കെ സണ്ണിച്ചായൻ വാങി ചുരുട്ടിക്കൂട്ടി തിരികെ കൊടുത്തിട്ട് ‘കസ്റ്റമേഴ്സ് വരുംബോൾ എഡിറ്റിംഗ് ഒന്നും നടത്തണ്ട സീ ഡി എടുത്ത് കൊടുത്താൽ മതി‘ എന്ന് പറഞു.

സുലൈമാൻ സെയിത്സ്മാന്റെ പണി തുടങി. ഒരാഴ്ച കഴിഞ് ഒരു ഒമാനി അറബി ഒരു സിഡിയുമായി കടയിൽ വന്നു. സീ ഡി സുലൈമാനെ ഏൽ‌പ്പിച്ചിട്ട് സുലൈമാനോട് അറബിയിൽ തന്റെ ആവശ്യം പറയാൻ തുടങി. ബാൻ കി മൂണിന്റെ പ്രസംഗം കേട്ട് ചെത്ത്കാരൻ സുശീലൻ നിൽക്കുന്നതു പോലെ സുലൈമാൻ നിന്നു.അവസാനം അറിയാവുന്ന ഹിന്ദിയിൽ അറബി, സുലൈമാനോട് കാര്യങൾ പറഞു. ഹിന്ദിയിൽ കാര്യങൾ കേട്ട് കഴിഞ് സുലൈമാൻ പറഞു.“ഇത് ആദ്യമേ അങ് പറഞാൽ പോരേ മുനുഷ്യനെ പേടിപ്പിക്കുന്നതെന്തിന്. ഓ കെ എല്ലാം ശരിയാക്കി തരാം” എന്നുപറഞു.

പിറ്റേന്ന് ഒമാനി വന്ന് സീഡികളെല്ലാം കൊണ്ടുപോയി.ഒരു മണിക്കൂർ കഴിഞ് ആദ്യത്തെ ഒമാനിയും പിന്നെ വേറൊരു ഒമാനിയും കൂട്ടി കടയുടെ വാതിലൊക്കെ ചവിട്ടി പൊളിച്ച് അകത്ത് കടന്ന് വന്ന് കൊണ്ടുപോയ സീഡികളൊക്കെ വലിച്ചെറിഞ് അറബിയിൽ ചീത്തവിളിക്കാൻ തുടങി. അതു കഴിഞ് അറബിയിൽ അടിക്കാനായി സുലൈമാനെ പിടിക്കാൻ നോക്കി.സുലൈമാനും ഒമാനിക്കുമിടയിൽ നെഞ്ചൊപ്പം പൊക്കത്തിൽ പലകകൊണ്ട് ഒരു മറയുണ്ടായിരുന്നതിനാൽ സുലൈമാനെ പെട്ടെന്ന് പിടിച്ച് തന്റെ ഭാവനയനുസരിച്ച് അടിക്കാൻ ഒമാനിക്ക് കഴിഞില്ല.സുലൈമാന് എന്താണ് കാര്യമെന്ന് മനസ്സിലായതുമില്ല.ഭാഗ്യത്തിന് അപ്പോൾ തന്നെ സണ്ണിച്ചായൻ അവിടെ വന്നു. സണ്ണിച്ചായൻ നോക്കുംബോൾ ഒമാനി, പൊരിച്ച മീനും പച്ച ഇറച്ചിയും ഒരുമിച്ച് കടിച്ചുവലിക്കുന്ന പൂച്ചയെ കണ്ട കെട്ടിയിട്ട പട്ടിയെപ്പോലെ അലറിവിളിച്ച് സുലൈമാന്റെ നേരേ ചാടുകയും കടയിലെ സാധനങൾ തല്ലിപ്പൊളിക്കുകയുമാണ്. സണ്ണിച്ചായനോട് ഒമാനി കാര്യങൾ പറഞു.

ഒമാനി സ്വകാര്യ സംബത്ത് പോലെ കരുതിയിരുന്ന തന്റെ കല്യാണ സീഡി, എങാനും നഷ്ടപ്പെട്ടുപോയാലോ എന്നുകരുതി അതിന്റെ രണ്ട് കോപ്പിയെടുക്കാനായി കൊടുത്തപ്പോൾ അതിന്റെ ഒർജിനലിൽ നിക്കാഹ് എന്ന ഹിന്ദി സിനിമ പകർത്തുകയും കൂടാതെ നിക്കാഹ് സിനിമയുടെ വേറൊരു കോപ്പി സീഡി ഒപ്പം കൊടുക്കുകയും ചെയ്തെന്നും.അങിനെ ആകെയുണ്ടായിരുന്ന അയാളുടെ നിക്കാഹിന്റെ സീഡി ഒരു ചലചിത്ര കാവ്യമാക്കി കയ്യിൽ കൊടുത്ത സുലൈമാനെ ഒമാനി മയ്യത്താക്കുമെന്ന് ഉറപ്പിച്ച് വന്നതാണെന്ന്.

സുലൈമാനോട് സണ്ണിച്ചായൻ സംഭവം ചോദിച്ചപ്പോൾ, “ഒമാനി സീഡിയും തന്നിട്ട് ഹിന്ദിയിൽ നിക്കാഹ്.... ദോ.. കോപ്പി എന്ന് പറഞു പറഞതുപോലെ തന്നെ രാജ് ബാബ്ബറിന്റേയും സൽമാ അയേക്കിന്റേയും നിക്കാഹ് സിനിമ തന്നെയാണ് അച്ചായാ ഞാൻ കോപ്പി ചെയ്തത്. സിനിമ അതല്ലാന്ന് ഇവൻ പറയുകയാണെങ്കിൽ അത് പടച്ചോനാ‍ണ പച്ച കള്ളമാണ്. ആ  സീ ഡി ഞാൻ ഇട്ട് കാണിച്ചുകൊടുക്കം. എവന് പ്രാന്താണ്!!!” ഇത്രയും പറഞ് തറയിൽ കിടന്ന സീഡി എടുത്ത് സെറ്റിലിട്ടു. റ്റിവിയിൽ വീണ്ടും രാജ്ബബ്ബറിനെ കണ്ട ഒമാനി ഗബ്ബർസിംഗായി മാറി, എനിക്കിപ്പം എന്റെ കല്യാണ സീഡി വേണമെന്നും, ഇല്ലെങ്കിൽ ഇവനേയും കൊന്ന് ഇതൊക്കെ തല്ലി പൊളിക്കുമെന്നും  പറഞ് അലറി കിടുക്കിക്കൊണ്ട് സുലൈമാന്റെ നേരെ ചാടി.

സംഭവം സീരിയസ്സാണെന്ന് സണ്ണിച്ചായന് മനസ്സിലായി.പ്രശ്നം ഒതുക്കിയില്ലെങ്കിൽ സുലൈമാനെ ഇയാൾ അടിച്ച് ശരിയാക്കും ഒപ്പം തന്റെ സ്ഥാപനവും ശരിയാക്കും.സുലൈമാൻ അച്ചായന് ഒരു വിശയമേ അല്ലായിരുന്നു.പക്ഷേ തന്റെ കടയും മുതലും വിശയം മാത്രമല്ല പരീക്ഷയും റിസൽറ്റുമൊക്കെയാണ്. അതിനാൽ എത്രയും പെട്ടെന്ന് പ്രശ്നം അവസാനിപ്പിക്കാൻ ഒരു ഒത്തുതീർപ്പെന്ന നിലയിൽ സണ്ണിച്ചായൻ മേശപ്പുറത്ത് കൈവലിച്ചടിച്ചുകൊണ്ട് പറഞു. “നിറ്ത്ത്!!!” മൊത്തം സൈലന്റ്!!! സണ്ണിച്ചായൻ കഴുത്തിൽ കിടന്ന പതിനൊന്നര പവന്റെ സ്വർണ്ണമാലയിൽ കഴിത്തിന്റവിടുന്ന് താഴോട്ട് വിരലോടിച്ച് കൈയിലെ സ്വർണ്ണ ബ്രെയിസിലറ്റൊന്ന് കറക്കി പറഞു. “നഷ്ടപെട്ടത് നഷ്ടപെട്ടു..അതിനി ഒന്നും ചെയ്യാൻ പറ്റില്ല. പരിഹാരമെന്ന നിലയിൽ നിങൾ പോയി വേറേ ഒരു കല്യാണം കഴിച്ച് അത് സീഡിയിൽ ആക്കി കൊണ്ടുവാ... അത് ഞാൻ എന്റെ ഉത്തരവാദിത്വത്തിൽ ഞാൻ തന്നെ കോപ്പിയെടുത്ത് തരാം.. പത്ത് പൈസ പോലും തരണ്ട”!!! (സംഭാഷണം മൊത്തം അറബിയിലാണ്).

ഇത്രയും പറഞുതീർന്നതും ചാരി വെച്ചിരുന്ന മൂന്ന് എം എം കനമുള്ള പ്ലൈ വുഡിൽ ക്രികറ്റ് ബാറ്റെടുത്ത് ആഞടിച്ചതുപോലൊരു ശബ്ദം കേട്ടു. അതിന് അകംബടിയായി തോട്ടുവക്കിൽ നിന്ന തെങിൽ നിന്നും ഒരു കുല തേങ വെള്ളത്തിൽ വീണതുപോലെ മറ്റൊരു ശബ്ദവും. ആദ്യത്തെ ശബ്ദം ഒമാനിയുടെ കൂടെ വന്ന് അതുവരെ മിണ്ടാതെ നിന്ന തടിമിടുക്കൻ മറ്റേ ഒമാനി സണ്ണിച്ചായന്റെ മുതുകിന് കൊടുത്ത ഇടിയുടെ ശബ്ദമായിരുന്നു. രണ്ടാമത്തെ ശബ്ദം ഇടികൊണ്ട  സണ്ണിച്ചായൻ താഴെ വീണതായിരുന്നു.

രണ്ടാമത്തെ ഒമാനി സീഡി കൊണ്ടുവന്ന ഒമാനിയുടെ അളിയനായിരുന്നു.!!! ഭാര്യയുടെ സഹോദരൻ.

ഈ ഒരു ഇടവേള കിട്ടിയപ്പോൾ, സുലൈമാൻ ജീവനുംകൊണ്ട് ഓടി. ഓട്ടത്തിനിടയിൽ ഫുട്പാത്തിൽ വെച്ച് ഒരാളുമായി കൂട്ടിയിടിച്ച് തറയിൽ വീണു.എഴുന്നേറ്റ് നോക്കുംബോൾ, സുലൈമാൻ കാരണം ജോലിയിൽ നിന്നും പിരിച്ചുവിട്ട് ഇപ്പോൾ ജോലിക്ക് വേണ്ടി അലഞ് നടക്കുന്ന ആ അലംബൻ ലബനാനിയായിരുന്നു അത്.  കടുവയുടെ മുന്നിൽ നിന്നും രക്ഷപ്പെട്ട് പുള്ളിപ്പുലിയുടെ മുന്നിൻ ചെന്ന് ചാടിയ പേടമാൻ പോലെയായി  സുലൈമാൻ!!!


ഭായി

-------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും  റീട് നിങള്‍ക്കുള്ളതും!!
ചിത്രം:കഴിവുള്ള വേറേ ആരോ വരച്ചത്.


103 comments:

ഭായി said...

ബ്ലോഗിൽ വന്നിട്ട് ഒരുവർഷമായി!
വളരെ കുറച്ച് പോസ്റ്റുകൾ മാത്രമായി വന്നിട്ട് പോലും ഒരുപാട് നല്ല സുഹ്രുത്തുക്കളെ എനിക്കിവിടെ കിട്ടി. എന്നെ വിമർശിക്കുകയും, പ്രോത്സാഹിപ്പിക്കുകയും, സ്നേഹിക്കുകയും ചെയ്ത എല്ലാ നല്ല വായനക്കാർക്കും എന്റെ ഹൃദയം നിറഞ നന്ദി നന്ദി നന്ദി!!!!
ഈ സ്നേഹം എന്നും ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ് അപേക്ഷിക്കുകയാണ്!! :)

ഹംസ said...

മാങ്ങ,,, അല്ല തേങ്ങ എന്‍റെതായിക്കോട്ടെ.. (((((ട്ടോ)))))))))
ഭായിക്ക് ഒരു തേങ്ങയടിക്കാന്‍ കിട്ടിയ ഈ സുവര്‍ണ്ണ നിമിഷത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു

ഇനി വായിക്കട്ടെ. എന്നിട്ടു പറയാം

വേണുഗോപാല്‍ ജീ said...

ഈ സുലൈമാന്റെ മാൻ ഹനുമാന്റെ മാൻ തന്നെ ആണൊ ഭായീ??? സംഭവം കലക്കീ...

ഹംസ said...

പതിവു പോലെ തന്നെ ഭായിയുടെ മാന്‍ സുലൈ “മാന്‍“ അടിപൊളി. നമിതക്ക് ഉര്‍വശി അവാര്‍ഡ് കിട്ടിയ പോലെ ഹിഹി
“മാന്‍“ ശരിക്കും നന്നായിട്ടുണ്ട് ഭായ്.
അഭിനന്ദനങ്ങള്‍ :)

shaji.k said...

എനിക്ക് വയ്യ,ചിരിച്ചു പരിപ്പിളകി.രണ്ടാമത് നിക്കാഹ് കഴിക്കാന്‍ പറഞ്ഞത് ആണ് സംഭവം.:)))

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
ജോണ്‍ ചാക്കോ, പൂങ്കാവ് said...

നന്നായി ഭായി...... അഭിനന്ദനങള്‍.

പട്ടേപ്പാടം റാംജി said...

പതിവുപോലെ ഒട്ടും കുറവില്ലാതെ ചിരിപ്പിച്ചു. മ യില്‍ തുടങ്ങിയ തുടക്കം നന്നായി തന്നെ ഒഴുകി. പിന്നീടങ്ങോട്ടുള്ള സുലൈമാന്റെ വികീയകളില്‍ പലതും പലര്‍ക്കും സംഭവിച്ചിരിക്കുന്നത് തന്നെ. എന്നാലും അളിയന്‍ കൂടെ നില്‍ക്കുന്പോള്‍ വേറെ പെണ്ണ് കെട്ടാന്‍ പറഞ്ഞാല്‍ ആര്‍ക്കാണ് സഹിക്കുക. ഉപമാകളൊക്കെ നന്നായി. അവസാനമേ കമ്പനീന്നു പറഞ്ഞുവിടു എന്നൊക്കെയുള്ള അവതരണം ഇഷ്ടപ്പെട്ടു. ചിരിക്കാനുള്ള വക വേണ്ടുവോളം നിരത്തി ഭായി.
ചിത്രവും ഭംഗിയായി.

muhammadhaneefa said...

ചിരിക്കാനുള്ള വക ധാരാളം സുലൈ"മാൻ" നന്നായി രസിപ്പിച്ചു

ആളവന്‍താന്‍ said...

കൊള്ളാം ഭായീ. പക്ഷെ ആദ്യ പകുതിയിലെ രസം രണ്ടാം പകുതിയില്‍ എവിടെയൊക്കെയോ നഷ്ട്ടപ്പെട്ടതായി തോന്നി. എന്നാലും ക്ലൈമാക്സ് കലക്കി.

ചാണ്ടിച്ചൻ said...

ഒരു പുലിമാനേ കണ്ട വെറും കലമാനെപ്പോലെയായി ഞാന്‍...

പിന്നെ ആളവന്‍താന്‍ പറഞ്ഞ പോലെ ഇത്രക്കധികം ഉപമകള്‍ വേണ്ടായിരുന്നു എന്ന് എനിക്കും തോന്നുന്നു...

ശ്രീ said...

അപ്പോ വാര്‍ഷിക പോസ്റ്റ് ആണല്ലേ? സംഭവം എന്തായാലും ചിരിപ്പിച്ചു,

സുലൈമാന്‍ ആളു കൊള്ളാം :)

NPT said...

ബാൻ കി മൂണിന്റെ പ്രസംഗം കേട്ട് ചെത്ത്കാരൻ സുശീലൻ നിൽക്കുന്നതു പോലെ....

കൊള്ളാം ഫായി...നന്നായിട്ടുണ്ട്....!!!

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഭായീയീയീ :)

ആത്മകഥ എന്ന ലേബല്‍ കൊടുക്കാമായിരുന്നു

നല്ലി . . . . . said...

ഇത്രയും പറഞുതീർന്നതും ചാരി വെച്ചിരുന്ന മൂന്ന് എം എം കനമുള്ള പ്ലൈ വുഡിൽ ക്രികറ്റ് ബാറ്റെടുത്ത് ആഞടിച്ചതുപോലൊരു ശബ്ദം കേട്ടു. അതിന് അകംബടിയായി തോട്ടുവക്കിൽ നിന്ന തെങിൽ നിന്നും ഒരു കുല തേങ വെള്ളത്തിൽ വീണതുപോലെ മറ്റൊരു ശബ്ദവും.


എന്നാലും ഇത്ര കൃത്യമായി എങ്ങനെ ഓര്‍ത്തെടുക്കാന്‍ പറ്റി ഫായീ, ഇങ്ങനെ തന്നാ അടി കിട്ടിയതെന്ന് :-)

vimalrajkappil said...

സംഭവം കലക്കീ...

Jishad Cronic said...

സുലൈമാന്റെ കഥ കൊള്ളാംട്ടോ... ഒരു ഫിലിം പിടിക്കാം . നായകന്‍ ജഗദീഷ്

Unknown said...

ഭായ്‌ യു ആര്‍ ദി സംഭവം!
പിറന്നാള്‍ പോസ്റ്റ്‌ രസികനായി. ഇനിയും ഒരുപാട് കാലം നര്‍മ്മസദസ്സ് ഞങ്ങളെ ഇതുപോലെ രസിപ്പിക്കാന്‍ ഇടവരുത്തട്ടെ എന്നാശംസിക്കുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഭായി,
ഭേഷായി
ബഡായി ആണെങ്കിലും,
ജോറായി.

Muralee Mukundan , ബിലാത്തിപട്ടണം said...

സുലൈമാന്റെ ‘മാന‘റിസങ്ങളാൾ മനംകുളിർക്കേ മനുഷ്യരെ ചിരിപ്പിച്ച് സുനിൽ മാൻ എന്ന ഭായി ,ഈ ആനുവൽ പോസ്റ്റിട്ടതിൽ ആദ്യമായഭിനന്ദനം..!
ഒപ്പം നമ്മുടെ ബൂലോഗത്തിൽ, നർമ്മത്തിന്റെ ഒരു ‘ടോപ് മേനായി‘ എന്നും വിലസുവാൻ എല്ലാവിധ ഭാവുകങ്ങളും ...കേട്ടൊ, ഭായി.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഭായ്....കലക്കി.
ആകെ മൊത്തം ടോട്ടല്‍ ഒരു മാനിനെ കൊണ്ടുള്ള കളിയാണല്ലോ...?
ഇതില്‍ സണ്ണിച്ചായനാണു താരം ഒരൊറ്റ ഡയലോഗ് കൊണ്ട് എല്ലാം
തകര്‍ത്തു കൊടുത്തില്ലേ...?

Anees Hassan said...

ഇജ്ജു സുലൈമാനല്ല ഹനുമാനാ ഹനുമാന്‍ ha ha

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

kalyanathinu arabiyil 'thumbi'yennenganumayirunnu perenkilo???

mjithin said...

ഫായീ......കലക്കി..

ഭായി said...

ഭായി: ഫായീ ഫയപ്പെടണ്ട! ഇവരുടെ സ്നേഹം എന്നും കിട്ടും.

@ഹംസ: മാങക്കും തേങക്കും നന്ദി. പിന്നെ വായനക്കും അഭിപ്രായത്തിനും വേറൊരു നന്ദി :

Venugopal G: സന്തോഷമുണ്ട് മാഷേ :) വീണ്ടും വരിക നന്ദി.

@ shajiqatar :വായനക്കും അഭിപ്രായത്തിനും നന്ദി.സമയം പോലെ വീണ്ടും വരിക.

@ജോണ് ചാക്കോ, പൂങ്കാവ് : സന്തോഷമായി പൂങ്കാവേ സന്തോഷമായി. മനസ്സ് നിറഞു. ഈ അഭിപ്രായങളൊക്കെ തന്നെയാണ് എനിക്ക് എന്നും പ്രചോദനം തരുന്നത്.

@പട്ടേപ്പാടം റാംജി:നന്ദി മാഷേ. സ്ഥിരമായ സന്ദർശനങൾക്കും അഭിപ്രായങൾക്കും ഒരുപാട് നന്ദിയുണ്ട്

@ഹനീഫ വരിക്കോടൻ.: വായിച്ച് ചിരിച്ചതിൽ ഒരുപാട് സന്തോഷം. വീണ്ടും വരിക.

@ആളവന്താന്: എനിക്കും ആ ഒരു ഫീലുണ്ടായി. തുറന്ന അഭിപ്രായത്തിന് നന്ദി.വരും പോസ്റ്റ്കളിൽ ശ്രദ്ധിക്കാം. വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി. വീണ്ടും വരിക.

@ ചാണ്ടിക്കുഞ്ഞ്:ആളവന്താനുള്ള മറുപടി തന്നെ അളിയനും :) വായിച്ച് അഭിപ്രായം തുറന്ന് പറഞതിന് നന്ദി. മേലിൽ ശ്രദ്ധിക്കുന്നതായിരിക്കും.

@ശ്രീ:നന്ദി ശ്രീ, പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞതിൽ സന്തോഷം. നന്ദി.

@NPT: വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം നന്ദി. വീണ്ടും എത്തുമല്ലോ?!

@ ഷിബു മാത്യു ഈശോ തെക്കേടത്ത്: ഹ ഹ ഹാ :) ഈശോ. എന്റെ ബ്ലോഗ് സന്ദർശിച്ചതിൽ അതിയായ സന്തോഷമുണ്ട്.സമയം കിട്ടുംബോൾ വീണ്ടും വരിക .സ്വാഗതം.

ഭായി said...

@നല്ലി: ഹ ഹ ഹ: ഹേയ് ഇത് ഫായിയാണ് നല്ലീ. ഫായിയെ ആരും ഒന്നും ചെയ്യില്ല. വായിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി. സന്തോഷം . വീണ്ടും വരിക.

@ vimalrajkappil: ഇവിടെ വന്നതിലും, വായിച്ച് അഭിപ്രായം അറിയിച്ചതിലും ഒരുപാട് സന്തോഷം വിമൽ. നന്ദി വീണ്ടും വരിക.

@Jishad Cronic: സുലൈമാനായി ജിഷാദായിരിക്കും കുറച്ചും കൂടി ചേരുക എന്ന് തോന്നുന്നു. :) സ്ഥിരമായ സന്ദർശനങൾക്കും അഭിപ്രായങൾക്കും അരുപാട് നന്ദി. വീണ്ടും വരുമല്ലോ?!

@തെച്ചിക്കോടന്‍:ആശംസകൾക്ക് ഒരുപാട് നന്ദി മാഷേയ്... വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം നന്ദി. അപ്പോൾ വീണ്ടും കാണാം :)

@ ഇസ്മായില്‍ കുറുമ്പടി:നന്ദി, നന്ദി! സന്തോഷമായി.:)

@ മുരളീമുകുന്ദൻ ബിലാത്തിപട്ടണം: മുരളി മാഷേ...ഈ സ്നേഹത്തിന് മുന്നിൽ എന്റെ മനസ്സ് നിറഞു.!!!! നന്ദി!!

@റിയാസ് (മിഴിനീര്‍ത്തുള്ളി): വായിച്ച് ഇഷ്ടപ്പെട്ടു എന്നറിഞതിൽ അതിയായ സന്തോഷം. നന്ദി, വീണ്ടും വരിക :)

@ആയിരത്തിയൊന്നാംരാവ്: :))) നന്ദി, വീണ്ടും വരിക, വായിക്കുക ഇതുപോലുള്ള അഭിപ്രായം അറിയിക്കുക :)

@ കിഷോര്‍ലാല്‍ പറക്കാട്ട്: ഹ ഹ ഹാ..അത് ശരിയാ കിഷോർ. വായൈച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷമുണ്ട്. എപ്പോഴുമുള്ള ഈ വരവിന് ഒരുപാട് നന്ദിയുണ്ട്.

@ മാത്യു രണ്ടാമന്‍™ | മത്തായ് ദി സെക്കണ്ട്™: മത്തായീ‍...........ഇവിടെ വന്നതിൽ ഒരുപാട് സന്തോഷമുണ്ട്. പോസ്റ്റ് വായിച്ച് ഇഷ്ടപ്പെട്ടു എന്നറിയിച്ചതിന് നന്ദി നന്ദി. സമയം കിട്ടുംബോൾ വീണ്ടും വരിക.:)

Irshad said...

നന്നായി ചിരിപ്പിച്ചു ഭായി.

ആശംസകള്‍

Unknown said...

നല്ല പ്രയോഗങ്ങള്‍!! ആശംസകള്‍!!

വിനുവേട്ടന്‍ said...

"കാലിഫോർണിയായിൽ സുഖമായി കഴിഞിരുന്നവൻ വെറുതേ ഒരു സുപ്രഭാതത്തിൽ വിമാനത്തിൽ കയറി തിരുവനന്തപുരത്തിറങി, അവിടെ നിന്നും വോൾവോ ബസ്സിൽ കയറി മലപ്പുറത്ത് പോയി വിഷക്കള്ള് വാങി കുടിച്ച് മരിച്ചുപോയി എന്ന് പറഞ ഇടപാടായി സുലൈമാന്റേത്."

ഹ ഹ ഹ... എന്റെ ഭായി... മനുഷ്യനെ ഇങ്ങനെ ചിരിപ്പിക്കരുത്‌... വയറ്‌ വേദനിക്കണല്ല്... ഈ ചിരികള്‌ നിര്‍ത്താനക്കൊണ്ട്‌ എന്തര്‌ വഴികള്‌...?

നീലത്താമര said...

നല്ല രസികന്‍ നര്‍മ്മം ... കംബനി, അലംബ്‌ എന്നിങ്ങനെയുള്ള കുറേ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാമായിരുന്നു.

jayanEvoor said...

ഫായീ... ഫയങ്കരൻ തന്നെ!

സുലൈമാനെയും, പിന്നെ ആ കാലിഫോർണിയക്കാരൻ ചാവാൻ മലപ്പുറത്തെത്തിയതോർത്തും, ചിരിച്ചു!

Manoraj said...

ഭായി.. തുറന്ന് പറയട്ടെ.. ആദ്യ ഭാഗം സൂപ്പര്‍. പക്ഷെ പകുതി കഴിഞ്ഞപ്പോള്‍ പിടിവിട്ടോ എന്നൊരു സംശയം.. പിന്നെ ഇനിയും ബ്ലോഗില്‍ നിന്നും ബ്രേക്ക് എടുത്താല്‍ ശ്രീശാന്തിന്റെ ഗതിയാവും കേട്ടോ.. ടീമിലുണ്ട്..എന്നാല്‍ കളിപ്പില്ല.. :)

രാജാവ് said...

അളിയൻ വീണ്ടും പൊട്ടിപൊട്ടി ചിരിച്ചിരിക്കുന്നു.
നല്ല ക്ലാസ്സ് ഉപമകൾ. സമ്മതിച്ചിരിക്കുന്നു.

ദിവാരേട്ടN said...

കുറച്ചു കാലം കാത്തിരുന്നാലെന്താ, സംഭവം അടിപൊളി...
ഓഫീസിലിരുന്ന് വായിച്ച് ചിരിച്ചപ്പോള്‍ അടുത്തിരിക്കുന്നവരെല്ലാം കരുതി എന്റെ ആണി ഇളകിപ്പോയെന്ന് !!

ഭൂതത്താന്‍ said...

"കാലിഫോർണിയായിൽ സുഖമായി കഴിഞിരുന്നവൻ വെറുതേ ഒരു സുപ്രഭാതത്തിൽ വിമാനത്തിൽ കയറി തിരുവനന്തപുരത്തിറങി, അവിടെ നിന്നും വോൾവോ ബസ്സിൽ കയറി മലപ്പുറത്ത് പോയി വിഷക്കള്ള് വാങി കുടിച്ച് മരിച്ചുപോയി എന്ന് പറഞ ഇടപാടായി സുലൈമാന്റേത്."

ഉപമകള്‍ പതിവുപോലെ ഗംഭീരം ..ചിരിപ്പിച്ചു പണ്ടാരങ്ങള് അടക്കി ഭായി ....

ജയരാജ്‌മുരുക്കുംപുഴ said...

sambhavam assalayi ketto............. aashamsakal................

വരയും വരിയും : സിബു നൂറനാട് said...

കാലിഫോർണിയായിൽ സുഖമായി കഴിഞിരുന്നവൻ വെറുതേ ഒരു സുപ്രഭാതത്തിൽ വിമാനത്തിൽ കയറി തിരുവനന്തപുരത്തിറങി, അവിടെ നിന്നും വോൾവോ ബസ്സിൽ കയറി മലപ്പുറത്ത് പോയി വിഷക്കള്ള് വാങി കുടിച്ച് മരിച്ചുപോയി എന്ന് പറഞ ഇടപാടായി സുലൈമാന്റേത്.


നര്‍മ്മവും ഉപമകളും കലക്കി :-D

Unknown said...

ഫായിയേ... അടിപൊളി. പാവം സുലൈമാന്‍... ഓന്റെ ഇംഗ്രീസ് കലക്കി..

Akbar said...

ഭായി കലക്കി മറിച്ചു. ചിരിച്ചു പണ്ടാറമടങ്ങി. എഴുത്തിലൂടെ ചിരിപ്പിക്കുക എളുപ്പമല്ല. സുലൈമാനെ രക്ഷിക്കാന്‍ വമ്പന്‍ ഉപാധി കണ്ടെത്തിയ സണ്ണിച്ചായന്റെ ഫുദ്ധി അപാരം.

ഒമാനി പുയ്യാപ്ലയോട് അളിയന്റെ മുമ്പില്‍ വെച്ച് രണ്ടാം കെട്ടു കെട്ടാന്‍ പറഞ്ഞാല്‍ പിന്നെ അവരവിടെ കളരിപ്പയറ്റ് നടത്താതിരിക്കുമോ. അതും ഒരു മലയാളിയെ തല്ലുക എന്നത് ഏതൊരു അറബിയുടേയും ജീവിതാഭിലാഷമാണ്. മലയാളിക്ക് പണവും അടിയും എത്ര കൊടുത്താലും തിരിച്ചു കിട്ടില്ലെന്ന് അറബികള്‍ക്കറിയാം.

എല്ലാംകൂടി ഒരു സൂപ്പര്‍ കോമഡി. ഇതിനായിരുന്നു കുറെ കാലം മുങ്ങിനടന്നത് അല്ലെ ?.
.

ബിജുക്കുട്ടന്‍ said...

സുലൈ “മാന്‍“ അടിപൊളി.

Anonymous said...

vappu iddi polli

HAINA said...

നന്നായിരിക്കുന്നു .ചിരിച്ചു ഒരു പാട് .പിന്നെ എനിക്ക് ഒരു കര്യം മനസ്സിലായില്ല ഒരു തവണ copy സീ ടിയിൽ പിന്നെയും copy ചെയ്യാൻ പറ്റുമോ

Gopakumar V S (ഗോപന്‍ ) said...

കൊള്ളാം, നല്ല ഉപമകളും പ്രാസവും...നന്നായി ചിരിച്ചു...ആശംസകള്‍...

poor-me/പാവം-ഞാന്‍ said...

You are appuppan of Kumaran!!
if kumaran is a dealer
you are a whole sale merchant!!!
keep it up....Congrats...

Anonymous said...

നർമ്മം അസ്സലായീട്ടോ.. അല്ലതെന്താ പറയുക സുലൈമാൻ വല്ലാത്തൊരു പുള്ളി തന്നെ ആശംസകൾ

ഗീത said...

ഭായീ‍ീ‍ീ....... :)

Anonymous said...

Funny:D

ManzoorAluvila said...

" ഭർത്താവിന് കള്ള്കുടിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന ഭാര്യയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന കുപ്പിയിൽ നിന്നും ഇടക്കിടക്ക് കള്ള് കാണാതാകുന്നത് പോലെ " the bhai touch


ഭായീ..ഒരുപാട്‌ നാളിനു ശേഷം നല്ലൊരു സുലൈമാൻ ചരിതവുമായുള്ളാ വരവ്‌ ഒരു ഒന്നൊന്നര വരവായി ഏത്‌..?

Vishnupriya.A.R said...

sulimaan...heheh

Sabu Hariharan said...

Everything was good except the fact that nobody will write a wedding video to a re-writable cd..

ഭായി said...

@പഥികൻ: ചിരിച്ചതിൽ സന്തോഷം അഭിപ്രായത്തിന് നന്ദി :)

@ഞാൻ:വായനക്കും അഭിപ്രായത്തിനും നന്ദി, വീണ്ടും വരണം:)

@വിനുവേട്ടൻ: സന്തോ‍ാ‍ാഷമായി വിനുവേട്ടാ.. വായനക്കും അഭിപ്രായത്തിനും നന്ദി. വീണ്ടും കാണാം.

@നീലത്താമര: ഇഷ്ടപ്പെട്ടു എന്നറിഞതിൽ വളരെ സന്തോഷം. അത്തരം അക്ഷരങൾ കീ മാൻ ഉപയോഗിച്ച് ഇങിനെയേ ടൈപ്പ് ചെയ്യാൻ കഴിയുകയുള്ളൂ.. :(
നിർദ്ദേഷത്തിന് നന്ദി.

@ഡോക്റ്റർ.ജയൻ: ഡോകറ്റർ, വായിച്ച് ചിരിച്ചതിൽ ഒരുപാട് സന്തോഷം. അഭിപ്രായത്തിന് നന്ദി :)

@മനോരാജ്: വായനക്കും തുറന്ന അഭിപ്രായത്തിനും നന്ദി. നിർദ്ദേഷങൾ തീർച്ചയായും തുടർ പോസ്റ്റുകളിൽ ശ്രദ്ധിയ്ക്കാം. നന്ദി.

‌@അളിയൻ: അളിയൻ ചിരിച്ചതിൽ സന്തോഷം :)നന്ദി.

@ദിവാരേട്ടൻ: ദിവാരേട്ടാ, വായിച്ച് ഇഷ്ടപ്പെട്ടു എന്നറിഞതിൽ സന്തോഷം. അഭിപ്രായം അറിയിച്ചതിന് നന്ദി..

@ഭൂതത്താൻ: ഭൂതത്താനേ, നന്ദി. വായിച്ച് ചിരിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.

@ജയകുമാർ: വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി. സന്തോഷം.

ഭായി said...

@സിബു നൂറനാട്: സ്ഥിരമായ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി. ചിരിച്ചതിൽ അതിയായ സന്തോഷം.വീണ്ടും വരിക :)

@ജിമ്മി: ദി താങ്ക്യൂ ദി താങ്ക്യൂ...:)

@അക്ബർ: സന്തോഷം മാഷേ, ഈ സ്നേഹത്തിന് പകരം നൽകാൻ എന്റെ കയ്യിൽ സ്നേഹം മാത്രമേയുള്ളൂ..നന്ദി..!

@ബിജുക്കുട്ടൻ: നന്ദി, സന്തോഷം വീണ്ടും വരിക :)

@ലാസിമ: താങ്ക്യൂ മോളൂ..:)

@ഹൈന: വായനക്കും അഭിപ്രായത്തിനും നന്ദി: സീ ഡി റീ റൈറ്റബിൾ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം :)

@ഗോപൻ: വായിച്ച് ഇഷ്ടപ്പെട്ടു എന്നറിഞതിൽ ഒരുപാട് സന്തോഷം. വീണ്ടും വരുമല്ലോ അല്ലേ. നന്ദി :)

@പാവം ഞാൻ: വായിച്ച് ചിരിച്ചു എന്നറിഞതിൽ സന്തോഷം. സ്ഥിരമായ സന്ദർശനത്തിന് നന്ദി.

@ഉമ്മുഅമ്മാർ:നന്ദി നന്ദി,സമയം പോലെ വീണ്ടും വരിക!

@Malayalam Blog Directory: നന്ദി

@ഗീത: ചേച്ചീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ....:)) നന്ദി.

ഭായി said...

@റോസ്മിൻ:വായനക്കും അഭിപ്രായത്തിനും നന്ദി, വീണ്ടും വരിക.

@മൻസൂർ ആലുവിള: മൻസൂറിക്കാ, വയിച്ച് ചിരിച്ചതിൽ ഒത്തിരി സന്തോഷം. നന്ദി. ഹ ഹ ഹ ഏത്..? :)

@വിഷ്ണുപ്രിയ: വായനക്കും ആഭിപ്രായത്തിനും നന്ദി. വീണ്ടും വരിക.

@സാബു:വായിച്ച് ഇഷ്ടപ്പെട്ടു എന്നറിയിച്ചതിൽ സന്തോഷം, നന്ദി.
വല്ലപ്പോഴുമൊക്കെ ഒരു കല്യാണം റീ റൈറ്റബിൾ സീഡിയിലൊക്കെ റൈറ്റ് ചെയ്ത് കൊടുക്കാമെന്ന്...:))
സമയം കിട്ടുംബോൾ വീണ്ടും വരിക.

അജേഷ് ചന്ദ്രന്‍ ബി സി said...

കലക്കീ ഭായി...
നന്നായിട്ടുണ്ട്...

ഇനിയും വരാം..

poor-me/പാവം-ഞാന്‍ said...

just knocked to see that whether new stock is available!!!

ഐക്കരപ്പടിയന്‍ said...
This comment has been removed by the author.
ഐക്കരപ്പടിയന്‍ said...

ഭായി..ഇങ്ങളാണ് ഭായി.. ഇന്ന് ടെന്‍ഷന്‍ അടിച്ചു ഇരിക്കുമ്പോള്‍ വായിച്ചു വായിച്ചു ശരിക്കും രസിപ്പിച്ചുട്ടോ..സുലൈമാനെ ഞാന്‍ ഇന്നലെ ശരഫിയ്യയില്‍ കണ്ടിരുന്നു..പാസ്പോര്‍ട്ട് പേര് മാറ്റി സിദ്ദീക്ക് എന്നാക്കിയിട്ടുണ്ട്..ഫാമിലി കൂടെയുണ്ട്..ഇതാ ഇവിടെ. http://ayikkarappadi.blogspot.com/2010/10/blog-post.html

Najaf said...
This comment has been removed by the author.
Najaf said...

വളരെ നന്നായിട്ടുണ്ട്... ആദ്യമായിട്ടാണ് താങ്കളുടെ പോസ്റ്റ്‌ വായിക്കുന്നത്. ഇനി സ്ഥിരമായി വായിക്കാന്‍ ശ്രമിക്കും.

ഉപമകള്‍ വളരെ വളരെ നന്നാവുന്നുണ്ട്. സംഭവം ഈസ്റ്റു ഉപമ റേഷ്യോ കുറച്ചു അധികമല്ലേ എന്നൊരു സംശയം. ഓരോ വാക്യത്തിനും ഉപമ കൊടുക്കുമ്പോള്‍ അത് വായനക്കാരന് എളുപ്പം മടുക്കാന്‍ സാധ്യത ഉണ്ടെന്നാണ് എന്റെ എളിയ അഭിപ്രായം. കുറച്ചു ഉപമകള്‍ അടുത്ത പോസ്റ്റുകള്‍ക്ക്‌ വേണ്ടി മാറ്റി വെച്ചു കൂടെ.... :-)

പിന്നെയുള്ള ഒരു കല്ലുകടി സീ ഡീ യാണ്. CD ക്ക് പകരം പഴയ വീഡിയോ കാസെറ്റ് (Video Cassette) ആയിരുന്നെങ്കില്‍ വിശ്വസിക്കാന്‍ എളുപ്പമായിരുന്നു. CD മായ്ച്ചു കളയാന്‍ പറ്റില്ല എന്ന വസ്തുത വേണെമെങ്കില്‍ മറക്കാം.

അഭിപ്രായം ഇഷ്ടമായില്ലെങ്കില്‍ മുന്‍കൂറായി ക്ഷമ ചോദിക്കുന്നു.

Keep writing...

Unknown said...

ഫായി...കിടിലം...
ഓഫീസില്‍ കിടന്നു ഞാന്‍ അലറി ചിരിച്ചു പോയി

Villagemaan/വില്ലേജ്മാന്‍ said...

കലക്കീട്ടോ ഭായീ!

"നമിതയ്ക്ക് ഉര്‍വശി അവാര്‍ഡു കിട്ടിയപോലെ " അതുകൊള്ളാം..ഇനി ആയമ്മക്കെങ്ങാനും കിട്ടുമോ ആവൊ ..ഹി ഹി

SUNIL V S സുനിൽ വി എസ്‌ said...

പതിവുപോലെ രസകരം..
ജോർ.. ജോറൻ.. ജോർജ്ജൻ.. ജോമോൻ..

ഒരുവർഷംകൊണ്ട് 1000 പോസ്റ്റുകൾ തികച്ച മഹാന്മാരിവിടെയുള്ളപ്പോൾ വിരലിലെണ്ണാവുന്ന പോസ്റ്റുകളിട്ട്‌ നിങ്ങൾ ബൂലോകത്തിനുതന്നെ
അപമാനമായിത്തീർന്നിരിക്കുന്നു മിസ്റ്റർ..! ആണ്ടിലൊന്നായാലും അമിട്ടനാകണം..!!
ഇനിയും അമിട്ടുകൾ ഉണ്ടാവട്ടെ..

Areekkodan | അരീക്കോടന്‍ said...

വാര്‍ഷികപോസ്റ്റില്‍ എത്തിയത് ഇന്ന്!സുലൈമാന്‍ സുലൈമാനി അടിച്ച് വീഴും എന്ന് കരുതി.ഇപ്പോള്‍ സുലൈമാന്‍ ഏത് മാനിലാ?

ഭായി said...

@അജേഷ് ചന്ദ്രന്‍: നന്ദി സുഹൃത്തേ, വീണ്ടും സ്വാഗതം

@ പാവം ഞാൻ: രണ്ടാം വരവിനും നന്ദി. ഉടൻ വരാം:)

സലീം ഇ.പി: ഇഷ്ടപ്പെട്ടു എന്നറിഞതിൽ സന്തോഷം. നന്ദി സുഹൃത്തേ വീണ്ടും വരിക.

@നജഫ്: അഭിപ്രായങൾ തുറന്ന് പറയാനല്ലേ സുഹൃത്തേ ഞാൻ കമന്റ് ബോക്സ് തുറന്ന് വെച്ചേക്കുന്നത്? :)
തുറന്ന വിമർശനങൾക്ക് എന്നും സ്വാഗതം. എങ്കിൽ മാത്രമേ വീണ്ടും തേച്ച് മിനുക്കിയെടുക്കാൻ കഴിയൂ എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ.
നന്ദി, സന്തോഷം. തീർച്ചയായും വീണ്ടുവരിക.

@ഒറ്റയാന്‍: ഓഫീസിൽ കിടന്നതിനും അലറിയതിനും ചിരിച്ചതിനും നന്ദി:)
വീണ്ടും എത്തുക.

@വില്ലേജ് മാൻ:വായനക്കും അഭിപ്രായത്തിനും നന്ദി. വീണ്ടും വരിക സന്തോഷം.

@സുനിൽ പണിക്കർ: താങ്കളെ വിണ്ടും ഇവിടെ കണ്ടതിൽ അതിയായ സന്തോഷമുണ്ട്. ഈ പ്രോത്സാഹനത്തിന് എന്നും നന്ദിയുണ്ട്.
നന്ദി നന്ദി സന്തോഷം!

@ അരീക്കോടൻ:ഹ ഹ ഹ ഹ എന്റെ മാഷേ.....യ് കണ്ടതിൽ ഒത്തിരി സന്തോഷം :))))
ഒത്തിരി നാളായി ഞാനും അങോട്ടൊക്കെ ഒന്നിറങിയിട്ട്. പണ്ട് പതിവായി അവിടെ വന്ന് മാഷിന്റെ ചായയും വടയും ആ പോക്ക് പോക്കരിക്കാന്റെ തെറിയുമൊക്കെ കേട്ട് തിരികെ പോരുന്നതായിരുന്നു. :(

thalayambalath said...

ആദ്യമായാണ് ഇവിടെ... ഭായീ നിങ്ങളൊരു ഭയങ്കരന്‍ തന്നെ....

പട്ടേപ്പാടം റാംജി said...

ബലി പെരുന്നാള്‍ ആശംസകള്‍.

അനൂപ്‌ .ടി.എം. said...

ഭായീ..
എവിടെ പോയാലും തൊഴിലില്ലാ കഥകളാണല്ലോ..!!
രസായിട്ടുണ്ട്.
ജോലി ഒന്നും ചെയ്യാതെ ഇങ്ങനെ കഥയും എഴുതി നടന്നിട്ട് ഭായീന്റെ ജോലി പോകാതെ നോയിക്കോ..

എന്‍.പി മുനീര്‍ said...

ചിരിപ്പിക്കും എന്നു അഡ്വാന്‍സ് ആയി പറഞ്ഞ്ഞപ്പോള്‍ ഇത്രക്കും പ്രതീക്ഷിച്ചില്ല..സുലൈമാന്‍ കലക്കി..
പപ്പുവിന്ടെ ഫേമസ്സ് ഡയലോഗ് കൂടി ഉള്‍പെടുത്താമായിരുന്നു..സുലൈമാനേ..നീ വെറും മാനല്ല...ഹനുമാന്‍ ആണ്ന്ന്..:)

ഭായി said...

@thalayambalath:വായനക്കും അഭിപ്രായത്തിനും വളരെ നന്ദി. വീണ്ടും വരിക.

@പട്ടേപ്പാടം റാംജി: ആശംസകൾ തിരിച്ചും മാഷേ..:)

@അനൂപ്‌ .ടി.എം.: ഹ ഹ അങിനെയൊന്നും പോകില്ല സുഹൃത്തേ:)
വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം. നന്ദി വീണ്ടും വരിക.

@Muneer: ചിരിച്ചതിൽ അതിയായ സന്തോഷം.സമയം കിട്ടുംബോൾ വീണ്ടും വരിക,സ്വാഗതം നന്ദി.

ജയരാജ്‌മുരുക്കുംപുഴ said...

randu varasham poorthiyakkiyathinu hridayam niranja aashamsakal......

The Best87 said...

ഭായി...
വളരെ നന്നായിട്ടുണ്ട്...!
നല്ല ക്ലൈമാക്സ്‌ ...! ഒത്തിരി ചിരിച്ചു.
അഭിനന്ദനങ്ങള്‍......

lekshmi. lachu said...

നന്നായി ഭായി...... അഭിനന്ദനങള്‍.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

mini//മിനി said...

ഭായി, സൂപ്പർ കോമഡി ബോയി,

faisu madeena said...

ഫായീ ..ഇത് എഴുതിയ ഉടനെ തന്നെ ഞാന്‍ വായിച്ചിരുന്നു ..പക്ഷെ കമെന്റ്റ്‌ ഇട്ടിരുന്നില്ല ...അത് ഇടാന്‍ വന്നതാ ....പുതിയ പോസ്റ്റ്‌ ഒന്നും ഇല്ലേ ???

riyaas said...

കലക്കന്‍ ...ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി

K@nn(())raan*خلي ولي said...

മാന്‍ ദി GREAT!

Pranavam Ravikumar said...

നന്നായി രസിച്ചു.. ആശംസകള്‍

ഭായി said...

@ jayarajmurukkumpuzha
@ The Best87
@ lekshmi. lachu
@ പ്രദീപ്‌ പേരശ്ശന്നൂര്‍
@ mini//മിനി ടീച്ചർ
@ faisu madeena
@ റിസ്ബ
@ കണ്ണൂരാൻ
@ Pranavam Ravikumar

വായനക്കും അഭിപ്രായത്തിനും നന്ദി. വളരെ സന്തോഷം.
വീണ്ടും വരിക :)

വായിച്ച് സമയക്കുറവ് മൂലം അഭിപ്രായം അറിയിക്കാതെ പോയ എല്ലാ കൂട്ടുകാർക്കും നന്ദി. സമയം കിട്ടുംബോൾ വീണ്ടും വരിക.

Gopakumar V S (ഗോപന്‍ ) said...

അടുത്ത പോസ്റ്റ് എന്തായി?

mayflowers said...

എന്റള്ളോ...ഇനി ചിരിക്കാന്‍ കഴിയില്ലേ....
ഇതെന്താ ചിരിയുടെ സംസ്ഥാന സമ്മേളനമോ?
വാഹ്‌ ഭായ് വാഹ്‌..

ManzoorAluvila said...

ഭായി... എന്റെ ക്രിസ്തുമസ് പുതുവത്സരാശംസകൾ

എല്ലാ വിജയവും നന്മകളും നേരുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

പുതുവർഷത്തിലെങ്കിലും ഈ സദസ്സുണർന്നോയെന്നു നോക്കുവാൻ വന്നതാട്ടാ
പിന്നെ
എന്റെ ഭായി താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.

പട്ടേപ്പാടം റാംജി said...

പുതുവല്‍സരാശംസകള്‍.

Anonymous said...

kollaaam. nannaittund. climax kalakki

African Mallu said...

അഭിനന്ദനങ്ങള്

അനീസ said...

ഇവിടെ ആദ്യമാണ്, ആദ്യം തന്നെ ചിരി കൊണ്ടാണ് തുടക്കം, പോസ്റ്റ്‌ അല്പം വാര് വലിചിട്ടൂ എന്നൊരു ഡൌട്ട്, ആദ്യം ഉണ്ടായ രസം ഇടക്ക് വെച്ച് നഷ്ട്ടപെട്ടത് പോ

ജോയ്‌ പാലക്കല്‍ - Joy Palakkal said...

നന്നായി ചിരിപ്പിച്ചു.
ആശംസകളോടെ..
ഇനിയും തുടരുക

ബെഞ്ചാലി said...

കൊള്ളാം ഭായ്....

TPShukooR said...

വളരെ നന്നായി അവതരിപ്പിച്ചു. ചില വരികളിലെ പ്രാസം കണ്ടപ്പോള്‍ ശരിക്കും അത്ഭുതം തോന്നി. നര്‍മവും വളരെ ഇഷ്ടപ്പെട്ടു. നല്ല
കഥ.

ManzoorAluvila said...

"ഭായിയെ കാണ്മാനില്ല
കണ്ടു കിട്ടുന്നവർ ഭായിയെ അറിയിക്കണം.. "

പുതിയ പോസ്റ്റ് ഇടുന്നില്ലെ

ബെഞ്ചാലി said...

nice post.. :) congrats

ഭായി said...

Gopakumar V S

mayflowers

ManzoorAluvila

മുരളീമുകുന്ദൻ ബിലാത്തിപട്ടണം

പട്ടേപ്പാടം റാംജി

Anonymous

ഹാക്കര്

AFRICAN MALLU

അനീസ

Joy Palakkal

ബെഞ്ചാലി

Shukoor

ഏവർക്കും നന്ദി. തുടർന്നും നിങളുടെയൊക്കെ വായനയും പ്രോത്സാഹനവും നിർദ്ദേഷങളും സ്നേഹവും പ്രതീക്ഷിച്ചുകൊണ്ട്

ഭായി :)

ഒടിയന്‍/Odiyan said...

ചിരിച്ചു മടുത്തു ..പാപി ചെല്ലുന്നിടം പാതാളം തന്നെ..

Unknown said...

കളര്‍ പരിപാട്യാ ട്ടാ .......

പട്ടേപ്പാടം റാംജി said...

പോസ്റ്റ്‌ എവിടെ?

Anonymous said...

nalla rasamund vayikkaan :D

OAB/ഒഎബി said...

100...1oo...100

കമന്റിടാന്‍ നൂറാമത്തെ ആള്‍ ഞാനാകണമെന്നു എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അത് സാധിച്ചു.
ഏതായാലും മുമ്പേ വായിച്ചു ചിരിച്ചതാണെങ്കിലും ഒരു ചെറു ചിരിക്കു വേണ്ടി ഒന്നും കൂടെ വായിച്ചു.

എവിടെ? പുതിയതോന്നുല്ലേ??

shujahsali said...

വളരെ നന്നായിരിക്കുന്നു.. നല്ല ഭാവന...
ദയവായി നിങ്ങളുടെ ബ്ലോഗ്ഗുകള്‍ സസ്നേഹം ഡോട്ട് നെറ്റില്‍ കൂടി പോസ്റ്റ്‌ ചെയ്യൂ.. http://i.sasneham.net/profiles/blog/list
കൂടാതെ നിങ്ങളുടെ കൂട്ടുകാരെ കൂടി സസ്നേഹത്തിലേക്ക് ക്ഷണിക്കൂ..
http://i.sasneham.net/main/invitation/new

ഭായി said...

ചീരം: നന്ദി സുഹൃത്തേ വീണ്ടും വരിക.

പ്രദീപൻസ്: നന്ദിയുണ്ട്. വീണ്ടും വരുമല്ലോ..!

പട്ടേപാടം റാംജി: ഇതാ എത്തിക്കഴിഞു മാഷേ..! നന്ദി.!

റൊസ്മിൻ:നന്ദി.

ഓ എ ബി: സെഞ്ചുറി അടിച്ചതിന്, മാഷിനുവേണ്ടി ചീർ ഗേൾസിനെ ഇടപാട് ചെയ്തിട്ടുണ്ട് :)

സസ്നേഹം: സസ്നേഹം ഭായി :)

സമയക്കുറവ് കാരണം വായിച്ച് അഭിപ്രായം പറയാതെ പോയ എല്ലാ നല്ല വായനക്കാർക്കും നന്ദി, വീണ്ടും പോരിക.

കൊമ്പന്‍ said...

ഹഹഹ മാന്‍ സുലൈമാന്‍ വല്ലാത്തൊരു മാനാനല്ലോ

Unknown said...

എന്റെ പോന്നോ ....ഇത്രയും നാളും ഞാന്‍ വായിച്ചാ ബ്ലോഗ്‌ ഒന്നും ഒരു ബ്ലോഗേ അല്ല.....എനിക്കേറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് MECHANICAL ENGINEER..മുതല്‍ ഇര്ചിവേട്ടുകാരന്റെ പോസ്റ്റ്‌ വരെ ചവ് അയച്ച.....ശരിക്കും അത് അനുബവമാണ് ...മാന്ദ്യം വന്നു എന്റെ ജോലി പോയപ്പോള്‍ ..ഇത് തന്നെയായിരുന്നു എന്റെയും പരിപാടി.....കലക്കി ഭായ്...ഈ തമാശയൊക്കെ എവ്ടുന്നു കിട്ടുന്നു ...ശിഷ്യത്വം സ്വീകരിക്കുവാനുള്ള കൊതിയോടെ.....ബസ്ര കുഞ്ഞാപ്പു .....ഒപ്പ്
സലിം കുമാറിന്റെ കു‌ടെ ഒരു ദിവസം മുഴുവനും തമാശയൊക്കെ പറഞ്ഞിരിക്കണമെന്നു എന്റെ ഒരു വലിയ ആഗ്രഹം ആണ് ....ഇപ്പോള്‍ ആത് മാറ്റി ഭായ് നാട്ടില്‍ പോകുമ്പോള്‍ ഒരു വാക്ക് പറയണേ....

Anonymous said...

VERY NICE

Post a Comment

പ്രിയ സുഹൃത്തേ,ദയവായി അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുതേ..