Thursday, December 31, 2009

മലപ്പുറം സിനിമകള്‍

എന്റെ  തിരൂന്തരം സിനിമകൾ പോസ്റ്റുചെയ്ത് കഴിഞ്ഞ്, അതിൽനിന്നും ഊർജ്ജം കൊണ്ട്  മലപ്പുറം സിനിമകൾ എന്നൊന്ന് ഇറക്കണമെന്ന് ആഗ്രഹം തോന്നി :)


മലപ്പുറം സിനിമകള്‍!


പഴശ്ശിരാജ : പഴശ്ശി ഹാജി.

ഇരിക്കൂ എം ഡി അകത്തുണ്ട് : ജ്ജ് കുത്തിരിക്കീം ഹമുക്ക് പൊരേലൊണ്ട്.

ഡാഡി കൂള്‍ : ബെറയല്‍ ബാപ്പ.

വെറുതേ ഒരു ഭാര്യ : മൊയിശൊല്ലാനക്കൊണ്ടൊര് കെട്ട്യോള്.

മകന്റെ അച്ചന്‍ : മാന്റ ബാപ്പ.

ഈ പട്ടണത്തില്‍ ഭൂതം : യീ ബശാറില്‍ ചെയ്ത്താന്‍!.

എനിക്ക് നീയും നിനക്ക് ഞാനും : ഇച്ച് ഇജ്ജും അനക്ക് ഞമ്മളും.

മായാവി : ഇബുലീസ്.

സാഗര്‍ ഏലിയാസ് ജാക്കി : സഗീര്‍ ഇല്യാസ് ജലാക്ക്.

ഭാര്യ സ്വന്തം സുഹുര്‍ത്ത് : ഓള് ഞമ്മന്റ ചെങായി.

കോളേജ് കുമാരന്‍ : കുണ്ടന്‍.

ഇന്നത്തെ ചിന്താവിഷയം : ഇന്നത്ത ക്നാവ്.

തലപ്പാവ് : പച്ചത്തൊപ്പി.

നരസിംഹം : പുലിമന്സന്‍

അതിശയന്‍ : ബല്ലാത്ത പഹയന്‍.

അച്ചനുറങാത്ത വീട് : ബാപ്പ ഒറങാത്ത കുടി.

ഈ തണുത്ത വെളുപ്പാന്‍ കാലത്ത് : സുബഹീന്റ നേരം.

മിസ്റ്റര്‍ ബട്ട്ലര്‍ : ജനാബ് ബദറുദീന്‍.

ചെറിയലോകവും വലിയ മനുഷ്യരും : ഇമ്മിണി ശെറിയ  ദുനിയാവും ബെല്യ മന്‍സന്മാരും.

രണ്ടാം വരവ് : റബ്ബേ..ദാ പിന്നേം ബന്ന്ക്ക്ണ്.

ലാല്‍ സലാം : അസ്സലാമു അലൈക്കും.

പെരുന്തച്ചന്‍ : പൊരപണിയണ ബാപ്പ.

കുണുക്കിട്ട കോഴി : അലുക്കത്തിട്ട കോയി.

സ്തലത്തെ പ്രധാന പയ്യന്‍സ് : കള്ള ഹിമാറ്കള്‍.

മൈ ഡിയര്‍ മുത്തഛന്‍ :ഞമ്മന്റ പൊന്നാരുപ്പാപ്പ.

മലബാര്‍ വെഡ്ഡിംഗ് : മലപ്പുറം നിക്കാഹ്.

മഞുപോലൊരു പെണ്‍കുട്ടി : മൊഞ്ചത്തി.

അറബിക്കഥ : അറബിക്കിസ്സ.

ഞാന്‍ ഗന്ധര്‍വന്‍ : ഞമ്മള് ജിന്നാണ്.

ഒരാണും നാലു പെണ്ണും : ഒരു ഹമുക്കും നാല് ഹൂറിയും.

വിസ്മയതുംബത്ത് : യാ റബ്ബുല്‍ ആലമീനേ..

ബാലേട്ടന്‍ : ബാ‍ലനിക്ക.

ദൈവത്തിന്റെ വികൃതികള്‍ : പടശ്ശോന്റ ഖുദ്റത്തുകള്‍

പ്രശ്നം ഗുരുതരം : ഹലാക്കിന്റ അവലും കഞീം.

അലിഭായി : ആലികാക്ക.

സുഖമോ ദേവി : ജ്ജ് ബിശേഷങള് പറ ദേബീ.

കാണാമറയത്ത് : ദുനിയാവിന്ററ്റത്ത്.

ബല്‍റാം v/s താരാദാസ് : രാമൂന്റേം ദാ‍സന്റേം ഹറാംപെറപ്പ്കള്‍

നന്ദിനി ഓപ്പോള്‍ : നന്നിനിയിത്താത്ത.

അച്ചന്‍ കൊംബത്ത് അമ്മ വരംബത്ത് : ബാപ്പ ശക്കകൊംബേലും  ഉമ്മ പറംബിലും.

നദിയ കൊല്ലപ്പെട്ട രാത്രി : നാദിയാന മയ്യിത്താക്കിയ രാവ്.

സേതുരാമയ്യര്‍ സി ബി ഐ : സീതി ഹാ‍ജി ശീ ബീ ഐ.

വാര്‍ ആന്ട് ലവ് : ലൌ ജിഹാദ്.

മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും: മീരേന്റ ബെരുത്തോം മുത്തൂന്റ ഹലാക്കില പൂതീം.



 ഭായി
 ----------------------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും  റീട് നിങള്‍ക്കുള്ളതും!!

90 comments:

  1. എന്റെ എല്ലാ മാന്യ സദസ്യർക്കും ഹൃദയത്തിന്റെ അന്തരാളത്തിൽ നിന്നുമുള്ള പുതുവത്സരാശംസകൾ

    ReplyDelete
  2. ന്റെ പടച്ചോനെ, ന്നട്ട് അല്‍ പ്രായം പറയാനും ആളെ കിട്ടീലെ? ഒട്ക്കം ങ്ങളേനെ ആണ്ട് ചാമ്പില്ല്യേ?.ബല്ലാത്ത ഒരു പുതുമ!

    ReplyDelete
  3. ഭായി................കൊള്ളാം ................
    പുതുവര്‍ഷത്തില്‍ ഇത്രയേറെ ചിരിപ്പിച്ചതിനു വളരെ നന്ദി!!
    ആശംസകള്‍ , ഹാപ്പി ന്യൂ ഇയര്‍

    ReplyDelete
  4. കണ്ടു. ഇത്തിരി തിരക്കിലാ. വായിച്ചാല്‍ മനസ്സിലാവാന്‍ ഇത്തിരി സമയോം വേണ്ടിവരും. കുറച്ചു കഴിഞ്ഞിട്ടു വന്നു വായിച്ചോളാം.
    ഒരു HAPPY NEW YEAR പറഞ്ഞിട്ടു പോകുന്നു.

    ReplyDelete
  5. പുള്ളേ..

    ജ്ജ് കലക്കീറ്റാ...

    ReplyDelete
  6. പുതുവത്സരത്തിലെ ആദ്യദിനമായ ഇന്ന് നല്ലൊരു ചിരിയമിട്ട് സമ്മാനിച്ചതിന് ഞമ്മളെ ഭായീക്ക് ബല്യോരു ഹാപ്പീ ന്യൂ ഇയാറ് നേരുന്നൂ..
    കലകലകലക്കീട്ടാ ചെങ്ങായീ...

    ReplyDelete
  7. നന്നായിട്ടുണ്ട് ഭായി, മലപ്പുറം പരിഭാഷകള്‍.

    ReplyDelete
  8. കലക്കി മച്ചാന്‍- ചിരിച്ച് എടങ്ങേറായി- ചെലതൊക്കെ പണ്ടാര വിറ്റാ:)

    ReplyDelete
  9. സിൽമാപേരുകൾ കലക്കി ഭായി. :)
    പുതുവത്സരാശംസകൾ

    ReplyDelete
  10. ഹ ഹാ ബായി റോക്സ്

    ReplyDelete
  11. എല്ലാം നന്നായെന്ന് അഭിപ്രായം ഇല്ല. കാരണം ഞങ്ങള്‍ മലപ്പുറത്ത്കാര്‍ പറയാത്ത രീതി ഇതിലുള്ളതിനാല്‍..

    മ്മന്റെ, പുള്ളേ, ഇജ്ജ്ക്ക്,സെല,കണ്ടിച്ച് എന്നൊന്നും മലപ്പുറത്ത് കേട്ടിട്ടില്ല.

    കൂട്ടത്തില്‍ പറയട്ടെ ലൌ ജിഹാദ് എന്ന് പറഞ്ഞാല്‍ എഴുപത് ശതമാനം ആള്‍ക്കാര്‍ക്കും അതിന്റെ അര്‍ത്ഥം പോലും ഇപ്പഴും അറിയില്ല.

    പുതുവത്സരാശംസകളോടെ..

    ReplyDelete
  12. ഭായി.. തകര്തുട്ടോ..
    അങ്ങനെ veriety പോരട്ടെ...

    ReplyDelete
  13. ഭാര്യ സ്വന്തം സുഹുര്‍ത്ത് : ഓള് ഞമ്മന്റ ചെങായി.

    എല്ല്ലാം മരണ വിറ്റാണ് ഭായി...

    ReplyDelete
  14. കള്‍ച്ച് കള്‍ച്ച് ഞമ്മളെ മല്‍പ്പോര്‍ത്ത് ബെന്ന് കള്‍ച്ച്യേ?ജ്ജ് ങട്ട് ബാ പഹ്യാ, ഞമ്മള് കാണ്‍ച്ച് തരാ...(പോക്കരാക്ക)

    ReplyDelete
  15. വാര്‍ ആന്ട് ലവ് : ലൌ ജിഹാദ്.

    കലക്കി..:))

    ReplyDelete
  16. ഹഹഹ...
    ഇത് തിരോന്തരത്തിനെ വെല്ലും..
    സൂപ്പർ ബായീ.. തകർത്തടുക്കി.
    കിടിലോൽ കിടിലം..
    അന്റെ നമ്പറെത്ര്യാ.. ഒന്നു ബിള്ച്ച് അബിനന്ദിക്കട്ടെ..
    0506341831

    ReplyDelete
  17. അവന്‍ കാത്തിരുന്നു അവളും : ഓന്‍ കാത്തിരുന്നു ഓലും
    ഏയ് ഓട്ടോ : ഏയ് ഓട്ടറിസ്സാ
    കല്ലു കൊണ്ടൊരു പെണ്ണ്. : കല്ലു മേത്ത് കോണ്ട പെണ്ണൊര്ത്തി.

    ഒരു വഴിക്ക് പോകുവല്ലെ കിടക്കട്ടെ എന്റെ വക.അപ്പോ ഹാപ്പി ന്യൂ ഇയര്‍!!

    പുതുവത്സരാശംസകളോടെ..

    ReplyDelete
  18. കോളേജ് കുമാരന്‍ : കുണ്ടന്‍. ഹ ഹ ഹ...

    ഭായ്... ഉഗ്രന്‍. ചിരിപ്പിച്ചു പഹയന്‍!

    ReplyDelete
  19. എന്താണ് ഭായി ഞമ്മളെ തൊട്ടായോ കളി..?!!
    കലക്കി.
    ഓ എ ബി പറഞ്ഞ പോലെ ചില പ്രയോഗങ്ങള്‍ മലപ്പുറത്തെ അല്ല.

    ReplyDelete
  20. പുതുവത്സരാശംസകള്‍!

    ReplyDelete
  21. മുഹമ്മദുകുട്ടി: അപ്പോള്‍ അത് പൂര്‍ത്തിയായല്ലോ? :-) നന്ദി വീണ്ടും എത്തുമല്ലോയിക്കാ...!

    SAJAN SADASIVAN: ചിരിച്ചതില്‍ അതിയായ സന്തോഷം നന്ദി! വീണ്ടും വരിക.

    Typist | എഴുത്തുകാരി: ചേച്ചീ..,തിരക്കിനിടയിലും വായിക്കാനും അഭിപ്രായം അറിയിക്കാനും സമയം കണ്ടെത്തിയതില്‍ സന്തോഷം, നന്ദി.

    രവീഷ്: ഹല്ലാ യിതാര്? നമ്മുടെ ലവന്‍ ചാറ്റ് വിസാക്കാരനാ..:-)
    സന്തോഷം.

    Eranadan / ഏറനാടന്‍: തിരക്കിനിടയിലും വായിച്ചതിലും
    ഇഷടപെട്ടുവെന്നറിയിച്ചതിലും സന്തോഷം. വീണ്ടും വരിക.

    :: VM :: മച്ചൂ..മച്ചു ചിരിച്ചതോര്‍ത്ത് ഞാനും ചിരിച്ചു. ബഹുത്ത് ശുക്രിയാ :-)

    വശംവദന്‍: ഇഷ്ടപ്പെട്ടുവെന്നറിഞതില്‍ സന്തോഷം വീണ്ടും കാണം :-)

    പുള്ളിപ്പുലി: ഭായി പാവമാ ഭാ‍യിയെ കല്ലെറിയല്ലേ...
    നന്ദി സന്തോഷം, വീണ്ടും പോരിക :-)

    ReplyDelete
  22. OAB/ഒഎബി:ശ്രീ.ഒഎബി വായിച്ചതിലും അഭിപ്രായങള്‍ തുറന്നെഴുതിയതിനും നന്ദി സന്തോഷം.

    മ്മന്റെ, പുള്ളേ,ജ്ജ്ക്ക് ,സെല,കണ്ടിച്ച് എന്നീ വാക്കുകളോടുള്ള വിയോജിപ്പിനുള്ള മറുപടി:
    1)ഇതില്‍ പുള്ളേ എന്നൊരു പദം ഞാന്‍ എവിടേയും പ്രയോഗിച്ചിട്ടില്ല.

    2)ജ്ജ്ക്ക് എന്ന പദം ബ്രാക്കറ്റിലാണ് ഞാന്‍ കൊടുത്തിട്ടുള്ളത് വേണമെങ്കില്‍ തമാശക്ക് അങിനെയും പറയാം എന്നേ അതിനര്‍ത്തമുള്ളു.

    3)മ്മന്റെ,സെല,കണ്ടിച്ച് ഈ പദങള്‍ മലപ്പുറം സിനിമയില്‍ എവിടേയും ഞാന്‍ പ്രയോഗിച്ചിട്ടില്ല.ആമുഖത്തില്‍ മാത്രമാണ് ഈ പ്രയോഗങള്‍ ഉള്ളത്. ഒരു തിരോന്തരംകാരനായ ഞാന്‍ മലപ്പുറം ഭാഷയില്‍ ആമുഖമെഴുതിയപ്പോള്‍ പറ്റിപ്പോയതാണ് (ഇത്രയല്ലെ പറ്റിയുള്ളു ബ്ലോഗായതുകൊണ്ട് കൊള്ളാം അല്ലെങ്കില്‍ ആമുഖം കാരണം ഈ മുഖം ഒരു വഴിക്കായേനേ..!).

    4)ലൌജിഹാദ്: ഈ വാക്കിന്റെ അര്‍ത്തമൊന്ന് മനസ്സിലാക്കാന്‍ ഞാനലയുന്ന അലച്ചിലിന്റെ വ്യാപ്തി എത്രയാണെന്ന് ഒഎബിക്ക് മനസ്സിലാകില്ല. ആ 70% ത്തില്‍ ഞാനും ഉള്‍പ്പെടും!

    തീര്‍ച്ചയായും വീണ്ടും വരണമെന്നും എന്റെ ബ്ലോഗുകള്‍ വായിക്കമെന്നും ഇതുപോലെ തുറന്ന അഭിപ്രായങള്‍ രേഖപ്പെടുത്തണമെന്നും അഭ്യര്‍ത്തിച്ചുകൊണ്ട്, സ്വന്തം ഭായി.

    ReplyDelete
  23. ഭായി..പുതുവത്സരം..ചിരിവത്സരമാക്കിയിരിക്കുന്നു..നന്നായിട്ടുണ്ട്‌..മലപ്പുറം സുഹൃത്തുക്കളുടെ അടുത്ത്‌ ചെന്നു ചാടാതെ നോക്കിക്കേ അവരു പിടിച്‌ ബിരിയാണി വെയ്ക്കും...അത്‌..ഏത്‌..?

    പ്രാഫയ്‌ലിലെ പുതിയ ഫോട്ടോ കണ്ടു അത്ര നന്നായിട്ടില്ല..മുഖത്ത്‌ ലൈറ്റ്‌ ഇല്ലാതെ എടുത്ത ഫോട്ടോ പോലുണ്ട്‌..നല്ലതൊന്നും ഇല്ലെ ..? പൊളപ്പൻ ഫോട്ടോ ഒരെണ്ണം എടുത്ത്‌ ചാൻബ്‌..!!! ഏത്‌..?

    ReplyDelete
  24. കണ്ണനുണ്ണി: സന്തോഷം കണ്ണാ! ഒത്തിരി നന്ദി :-)

    കുമാരന്‍ : ഇഷടപ്പെട്ടതില്‍ അതിയായ സന്തോഷം കുമാരാ :-)

    അരീക്കോടന്‍ : ന്റ റബ്ബേ പോക്കരാക്ക ഞമ്മന്റ കാര്യം പോക്കാ.. :-)

    ആര്‍ദ്ര ആസാദ്: ഇഷ്ടപ്പെട്ടതില്‍ അതിയായ സന്തോഷം. നന്ദി വീണ്ടും വരിക.

    പള്ളിക്കുളം: തകര്‍ന്നടിഞൂന്ന് പറഞാല്‍ മതിയല്ലോ പള്ളീ..:-) നന്ദി സന്തോഷം.

    poor-me/പാവം-ഞാന്‍: ആസ്വദിച്ചതില്‍ ഒത്തിരി സന്തോഷം, വീണ്ടും എത്തുമെന്നറിയാം നന്ദി.

    വാഴക്കോടന്‍ ‍// vazhakodan: ഒരുബയിക്ക് പോണതായോണ്ട് ഓട്ട റിസ്സയും കല്ലും എല്ലാം ഞാനെടുത്തു :-) വായിച്ചതിനും അഭിപ്രിയതിനും ഒത്തിരി സന്തോഷം നന്ദി.വീണ്ടും വരിക.

    ശ്രദ്ധേയന്‍: ഹ ഹ ഹാ..പഹയാ ജ്ജ് ചിരിച്ചാ..മൊതലായീന്ന്..:-)
    സന്തോഷം വീണ്ടും വരിക.

    തെച്ചിക്കോടന്‍: തെറ്റിദ്ധാരണ മാറ്റുവാന്‍ ദയവായി ഒഎബിക്കുള്ള മറുപടി വായിക്കാന്‍ അപേക്ഷിക്കുന്നു.
    ഇഷ്ടപ്പെട്ടുവെന്നറിഞതില്‍ ഒരുപാട് സന്തോഷം. തീര്‍ച്ചയായും വീണ്ടും പ്രതീക്ഷിക്കുന്നു.സ്വാഗതം,നന്ദി.

    ഉമേഷ്‌ പിലിക്കൊട്: നന്ദി, വീണ്ടും വരിക :-)

    jayarajmurukkumpuzha: നന്ദി വീണ്ടും എത്തുമല്ലോ..? :-)

    Jayesh / ജ യേ ഷ്: നന്ദി, സന്തോഷം വീണ്ടും പോരൂന്നേ ജയേഷേ.. :-)

    ReplyDelete
  25. ManzoorAluvila: ഹ ഹ ഹാ...മന്‍സൂറിക്കാ..മലപ്പുറം സുഹൃത്തുക്കളുടെ കണ്ണില്‍ പെടാതിരിക്കാനാ ലൈറ്റില്ലാത്ത പടം കൊടുത്തിരിക്കുന്നത്.പൊളപ്പന്‍ പടങള്‍ കൊടുത്താല്‍ അവരെന്നെ പൊളക്കും. ഏത്..?!

    ഇഷ്ടപ്പെട്ടതിലും ചിരിച്ചതിലും ഒരുപാട് സന്തോഷം, നന്ദി!

    ReplyDelete
  26. വെറുതേ ഒരു ഭാര്യ : മൊയിശൊല്ലാനക്കൊണ്ടൊര് കെട്ട്യോള്.

    ചിരിപ്പിച്ചു പണ്ടാരടക്കി ഭായി .....കിലുക്കന്‍ സാധനം ...

    എന്നാ ഒരു പുതുവത്സര ഭൂതാശംസ ...പിടിശോലീന്‍ ...

    ReplyDelete
  27. ന്റെ ബദരീങ്ങളേ...യെന്തൂട്ടലക്കാ ദ്..
    ഭായിയേ ഇങ്ങക്കും ന്റെ പുതുവർഷാശംസകൾ !!

    ReplyDelete
  28. പെരുന്തച്ചന്‍ : പൊരപണിയണ ബാപ്പ.

    കുണുക്കിട്ട കോഴി : അലുക്കത്തിട്ട കോയി.

    സ്തലത്തെ പ്രധാന പയ്യന്‍സ് : കള്ള ഹിമാറ്കള്‍.


    തള്ളെ ഈ ഭായിയെ കൊണ്ട് തോറ്റു ട്ടാ, അണ്ണാ അമ്മാനെ ഉള്ളത് പറയാല്ലാ ചിരിച്ചു തലകുത്തി, എന്തൊരു പൊളപ്പന്‍ കണ്ടു പിടിത്തുങ്ങള്.

    ReplyDelete
  29. ഭായി...പറഞ്ഞാൽ കേൾക്കില്ല അല്ലെ ? അനക്കു ഞമ്മളാളെ ഏർപ്പാടാക്കും..!!! ഏത്‌..?

    ReplyDelete
  30. വായിപ്പിച്ചു ചിരിപ്പിച്ച സുഹൃത്തിനു പുതുവത്സരാശംസകള്‍!

    ReplyDelete
  31. ഭായീജാൻ ..ചിരിപ്പിച്ചു...

    ReplyDelete
  32. ഭായീ..പതിവുപോലെ തകർപ്പൻ..
    അതെ, ന്റിഷ്ടാ, അടുത്ത പോസ്റ്റെങ്ങാനും ഞങ്ങ..ശൂർക്കാരെപ്പറ്റിയെങ്ങാനും എഴുത്യാ..ഗഡീ, സൈസാക്കിക്കളയും..

    ReplyDelete
  33. തിരുത്ത്
    പയസ്സി ഹാജി
    പുതുവത്സരാശംസകൾ

    ReplyDelete
  34. ഭൂതത്താന്‍: ചിരിച്ചതില്‍ സന്തോഷം ഭൂതമേ, നന്ദി.
    ഭൂതാശംസകളെ മന്ത്രിച്ച് ശരിപ്പെടുത്തി ഒരു കിലുക്ക്കന്‍ പുപ്പുതുവത്സരാശംസകളായി വിട്ടിരിക്കുന്നു :-)

    VEERU:അലക്കീന്ന് പറഞാല്‍ മതീല്ലോ(ഞാനല്ല വീരു)
    സന്തോഷം നന്ദി. ആശംസകള്‍!

    കുറുപ്പിന്‍റെ കണക്കു പുസ്തകം : എന്റെ കുറുപ്പേ, കുറുപ്പ് തലയുംകുത്തി ചിരിച്ചത് വായിച്ച് ന്റ മമ്മിയാണ ഞാന്‍ തലയും വാലും കുത്തി ചിരിച്ചു :-)
    നന്ദി സന്തോഷം.
    അല്ലാ..പൂട്ടിയ ബ്ലോഗ് പിന്നിടിതുവരെ തുറന്നില്ല ):
    താക്കോല്‍ കളത്തിലെങാനും കളഞ്ഞ് പോയാ..

    ManzoorAluvila: റബ്ബേ ദാ പിന്നേം ബന്ന്ക്ക്ണ്‍ :-)

    വേദ വ്യാസന്‍: വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും നന്ദി സന്തോഷം. വീണ്ടും എത്തുമല്ലോ? :-)

    Pyari K: വായിച്ചതിലും ചിരിച്ചതിലും ഒത്തിരി സന്തോഷം!
    നന്ദി വീണ്ടും വരിക. :-)

    താരകൻ: ചിരിച്ചതില്‍ അതിയായ സന്തോഷം, നന്ദി :-)

    പ്രവീണ്‍ വട്ടപ്പറമ്പത്ത്:സന്തോഷം, നന്ദി.
    ഇല്യാന്ന് ധൈര്യപ്പെടാതിരിക്കൂ...ഈ, യു എ യില്‍ തൃശൂര്‍ ബ്ലോഗുകാരുടെ മഹാസമ്മേളനമാ.. എഴുതിയാല്‍ സൈസാക്കിക്കളയുമെന്ന് പറഞാല്‍ ചെറിയ പീസ് പീസ് സൈസാക്കിക്കളയും..അറിയാന്ന് :-)

    നന്ദന: അദ്ദന്നെയാണ് അതിന്റെ ശരിയായ പ്രയോഗം :-)
    നന്ദി, വീണ്ടും വരിക.
    ആശംസകള്‍!

    ReplyDelete
  35. 'മൊയിശൊല്ലാനക്കൊണ്ടൊരു കെട്ട്യോള്‌' കള്ള ഹിമാറെ,ന്റെ പൂതി ഖൽബില്‌ ബെച്ചാ മതി.'ഒരു ഹമുക്കും നാല്‌ ഹൂറിയും' പെരുത്തിസ്റ്റായി

    ReplyDelete
  36. ന്റെ ബായ്‌... മലപ്പുറം സിനിമകള്‍ തകർത്തു... നന്നായിട്ടുണ്ട്‌ ട്ടാ...

    ReplyDelete
  37. പുതുവത്സരാശംസകള്‍!

    ReplyDelete
  38. പഴയ അതും,പുതിയ ഇതും കലക്കി !
    ഇനി ത്രിശ്ശുക്കാരെ ഭാഷേലലക്ക്...
    ഉദാ:- മകന്റെ അച്ഛൻ‌‌‌ = ആങ്കുട്ടിക്ടാവിന്റച്ഛൻ ...

    നവവത്സരത്തിന്റെ എല്ലാഭാവുകങ്ങളും ഭായിക്കുനേർന്നുകൊള്ളുന്നൂ..

    ReplyDelete
  39. ഇതും കലക്കി, ഭായ്...

    പുതുവത്സരാശംസകള്‍‌!

    ReplyDelete
  40. ഭായി... ദോസ്ത്‌ എന്നും പറയും അല്ലേ?.. എതൊക്കെ എവിടെനിന്നൊപ്പിക്കുന്നു... കഷ്ടപ്പെടുന്നുണ്ട്‌.. ചിരിപ്പിക്കാനായി മാത്രം...സമ്മതിച്ച്‌ തന്നിരിക്കുന്നു... അപാരമായ കഴിവാണേ?

    ReplyDelete
  41. ഭായി.. കലക്കി... ഇഞ്ഞി ഇങ്ങള്‌ തല്ലില്ലെങ്കില്‍ ഒരു കഥ പറയാം...

    മലപ്പുറത്തുള്ള ഒരു സ്കൂള്‍... മലയാളം പീരിയഡ്‌...

    വിദ്യാര്‍ത്ഥി - "സാര്‍... ഈ ജഗദ്‌മയം എന്നു പറഞ്ഞാല്‍ എന്താ അര്‍ത്ഥം?.."

    അദ്ധ്യാപകന്‍ - (ആത്മഗതം) "പടച്ചോനേ... ഈ കുട്ടി ബല്ലാത്ത ശോദ്യാണല്ലാ ശോദിക്കണത്‌... എന്താപ്പോ പറയാ..."

    വിദ്യാര്‍ത്ഥി - "സാര്‍... ജഗദ്‌മയം..."

    അദ്ധ്യാപകന്‍ - "അതോ... ജഗദ്‌ എന്ന് പറഞ്ഞാല്‍ എന്താ അര്‍ത്തം..? ലോകം... മയം എന്ന് പറഞ്ഞാലോ... മയ... അപ്പോ, ജഗദ്‌മയം എന്നാല്‍ ലോകം മുയ്‌മന്‍ മയോണ്ട്‌ മയ..."

    ആരും എന്നെ തല്ലാന്‍ വരല്ലേ... പതുക്കെ ഇവിടുന്ന് സ്കൂട്ടാവട്ടെ...

    ReplyDelete
  42. ഹി ഹി ഹി കലക്കൻ.. ഉശിരൻ.. അമറൻ.. പക്ഷെ എനിക്ക് തിരൂന്തരം സിനിമകളാണ് ഏറെ ഇഷ്ടപ്പെട്ടത്‌.അതിപ്പൊ ഹിറ്റായി നെറ്റിൽ ഓടുന്നു എന്നാണ് കേൾവി.. എനിക്കും ഒരു ഗ്രൂപ്പ്‌ മെയിൽ വഴി വീണ്ടും കിട്ടി..

    ReplyDelete
  43. ശാന്തകാവുമ്പായി: ടീച്ചറേ..ഞമ്മള തല്ലല്ലേയ് ഞമ്മള് നന്നാവൂല്ലാന്ന്..
    ഇഷ്ടമായതില്‍ ഒത്തിരി സന്തോഷം!
    :-)
    Jimmy: ഇഷടപ്പെട്ടതില്‍ അതിയായ സന്തോഷം! വീണ്ടും എത്തുമല്ലോ?
    നന്ദി.
    :-)
    lekshmi: നന്ദി, പുതുവത്സരാശംസകള്‍!:-)

    ബിലാത്തിപട്ടണം / Bilatthipattanam: നന്ദി സന്തോഷം!
    തൃശൂര്‍ പരിഭാഷ ഞാന്‍ മാഷിന് വിട്ടുതന്നിരിക്കുന്നു!
    ആ ഉദാ കലക്കി മാഷേ...
    അപ്പോള്‍ വീണ്ടും കാണാം :-)

    ശ്രീ: നന്ദി, ഇഷ്ടപ്പെട്ടതില്‍ അതിയായ സന്തോഷം :-)

    Manoraj: ഇതൊക്കെ ഒത്തു എന്ന് പറഞാല്‍ മതിയല്ലോ.
    ഇഷടപ്പെട്ടതിലും ചിരിച്ചതിലും പ്രശംസിച്ചതിലും ഒത്തിരി സന്തോഷം!
    നന്ദി വീണ്ടും വരിക :-)

    വിനുവേട്ടന്‍|vinuvettan: ഇഷടപ്പെട്ടതിലും ചിരിച്ചതിലും സന്തോഷം!
    ഹ ഹ ഹാ.. ആ കഥ കൊള്ളം കേട്ടോ ഒരു പോസ്റ്റിനുള്ള വകുപ്പുണ്ട്
    അപ്പോള്‍ വീണ്ടും കാണും അല്ലേ :-)

    സുനിൽ പണിക്കർ:ഇതിന്റെയും ഉടലും തലയും വേറേയായി! എനിക്കും വന്നു ഒരു മെയില്‍!
    അപ്പന് ബീഡി കത്തിച്ച് കൊടുക്കുന്ന എടവാടാ ഇത് :-)
    വായിച്ചതിലും ചിരിച്ചതിലും അതിയായ സന്തോഷ്...
    നന്ദി വീണ്ടും വരിക!

    ReplyDelete
  44. ങ്ങള്...മലപ്പുറം ഭാഷയില്‍ എഴുതിയ സിനിമ പേരുകള്‍ എനിക്ക് പെരുത്ത് ഇഷ്ട്ടായിട്ടോ......
    എനിക്ക് നീയും നിനക്ക് ഞാനും=ഇച്ച് ഇജ്ജും അനക്ക് ഞമ്മളും ഇതാട്ടോ കൂടുതല്‍ ഇഷ്ട്ടായത്

    ReplyDelete
  45. “കോളേജ് കുമാരന്‍ : കുണ്ടന്‍.“
    ഇതു ഞെരിപ്പ് ഐറ്റം തന്നെ. പിന്നെയും ഉണ്ട് ഒരുപാടിഷ്ടപ്പെട്ടവ. ഒരു പുതുമയുള്ള ചിരിപ്പിക്കല്‍.

    ആശംസകള്‍

    ReplyDelete
  46. വാര്‍ ആന്ട് ലവ് : ലൌ ജിഹാദ്.

    കാണാന്‍ അല്പം വൈകിപ്പോയി
    ഭായി. ഇജ്ജൊരു ബല്ലാത്ത പഹയന്‍ തന്നെ. മന്സമ്മാരെ ഇങ്ങനെ ചിര്‍പ്പിച്ചാ കോടലെളകൂലെ ഒരുമ്പേട്ടോനെ. എത്താ ണ്ണീ അന്‍റെ ബിജാരം. അനക്ക്‌ നൊസ്സായിക്ക്ണോ. മോന്ത്യാക്ണേന്‍റെ മുന്നേ ബേകം കുടീ പോയാട്ടെ. ജിന്നള് എറങ്ങണനേരായിക്കണ്. ഹ ഹ കലക്കി ഭായീ. ചിരിപ്പിക്കാന്‍ ഒരു കഴിവ് വേണം. താങ്കള്‍ക്കു അതുണ്ട്. ആശംസകള്‍.

    ഓഹരിനിലവാരം പോയ വാരം

    ReplyDelete
  47. 2010 ല് ആദ്യമായി കിട്ടിയ തമാശ ,,, ശരിക്കും ഇഷ്ട്ട്ടമായത് കൊണ്ട് പറഞ്ഞതാ

    ReplyDelete
  48. സിനുമുസ്തു: പെരുത്തിഷ്ടപ്പെട്ടതില്‍ പെരുത്ത് സന്തോഷം :-)
    നന്ദി, സമയം കിട്ടുംബോള്‍ വീണ്ടും വരിക.

    പഥികന്‍: വായിച്ചതിനും ചിരിച്ചതിനും അഭിപ്രായം അറിയിച്ചതിനും
    നന്ദി സന്തോഷം!പ്രിയ സുഹൃത്തേ വീണ്ടും എത്തുക!

    Akbar:ചിരിച്ചതിലും പ്രശംസിച്ചതിലും ഒരുപാട് നന്ദി!
    തീര്‍ചയായും വീണ്ടും എത്തുമെന്ന് പ്രതീക്ഷിക്കുന്നു!
    ജിന്ന് പിടിക്കുന്നതിനു മുന്‍പ് സ്തലം വിടട്ടെ ഞാന്‍ :-)

    ഹംസ:വായിച്ചതിനും ചിരിച്ചതിനും ഇഷ്ടപ്പെട്ടതിനും അഭിപ്രായം അറിയിച്ചതിനും നന്ദി സന്തോഷം പ്രിയ സുഹൃത്തേ.
    വീണ്ടും വരിക.

    ReplyDelete
  49. ബല്ലാത്ത പഹയന്‍.

    ReplyDelete
  50. നന്നായിട്ടുണ്ട്...

    ReplyDelete
  51. ഭായി,

    നേരം വൈകിയാലും, നഷ്ടപ്പെട്ടില്ല.

    കൊള്ളാം

    ReplyDelete
  52. ലാല്‍ സലാം : അസ്സലാമു അലൈക്കും.
    മസെ കലാകിടോഓഒ.
    അതിശയന്‍...!!
    ഭായിക്ക് എന്താ.....?
    നന്നായി ചിരിപ്പിച്ചു.
    ആശംസകള്‍.

    ReplyDelete
  53. നന്നായിട്ടുണ്ട് ,എങ്ങനെ ഇത്ര രസകരമാക്കുന്നു.

    ReplyDelete
  54. എന്റെ ഭായീ..
    എനിക്ക് വയ്യ..
    ബല്ലാത്ത ഒരു ശേയ്ത്താന്‍ തന്നെ ഇങ്ങള്..
    :)

    ReplyDelete
  55. ഭായിക്ക് ഈ റിസര്‍ച്ചിന് ഡോക്ടറേറ്റ് നല്‍കിയിരിക്കുന്നു.

    ReplyDelete
  56. സാറി ഫാര്‍ ലേറ്റ് കമിംഗ്...
    പഹയന്‍ ഭായി, ചിരിപ്പിച്ചു ഒരു വഴിക്കാക്കിയല്ലാ..
    ജ്ജ് പുല്യാ മോനെ, പുലി..

    ReplyDelete
  57. ചിരിമഴ പെയ്യിച്ചതിനു നന്ദി .പെരുത്ത് ജോറായി .

    ReplyDelete
  58. മുഖ്‌താര്‍ ഉദരം‌പൊയില്‍: വായിച്ചതിലും ഇഷ്ടപ്പെട്ടതിലും അതിയായ സന്തോഷം.നന്ദി വീണ്ടും എത്തുക.

    Biju George: നന്ദി വളരെ സന്തോഷം.വീണ്ടും വരിക.

    കാക്കര: ആഹ ഇതാരാ നമ്മുടെ കക്കരയോ!
    വായിച്ചതിലും ഇഷ്ടപ്പെട്ടതിലും ഒത്തിരി സന്തോഷം.വീണ്ടും എത്തുക.

    pattepadamramji: ഇഷ്ടപ്പെട്ടുവെന്നറിഞതില്‍ ഒത്തിരി സന്തോഷം മാഷേ! സമയം കിട്ടുംബോള്‍ വീണ്ടും എത്തുക.

    നേഹ: ഇതൊക്കെ എങിനെയോ രസമായി എന്ന് പറഞാല്‍ മതി!
    നന്ദി,ഇഷ്ടപ്പെട്ടതില്‍ സന്തോഷം വീണ്ടും എത്തുക.

    മുരളി I Murali Nair: ഹ ഹ ഹാ സന്തോഷം നന്ദി! വീണ്ടും എത്തുക :-)

    ഗീത: അങിനെ ടീച്ചര്‍ എന്നെ ഡാക്കിട്ടര്‍ ഭായി ആക്കി :-)
    നന്ദി വീണ്ടും വരിക.

    സുമേഷ് മേനോന്‍: വന്നതിലും, വായിച്ചതിലും ഇഷ്ടപ്പെട്ടുവെന്നറിയിച്ചതിലും ഒരുപാട് സന്തോഷം! നന്ദി അപ്പോള്‍ വീണ്ടും എത്തുമല്ലോ അല്ലേ :-)

    subair mohammed sadiqu: ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ അതിയായ സന്തോഷം. നന്ദി വീണ്ടും വരുമല്ലോ അല്ലേ :-)

    ReplyDelete
  59. എവിടാണ് ഭായീ...

    2010 ല്‍ പുതിയ റിലീസ് ഒന്നൂല്യേ? ;)

    ReplyDelete
  60. ഇത് കൊള്ളാമല്ലൊ....

    ആശംസകൾ...

    ReplyDelete
  61. ശ്രീ: ജോലിത്തിരക്കാണ് മാഷേ.
    ഈ പ്രോത്സാഹനത്തിന് നന്ദി പറയാന്‍ സാധിക്കുന്നില്ല!
    അതിനാല്‍ ഇവിടെ “നന്ദി” എന്ന് ടൈപ്പ് ചെയ്യുന്നു :-)

    ഗോപന്‍: നന്ദി സുഹൃത്തേ, വീണ്ടും എത്തുമല്ലോ അല്ലേ :-)

    ReplyDelete
  62. 'മലയാള സിനിമകള്‍'എന്നല്ല പഹയാ ...' മലാളം സില്‍മകള്‍'

    ReplyDelete
  63. അല്ലാ, കച്ചോടം മോസല്ല്യല്ലോ?.ഞമ്മള് അന്ന് ബന്നപ്പോ ആരെയും കണ്ടീല,ഇപ്പോ മോസല്ല്യാത്ത കച്ചോടാള്ളോ..

    ReplyDelete
  64. തണല്‍: ഹ ഹ ഹാ..സന്തോഷം വീണ്ടും വരിക.

    അരുണ്‍ കായംകുളം: ഇഷ്ടപ്പെട്ടതിലും അഭിപ്രായം അറിയിച്ചതിലും ഒത്തിരി സന്തോഷം. നന്ദി വീണ്ടും വരിക.

    മുഹമ്മദ്കുട്ടി: റബ്ബേ ദാ പിന്നേം ബന്ന്ക്ക്ണ്‍ :-) നന്ദി സന്തോഷം.

    ReplyDelete
  65. പള്ളികുളത്തിന്റെ ഭായി സ്തുതി വായിച്ചു.
    അങ്ങേര്‍ക്കു ഭായിയോട് ഒരുതരം "വല്ലാത്ത വൃത്തികെട്ട സോഫ്റ്റ്‌-കോര്‍ണര്‍" ഉണ്ടെന്നു കരുതിയാണ് ഇവിടെ എത്തിയത്.
    എന്നാല്‍ ചാച്ചന്‍ തോറ്റു മക്കളെ തോറ്റു....
    പള്ളിക്കുളം എഴുതിയത് തികച്ചും ശരിതന്നെ. ഭായ് ഒരു സംഭവം തന്നെ. :)
    പാപ പരിഹാരമായിട്ടു """""""""""ഭായിയെ ശരണമയ്യപ്പോ !! """"""""""


    ottavarikadha.blogspot.com

    ReplyDelete
  66. നല്ല കലക്കന്‍ ഭാവന....ചിരിച്ചു..ചിരിച്ചു ഒരു വഴിആയി.

    ReplyDelete
  67. വളരെ നന്നായിട്ടുണ്ട്.. ചിരിക്കണമെന്ന് വിചാരിച്ചല്ല വായിച്ചത്.. പച്ചെ ചിര്‍ച്ചാതെ ഞമ്മള് എന്ത് ചെജ്ജാന്‍?
    computer tips

    ReplyDelete
  68. കോപ്പി റൈറ്റ് എനിക്കുളളതും റീട് നിങള്‍ക്കുള്ളതും!!

    ഇതും പറഞ്ഞ് ജ്ജ് ബടെ കുത്തര്ന്നൊ.
    ഞമ്മളെ കുണ്ടമ്മാര് ഇതും ഇതിലപ്പുറോം കോപ്പിയടിച്ച് കൂട്ടിയ gulf mallu വില്‍ സഹിക്കാന്‍ വജ്ജാഞ്ഞിട്ട് ഞമ്മള് രണ്ട് ബര്‍ത്താനങ്ങ് എയ്തി. അപ്പൊ തന്നെ ഞമ്മളെ തൂണ് ഓല് ഡിലീറ്റി.
    അത് കണ്ട് ഞമ്മള് കുറ്റീം പറിച്ചിങ്ങ് പോന്നൂന്ന്. ഞമ്മളേതാ രോമന്‍...

    ReplyDelete
  69. പഹയാ ഇജ്ജ് സുലൈമാന് അല്ല ഹനുമാന്‍ ആണ്

    ReplyDelete
  70. ഭായി ഇഷ്ടപ്പെട്ടു . വരാന്‍ വൈകി . ചിലതൊക്കെ ഞെരിപ്പ് ഐറ്റം തന്നെയായിരുന്നു .

    ReplyDelete
  71. "ഒരു യാത്രികന്‍ said...
    ചാണ്ടികുഞ്ഞേ താങ്കളുടെ തെണ്ടിത്തരങ്ങള്‍ വായിച്ച്‌ ഒരു പാടു ചിരിച്ചു. ബൂലോകത്തെത്തിയതിനു ശേഷമാണു വളരെ കാലത്തിനു ശേഷം എന്തെങ്കിലും വായിച്ച്‌ മനസ്സറിഞ്ഞു ചിരിക്കുന്നത്‌. തമനുവും(ഇപ്പോള്‍ എഴുതിക്കാണാറില്ല),ഭായിയും താങ്കളുമൊക്കെ ഒരു പാടുചിരിക്കാനുള്ള വക തരുന്നുണ്ട്‌. ഗംഭീരം....അഭിനന്ദനങ്ങള്‍... സസ്നേഹം"

    ഇങ്ങനെയൊരു കമന്റ് എന്റെ പോസ്റ്റില്‍ കണ്ടപ്പോഴാണ് ഇങ്ങോട്ട് വരാനുള്ള പൂതി തോന്നിയത്...വന്നപ്പോള്‍ മനസ്സിലായി "യാത്രികന്‍" പറഞ്ഞതെല്ലാം 200% ശരിയാണെന്ന്...
    ഈ പോസ്റ്റ്‌ മെയില്‍ ഫോര്‍വേഡ് ആയി കറങ്ങി നടക്കുന്നുണ്ടളിയാ...

    ReplyDelete
  72. മെയില്‍ ഫോര്‍‌വേര്‍ഡായി കിട്ടുന്നോണ്ടിപ്പൊ ബ്ലോഗിലൊന്നും കേറി കഷ്ടപ്പെടണ്ടല്ലോ.
    പള്ളീടെ പോസ്റ്റീന്നാ ഇവിടെ എത്യേ.അപ്പൊ ഇത്ങ്ങടേതായിരിന്നല്ലേ ന്‍റെ ഭായിക്കാ...ഉസാറായീട്ടാ..

    ReplyDelete
  73. ഓഫ്ടോപ്പിക്കാണേലും OAB/ഒഎബി-ടെ പോസ്റ്റില്‍ ഭായി ഇട്ട ഒരു കമന്‍റിനെക്കുറിച്ച് രണ്ട് വാക്ക്,

    “....പണ്ട് ഞാനും നന്നായിട്ട് വരക്കുമായിരുന്നു സ്കെയിലുകൊണ്ട് നോട്ട് ബുക്കിന്റെ ഇടത് വശത്ത്“

    ഹി ഹി ഹീ...സ്ക്കെയിലോണ്ട് നോട്ട് ബുക്കിന്‍റെ എടത്തേ സൈഡീള്ള അന്‍റെ ആ വരണ്ടല്ലാ.ഒരൊന്നൊന്നര വരയാണിന്‍റെ ഭായീ...
    ഈ സെന്‍സ് ഓഫ് ഹ്യൂമറിനും ഈ അനുജന്‍റെ ഒരു കുഞ്ഞഭിനന്ദനം.

    ReplyDelete
  74. ച്ച് പുടിയാടില്ലേയ്...

    ReplyDelete
  75. ഞമ്മളു കരുതീനീം ഞമ്മളാണു ഒരിജിനല്‍ മലപ്പുറംന്നു..
    ഇതിപ്പോ പഹയാ തിരോന്തരത്ത് കടക്ക്ണ ഇങ്ങള് ഇതെങ്ങനെ
    ഹലാക്കിന്റെ അവുലും കഞ്ഞിയാക്കിയീന്നു ഞമ്മക്ക് പുടികിട്ടണില്ലാ..
    ഇങ്ങളോടു ഖല്‍ബ് തൊറന്ന് പറയാല്ലോ..
    ഇശ്ട്ടായിക്കണു..പെരുത്ത് ഇശ്ട്ടായിക്കണു..!!!
    ഇജ്ജ് നന്നായി ബരും...
    ന്നാ..ഞമ്മളു...അങ്ങട്ട്...
    (ഒരു മലപ്പുറംകാരന്‍)

    ReplyDelete
  76. ഒറ്റവരിരാമന്‍,Captain Haddock,പാലക്കുഴി,നസീഫ്, ഒ എ ബി,
    ഒഴാക്കന്‍,പ്രദീപ്,ചാണ്ടിക്കുഞ്,ജിപ്പൂസ്2,കൊണ്ടോട്ടിക്കാരന്‍,നൌഷാദ്

    വായിക്കാന്‍ സമയം കണ്ടെത്തിയതിനും,അഭിപ്രായങള്‍ അറിയിച്ച് നിര്‍ലോഭം പ്രോത്സാഹിപ്പിക്കുന്നതിനും ഒരുപാട് ഒരുപാട് നന്ദി.
    വീണ്ടും വരിക.

    ReplyDelete
  77. ഈ ബയി ബരാന്‍ കുറേ ബൈകി..പക്കെങ്കില്,
    കണ്ടിട്ടെങ്ങനാ ഒന്നും മുണ്ടാണ്ടെ പൊവാ‍....
    ഇയ്യ് കലകലകലക്കി പഹയാ......

    ReplyDelete
  78. ഇതിൽ ഒന്നോ രണ്ടോ വാക്ക്‌ മാത്രമാണ്‌ മലപ്പുറം ബാഷ.

    തലതിരിഞ്ഞ്‌ മലയാളം പരഞ്ഞാൽ, ഏയ്നൂ, കോളിം, എന്നിവ വാക്കുകളുടെ കൂടെ കുട്ടിയാൽ മലപ്പുറം ബാഷ ആവില്ല മോനെ.

    മലപ്പുറത്തിന്റെ തനിമയുള്ള സ്ലാഗിന്‌ ഒരു സുഗന്തമുണ്ട്‌.

    വെറുതെ പറഞ്ഞതല്ല, മലപ്പുറം ഭഷയാണ്‌ ഇതെന്ന് ആരും തെറ്റിധരിക്കരുതല്ലോ.

    മലപ്പുറം ഭാഷ ഇങ്ങിനെയാണ്‌.

    ടീച്ചർ ഫീസടച്ചോ.
    കുട്ടി: മാങ്ങ വിറ്റിട്ട്‌ അടക്കാ

    ടിച്ചർ: പുസ്തകം വാങ്ങിയോ?
    കുട്ടി: അടക്ക വിറ്റിട്ട്‌ മാങ്ങ.

    ഇന്റെകുട്ടിക്ക്‌ വല്ലതും തിരിഞ്ഞോ?.
    തിരിയ്‌ണോന്‌ തിരിയും അല്ലാത്തോൻ നട്ടംതിരിയും.

    ReplyDelete
  79. കൊച്ച് തെമ്മാടി: ആഹാ ആരായിത്! നന്ദി :-)

    സുൽത്താൻ:പ്രിയത്തിൽ സുൽത്താനിക്കാക്ക്,
    മലപ്പുറം ഭാഷയുടെ ഡിക്ഷ്ണറിയല്ല ഈ പോസ്റ്റ് എന്ന് ആദ്യം തന്നെ അറിയിക്കട്ടെ!താങ്കൾ പറയുന്ന ഒഴുക്കും സ്ലാംഗുമൊന്നും ഇതിൽ കാണില്ല!
    അതിൻ ഞാൻ തിരക്കഥയോ നോവലോ മലപ്പുറം ഭാഷയിൽ എഴുതണം, അതിനുള്ള ഞ്ജാ‍നവുമില്ല!
    ഇതൊരു തമാശ് ചെറിയ വാക്കുകൾ കൊണ്ടൊരു കളി അത്രേയുള്ളു!
    തിരുവനന്തപുരത്തെ ഭാഷയെന്നും പറഞ് ഇന്ന് സിനിമയിലും മിമിക്രിയിലും മറ്റും കേൾക്കുന്നത് ഒറിജിനൽ തിരുവനന്തപുരം ഭാഷയല്ല!
    ഒരു തമാശയാണ്.ഒട്ടുമിക്ക ആൾക്കാർക്കും അതറിയാം. അതുപോലെ തന്നെ ഇതും.

    ഈ കുട്ടി എല്ലാം തിരിയുന്ന കുട്ടിയാണ്,തിരിയുക മാത്രമല്ല എല്ലാം തിരിക്കുകയും ചെയ്യും. ന്നാ പിന്ന ഇന്റ കുക്കുട്ടി വിട്ടോ :-)

    ReplyDelete
  80. തങ്ങളുടെ തെന്നു പറയപ്പെടുന്ന ഈ പോസ്റ്റ്‌ ഗള്‍ഫ്‌ മല്ലു വില്‍ കാണാന്‍ കഴിഞ്ഞു

    http://gulfmallu.ning.com/forum/topics/3086030:Topic:79238

    അതോടൊപ്പം തന്നെ തങ്ങളുടെ സുഹൃത്ത് എന്ന് പറയുന്ന വഴാക്കോടന്‍ എനിക്ക് മെയില്‍ അയക്കുകയും ചെയ്തിട്ടുണ്ട് ഈ പരാതി പരിഹരിക്കാന്‍ ആയി തങ്ങള്‍ക്ക് ഈ പോസ്റ്റില്‍ എന്ടെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അഡ്മിന് മയി ബന്ധ പെടെണ്ടാതാണ്

    കൂടാതെ തങ്ങളുടെ രചനകളെ സൌഹൃദം ഗള്‍ഫ്‌ മല്ലു എന്നാ ഈ പ്രവാസി നെറ്വോര്‍കിലേക്ക് ക്ഷണിച്ചു കൊള്ളുന്നു

    അഡ്മിന്‍

    www.gulfmallu.tk
    The first Pravasi Indians network
    Emial : admin@gulfmallu.tk

    ReplyDelete
  81. ithu kalakki. ഈ malappuram sinimakal.

    ReplyDelete
  82. നിങ്ങളാണോ ഫാഷയെ കൊല്ലുന്ന ശെയ്താന്‍ :)))))))))

    ReplyDelete
  83. ഹ ഹ ഹ ഹ ഹ ചിരിച്ച് ചിരിച്ച് ഇടങ്ങേരായി..... :)

    ReplyDelete

പ്രിയ സുഹൃത്തേ,ദയവായി അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുതേ..