ഇട്ടിച്ചായന്റെ പുലിവേട്ട
വെടിയിറച്ചിയെന്ന് പറഞാല്‍ ഇട്ടിച്ചായന് ഈ ലോകത്ത് പിന്നെ മറ്റൊന്നും വേണ്ട!വീട്ടില്‍ കോഴിക്കറി വെക്കുന്നത് സ്വന്തം കോഴിയെ വെടിവെച്ചിട്ടിട്ടാണ്. എന്തിന്, ചന്തയില്‍ നിന്നും പോത്തിറച്ചി വാങ്ങി വന്നാല്‍, വീട്ടിലെത്തിയ ശേഷം പൊതിയഴിച്ച് ഇറച്ചിയില്‍ തോക്കെടുത്ത് രണ്ട് വെടി പൊട്ടിച്ച ശേഷം മാത്രമേ കറിവെക്കാന്‍ എത്സി ചേടത്തിക്ക്
കൈ മാറുകയുള്ളൂ. ഇപ്പോള്‍ മനസ്സിലാക്കാണും വെടിയിറച്ചിയെ ഇട്ടിച്ചായന്‍ എത്രമാത്രം സ്നേഹിക്കുന്നുവെന്ന്.
ഇട്ടിച്ചായന്‍ വയസ്സ് 55, നീളം അഞ്ചടി അഞ്ചിഞ്ച്, വീതി നോക്കിയിട്ടില്ല, ചുവന്ന സീറോ വാട്ട് ബള്‍ബ് പോലത്തെ കണ്ണുകള്‍, ടൂത്ത്ബ്രഷ് പോലത്തെ മുടി, പഴയ ബി എസ് എ സൈക്കിളിന്റെ ഹാന്‍ഡിലു പോലുള്ള മീശ. ആകെക്കൂടി ഒരു പൊളിലുക്ക്.
മദ്യപാനം അങ്ങിനെയിങ്ങിനെ ഒന്നുമില്ല. പാനം തുടങണമെങ്കില്‍ രണ്ട് ഫുള്‍ ഫുള്‍ മുന്നിലുണ്ടായിരിക്കണം.ആയതിനാൽ അലമാരയിൽ എപ്പോഴും പത്ത് കുപ്പി സ്റ്റോക്കുണ്ടായിരിക്കും!വെള്ളമടിയില്‍ നമ്മുടെ കുറുപ്പിന്റെ (ഓ ലവന്‍തന്നെ കുറുപ്പിന്റെ കണക്ക്പുസ്തകം) പ്രൊഫയിലും ഇട്ടിച്ചായന്റെ പ്രൊഫയിലും എടുത്ത്പരിശോധിച്ചാല്‍ രണ്ടും ഭായീ ഫായീ ആയിട്ട് വരും.
പിന്നെ ആകെയുള്ള സമാധാനം, ഇട്ടിച്ചായന്‍ ഒരു പുകയില വിരോധിയാണ് എന്നതാണ്. പുകയിലയോടുള്ള വിരോധം കൊണ്ട് ബീഡി സിഗരറ്റ് ചുരുട്ട് ഇത്യാദി സാധനങ്ങൾ കണ്ടാല്‍ ഉടന്‍ അതിനെ കത്തിച്ച് വലിച്ച് ഊതി പറത്തിക്കളയും.എന്നിട്ടും വിരോധം തീരാഞ് ഇതിന്റെയൊക്കെ പിതാമഹനായ ഞാപ്പാണം പുകയില വായിലിട്ട് കടിച്ച് ചവച്ചരച്ച് തുപ്പിക്കളയും.തീര്‍ന്നില്ല, തീര്‍ത്താല്‍ തീരാത്ത കുടിപ്പകയുള്ളതിനാലാനെന്നു തോന്നുന്നു ഈ ഫാമിലിയുമായി ബന്ധമുള്ള കവറില്‍ വരുന്ന പാന്‍ ഐറ്റമെല്ലാം പൊട്ടിച്ച് വായിലിട്ട്, ഒരു ദാക്ഷണ്യവുമില്ലാതെ അരച്ച്കലക്കി തുപ്പിത്തെറിപ്പിക്കും. ഈ കടുത്ത പുകയില വിരോധം കാരണം ഇട്ടിച്ചായന്റെ വായ തുറന്ന് പല്ലില്‍ നോക്കിയാല്‍ കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡിലെ മൂത്രപ്പുരയിലെ ക്ലോസെറ്റില്‍ നോക്കിയതുപോലിരിക്കും.
ഇട്ടിച്ചായന്‍മുപ്പത് വർഷം ആഫ്രിക്കന്‍ വനാന്തരങ്ങളിൽ വനംവകുപ്പിലായിരുന്നു ജോലി. കേരളത്തില്‍ സ്ഥിരതാമസത്തിന് വന്നപ്പോള്‍ അവിടെനിന്നും ഒരു ഇരട്ടക്കുഴല്‍ എയര്‍ ഗണ്ണുമായിട്ടാണ് പോന്നത്! നാട്ടിലെത്തിയ ഇട്ടിച്ചായന്‍, ഈ തോക്കില്‍ ചില മോഡിഫിക്കേഷന്‍ വരുത്തി ഇതിന്റെ എയറൊക്കെ എടുത്ത് ദൂരെക്കളഞ് ഒരു ഒന്നൊന്നേ മുക്കാൽ തോക്കാക്കി.
പിറ്റേ ആഴ്ച മുതല്‍ നാട്ടില്‍ പ്രശ്നങ്ങൾ ആരംഭിച്ചു! തൊട്ട് പിന്നിലെ വറീത് മാപ്ലയുടെ വീട്ടിലെ രണ്ട് ആട്, മൂന്ന് കോഴി, ഒരു പശു എന്നിവയെ വെടിവച്ചിട്ടു. അതില്‍ പശു ഒഴികെ മറ്റെല്ലാവരും സ്വര്‍ഗ രാജ്യം പുല്‍കി.പശു ചില്ലറപരിക്കുമായി ഭുമിരാജ്യത്ത് പുല്ലില്‍ പുല്‍കി.ഏറ്റെടുക്കാന്‍ മറ്റ് പ്രശ്നങളൊന്നുമില്ലാതെ വിഷമിച്ചിരുന്ന ജനം ഇതങ്ങ് ഏറ്റെടുത്തു.ചിലര്‍ക്ക് ഇട്ടിച്ചായനെ അടിക്കണം,
ചിലര്‍ക്ക് നഷ്ടപരിഹാരം മതി,മറ്റുചിലര്‍ക്ക് കേസ് കൊടുക്കണം.
ജനക്കൂട്ടം കണ്ട് ഇട്ടിച്ചായന്‍ തോക്കുമായി വീടിന് പുറത്തിറങ്ങി. വറീത് മാപ്ലയോടും ജനത്തോടുമായി ഇട്ടിച്ചായന്‍ നയം വിശദീകരിച്ചു.അതായത് കാട്ടുകോഴിയും കാട്ടാടും കാട്ടുപോത്തുമാണെന്ന് കരുതിയാണ് വെടിവെച്ചതെന്ന്. ഇട്ടിച്ചായന്റെ രുപവും തോക്കുമെല്ലാം കണ്ട് ഭയന്ന ജനം, പഴയ ഡിമാന്റില്‍ നിന്നും പതിയെ പിന്തിരിഞു! കുറ്റം വറീത് മാപ്ല്യുടേതായി.
പൊതുജനസംസാരത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് കറ കളഞ് ചെത്തിവെച്ച ചില സംസാരം
ജനം 1 “അല്ലേലും ആപ്രിക്കേന്ന് വന്ന ഇച്ചായന് എന്നാ അറിയാം..?”
ജനം 2 “ഓഫ്രിക്കായില്‍ തോക്കുള്ള ആര്‍ക്കും ആരേയും വെടിവെയ്ക്കാം..”
ജനം3“വറീതിന്റ ആട്ടിനേം കോഴിയേമൊക്കെ കണ്ടാലും കാട്ട് ജന്തുക്കളാണെന്നേ തോന്നത്തുള്ളൂ...”
ഒരു ബുദ്ധി ജീവിയുടെ ഡയലോഗ് “വറീതിനേം ചേടത്തിയേം കണ്ടിട്ട് അങ്ങോര്‍ക്ക് കാട്ട് മനുഷേരാണെന്ന് തോന്നിയില്ലല്ല്.. ഫാഗ്യം..’’
ഇട്ടിച്ചായന് ഒരെയൊരു മകൾ, സൂസികൊച്ച്.കല്യാണം കഴിഞ് ഇപ്പോള്‍ വലിയ നിലയിലാ.
കൊച്ചിയിലെ ലീലാ ഫ്ലാറ്റിലെ പതിനാലാം നിലയില്‍.ഇട്ടിച്ചായന്റെ പെങ്ങളുടെ മകനായ എനിക്കവളെ കെട്ടണമെന്ന് അതിയായ ആഗ്രഹംഉണ്ടായിരുന്നു. അവള്‍ക്കാണെങ്കില്‍ അത്യാഗ്രഹമായിരുന്നു എന്നെ കെട്ടണ്ട എന്ന കാര്യത്തില്‍.കാരണം അവള്‍ക്ക് എന്നും എന്റെ വിദ്യാഭ്യാസ യോഗ്യതകളോട് അസൂയയായിരുന്നു! അവള്‍ എസ്എസ്എല്‍സി,+2 ,എന്‍ട്രന്‍സ്,
എം ബി ബി എസ് തുടങ്ങിയ അലമ്പ് ബിരുദങ്ങള്‍ക്കു വേണ്ടി അഭ്യസിച്ചുകൊണ്ടിരിക്കുംബോള്‍ ഈ ഞാന്‍ ചൂണ്ടയിടല്‍,ഞണ്ട് പിടി,അടിപിടി (ആരെങ്കിലും അടിച്ചാൽ നെഞ്ചും മുതുകും കൊണ്ട് പിടിക്കുക),റമ്മടി, റമ്മികളി, എത്തിനോട്ടം തുടങ്ങിയ വന്‍ സാധ്യതകളുള്ള വിദ്യകളില്‍ പുതിയ പുതിയ അഭ്യാസങ്ങള്‍ നടത്തികൊണ്ടിരിക്കുകയായിരുന്നു. അങ്ങിനെ എന്റെ യോഗ്യതകളോടുള്ള അസൂയമൂത്ത് അച്ചായനും ചേടത്തിയും സൂസികൊച്ചിനെ വെറും ഒരു ഓര്‍ത്തോഡക്സ് ഓര്‍ത്തോപീടിയാക്കിന് പിടിച്ച് കെട്ടിച്ചുകൊടുത്തു. അന്ന് ഞാന്‍ എല്ലാം മനസ്സില്‍ ഓര്‍ത്തുവെച്ചു!
ഇട്ടിച്ചായന്റെ വീടിന്റെ ഇടതുവശത്തുള്ള വീട്ടില്‍ വാടകക്ക് താമസിക്കുകയാണ് അതിവേഗ കോടതിയിലെ അതിവേഗ വക്കീലായ പിള്ള സാറും സാറിന്റെ പഠിക്കാത്ത ഭാര്യയും പഠിക്കുന്ന മകളും.ഒരു ദിവസം, പഠിച്ചിട്ട് വരുന്ന മകളോട് ഇടവഴിയില്‍ വെച്ച് ഞാന്‍ അവളുടെ സൌന്ദര്യത്തെ കുറിച്ച് അവളോട് തന്നെ ഒന്ന് വര്‍ണിച്ചു.കൂട്ടത്തില്‍ സീരിയലുകളിൽ അഭിനയിക്കാനുള്ള വാസനയുണ്ടെങ്കില്‍ അതിനുള്ള സെറ്റപ്പ് ഞാന്‍ ഉണ്ടാക്കി തരാമെന്നും വെച്ചുകാച്ചി.പഠിപ്പ് അല്പംകൂടിയതിനാലാണെന്ന് തോന്നുന്നു പിള്ള സാറിനോട് അവള്‍ക്ക് സീരിയലില്‍ അഭിനയിക്കണം എന്ന് പറഞു.പിന്നീടുള്ള കാര്യങ്ങളൊക്കെ വളരെ സീരിയസ്സായി.
പെണ്‍ വാണിഭക്കേസില്‍ പ്രതി ചേര്‍ത്ത് എന്നെ പിള്ള സാര്‍ തട്ടി അകത്തിടീപ്പിച്ചു .വാണിഭിക്കാനുള്ള എന്റെ കസ്റ്റഡിയിലുള്ള പെണ്ണുങ്ങളെ തിരക്കി എന്നെയും കൊണ്ട് പോലീസ് ചേട്ടന്മാര്‍ എന്റെവീട്ടില്‍ തിരച്ചിലിനിറങ്ങി. വീടുമുഴുവന്‍ അരിച്ച്പെറുക്കിയിട്ട് പെണ്ണായിട്ട് ആകെ കിട്ടിയത് ഉണക്ക നത്തോലി അടുപ്പിലിട്ട് ചുട്ടെടുത്തത് പോലിരിക്കുന്ന 65 കഴിഞ അമ്മച്ചിയെയാണ്. അതുകൊണ്ട് ഭാഗ്യത്തിന് നാലുദിവസം അകത്തിട്ട് ശരീരത്തിലെ പൊടിയൊക്കെ തട്ടിക്കളഞ് പാച്ച് വർക്കും സർവീസും ചെയ്ത് പുത്തന്‍ മോഡലാക്കി എന്നെ ഇറക്കിവിട്ടു
ഇട്ടിച്ചായനും പിള്ളസാറും അമേരിക്കയും ഇറാനും പോലുള്ള നല്ല സൌഹൃദത്തിലാണ്.
അതിനുകാരണം ,ഇട്ടിച്ചായന്‍ ഒരിക്കല്‍ പരുന്തിറച്ചി തിന്നാനുള്ള കൊതിമൂത്ത്, പിള്ളസാറിന്റെ വീട്ടിലെ രണ്ടാംനിലയിലെ പാരപ്പെറ്റിലിരുന്ന പരുന്തിനെ വെടിവെച്ചപ്പോള്‍, അനുസരണയില്ലാത്ത കുരുത്തംകെട്ട ബ്ലഡിവെടി പരുന്തിനെ മൈന്റ് ചെയ്യാതെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ കെട്ടിത്തൂക്കിയിട്ടിരുന്ന ചെടിച്ചട്ടിയുടെ കയര്‍ പൊട്ടിച്ചു. കയര്‍ പൊട്ടിയ ചട്ടി സിറ്റൌട്ടിന് വെളിയില്‍ കെട്ടിയിട്ടിരുന്ന പട്ടിയുടെ നട്ടെല്ലിൽ വീണു പൊട്ടി. പിള്ളസാർ ലാ പോയിന്റു എടുത്തു, ഇട്ടിച്ചായന്‍ വെറും ലോ ആയി തോക്കെടുത്തു. പ്രശ്നം ലായും ലോയും ചേർന്ന് അലംബിൽ അവസാനിച്ചു.
ആഴ്ചയില്‍ ഒന്ന് രണ്ട് ദിവസം ഇട്ടിച്ചായനെ കാണാന്‍ ഞാന്‍ അവിടെപോകാറുണ്ട്. അടിച്ച് ഘട്ട്ഖടിതനായിരിക്കുന്ന അച്ചായന്റെ വേട്ടക്കഥകള്‍ കേട്ട് മരിച്ചിരിക്കുന്ന എനിക്ക് അച്ചായന്‍ അറിഞ് ഒരു പെഗ്ഗ് തരും. അച്ചായന്‍ അറിയാതെ ഒരു മഗ്ഗ് ഞാന്‍ കട്ടടിക്കും.
ഒരുദിവസം സന്ധ്യക്ക് അവിടെനിന്നും ഇറങ്ങുംബോള്‍ മതിലിനപ്പുറത്തെ പിള്ളസാറിന്റെ വീട്ടിലെ തിങ്ങി നിറഞ പൂന്തോട്ടത്തിലെ ഒരു കാഴ്ച കണ്ട് ഞാന്‍ ഞെട്ടി! ഒന്നുകൂടി സൂക്ഷിച്ചുനോക്കി!വിശ്വസിക്കാന്‍ കഴിഞില്ല! അതെ ഇത് തന്നെയാണ് പറ്റിയ സമയം. ഉണങ്ങാനിട്ട പഴയ പഞി മെത്ത പോലെ ചാരുകസേരയില്‍ കിറുഞ്ചി കിടന്ന അച്ചായനെ ഞാന്‍ വിളിച്ചുണര്‍ത്തി. “അച്ചായാ പുലി...പുലി...” പുലിയെന്ന് കേട്ടതും സിനിമാ നടിയെന്ന് കേട്ട ആ സാമിയെപ്പോലെ ഇട്ടിച്ചായന്‍, "എവിടെ..എവിടെ" എന്നു ചോദിച്ച് സടകുടഞെഴുന്നേറ്റ് തോക്കുമായി മുറ്റത്തേക്ക് കുതിച്ചു ചാടി.
“ഇച്ചായാ വക്കീല്‍ സാറിന്റെ പൂന്തോട്ടത്തില്‍ ഒരു പുലി, ബഹളമുണ്ടാക്കരുത് ചിലപ്പോള്‍ രക്ഷപ്പെട്ടുകളയും”
മതിലിനപ്പുറത്തെ പൂന്തോട്ടത്തിലേക്ക് ഞാന്‍ ചൂണ്ടിക്കാണിച്ചു. മതിലിനുമുകളില്‍ കൂടി ലേഡീസ് ഹോസ്റ്റലില്‍ നോക്കുന്നതു പോലെ ശബ്ദമുണ്ടാക്കാതെ ഇച്ചായന്‍ എത്തി നോക്കി! പുലി!
കണ്ണ് ഡിമ്മും ബ്രൈറ്റുമടിച്ച് വീണ്ടുംനോക്കി! അതെ, പുലി!! സന്ധ്യാവെളിച്ചത്തിലും നല്ലതുപോലെ കാണാം ഒരു പുപ്പുലി!
ചെടികള്‍ക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നു.ഇടക്ക് അച്ചായനെയും ഒന്ന് നോക്കി! ഇല്ല ഇനി സമയമില്ല, തോക്കെടുത്ത് ഉന്നം പിടിക്കുന്നതിനിടയില്‍ ഇച്ചായന്‍ പതിയെ എന്നോടു പറഞു.
“ഒരു പുലിക്കാല്‍ ഫ്രൈ തിന്നണമെന്ന് ഒത്തിരിക്കാലമായി ആഗ്രഹിക്കുന്നു. ഇപ്പം ദേ നോക്കിയെ കാലല്ല ഒരു ഫുള്‍പുലി. പുലിയെ കൊന്നാല്‍ വക്കീലിന്റെ കെറുവും മാറും,ഒത്താല്‍ പ്രസിഡന്റിന്‍റേന്ന് ധീരതക്കുള്ള ഒരു പുലി അവാര്‍ഡും കിട്ടും”
“അതേന്ന്...ഇച്ചായനും ഒരു പുലിയാവും സമയംകളയാണ്ട് വെയ്യ് വെടി...” എന്റെ വഹ ഒരു പ്രോത്സാഹന സമ്മാനം ആദ്യമേ കിട്ടി.
ആദ്യവെടി പൊട്ടി!! “അയ്യോാാാ!!!’’ ഇച്ചായന്‍ ഞെട്ടി! “എന്നതാടേയ്!.. പുലിവിളിക്ക് പകരം നെലവിളിയാ?”
വെടി കൃത്യം പുലിയുടെ വായില്‍ തന്നെ കൊണ്ടത് ഇച്ചായന്‍ കണ്ടതാണ്!! പക്ഷെ വിളിക്ക് ഒരു കൃത്യതയില്ല. നിമിഷങ്ങള്‍ക്കകം തന്നെ, പിടയുന്ന പുലിക്ക്നേരേ അടുത്ത വെടി പൊട്ടിച്ചു!!! “അയ്യോ കൃഷ്ണാാാാ!!!” അടുത്ത വിളി.
ഇട്ടിച്ചായനാകെ ഇടങ്ങേറായി!! “എന്നതാടേയ് ഇത്!!ഹിന്ദുപുലിയാ? ചെലപ്പം ശബരിമലയിലെ കാട്ടീന്ന് ഇറങ്ങിയതായിരിക്കും” ഇത്രയും പറഞ് പിടക്കുന്ന പുലിക്ക് നേരേ മതിലുചാടി ഇച്ചായന്‍ പാഞടുത്തു!
പിടയുന്ന പുലിയെക്കണ്ട് ഇച്ചായന്‍ വിറച്ചു “മതാവേ.... പുലിസാറ്...അല്ല... പിള്ളസാറ്???!!!” ഇച്ചായൻ റൈഫിൾ വിഴുങ്ങിയത് പോലെ നിന്നു!
പിള്ളസാറിന്റെ അളിയന്‍ സിംഗപ്പൂരീന്ന് കൊണ്ട് കൊടുത്ത വലിയ ഒരു പുലിയുടെ പടമുള്ള സില്‍ക്ക് ലുങ്കിയുമുടുത്ത് പിള്ളസാര്‍ പൂന്തോട്ടത്തില്‍ കുനിഞ് നിന്ന് പൂക്കളെ പരിപാലിക്കുകയായിരുന്നു. ലുങ്കിയുടുത്താല്‍ കൃത്യം ആസനത്തിന്റെഭാഗത്തായിട്ട് വരും ലുങ്കിപ്പുലിയുടെ പുലിത്തല! കുനിഞ് നിന്ന് അങ്ങോട്ടുമിങ്ങോട്ടും തിരിയുംബോള്‍ ചെടിയുടെ മറവിലൂടെ സന്ധ്യക്ക് നോക്കിയാല്‍ ഒരു പുലി അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നത് പോലെ തോന്നും!
എനിക്ക് ആദ്യമേ കാര്യങ്ങള്‍ മനസ്സിലായിരുന്നു. സൂസിക്കൊച്ചിനെ എനിക്ക് കെട്ടിച്ച് തരാത്തതിന് ഇട്ടിച്ചായനിട്ടും പിള്ളസാറിന്റെ മോള്‍ സീതയെ സീരിയലില്‍ അഭിനയിപ്പിക്കമെന്ന് പറഞതിന് പോലീസ്റ്റേഷനില്‍ കയറ്റി എന്നെക്കൊണ്ട് കഥകളി അഭിനയിപ്പിച്ചതിന് പിള്ളസാറിനുമിട്ട് കൊടുക്കാന്‍ കിട്ടിയ അവസരം ഐശ്വര്യമായിട്ട് വിനിയോഗിച്ചു.രണ്ട് വെടിക്ക് രണ്ട് പുലി!
അതിവേഗകോടതിയിലെ വക്കീലായതുകൊണ്ടാണെന്ന് തോന്നുന്നു, അതിവേഗത്തില്‍ തന്നെ കളര്‍ലൈറ്റും മ്യൂസിക്കും എല്ലാമായിട്ട് രണ്ട് വണ്ടി അവിടെയെത്തി. ഒന്ന് ആംബുലന്‍സ് രണ്ടാമത്തേത് പോലീസ് ജീപ്പ്.വെടിതകര്‍ത്ത പുലിമുഖാസനവുമായി പിള്ളസാറിനെ ആംബുലന്‍സിലേക്ക് എടുത്ത് കിടത്തി. പോലീസ് ചവിട്ടിക്കലക്കിയ ആസനവുമായി ഇട്ടിച്ചായനെ ജീപ്പിലേക്കും എറിഞ്ഞു. ജീപ്പിലേക്കു വലിച്ചെറിയുന്നതിന് മുന്‍പ് ഇട്ടിച്ചായന്‍ ആംബുലന്‍സില്‍ കിടക്കുന്ന പിള്ളസാറിനെ ദയനീയമായി നോക്കിയിട്ട് ചോദിച്ചു!
“അതേടാ...പു...........................”
എന്താണ് പറഞതെന്ന് ഇട്ടിച്ചായൻ കേട്ടില്ല! അപ്പോഴേക്കും കളർ ലൈറ്റും, മ്യൂസിക്കുമായി ആംബുലൻസ് അടിച്ച് പൊളിച്ച് മെഡിക്കൽ കോളേജിലേക്ക് പാഞു.
ഭായി
-------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും റീട് നിങള്‍ക്കുള്ളതും!!
കോപ്പി റൈറ്റ് എനിക്കുളളതും റീട് നിങള്‍ക്കുള്ളതും!!
ഇത്തരം ലുങ്കികൾ സൂക്ഷിച്ച് ഉടുക്കുക!
ReplyDeleteഎന്തോരം ചെരിയ അക്ഷരങ്ങളാ..
ReplyDeleteഎന്നാലും വായിക്കട്ടെ, ബാക്കി പിറകെ... :)
അത്തരം പുലി ലുങ്കികള്‍ കിട്ടിയിരുന്നെങ്കില്‍ ; അല്‍പ നേരം കുനിഞ്ഞു നില്‍ക്കാമായിരുന്നു ........ നര്‍മം മര്‍മത് കൊണ്ട്
ReplyDeleteഒരു പുലിയെ പിടിച്ച് പോസ്റ്റാക്കുന്നതിനിടയിലാണ് ഇവിടെ ഒരു പുലിയെ കണ്ടത്. ആ പുലി തൽക്കാലം അവിടെ കെടക്കട്ടെ. ഇട്ടിച്ചായൻ കീ ജയ്,
ReplyDeleteമര്‍മ്മത്തു കൊള്ളുന്ന നര്‍മ്മം...
ReplyDeleteഭായി ചിരിച്ചു മരിച്ചു...
ReplyDeleteഅവസാനത്തെ രണ്ടു പാരഗ്രാഫ് സൂപ്പര്‍
ഭായിയുടെ പോസ്റ്റ് ഇറങ്ങി എന്നു കണ്ടപ്പോള്‍ മറ്റുപണികള്‍ എല്ലാം നിറുത്തി വെച്ച് ഇതു വായിക്കനിരുന്നു .. ഭായീ ചിരിപ്പിച്ച് ആളെ കൊല്ലാം എന്ന് വല്ല ക്വെട്ടേഷനും എടുത്തിട്ടുണ്ടോ…
ReplyDeleteനന്ദി ഭായീ ഒരുപാട് നന്ദി കുറച്ച് നേരം എല്ലാം മറന്ന്‍ ചിരിപ്പിച്ചതിന്.
കൊള്ളാം...നന്നായി..
ReplyDeleteഇതുപോലെ ഒന്ന് വായിച്ചിട്ട് വളരെ നാളായി...
നര്‍മ്മ ബോധം നന്നായി അനുഗ്രഹിച്ചിട്ടുണ്ട്.
ഭായീ... ചിരിപ്പിച്ച് കൊന്നു...
ReplyDeleteപിള്ള സാറിന്റെ പുലിമുഖാസനം.!!!..... അയ്യോ ഭായി...ചിരി ഇപ്പോഴും നില്‍ക്കുന്നില്ല
ReplyDeleteഒരു സത്യം പറയട്ടെ..ഈബ്ലോഗിന്റെ പേര് ശരിക്കും അനുയോജ്യമായരീതിയിലാണ് കൊടുത്തിരിക്കുന്നത് എന്ന് ഈ ഒരു പോസ്റ്റ് വായിച്ചാൽ മാത്രം മതി ട്ടോ...ഭായി
ReplyDeleteഭായീ, ഞാൻ പോണു.. പിന്നെ വരാം. .ഇപ്പോൾ ലുങ്കി ഒന്ന് മാറ്റിയുടുക്കട്ടെ.. ഹ..ഹ.. കലക്കി.. കുറച്ച്കാലത്തെ അജ്ഞാതവാസം പുലി പിടുത്തത്തിനായിരുന്നല്ലേ?
ReplyDeleteതകർത്തു!!
ReplyDeleteതകര്‍ത്തു ഭായീ... തകര്‍ത്തു... പിള്ള സാറും ഇട്ടിച്ചായനും പുപ്പുലികള്‍ തന്നെ. ശരിയ്ക്ക് ആസ്വദിച്ച് വായിച്ചു, നന്ദി :)
ReplyDeleteഇട്ടിച്ചായന്റെ പുലിവേട്ട ഗംഭീരായി. ഇനിയുമുണ്ടോ ആ ഭാഗത്തു പുലികള്?
ReplyDeleteബായിച്ച്... നന്നായി ചിരിക്കേം ചെയ്ത്.
ReplyDeleteനെറോള്ള ബെളിചോം മൊഞ്ചുള്ള പാട്ടുംള്ള ബണ്ടി മ്മക്ക് പെരുത്ത് പുടിച്ച്.... :)
anna puli thanne..
ReplyDeleteജനം 1 “അല്ലേലും ആപ്രിക്കേന്ന് വന്ന ഇച്ചായന് എന്നാ അറിയാം..?”
ജനം 2 “ഓഫ്രിക്കായില്‍ തോക്കുള്ള ആര്‍ക്കും ആരേയും വെടിവെയ്ക്കാം..”
ജനം3“വറീതിന്റ ആട്ടിനേം കോഴിയേമൊക്കെ കണ്ടാലും കാട്ട് ജന്തുക്കളാണെന്നേ തോന്നത്തുള്ളൂ...”
ഒരു ബുദ്ധി ജീവിയുടെ ഡയലോഗ് “വറീതിനേം ചേടത്തിയേം കണ്ടിട്ട് അങോര്‍ക്ക് കാട്ട് മനുഷേരാണെന്ന് തോന്നിയില്ലല്ല്.. ഫാഗ്യം..’’
korrect.. ammaye thalliyalum randu koottam parayunna nattukaranu.. :)
idakku kurupinittu thangiyathum pidichu..
Good... Enjoyed
ReplyDeleteRajeev
"വെടി കൃത്യം പുലിയുടെ വായില്‍ തന്നെ.
ReplyDeleteലുങ്കിയുടുത്താല്‍ കൃത്യം ആസനത്തിന്റെഭാഗത്തായിട്ട് വരും ലുങ്കിപ്പുലിയുടെ പുലിത്തല"
ഹെന്റമ്മോ, ചിരിച്ച് ചിരിച്ച് കുടൽ വെളിയിൽ ചാടുന്നു.
പുലിമുഖാസനം കലക്കി, ഇതിലെ നര്‍മ്മം നന്നായി രസിപ്പിച്ചു.
ReplyDeleteഭായ് സീരിയല്‍ പണി ഇപ്പോഴും ഉണ്ടോ ?!
ഈ വെടി എപ്പോ പൊട്ടി ?. അറിഞ്ഞിലല്യാ കുട്ടീ. "നര്‍മ്മതീ കടാക്ഷം" നിന്നില്‍ ഇത്രത്തോളം ഉണ്ടെന്നു ഏട്ടന്‍ അറിഞ്ഞില്ല്യാ.....വര്വാ..... ഈ ബ്ലോഗ് മുത്തപ്പന്മാരെ മനസ്സില്‍ ധ്യാനിച്ച് രണ്ടു നര്‍മ്മ കീര്‍ത്തനം അങ്ങട്ട് കാച്ചാ......
ReplyDeleteനര്‍മ്മം ഗംഭീരം ഭായീ. ചില തമാശ കേട്ടാല്‍ കത്തി എടുത്തു കുത്താന്‍ തോന്നും. പക്ഷെ ഈ പോസ്റ്റ് വായിച്ചപ്പോ ചിരിച്ചു. അടുത്ത വെടി എന്നാണാവോ. .
വെടികൊണ്ട റ്റാർജ്ജെറ്റ് കൊള്ളാം...അലക്കിയടുക്കി..ആ കൈലി ഇനിയെന്തിനു കൊള്ളാം ഒഹ്..ഏത്...?
ReplyDeleteനന്നായ് ..ചിരിപ്പിച്ചു..ആശംസകൾ
കലക്കി സാർ....
ReplyDeleteസൂപ്പർ...സൂപ്പർ.....
ഇഷ്ടായി
ReplyDeleteഭായി: ഭായി പറഞതാണ് അതിന്റെ ശരി.പടം നോക്കിയേ ലുങ്കി ഉടുക്കാവൂ. നന്ദി ഭായീ വീണ്ടും വരുമല്ലോ അല്ലേ?
ReplyDeleteഹാഷിം: ഹാഷിമിന് ഒരു നന്ദി പിന്നെ കൂതറക്ക് വേറൊരു നന്ദി.
വീണ്ടും വരണം :-)
sm sadique: എന്തിനാണ് തോക്കില്‍ കിടക്കുന്ന വെടി വിളിച്ചുവരുത്തി അവിടം കലക്കുന്നത്:-) നന്ദി വീണ്ടും വരിക.
mini//മിനി: ടീച്ചറേ..അവിടെ ഇറങിയ പുലി ലുങ്കിപ്പുലി ആണോന്ന് ഒന്നന്വേഷിക്കണേ! നന്ദി വീണ്ടും വരിക.
കൊട്ടോട്ടിക്കാരന്‍: അദ്ദാണ് കൊള്ളേണ്ട സ്ഥലത്ത് കൊണ്ടു. ചിരിച്ചതില്‍ സന്തോഷം വീണ്ടും പോരൂന്ന് :-)
കണ്ണനുണ്ണി: ചിരിച്ചതിലും അഭിപ്രായം അറിയിച്ചതിലും ഒരുപാട് സന്തോഷം. നന്ദി :-)
ഹംസ: ഹൊ ചിരിച്ചാ എനിക്ക് സന്തോഷമായി. നന്ദി :-)
ജോണ്‍ ചാക്കോ, പൂങ്കാവ്: നന്ദി! വായിക്കുന്നവരുടെ ഈ അഭിപ്രായങളൊക്കെയാണ് എന്നും എനിക്ക് പ്രചോദനമാകുന്നത്! നന്ദി സന്തോഷം. വീണ്ടും വരിക.
ദീപു: വീണ്ടും വന്നതിനും ചിരിച്ചതിനും വീണ്ടും വീണ്ടും നന്ദി.
രഘുനാഥന്‍: ഹ ഹ ഹാ..നന്ദി സന്തോഷം. അപ്പോള്‍ പിന്നെക്കാ
ണാം:-)
എറക്കാടൻ: അഭിപ്രായത്തിന് ഒരുപാട് നന്ദി. വീണ്ടും വരിക സന്തോഷം.
Manoraj: എന്തുകൊണ്ടും മാറ്റിയുടുക്കുന്നത് നന്നായിരിക്കും:-)
ചിരിച്ചതില്‍ ഒരുപാട് സന്തോഷം നന്ദി.
വിശാല്‍ജീ:വായിക്കാന്‍ സമയം കണ്ടെത്തിയതിലും അഭിപ്രായം അറിയിച്ചതിലും ഒരുപാട് സന്തോഷമുണ്ട്. ഈ അഭിപ്രായം ഞാന്‍ ചില്ലിട്ട് വെച്ചുകഴിഞു. നന്ദി വീണ്ടും സ്വാഗതം :-)
ReplyDeleteശ്രീ: നന്ദി.ആസ്വദിച്ച് വായിച്ചതില്‍ ഒരുപാട് സന്തോഷം.പ്രോത്സാഹനത്തിന് വേറൊരു നന്ദി :-)
എഴുത്തുകാരി: ചേച്ചീ അതിനുശേഷം അവിടെ പുലിയല്ല എലിപോലുമില്ല :-) നന്ദി സന്തോഷം വീണ്ടും വരിക.
കിഷോര്‍ലാല്‍ പറക്കാട്ട്: വായിച്ചതിലും ഇഷ്ടപ്പെട്ടതിലും വളരെ സന്തോഷം. കുറുപ്പിനെക്കുറിച്ചും ഒരു കുറിപ്പ് കിടക്കട്ടെന്ന് വിചാരിച്ചു :-)
അനോണി രാജീവ്: നന്ദി സന്തോഷം വീണ്ടും പോരൂന്ന് :)
Kalavallabhan: താങ്കളെ ചിരിപ്പിക്കാന്‍ കഴിഞതില്‍ ഒരുപാട് സന്തോഷമുണ്ട്(അങ് ഒരു കലാവല്ലഭനല്ലേ):-) നന്ദി വീണ്ടും പോരുമല്ലോ അല്ലേ!
തെച്ചിക്കോടന്‍: ഇപ്പോള്‍ ഞാന്‍ സീരിയല്‍ കാണുകപോലുമില്ല :-)
ചിരിച്ചതില്‍ അതിയായ സന്തോഷം!
Akbar:ഹ ഹ ഹാ...നന്ദി മാഷേ! ചിരിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട് :-)
പിള്ളസാറിന്റാസനത്തിൽ വെടിപൊട്ടിയപ്പോൾ വായിക്കുന്നവരുടാസനത്തിലും വെടിക്കെട്ടാണ് നടന്നിരുന്നത്- ചിരി പിടിച്ചുനിർത്താൻ പറ്റാതെ മൂട്ടിൽ കൂടെ പോകുന്നതാണ് കേട്ടൊ..ഭായി.....ഉഗ്രനവതരണം..!
ReplyDeleteപിന്നെ അക്ഷരപിശാച്ചുകൾ ചിലതീരചനയിൽ ഓടിനടക്കുന്നതിനെകൂടി ഇട്ടിച്ചായനോട് വെടിവെച്ചുകൊല്ലാൻ പറഞ്ഞാൽ ഈ സാനം അത്യുഗ്രനാകുംട്ടാാ...
ചിരിച്ചു ചിരിച്ചു കണ്ണില്‍ വെള്ളം വന്നു....എന്റമ്മച്ചീ...
ReplyDeleteഎന്നാലും ഇതു കുറച്ചു കടന്ന കൈയ്യായിപ്പോയി...
ReplyDeleteശരിക്കും ചിരിപ്പിച്ചു സുഹൃത്തേ
ഭാഗ്യായി ഞാൻ ആ വഴി വരാഞ്ഞത്.
ReplyDeleteവന്നിരുന്നേൽ പിള്ളസാറിന് കൊണ്ടത് എനിക്ക് കൊള്ളുമായിരുന്നു :)
ആർമ്മാദം ആർമ്മാദം
This comment has been removed by the author.
ReplyDeleteരസിച്ചു.. ശെ...അതു വേണ്ട. / അടിപോളി.. അതും ശരിയാവില്ല. / കലക്കി...ഇതു പോരാ./ ശരിക്കും അഭിനന്ദിക്കുവാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഒത്തിരി നാളുകള്‍ക്ക് ശേഷം ഒരു പോളപ്പന്‍ പോസ്റ്റ്...!! എന്നാ പിന്നെ എല്ലാം പറഞ്ഞപ്പോലെ...! ഞാനങ്ങോട്ട്..?
ReplyDeleteഹഹ..മനോഹരം..ഇതില്‍ കൂടുതല്‍ ഞാന്‍ എന്ത്
ReplyDeleteപറയാനാ..
സൂപ്പർ ഭായ്
ReplyDeleteഹ..ഹ..ഹ..
ReplyDeleteവെടി തകർത്ത പുലിമുഖാസനം കലക്കി.
ഭായീ, ങ്ങള് പുപ്പുലി തന്നെ!
ReplyDeleteഭായിയേയ്.. ഇപ്പഴാ കണ്ടത്. നുമ്മള് വഅള് സ്ഥലത്തായിരുന്നു. ബീമാപ്പള്ളി, ലത്തീഫ്, കാട്ടിപ്പരുത്തി പ്രഭാഷണ പരമ്പര. അവിടെ അങ്ങനെ നിർവൃതികൊണ്ട് നിൽക്കുമ്പോ ഈ പോസ്റ്റ് വന്നതറിഞ്ഞില്ല. ഭായിയുടെ ഏറ്റവും നല്ല പോസ്റ്റാവും ഇത്. അതോ ഓരോ കഥകളും വായിക്കുമ്പോൾ തോന്നുന്നതാണോ? ഏതായാലും ഒന്നിനൊന്നു മെച്ചം. പുകയില വിരോധം കിടുവായി. എന്നാ ഉപമകളാ? ഇതൊക്കെ എവിടുന്നു വരുന്നു ഭായീ? “എന്നതാടേയ്!.. പുലിവിളിക്ക് പകരം നെലവിളിയാ?“ ഹഹഹ.. ഒടുവിൽ ആ പുള്ളിപ്പുലിക്കൈലിയിൽ നർമ്മത്തെ സന്നിവേശിപ്പിക്കുമ്പോൾ സംശയല്യ ഭായിതന്നെ പുലി!
ReplyDeleteഅടുത്തത് ഒരു സിമ്മത്തിന്റെ കഥ ആയിക്കോട്ടെ..
ഉസ്താദ് ബാദുഷ അബൂബക്കർ കോയാക്ക..
ഭായിയെ ബസ്സീന്നു തപ്പിയെടുത്തു .. വെറുതെയായില്ല..
ReplyDeleteഒന്നാംതരം ഐറ്റം
സജഷന്‍ ഉണ്ട് : ആ അക്ഷരതെറ്റുകള്‍ !! ഒന്ന് ആഞ്ഞു പിടിച്ചേ
നന്ദി...മനോഹരം..
ReplyDelete..ഭായി ...തകര്‍ത്തു വാരി....'വെടിതകര്‍ത്ത പുലിമുഖാസനവുമായി പിള്ളസാറിനെ ആംബുലന്‍സിലേക്ക് കിടത്തി. പോലീസ് ചവിട്ടിക്കലക്കിയ ആസനവുമായി ഇട്ടിച്ചായനെ ജീപ്പിലേക്കും കിടത്തി'..കിടിലന്‍..എന്നതായാലും ഇവിടെ വരെ വന്നത് വെറുതെ ആയില്ല..
ReplyDeleteപണ്ട് ശ്രീനിവാസന്റെ ആസനത്തില്‍ കൊണ്ട വെടിയോര്‍മ്മ വന്നു(പടത്തിന്റെ പേരോര്‍ക്കുന്നില്ല).കലക്കി ഭായി.
ReplyDelete...സാറിന്റെ പടിക്കാത്ത ഭാര്യയും പടിക്കുന്ന മകളും.ഒരു ദിവസം,പടിച്ചിട്ട് വരുന്ന മകളോട് ....ഈ അക്ഷരപ്പിശാചുകളെ ശരിയാക്കണം. “ഠ” യുടെ കാര്യം മറക്കണ്ട!
പുലിയെന്ന് കേട്ടതും സിനിമാനടിയെന്ന് കേട്ട ആ സാമിയെപ്പോലെ
ReplyDeleteഈ നര്‍മ്മമൊക്കെ എങ്ങിനെയാ വരുന്നത് ഭായി....
നീളം അല്പം കുടിയെന്കിലും വായനയുടെ രസം അതൊന്നും
പ്രശ്നമാല്ലാതാക്കി.
ഇക്കണക്കിന് ഇട്ടിച്ചായന്‍ ഓണക്കാലത്ത് ഞങ്ങളുടെ തൃശൂരിലെങ്ങാനും വന്നിരുന്നെങ്കില്‍ ഇടി കൊണ്ടവശനായേനെ... ചിരിപ്പിച്ചുകളഞ്ഞു...
ReplyDeleteഇത്രേം ചിരിപ്പിച്ചതിന് ഭായിക്ക് ഒരു സിംഹത്തിന്റെ പടമുള്ള ലുങ്കി പാര്‍സലായി അയച്ചിട്ടുണ്ട്. അതുടുത്തോണ്ട് പക്ഷേ ഒരിക്കലും തിരിഞ്ഞു നിക്കല്ല്.
ReplyDeleteദേ ഭായി... മനുഷ്യനെ ഇങ്ങനെ ചിരിപ്പിക്കരുത് കേട്ടോ... പാമ്പ് കടിക്കാനായിട്ട്... ഹി ഹി ഹി ...
ReplyDeleteബിലാത്തിപട്ടണം: നന്ദി മാഷേ,ചിരിപ്പിച്ചു എന്നറിഞതില്‍ സന്തോഷം.
ReplyDeleteപപ്പായോട് ഞാന്‍ അന്നേ പറഞതാ മലയാളം മീഡിയം പഠിപ്പിക്കാന്‍, കേട്ടില്ല ഇപ്പം മലയാളവും ഇല്ല ഇംഗ്ലീഷുമില്ലാതായി :-)
ചാണ്ടിക്കുഞ്ഞ്: ചിരിച്ച് അളിയന്റെ കണ്ണ് നിറഞു എന്നറിഞപ്പോള്‍, കരഞ്ഞ് എന്റെ കണ്ണീന്ന് ചിരി വന്നളിയാ...:)
സന്തോഷം നന്ദി വീണ്ടും വരിക.
റോസാപ്പൂക്കള്‍: ചിരിച്ചതില്‍ ഒരുപാട് സന്തോഷം:-) നന്ദി വീണ്ടും വരിക.
പുള്ളിപ്പുലി: ഹ ഹ ഹാ....അതൊരു പുലികമന്റ് തന്നെ :-)
നന്ദി സന്തോഷം വീണ്ടും വരുമെന്നറിയാം.....
ഖാന്‍പോത്തന്‍കോട്: എല്ലാം ഞാന്‍ സ്വീകരിച്ചിരിക്കുന്നു:-) നന്ദി സന്തോഷം.
lekshmi: അഭിപ്രായം അറിയിച്ചതില്‍ ഒരുപാട് സന്തോഷം നന്ദി വീണ്ടും പോരിക :-)
വശംവദന്‍: വായിച്ച് ചിരിച്ചതില്‍ അതിയായ സന്തോഷം.അഭിപ്രായത്തിന്
ഒരുപാട് നന്ദി.
Ranjith chemmad: ആഹാ അരാ ഇത്? :-)
നന്ദി മാഷേ ഇവിടെ കണ്ടതില്‍ ഒരുപാട് സന്തോഷമുണ്ട്.
പള്ളിക്കുളം:കമന്റ് ചിരിപ്പിച്ചു.താങ്കള്‍ ചിരിച്ചതിലും അഭിപ്രായം അറിയിച്ചതിലും ഒരുപാട് നന്ദിയുണ്ട്.
ReplyDelete##ഉസ്താദ് ബാദുഷ അബൂബക്കര്‍ കോയാക്ക..## ഇതെന്നതാ? സിംഹത്തിന്റെ പേരാ? :-)
Mahesh | മഹേഷ് : ഇവിടെ എത്തിയതില്‍ വളരെ സന്തോഷം.
വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും ഒരുപാട് നന്ദി. അപ്പോള്‍ വീണ്ടും കാണാം :-) {പണ്ടത്തെ മലയാളത്തില്‍ നിന്നും ഇപ്പോഴത്തെ മലയാളം ഒരുപാട് മാറിയിരിക്കുന്നു അല്ലേ..:-)}
അമീന്‍ വി സി: വായിച്ച് അഭിപ്രായം അറിയിച്ചതില്‍ നന്ദി സന്തോഷം. വീണ്ടും വരിക.
idikkula: ഇവിടെ വന്ന് വായിച്ച് അഭിപ്രായം അറിയിക്കാന്‍ മനസ്സുണ്ടായതിന്‍ ഒരുപാട് സന്തോഷമുണ്ട്. നന്ദി വീണ്ടും വരണം.
മുഹമ്മദുകുട്ടി: ഇഷടപ്പെട്ടു എന്നറിയിച്ചതില്‍ ഒരുപാട് സന്തോസമുണ്ട്.
തെറ്റുകള്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം. നന്ദി സന്തോഷം.
പട്ടേപ്പാടം റാംജി:ഒത്തിരി നന്ദിയുണ്ട് മാഷേ വയിച്ച് അഭിപ്രായം അറിയിച്ചതില്‍.താങ്കള്‍ ചിരിച്ചതില്‍ അതിയായ സന്തോഷം. ഉപമകളൊക്കെ ഒരു ഉപായത്തിന് ഇങ് പോരുന്നതാ മാഷേ :-)
നന്ദി വീണ്ടും വരിക.
നീലത്താമര | neelathaamara : ശരിയാ എവിടെ നോക്കിയാലും പുലികളാ..ഹ ഹ ഹാ..കമന്റ് ചിരിപ്പിച്ചു.
വായിച്ച് അഭിപ്രായം അറിയിച്ചതില്‍ സന്തോഷം. നന്ദി വീണ്ടും വരിക.
ഗീത: ടീച്ചറേ...യ്, സിംഹ ലുങ്കി ആള് സ്ഥലത്തില്ല എന്ന് പറഞ് ടീച്ചര്‍ക്ക് തന്നെ തിരിച്ചയച്ചിട്ടുണ്ട് ഒപ്പം എന്റെ വഹ കരടിയുടെ പടമുള്ള ഒരു സാരിയും :-)
അഭിപ്രായം അറിയിച്ചതില്‍ ഒത്തിരി സന്തോഷം നന്ദി.
വിനുവേട്ടന്‍|vinuvettan:വിനുവേട്ടന്‍ ഇത് വായിച്ച് ചിരിച്ചു എന്നറിഞതില്‍ ഈ അനുജന്‍ സന്തോഷം കൊണ്ട് ദിവംഗതനായിപ്പോയി
:-)
അഭിപ്രായത്തിന് നന്ദി സന്തോഷം. വീണ്ടും വരുമല്ലോ..
വായിച്ച്, സമയക്കുറവു കാരണം അഭിപ്രായം അറിയിക്കതെ പോയ എല്ലാ നല്ല വായനക്കാര്‍ക്കും നന്ദി, വീണ്ടും വരണം.
ManzoorAluvila:ഒരു പുലി ലുങ്കി ഞാന്‍ ഇക്കായുടെ അഡ്ഡ്രസ്സില്‍ ജിദ്ദയിലേക്ക് വിട്ടിട്ടുണ്ട്.എല്ലാ സേഫ്റ്റി മെഷേര്‍സും എടുക്കുന്നതു എന്തുകൊണ്ടും നന്നായിരുക്കും. ഏത്..? :-)
ReplyDeleteവന്നതില്‍ നന്ദി സന്തോഷം.
ആർദ്ര ആസാദ്: വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും ഒത്തിരി സന്തോഷം. നന്ദി വീണ്ടും പോരിക :-)
ഉമേഷ് പീലിക്കോട്: നന്ദി ഉമേഷ്.സന്തോഷം വീണ്ടും കാണാം :-)
ഭായിയും ഒരു പുലിയാണല്ലേ?.. :)
ReplyDeleteഭായീ മനോഹരമായ അവതരണം.
ReplyDeleteഞാൻ ശരിക്കും ആസ്വദിക്കുന്നു, താങ്കളുടെ ഓരോ കഥകളും...
വേളൂർ കൃഷ്ണൻകുട്ടിയുടേയും, തോമസ് പാലയുടേയുമൊക്കെ കഥകളിലെ അതിഗംഭീരമായ നർമ്മത്തെ അനുസ്മരിപ്പിക്കുന്നു ഈ കഥയും. നീണാൾ വാഴ്ക..!
പുകയിലയോടുള്ള വിരോധം കൊണ്ട് ബീഡി സിഗരറ്റ് ചുരുട്ട് ഇത്യാദി സാധനങള്‍ കണ്ടാല്‍ ഉടന്‍ അതിനെ കത്തിച്ച് വലിച്ച് ഊതി പറത്തിക്കളയും
ReplyDeleteഭായി തകര്‍ത്തു :-)
ഒരു വെടിക്ക് രണ്ടു പുലി!
ReplyDeleteകലകലക്കി ഭായി!!
ഈ കടുത്ത പുകയില വിരോധം കാരണം ഇട്ടിച്ചായന്റെ വായ തുറന്ന് പല്ലില്‍ നോക്കിയാല്‍ കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡിലെ മൂത്രപുരയിലെ ക്ലോസെറ്റില്‍ നോക്കിയതുപോലിരിക്കും.
ReplyDelete:-)
വെള്ളമടിയില്‍ നമ്മുടെ കുറുപ്പിന്റെ (ഓലവന്‍തന്നെകുറുപ്പിന്റെ കണക്ക്പുസ്തകം )പ്രൊഫയിലും ഇട്ടിച്ചായന്റെ പ്രൊഫയിലും എടുത്ത്പരിശോധിച്ചാല്‍രണ്ടും ഭായീ ഭായി ആയിട്ട് വരും.
ReplyDeleteസന്തോഷമായി ഭായി സന്തോഷമായി, ഹോ എന്തൊരു ഉപമ, ബ്ലോഗ് പൂട്ടിക്കും ഈ ഭായി,
മച്ചാ സൂപ്പര്‍ പോസ്റ്റ്, ഉപമകള്‍ ഒത്തിരി ഉണ്ട് എടുത്തു പറയാന്‍,
.കാരണം അവള്‍ക്ക് എന്നും എന്റെവിദ്യാഭ്യാസ യോഗ്യതകളോട് അസൂയയായിരുന്നു!അവള്‍ എസ്എസ്എല്‍സി, +2 ,എന്‍ട്രന്‍സ്,എം ബി ബി എസ് തുടങിയ അലംബ് ബിരുദങള്‍ക്ക് വേണ്ടി അഭ്യസിച്ചുകൊണ്ടിരിക്കുംബോള്‍ ഈ ഞാന്‍ ചൂണ്ടയിടല്‍,ഞണ്ട് പിടി,അടിപിടി(ആരെങ്കിലും അടിച്ചാൽ നെഞ്ചും മുതുകും കൊണ്ട് പിടിക്കുക),റമ്മടി, റമ്മികളി, എത്തിനോട്ടം തുടങിയ വന്‍ സാധ്യതകളുള്ള വിദ്യകളില്‍ പുതിയ പുതിയ അഭ്യാസങള്‍ നടത്തികൊണ്ടിരിക്കുകയായിരുന്നു.
ഇത് വായിച്ചു കുറെ നേരത്തേക്ക് റിലാക്സ് ആയി ചിരിച്ചു. പിന്നെ ഹിന്ദു പുലി, ശബരിമല പുലി ഒക്കെ തകര്‍ത്തു മച്ചാ
വീടുമുഴുവന്‍ അരിച്ച്പെറുക്കിയിട്ട് പെണ്ണായിട്ട് ആകെ കിട്ടിയത് ഉണക്ക നത്തോലി അടുപ്പിലിട്ട് ചുട്ടെടുത്തത് പോലിരിക്കുന്ന 60കഴിഞ അമ്മച്ചിയെയാണ് (അതെനിക്ക് ദഹിച്ചില്ല, അത്ര വേണാരുന്നോ)
സ്വാമിയെപോലെ ഇട്ടിച്ചായൻ youtube ലുണ്ടൊ?
ReplyDeletesuper comedy
ReplyDeleteSajan.J
ഭായീ..പോസ്റ്റ് ഒരുപാട് ഇഷ്ട്ടായി.
ReplyDeleteകഥയുടെ തുടക്കം മുതല്‍ അവസാനം വരെ ചിരിപ്പിച്ചു.
ശരിക്കും Superbly witty
വീണ്ടും വീണ്ടും വായിച്ച് ചിരിക്കാമെന്ന് കരുതി ഞാന്‍ കല്പിച്ചു കൂട്ടിയാ മുമ്പെ കമന്റെഴുതാതിരുന്നെ.
ReplyDeleteഷക്കീലേടെ പടമുള്ള ലുങ്കിയൊന്നും ഇല്ലാത്തത് ഭാഗ്യം അല്ലെ?
ആ ‘...ബസ്റ്റാന്‍ഡിലെ മൂത്രപുരയിലെ ക്ലോസെറ്റില്‍ നോക്കിയതുപോലിരിക്കും‘ ഇത് വായിച്ചപ്പോള്‍ ചില മസ്‌രികളുടെ തേറ്റ ഓര്‍ത്ത് പോയി.
ഭായീ..പോസ്റ്റ് ഒരുപാട് ഇഷ്ട്ടായി.
ReplyDeleteഫോണ്ട് ഇത്തിരി കൂടി വലുതാക്കിയാല്‍ വായന സുഖമാകുമായിരുന്നു
Daedly comedy!!! Great!!! :D
ReplyDeleteഭായി, ഞാന്‍ മനസറിഞ്ഞു ചിരിച്ചു!!
ReplyDeleteഭായി, ഞാന്‍ മനസറിഞ്ഞു ചിരിച്ചു!!
ReplyDeleteഒഴാക്കന്‍: അതെ ഒഴാക്കാ..ഞാനിതൊന്നും ഇതുവരെആരോടും പറഞില്ലെന്നേയൂള്ളൂ..നമ്മള്‍ രണ്ടുപേരും മാത്രം അറിഞിരുന്നാല്‍ മതി
ReplyDelete:-)
സുനില്‍ പണിക്കല്‍: നന്ദി ഒരുപാട് സന്തോഷം.എന്നും ഈ പ്രോത്സാഹനം ഞാന്‍ പ്രതീക്ഷിക്കുന്നു.
Radhika Nair : വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും നന്ദി ഒരുപാട് സന്തോഷം. വീണ്ടും സ്വാഗതം.
jayanEvoor:വെടിയല്ലേ ഡോക്റ്റര്‍! ചികിത്സിക്കാന്‍ ഡോക്റ്റര്‍ ഉള്ളപ്പോള്‍ ഞാനെന്തിനാ പേടിക്കുന്നത് :-)നന്ദി സന്തോഷം വീണ്ടും എത്തുക.
ബോറന്‍: നന്ദി സന്തോഷം! ഇതുവരെ ബോറടി മാറിയില്ലേ? :-)
കുറുപ്പിന്‍റെ കണക്കു പുസ്തകം: കുറുപ്പിന് നല്ലോരു കല്യാണാലോചന വരാന്‍ വേണ്ടിയാ അങിനെയൊരു ലിങ്ക് ഞാനവിടെ കൊടുത്തത്!
ഇത്രയൊക്കെയേ ഈ ഭായിയെക്കൊണ്ട് ചെയ്യാന്‍ പറ്റൂ :-)
വായിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി നന്ദി സന്തോഷം.
##വീടുമുഴുവന്‍ അരിച്ച്പെറുക്കിയിട്ട് പെണ്ണായിട്ട് ആകെ കിട്ടിയത് ഉണക്ക നത്തോലി അടുപ്പിലിട്ട് ചുട്ടെടുത്തത് പോലിരിക്കുന്ന 60കഴിഞ അമ്മച്ചിയെയാണ് (അതെനിക്ക് ദഹിച്ചില്ല, അത്ര വേണാരുന്നോ)##
എന്റെ അമ്മ കാണാന്‍ ഹേമമാലിനിയെപ്പോലെയാ! ഇത് ഞാന്‍ വെറുതേ തമാശക്ക് എഴുതിയതാ.. :-)
കാക്കര: ഹ ഹ ഹാ...,വെടി ആയതുകൊണ്ടാണോ ലിങ്ക് ചോദിച്ചത്?
:-) വായനക്കും കമന്റിനും നന്ദി.
അനോണി സാജന്‍: നന്ദി സന്തോഷം, വീണ്ടും വരിക.
സിനു: ചിരിച്ചതില്‍ അതിയായ സന്തോഷം.അഭിപ്രായത്തിന് ഒരുപാട് നന്ദി.വീണ്ടും വരിക :-)
OAB/ഒഎബി: വായിച്ച് ചിരിച്ചു എന്നറിഞതില്‍ ഒരുപാട് സന്തോഷം.
ഹേയ് ഇട്ടിച്ചായന്‍ ആടൈപ്പല്ലാ അതുകൊണ്ട് പ്രശ്നമില്ല :-)
നന്ദി..അപ്പോള്‍ വീണ്ടും കാണാം.
റ്റോംസ് കോനുമഠം: വായിച്ച് അഭിപ്രായം അറിയിച്ചതില്‍ ഒത്തിരി സന്തോഷം. നിര്‍ദ്ദേഷം തീര്‍ച്ചയായും അടുത്ത പോസ്റ്റില്‍ ശ്രദ്ധിക്കാം.
നന്ദി.
Rosemin: വായിച്ച് ചിരിച്ചതില്‍ സന്തോഷം. നന്ദി വീണ്ടും വരിക
:-)
അരുണ്‍ കായംകുളം: ഈ ഓര്‍ഡിനറിയുടെ മനസ്സ് നിറഞു സൂപ്പര്‍ഫാസ്റ്റേ..!!
നന്ദി, സന്തോഷം വീണ്ടും സ്വാഗതം.
വായിക്കാന്‍ വൈകി. കുറച്ചു തിരക്കില്‍ ആയിരുന്നേ.. തുടക്കത്തില്‍ ഞാന്‍ കുറച്ച മസ്സില് പിടിച്ചിരുന്നു. ഇപ്പൊ ചിരിച്ചിട്ട് വയറ് വേദനിക്കുന്നു. ആശംസകള്‍..
ReplyDeleteഭായീ കോഴിയെ വെടി വെച്ചിടുന്ന തുടക്കം മുതൽ അവസാനം വരെ ശെരിക്കു ചിരിപ്പിച്ചു .വീണ്ടും വീണ്ടും വായിച്ചു ചിരിച്ചു പറഞ്ഞാ മതിയല്ലോ .പിന്നെ ഒരു റിലീസിംഗ് കഴിഞ്ഞ് അടുത്തതിന് ഇത്രേം സമയം എടുക്കുണൊ തുടരെ തുടരെ പോരട്ടെ എന്താ
ReplyDeleteകൊള്ളാം ഭായ് ! പണ്ടാരമാടക്കിയ ഉപമകള്‍ ഉത്പ്രേക്ഷകള്‍ അതിശയോക്തികള്‍ (ഇത്തിരി , ഒരല്‍പം കടുത്തു.. ഡെലിബെറേയ്റ്റ്ലി ആണെന്നറിയാം :-) )
ReplyDeleteഅക്ഷര പിശാചുക്കള്‍ രസം കൊല്ലികള്‍ ആവാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു ! - എന്തായാലും ഇനി അവര്‍ക്ക് ചാന്‍സ് കൊടുക്കുക പോലും ചെയ്യേണ്ട :-) ആഹാ
This comment has been removed by the author.
ReplyDeleteഭായീ ഇന്നാണ് ഞാനീ പോസ്റ്റ് കാണുന്നത്..എന്താ പറയാ നല്ലോണം ചിരിച്ചു..സത്യായിട്ടും..മൊത്തം പുലിമയം ചിരിമയം..
ReplyDeleteപിന്നെ പോസ്റ്റുകള്‍ക്ക് ഇത്രേം ഗാപ് വേണോ?? മാസത്തില്‍ രണ്ടുമൂന്നെണ്ണം വച്ച് പോരട്ടെ..
:) :)
SUPER !
ReplyDeleteഞാനിപ്പോ ഒരു കമന്റിട്ടു. നോക്കിയപ്പോൾ ഇതാ രണ്ട് കമന്റ് ബോക്സ്..
ReplyDeleteഒരു പോസ്റ്റിന് 2 കമന്റ് പെട്ടിയോ ?
പുലിവേട്ട വായിച്ച് ചിരിച്ച് ഒരു വഴിക്കായി :)
ReplyDeleteപുലിപ്പടം പിന്നിലായത് നന്നായി..!!
ഇമ്മതിരി ചിത്രങ്ങൾ ഉള്ള വസ്ത്രങ്ങൾ ധരിച്ച് കുമ്പിട്ട് നിൽക്കുന്നവർ ജാഗ്രത. എവിടെയോ ഒരു വെടിയുണ്ട നിങ്ങൾക്കായി കാത്തിരിക്കുന്നു
ഓഫ്:
ഈ കമന്റ് ബോക്സിൽ ഒന്ന് വെടി വെച്ചിടാൻ വല്ല്ല വഴിയും ഉണ്ടോ ?
ചിരിച്ചു ചിരിച്ചു മരിച്ചു.
ReplyDeleteഅടിപൊളി... ചിരി നിര്‍ത്താന്‍ പറ്റുന്നില്ലാ..
ReplyDeleteകണ്ണ് ഡിമ്മും ബ്രൈറ്റുമടിച്ച് വീണ്ടുംനോക്കി!
ReplyDeleteഹഹഹ... ഭായി.. തകര്‍ത്തല്ലോ.
ഭായി...
ReplyDeleteവളരെ നന്നായിട്ടുണ്ട്.....
ചിരിച്ചു ചിരിച്ചു ഒരു പരുവമായി......
ജിനു
ദിവാരേട്ടന്‍: നന്ദി ദിവാരേട്ടാ. വൈകിയാലും വായിച്ച് അഭിപ്രായം അറിയിച്ചല്ലോ സന്തോഷം ഒരുപാട് സന്തോഷം. വീണ്ടും വരിക.
ReplyDeletevinus: ഇപ്പോള്‍ കാണാറില്ലല്ലോ! നന്ദി, വീണ്ടും കണ്ടതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം. വീണ്ടും വരണം..
കൊലകൊമ്പന്‍: ഉപമകള്‍, ഉത്പ്രേക്ഷകള്‍, അതിശയോക്തികള്‍ , ഡെലിബെറേയ്റ്റ്ലി, പിശാചുക്കള്‍, കൊല്ലികള്‍, കൊലകൊമ്പന്‍...
ഹെന്റമ്മച്ചീ...ഇതൊക്കെയാരാ എന്റെ പോസ്റ്റില്‍ കൊണ്ട് ഞാനറിയാതെ കെട്ടിതൂക്കിയത്?
ഹ ഹ ഹാ... ചിരിച്ചതിലും ചിന്നംവിളിച്ചതിലും ഒത്തിരി സന്തോഷമുണ്ട് കൊംബാ..നന്ദി വീണ്ടും കാണാം :-)
മുരളി I Murali Nair: വായിച്ച് അഭിപ്രായം അറിയിച്ചതില്‍ ഒരുപാട് സന്തോഷം മുരളീ...ഈ പ്രോത്സാഹനത്തിന് നന്ദി നന്ദി നന്ദി.
വീണ്ടും കാണാം :-)
Anonymous: നന്ദി വീണ്ടും വരിക.
ബഷീര് പി.ബി.വെള്ളറക്കാട്: ഒരു കമന്റ് ബോക്സിന് എന്റെങ്കിലും തകരാറ് സംഭവിച്ചാല്‍, വായനക്കാര്‍ക്ക് അടുത്തത് ഉപയോഗിക്കുവാന്‍ വേണ്ടിയാ അടുത്ത ബോക്സ്::-) നന്ദി!
ബഷീര്‍ പി.ബി.വെള്ളറക്കാട്: രണ്ടാമത്തെ കമന്റിന് രണ്ടാമത്തെ നന്ദി! സന്തോഷം വീണ്ടും സ്വാഗതം.
ഓ.ടോ: വെടി വക്കാന്‍ പറ്റില്ല എറിഞിടാന്‍ പറ്റും. ഒന്ന് ശ്രമിച്ച് നോക്കിയേ :-))
ഏകതാര: ചിരിച്ചതില്‍ അതിയായ സന്തോഷം :-) നന്ദി വീണ്ടും വരിക.
വിജിത: ചിരി നിന്നുവോ? :-) ഒരുപാട് സന്തോഷം. നന്ദി വീണ്ടും സ്വാഗതം.
കുമാരന്‍ | kumaran: നന്ദി, നന്ദി അഭിപ്രായം അറിയിച്ചതീല്‍ ഒരുപാട് സന്തോഷം.
jinj:വന്നതിലും കണ്ടതിലും ഒരുപാട് സന്തോഷം.അഭിപ്രായം അറിയിച്ചതിന് നന്ദി. വീണ്ടും വരിക.
വായിച്ച്, സമയക്കുറവു കാരണം അഭിപ്രായം അറിയിക്കതെ പോയ എല്ലാ നല്ല വായനക്കാര്‍ക്കും നന്ദി, വീണ്ടും വരണം.
ഹായ്.ഭായ്....വളരെ നന്നായിട്ടുണ്ട്........പടം കണ്ടപ്പോള്‍ ആളെ മനസ്സിലായി കെട്ടൊ...
ReplyDeleteഭായ്..
ReplyDeleteകലക്കിക്കളഞ്ഞു... കിടു കിക്കിടു... വായിക്കാന്‍ നല്ല രസമുണ്ട്..
പള്ളിക്കുളത്തിന്റെ ഭായിയെകുറിച്ചുള്ള ഒരു പോസ്റ്റില്‍ “പൊന്നുഭായീ.. നീ മഹാ പർവതം..
ReplyDeleteകണ്ണിനെത്താത്ത ദൂരത്തുയർന്നു നിൽക്കുന്നു നീ" എന്നു വായിച്ച അന്നു മുതല്‍ ആരാണീഭായി? എന്നന്വേഷിക്കയായിരുന്നു ഞാന്‍..ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നി "മഹാ പര്‍വതമല്ലാ..കൊടുമുടിയല്ലേ ഈ ഭായീയെന്ന്!!
ആദ്യമായിട്ടാണ് ഭായിയുടെ ബ്ലോഗില്‍ വന്നത്..ഈ ഒരൊറ്റ പോസ്റ്റ് എന്നെ വീഴ്ത്തി കളഞ്ഞല്ലോ ഭായി..
This comment has been removed by the author.
ReplyDeleteഭായീ സാബ് ,ഹം നേ ബഡേ മസേ മെ യെ കിസ്സാ പഠ് ലിയാ..
ReplyDeleteഇവിടെ എത്താന്‍ വൈകിയെങ്കിലും,വൈകിയത് നന്നായി..
പല നിറത്തിലും കോലത്തിലും ഭാവത്തിലുമുള്ള ലുങ്കികള്‍ പിന്നേം
പുലി/സിംഹവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്..!
നന്നായിട്ടുണ്ട്,ഭായീ..കൊട്കൈ...
ആശംസകള്‍.
ലുങ്കിയുടുത്താല്‍ കൃത്യം ആസനത്തിന്റെഭാഗത്തായിട്ട് വരും ലുങ്കിപ്പുലിയുടെ പുലിത്തല!
ReplyDeleteവെടി കൃത്യമായി അവിടെത്തന്നെ കൊണ്ടു അല്ലെ...
ഭായീ..
ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച്
ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച്
പണ്ടാറടങ്ങി..
ബഡുക്കൂസെ..
കലക്കി അന്റെ 'ബെടി'ക്കഥ.
ആശംസകള്‍...
ReplyDeleteനന്മകള്‍ നേരുന്നു.
NPT: വായിച്ചതിലും അഭിപ്രായം അറിയിച്ചതിനും നന്ദി.
ReplyDeleteഎന്നെ തിരിച്ചറിഞതിൽ ഒരുപാട് സന്തോഷം :-) വീണ്ടും വരിക
വെള്ളത്തിലാശാന്‍: ആശാനേയ് രസിച്ചു എന്നറിഞതിൽ ഒത്തിരി സന്തോഷം. നന്ദി വീണ്ടും പോരിക.
Vayady: പള്ളിമുറ്റം വഴി പറന്ന് പറന്ന് ഈ സദസ്സിൽ വന്നിരുന്നതിൽ സന്തോഷം.
വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒരുപാട് നന്ദി. വീണ്ടും വരിക.
ഒരു നുറുങ്ങ്: ലേറ്റായാലും വന്നല്ലോ അതുമതി. അഭിപ്രായം അറിയിച്ചതിൽ നന്ദി സന്തോഷം.
mukthar udarampoyil: വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒരുപാട് നന്ദി. :-)
Jishad: നദി വീണ്ടും വരിക.
വെടി അല്‍പ്പം മയമായി വെച്ചാലും...
ReplyDeleteNice..
ReplyDeleteസൂപ്പര്‍ ഭായ്...!!!! ഭായിയും വല്ല്യ വെടിക്കാരനാണെന്നാ കേട്ടത്. :)
ReplyDeleteചിരിച്ചു.. ചിരിച്ചു.....
ReplyDeleteകലക്കി ഭായി!
ithanu sariyaya narmam....
ReplyDeleteപാവം-ഞാന്: വെടിയല്ലേ അല്പം കടുപ്പത്തിൽ ഇരിക്കട്ടെന്ന് കരുതി
ReplyDeleteനന്ദി സന്തോഷം :-)
Faizal Kondotty : നന്ദി വീണ്ടും വരിക.
ശ്രദ്ധേയന്: ആരാ ശ്രദ്ധേയാ ഞാൻ വല്യ വെടിക്കാരനാണെന്ന് പറഞത്?
പച്ചക്കള്ളമാ.ഞാൻ ഒരു വല്യ വെടിക്കാരനല്ലെങ്കിലും ഭയങ്കര വെടിക്കാരനല്ല :-) സന്തോഷം വീണ്ടും വരിക.
ജോയ് പാലക്കല്: ചിരിച്ചതിൽ അതിയായ സന്തോഷം. അഭിപ്രായത്തിന് നന്ദി. വീണ്ടും പോരുമല്ലോ അല്ലേ..
mazhamekhangal: ചേച്ചീ, തിരക്കിനിടയിലും ഇവിടെ വന്ന് വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒത്തിരി സന്തോഷം. നന്ദി വീണ്ടും വരിക.
കുറേനാളു കൂടിയാണ് ഭായിയുടെ ഒരു നർമ്മകഥ വായിക്കുന്നത്. പണ്ട് ജി.മനുവും തമനുവും ഒക്കെ തമാശക്കഥകളുമായി ബൂലോകം നിറഞ്ഞുനിന്ന കാലം പോലെ തോന്നി ഭായി. അഭിനന്ദനങ്ങൾ!
ReplyDeleteഅപ്പു: മാഷേ, ഇവിടെ വന്ന് വായിച്ച് അഭിപ്രായം അറിയിച്ചതിലും അഭിനന്ദിച്ചതിലും ഒത്തിരി സന്തോഷമുണ്ട്!
ReplyDeleteതാങ്കളുടെ ആദ്യാക്ഷരി വഴിയാണ് ഞാൻ ഈ ലോകത്തേക്ക് വരുന്നത്.ഞാൻ എന്തെങ്കിലും എഴുതി പോസ്റ്റുന്നുണ്ടെങ്കിൽ അതിന് ദൈവം കഴിഞാൽ താങ്കളോട് ഞാൻ കടപ്പെട്ടിരിക്കുന്നു.
നന്ദി നന്ദി, സമയം കിട്ടുംബോൾ വീണ്ടും വരിക...
കൊള്ളാം ആശംസകള്‍....
ReplyDeleteവിഷുവായി, പുതിയ മലയാള വർഷമായി...
ReplyDeleteഎന്നിട്ടും പുതിയ പോസ്റ്റൊന്നുമില്ല...
ആശയ ദാരിദ്ര്യമാണോ ഇക്കാ..?
വിഷുദിനാശംസകള്‍.....
ReplyDeleteThis comment has been removed by the author.
ReplyDeleteവന്താച്ച്.പുതുസ് ഏതുമെ കിടക്കില്ലയെ?
ReplyDelete(98)
ReplyDeleteനിങ്ങളാണ് ഭായീ, ഭായി
(99)
ReplyDeleteനന്നായിട്ടുണ്ട്.
(വായിച്ചില്ല. വായിക്കാതെ അഭിപ്രായം പറയുന്നതാണല്ലോ ഇപ്പോഴത്തെ ഒരു രീതി..
ഹേത്..)
100 !!
ReplyDeleteഞാന്‍ സെഞ്ച്വറി അടിച്ചേ....
101.
ReplyDeleteനൂറ്റിയൊന്നാമത്തെ തെങ്ങയും എന്‍റെ വക.
(നേര്‍ച്ച നേര്‍ന്നതാ.. ഭൂലോക പുലികളില്‍ നിന്നും രക്ഷപെടാന്‍..)
@ റെഫി
ReplyDelete‘ഭൂ‘ലോകമല്ല ‘ബൂ‘ലോകം
@ ഭായി,
ഈ റെഫിയെ ഇട്ടിച്ചായനു കൊടുക്കണോ ?
തിരുത്തുന്നു..
ReplyDeleteപടച്ചോനെ,
'ഭൂലോക'പുലികളില്‍ നിന്നും 'ബൂ'ലോക പുള്ളികളില്‍ നിന്നും നീ എന്നെ കാത്ത് കൊള്ളേണമേ..
(ആമീന്‍..)
കൊള്ളാം... ചിരിക്കാൻ വകയുണ്ട്.
ReplyDeleteആശംസകൾ
നിയ ജിഷാദ്: നന്ദി സന്തോഷം, വീണ്ടും വരിക.
ReplyDeleteസുനിൽ പണിക്കർ: ആശയമൊക്കെയുണ്ട് പണിക്കരെ, വായനക്കാരെ ആശയക്കുഴപ്പത്തിലാക്കണ്ട എന്ന് കരുതിയാ :-)
Jishad Cronic™ : വീണ്ടും വന്നതിന് നന്ദി, ആശംസകൾ തിരിച്ചും.
poor-me/പാവം-ഞാന്: വീണ്ടും വന്താച്ചതിൽ പെരിയ സന്തോഷം! പുതിയത് ഉടനേ കിടപ്പിക്കാം :-)
റെഫി: ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ്... ചിയർ ഗേൾസിന്റെ ഡാൻസും...:-) നന്ദി വീണ്ടും വരിക.
ബഷീര് പി.ബി.വെള്ളറക്കാട്: ഹ ഹ ഹാ..വേണ്ട സെഞ്ചുറി അടിക്കാനായി നിൽക്കട്ടവിടെ! :-)
പാലക്കുഴി: നന്ദി മാഷേ..ചിരിച്ചതിൽ ഒരുപാട് സന്തോഷം. വീണ്ടും വരിക.
പഹയാ ഭായീ വല്ല ആസ്മ രോഗ്യേളും ഇത് വായിച്ച് ചിരിച്ച് ചിരിച്ച് ആസ്മ കൂടിച്ചത്താ കൊലക്കുറ്റത്തിനു ഇജ്ജ് ഉള്ളീ പോകുംട്ടാ.ബേം പോയി മുന്‍കൂര്‍ ജാമ്യത്തിനുള്ള പണി നോക്കിക്കാ.ഇബ്ടെ ഗൊള്ളാം, ഗലക്കന്‍ ന്നൊക്കെ അടിച്ചോരൊന്നും ഗോതമ്പുണ്ട തിന്നാന്‍ അന്‍റെ കൂട്ടിന് ഉണ്ടാകൂല്ല മോനേ...
ReplyDelete' അമ്മയെക്കുറിച്ച് പറഞ്ഞത് ഇത്തിരി കടന്ന കയ്യായിപ്പോയീട്ടോ ഭായി :( ' എന്നു വളരെ സീരിയസ്സായി കമന്‍റാന്‍ പോകുവായിരുന്നു ഞാന്‍.
ReplyDeleteഅപ്പോഴാണ് ദിദ് കണ്ടത്.
"എന്റെ അമ്മ കാണാന്‍ ഹേമമാലിനിയെപ്പോലെയാ! ഇത് ഞാന്‍ വെറുതേ തമാശക്ക് എഴുതിയതാ.. :-)"
ഞമ്മളറിയാതെ പാടിപ്പോവുകയാണ്...
“പൊന്നുഭായീ.. നീ മഹാ പര്‍വതം..
കണ്ണിനെത്താത്ത ദൂരത്തുയര്‍ന്നു നില്‍ക്കുന്നു നീ“
കമന്‍റുകള്‍ക്കുള്ള മറുപടിയും ആസ്മ കൂട്ടും ഭായിക്കാ.ഗോതമ്പുണ്ട ഇഷ്ടല്ലേല്‍ മുന്‍കൂര്‍ ഒന്നൂടെ ഒറപ്പിച്ചോട്ടാ :)
ഭായ് ....ഭായ് വെറും പുലി അല്ല
ReplyDeleteഒരു ചിരിപുലി ത്തനെ,
ചിരിപ്പിച്ചു.... ശെരിക്കും ചിരിപ്പിച്ചു
നന്ദി
:))))
ഞാന്‍ വരുന്നു, എന്‍റെ കഥകളുമായി. പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ വരിക.
ReplyDeleteഎന്‍റെ കഥകളിലേക്ക്. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. ഇഷ്ട്ടപെട്ടെന്കില്‍ പ്രോത്സാഹിപ്പിക്കുക. സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
http://vayalpaalam.blogspot.com
ജിപ്പൂസ് : ഹ ഹ ഹാ...കമന്റ് ചിരിപ്പിച്ചു. നന്ദി. കാർവർണ്ണൻ, ഷുപ്പൻ, സലാഹ് വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോസഷം, നന്ദി വീണ്ടും വരിക. :-)
ReplyDeletepuliyude thalayil thanne kondittavum vedi..
ReplyDelete:)
എനിക്ക് വയ്യ .....തുടകം മുതല്‍ ഒടുക്കം വരെ ചിരി ...ഹി ഹി ഹി
ReplyDeleteഎന്ടുമ്മോ,
ReplyDeleteചിരിച്ചു മറിഞ്ഞു സാറേ.
എന്റമ്മോ ഭായ് ആളു പുലിയാണ് കേട്ടോ , ചിരിച്ചു മടുത്തു . ആശംസകള്‍
ReplyDeleteഅസ്സലായി ഭായി!കുറേ ചിരിച്ചു..
ReplyDeleteഇട്ടിച്ചായന്‍ വയസ്സ് 55, നീളം അഞ്ചടി അഞ്ചിഞ്ച്, വീതി നോക്കിയിട്ടില്ല,ചുവന്ന സീറോ വാട്ട് ബള്‍ബ് പോലത്തെ കണ്ണുകള്‍,ടൂത്ത്ബ്രഷ് പോലത്തെ മുടി, പഴയ ബി എസ് എ സൈക്കിളിന്റെ ഹാന്‍ഡിലു പോലുള്ള മീശ.ആകെകൂടി ഒരു തിലകന്‍ കിലുക്കം വെര്‍ഷന്‍.
ReplyDeleteതിലകന്‍ ചേട്ടന്‍ കേള്‍ക്കേണ്ട ഭായീ ....
കൊള്ളാം
ReplyDeleteചിരിച്ചു ചിരിച്ചു കണ്ണില്‍ വെള്ളം വന്നു.
നന്നായി
ഭായി...എഴുത്തിന്‍റെ കാര്യത്തില്‍ പുലി തന്നെ...
ReplyDeleteപുള്ളി കൈലി ഉടുക്കാന്‍ നിക്കണ്ടാ...വെടി എങ്ങാനും കൊണ്ടാല്ലോ..
ഇതു ഞാനന്നേ വായിച്ചു പോയതാണല്ലോ ഭായീ...ഇപ്പഴാ എന്റെയൊരു കൈയൊപ്പിന്റെ കുറവ് കണ്ടത്. 120 തികയട്ടെ! സൂപ്പറിൽ സൂപ്പറായിരുന്നു. ചിരിച്ചു മതിമറന്നതുകൊണ്ട് കമന്റാനും മറന്നു!
ReplyDeletethe man to walk with,
ReplyDeleteMy Dreams
($nOwf@ll)
മഴവില്ല്
പ്രശാന്ത്
Raveena Raveendran
സാബിറ സിദ്ധീക്ക്
സിബു നൂറനാട്
അലി
വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും നന്ദി ഒരുപാട് സന്തോഷം.സമയം കിട്ടുംബോൾ വീണ്ടും വരിക...നന്ദി
ഹഹഹ കൊള്ളാം പുരാണം, പുലിയുള്ളത് പോയിട്ട് ഒരു സാധാരണ ലുന്കി പൊലും ഇനി ഉടുക്കില്ല സത്യം
ReplyDeleteകൊള്ളാല്ലോ. ആദ്യായിട്ട ഇവിടെ. പലയിടങ്ങളിലും കമന്റില്‍ കണ്ടിരുന്നു.
ReplyDeleteഇഷ്ടായി. സരസമായി പറഞ്ഞു. മടുപ്പില്ലാതെ വായിചെടുക്കാനായി.
ഫോളോ ചെയ്യ്ന്നുന്നു. ഇനിയും വരാം. കൂടുതല്‍ പുലിക്കഥകള്‍ അല്ല വെടിക്കഥകള്‍ കേള്‍കാനായി.
Pd, SULFI: വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം. നന്ദി.
ReplyDeleteസമയം കിട്ടുംബോൾ വീണ്ടും വരിക സന്തോഷം :)
തള്ളേ..ഇവനാണു(ഭായി) പുലി കേട്ടാ..
ReplyDeletesuper
ReplyDeletewww.jebinkjoseph.co.cc
www.thisiskerala.co.cc
super
ReplyDeletewww.jebinkjoseph.co.cc
www.thisiskerala.co.cc
plz look at this