Thursday, November 19, 2009

മൂത്തുമ്മാന്റ ബാധ!

19.11.2009
07.53 PM

മൂത്തുമ്മാന്റെ ബാധ!

ജുബൈറത്ത് മൂത്തുമ്മാക്ക് മാസത്തിൽ പത്ത് ദിവസമെങ്കിലും ബാധ കയറും! മൂത്തുമ്മാക്ക് ബാധ കയറുമ്പോൾ  വീട്ടിലെ മറ്റുള്ളവര്ക്ക് ഭയം കയറും,അവർ വേഗം ബസ്സ് കയറും സ്ഥലം വിടും.
അതോടെ മൂത്തുമ്മാക്കും ബാധയ്ക്കും കലികയറും!

കലി മൂത്ത് മൂത്തുമ്മ ബാധയുമായി പുറത്തിറങ്ങി കായിക പരിപാടികളാരംഭിക്കും.
സംസ്കൃത മന്ത്രോച്ചാരണങ്ങളാലാണ് കായിക പരിപാടികൾ കൊടിയേറുന്നത്.പിന്നെ അറബി അക്ഷരമാലകള്ൾ കൊണ്ട് സ്വാഗത പ്രസംഗം ഉണ്ടാകും, മിശിഹാ സ്തുതികള്‍ കൊണ്ട് കൃതജ്ഞത രേഖപെടുത്തിയ ശേഷം കായിക പരിപാടികൾ ആരംഭിക്കും. ഇക്കാരണമൊന്നുകൊണ്ട് മാത്രം ഏത് ജാതി ഏത് മത ബാധയാണെന്ന് തര്‍ക്കം നിലവിലുണ്ട്, അതവിടെ നില്‍ക്കട്ടെ.

കൃതജ്ഞതയ്ക്ക് ശേഷം, മൂത്തുമ്മാ‍ക്ക് എടുത്താൽ പൊക്കാൻ പറ്റുന്ന ജംഗമ വസ്തുക്കൾ എടുത്ത് കാണുന്നവര്‍ക്ക് നെരേ വീശിയടിക്കും വീശിയെറിയും.അത് ചിലപ്പോൾ ഈര്‍ക്കിലിയാകാം, ഉലക്കയാകാം, കൊച്ചുപിച്ചാത്തിയാകാം, വെട്ട് കത്തിയാകാം, സവാളയാകാം, ഇഷ്ടികയാകാം! അതൊക്കെ ഓരൊരുത്തരുടെ സമയം പോലിരിക്കും.

മൂത്തുമ്മാക്ക് മൂന്ന് ആൺ മക്കൾ. മൂന്ന് പേരും താലികെട്ടിയവർ ഇപ്പോൾ താലിപൊട്ടിയവർ.
കാരണം, ബാധ കയറി മൂത്തുമ്മ മൂത്ത മരുമകളെ തള്ളി കിണറ്റിലിടാൻ നോക്കി. കുളിയ്ക്കാനായി ഉടലും തലയുമാകെ എണ്ണ വാരിക്കോരി തേച്ച്, ചൂടോടെ പൊരിച്ചു കോരിയ പഴം പൊരി പോലെ എണ്ണയിൽ മുങ്ങി കിണറ്റിൻ കരയിൽ നിന്ന മരുമകളുടെ കയ്യിൽ പിടിച്ചുവലിച്ച് കിണറ്റിലിടാൻ നോക്കിയതാണ്. ബാധയുടേയും മൂത്തുമ്മയുടേയും ശക്തമായ വലിയിൽ, എണ്ണയുടെ അഹങ്കാരം കാരണം, പിടിവിട്ട് മരുമകൾ കിണറ്റിങ്കരയിൽ അവശേഷിക്കുകയും, മൂത്തുമ്മ നേരേ കിണറ്റിനകത്തേയ്ക്ക് വിക്ഷേപിക്കപെടുകയും ചെയ്തു. സ്നേഹമുള്ള മക്കൾ പണിപ്പെട്ട് ബാധയെ കിണറ്റിലിട്ട് മൂത്തുമ്മായെ കരക്കടുപ്പിച്ചു.
കഷ്ടിച്ച് ജീവൻ തിരിച്ചു കിട്ടിയ മരുമകൾ,  മാമിയുടെ ജീവൻ തിരിച്ചു കിട്ടിയതിലുള്ള സന്തോഷം സഹിക്കാനാകാതെ അപ്പോൾത്തന്നെ പെട്ടിയും കെട്ടി വണ്ടികയറി.

രണ്ടാമത്തെ മരുമകൾ എത്തിയ രണ്ടിന്റന്ന് മൂത്തുമ്മാക്ക് ബാധ കയറി, മണ്ണെണ്ണ എടുത്ത് മരുമകളുടെ തലയിൽക്കൂടി ഒഴിച്ചിട്ട് ചൂട്ട് കത്തിച്ച്, ബഹളം കേട്ട് ഓടിവന്ന മൂത്താപ്പയുടെ തലയിൽ വെച്ചതിനാൽ മരുമകൾ രക്ഷപ്പെടുകയും മൂത്താപ്പായുടെ തലയിലെ പാതി മുടി അകാലത്തിൽ വീര മൃത്യു
വരിയ്ക്കുകയും ചെയ്തു......മരുമകളുടെ പൊടി പോയിട്ട് ഒരു മുടി പോലും പിന്നെ കണ്ടില്ല...!

മൂന്നാമത്തെ മരുമകൾ എത്തിയ മൂന്നിന്റന്ന് മൂത്തുമ്മാക്ക് ബാധ കയറി, മുറ്റം അടിച്ചു വാരികൊണ്ട്നിന്ന മരുമകളുടെ നേര്‍ക്ക് ഉലക്ക വീശിയെറിഞു.അത്ര വലിയ ഉന്നമില്ലാത്ത ബാധ ആയിരുന്നതിനാൽ ഉലക്ക ചെന്നുകൊണ്ടത് വഴിയിലൂടെ സൈക്കിളിൽ മീനും കൊണ്ട് പോയ ആസ്ത്മയുടെ കാറ്റലോഗ് പോലിരിക്കുന്ന മീന്‍കാരൻ ബീരാനിക്കാ‍യുടെ മുതകത്താണ്.....!
ബീരാനിക്കായ്ക്ക് ഇപ്പോൾ ആസ്ത്മ സൈഡ് ബിസിനസ്സും ചുമ മൊത്തക്കച്ചവടവുമാണ് !!...പാവം..!!

മരുമക്കളെയൊന്നും സഭയില്‍ നിര്‍ത്താൻ കൊള്ളില്ല അതുകാരണമാണ് ഓടിച്ച് വിട്ടതെന്ന് മൂത്തുമ്മായുടെ ഇത്താത്ത ഐസുമ്മായോട് മൂത്തുമ്മ ഒരിക്കല്‍ പറഞു.
നഗരസഭയാണോ,  മന്ത്രിസഭയാണോ, നിയമസഭയാണോ, രാജ്യസഭയാണോ, ലോകസഭയാണോ, അതോ കത്തോലിക്ക സഭയാണോ...(*) എന്ത് സഭയാണെന്ന് മൂത്തുമ്മാക്ക് മാത്രമേ അറിയൂ....

ബാധ കയറിയാൽ  ജുബൈറത്ത് മൂത്തുമ്മായുടെ മറ്റൊരു ക്രൂര ഡിമാന്റ്  ആരുടെയെങ്കിലും ചോര കുടിക്കണമെന്നുള്ളതാണ്. ചോരകുടിയാണ് ലക്ഷ്യം എന്നറിയുമ്പോൾ, മൂത്താപ്പായും മക്കളും ഉടൻ സ്ഥലം കാലിയാക്കും. ഇല്ലെങ്കിൽ  ദുനിയാവിൽ നിന്നും അവർ കാലിയാകുമെന്ന് അവര്‍ക്കറിയാം.
അങ്ങിനെ ഒരിക്കൽ ചോരദാഹവുമായി മൂത്തുമ്മ ഉറഞ് തുള്ളുമ്പോൾ, മൂത്താപ്പായും മക്കളും അപ്രത്യക്ഷം.ദാഹിച്ച മൂത്തുമ്മ ഗ്രാമത്തിലെ പൊതുവഴിയിലിറങ്ങി!.

നട്ടുച്ചയായതിന്നാൽ ചോരയുള്ളവരാരും വഴിയിൽ ഇല്ലായിരുന്നു...മൂത്തുമ്മാക്ക് ഏതുവിധേനയും ബാധക്കിത്തിരി ചോര കൊടുത്തേ മതിയാകൂ   ദേ..വഴിയരികിലെ തെങ്ങിൽ ചെല്ലൻ മേസ്ത്രിയുടെ കൊമ്പൻ കാളയെ കെട്ടിയിട്ടിരിക്കുന്നു...മൂത്തുമ്മ നോക്കുമ്പോൾ, ബാധക്കും കൊടുത്ത് ബാക്കി മൂത്തുമ്മാക്കും കുടിക്കാനും പിന്നെയും ബാക്കി  ഫ്രിഡ്ജിൽ വെച്ച് ബാധവരുമ്പോഴെല്ലാം റെഡ്മില്‍ക്കായോ ബ്ലഡ്മില്‍ക്കായോ ബാധക്ക് കൊടുത്ത് സല്‍ക്കരിക്കാനും  മാത്രം ചോരയുള്ള കാള..! മുട്ടൻ കാള.. ഒരു ഇടിപൊളിക്കാള...!

മൂത്തുമ്മാ‍യുടെ കണ്ണുകൾ ചുവചുവന്നു.... കൈകൾ തരിതരിച്ചു....പല്ലുകൾ ഇറുഇറുമ്മി...

കാളച്ചോര കുടിക്കാനായി മൂത്തുമ്മ കാള കഴുത്തിലേക്ക് അലറിവിളിച്ചുകൊണ്ട് ചാടിവീണു...
...........................................................................
18 ദിവസം കഴിഞ് 28 കുത്തിക്കെട്ടും, ബന്ധം വേര്‍പെട്ട ശേഷം വീണ്ടും കൂട്ടിയോജിപ്പിക്കപ്പെട്ട 12 കണ്ടം എല്ലുമായാണ് മൂത്തുമ്മ ബെന്‍സിക്കർ ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയത്....
ലോകംതന്നെ സ്വന്തം കൊമ്പുകളിൽ കുത്തിനിര്‍ത്തണമെന്ന മോഹവുമായി, മറ്റുള്ളവരെ  എല്ലാം വെറും കണ്ട്രികളായി കരുതുന്ന കാളയാണ്  മിസ്റ്റർ കൊംബന്‍ കാളയെന്ന് മൂത്തുമ്മാക്കും അറിവുള്ളതാണ്...പക്ഷെ... ബ്ലഡി ബാധയ്ക്ക് അതറിയില്ലല്ലോ...!!

കാ‍ളേന്റ ചോരകുടിയ്ക്കണമെന്ന് തോന്നിയതുകൊണ്ട് കാര്യങ്ങൾ ഇങ്ങിനെയെങ്കിലും അവസാനിച്ചു.
വീടിന്റെ പിന്നിലൂടെ ഓടുന്ന ഇലക്ട്രിക് ട്രെയിനിന്റെ ചോരകുടിക്കണമെന്നെങ്ങാനും തോന്നിയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ ?
സ്നേഹം മൂത്ത മൂത്താപ്പ അതിനുശേഷം  ബാധകയറുമ്പോൾ വീട്ടിൽത്തന്നെ       ഉണ്ടാകുമായിരുന്നു.

പക്ഷെ പിന്നീട് മൂത്താപ്പായുടെ ശരീരത്തിൽ എപ്പോഴും പല സ്ഥലങ്ങളിലായി മാത്തമാറ്റിക്സിന്റെ പൊതു ചിഹ്നങളായ + ‌‌X = # / - ഇതൊക്കെ വെള്ള നിറത്തിൽ ഒട്ടിച്ചു വെച്ചിട്ടുണ്ടാകും, മിക്കവാറും ഏതെങ്കിലും ഒരു കൈ കഴുത്തിൽ  കെട്ടിതൂക്കിയിട്ടിട്ടുണ്ടാകും.ചുരുക്കിപ്പറഞ്ഞാൽ ബസ്റ്റാന്റിലൊക്കെ കാണുന്ന പിച്ചക്കാരുടെ ഫോട്ടോകോപ്പി കണ്ടതുപോലിരിക്കും മൂത്താപ്പായെ കാണാൻ!

ബാധയാക്ക്രമണം സഹിയ്ക്കാനാകാതെ മക്കളും മൂത്താപ്പായും കൂടി ബാധയെ റിമൂവ് ചെയ്യാനായി തൊട്ടടുത്ത ഗ്രാമത്തിൽ നിന്നും ഒരു ആന്റിബാധയെ കൊണ്ടുവന്നു.--------- ഉദ്മാൻ ഉസ്താദ്!
ഉസ്താദ് ആരാ മോന്‍??! ശൈത്താനുമായി സൈക്കിളിൽ പോകും! ഇബിലീസുമായി വിസിലൂതിക്കളിയ്ക്കും!! ജിന്നിനെ ജന്നലിൽക്കൂടി കൈകാട്ടിവിളിയ്ക്കും! കണ്ണിറുക്കി കാണിക്കും!!!

ബാധഭവനിലെത്തിയ ഉദ്മാൻ ഉസ്താദ് എല്ലാം വിശദമായി കേട്ട ശേഷം  ക്രിയകൾ ആരംഭിച്ചു.
അദ്യമായി ഒരു മുട്ടയും രണ്ട് വലിയ നേന്ത്രപ്പഴവും ഒരുഗ്ലാസ് പാലും കൊണ്ടു വരാൻ പറഞു.
സാധനം അതുപോലെ മുന്നിലെത്തിച്ചു. ഉദ്മാൻ ഉസ്താദ് അഞ്ച് നിമിഷം കണ്ണടച്ചിരുന്നു. നാലുപേരും ആകാംക്ഷയോടെ നോക്കിനിന്നു.കണ്ണുതുറന്ന  ഉദ്മാൻ ഉസ്താദ് പെട്ടെന്ന് രണ്ട് നേന്ത്രപ്പഴവും ഉരിച്ചുതിന്ന് മുട്ടയും ഉടച്ചു വായിലൊഴിച്ച് പാ‍ലും എടുത്തുകുടിച്ചു ഉംബേഏഏഏ..ഒരേംമ്പക്കവും വിട്ടു. ...പാലും, മുട്ടയും, പഴവും ഒഴിഞു!...പക്ഷെ ബാധ??...!!! നാലുപേരും നാക്കും തള്ളി നിന്നു!

തീര്‍ന്നില്ല!!! ഉദ്മാൻ ഉസ്താദ് മൂത്തുമ്മായെ വിളിയ്ക്കാൻ ഓര്‍ഡറിട്ടു!
മൂത്തുമ്മാക്ക് എന്തൊരു അനുസരണ..കല്യാണപെണ്ണ് ചെക്കനു മുന്നില്‍ ഇരിക്കുന്നതുപോലെ തലയിൽ തട്ടവുമൊക്കെയിട്ട്  തലയും കുനിച്ച് മൂത്തുമ്മ ഉസ്താദിനു മുന്നിലിരുന്നു! ഇതാണൊ കേട്ട സാധനം?!
കരണ്‍ജോഹര്‍ സലിംകുമാറിനെ നോക്കുന്നത്പോലെ  ഉസ്താദ് മൂത്തുമ്മായെ പുശ്ചത്തോടെ ഒന്നുനോക്കി!

ഉസ്താദ് എഴുന്നേറ്റ് നിന്ന് വലതുകൈയിൽ ചൂരലെടുത്തു ഇടത് കൈ മൂത്തുമ്മായുടെ തലയിൽ വെച്ച് ആട് പ്ലാവില ചയ്ക്കുന്നതുപോലെ വായ അനക്കി ശബ്ദമില്ലാതെ  മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി! അല്പം കഴിഞ്ഞ് ചൂരൽ ഓങ്ങിയടിച്ചുകൊണ്ട്  ഉച്ചത്തിൽ ചോദിച്ചു..‘‘പറേടീ...ജ്ജ് ആരാടീ...ടീ......പറയീന്‍...” 

അന്റ ബാപ്പ.. എന്ന് അതിനെക്കാളുച്ചത്തിൽ മൂത്തുമ്മ പറയുകയും ഉദ്മാൻ ഉസ്താദിന്റെ മാണിക്യകല്ലിൽ കയറി പിടിയ്ക്കലും ഒരുമിച്ചായിരുന്നു...!  മൂത്തുമ്മ മാണിക്യക്കല്ല് ഞെക്കി പൊട്ടിക്കാൻ നോക്കി..!


യാ........ബദരീങ്ങളേ................ ഉദ്മാൻ ഉസ്താദ് ഉയർന്നുചാടി !

 പിടിവിട്ട ദേഷ്യത്തിൽ യാ......മുഹിയദ്ദീന്‍.... എന്ന മൂത്തുമ്മായുടെ ഉച്ചത്തിലുള്ള വിളിയും കസേര പൊക്കിയെടുത്ത് ഉസ്താദിന്റെ നെഞ്ചത്ത് വീശിയടിക്കലും ഒരുമിച്ചായിരുന്നു! ഉലക്കയേറിൽ ബാധയ്ക്ക് ഉന്നമില്ലെങ്കിലും കസേരയടിയിൽ തങ്കപ്പതക്കം കിട്ടിയ ബാധയാണെന്ന് തോന്നുന്നു! കൃത്യം നെഞ്ചിനു കിട്ടീ..താഴെ വീണ ഉസ്താദിന്റെ പള്ളയ്ക്കും നെഞ്ചത്തും ഏഴെട്ട് ചവിട്ട്...പിടിച്ച് മാറ്റാൻ പോയ മൂത്താപ്പ മൂക്കുംകുത്തി മുറിയുടെ മൂലയ്ക്ക്..,മൂത്ത മകൻ മൂന്നുകരണം മറിഞ്ഞ് മുറ്റത്ത്!
രണ്ടാമത്തെ മകന്റെ മണ്ടക്കിട്ട് കിട്ടി..! മൂന്നാമത്തെ മകൻ മുങ്ങി!

ചാടിയെഴുന്നേറ്റ ഉസ്താദ് രക്ഷപെടാനായി ഓടി അടുക്കളയിൽ കയറി! ഉസ്താദിന് തെറ്റി..മാര്‍ക്ക്  നൂറിൽ പൂജ്യം ...മൂത്തുമ്മ  കൂടക്കയറി അടുപ്പിൽ കത്തിക്കൊണ്ടിരുന്ന വിറക് കയ്യിലെടുത്ത് ഉസ്താദിനെ കഴുത്തിനുകുത്തിപ്പിടിച്ച് മൂലയ്ക്ക് ചാരിനിര്‍ത്തി,  പഴയ പോസ്റ്റ്പെട്ടിയുടെ വായ പോലെ തുറന്നിരുന്ന ഉസ്താദിന്റെ വായ്ക്കകത്തേക്ക് കത്തിക്കൊണ്ടിരുന്ന വിറക് കുത്തികയറ്റാൻ നോക്കി.. പറേടാ..നിനക്കറിയണോ ഞാനാരാന്ന്....എന്നൊരു ചോദ്യവും.

ന്റ ജിന്നേ..പൊന്നേ..ഞമ്മക്ക് അന്നേം അറിയണ്ട..ഞമ്മളേം അറിയണ്ട.. ദുനിയാവിലുള്ള ഒന്നും അറിയണ്ട...ഞമ്മള ബിട്ടേക്ക് പൊന്ന് ജിന്നേ .... ഇത്രയും പറഞ് ഉസ്താദ്യാ.....മുഹിദ്ദീന്‍...ശൈക്ക്.... എന്ന് വിളിച്ചു.... എവിടന്നോ കിട്ടിയ ശക്തിയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടി പുറത്തേയ്ക്ക് ചാടിയോടി....

കവലയിലാണ് ജിന്നോട്ടം അവസാനിച്ചത്..ഉദ്മാനുസ്താദിന്റെ ആന്തരികാവയവങ്ങളിൽ കാന്താരി മുളകരച്ച് തേച്ചതുപോലെ...ശ്വാസം കിട്ടുന്നില്ല..അഥവാ കിട്ടിയാൽ പിന്നെ വിടാൻ പറ്റുന്നില്ല...തല കറങ്ങുന്നു...... തിരിയുന്നു.... മറിയുന്നു... ഒടിയുന്നു...! ഉടഞ്ഞ മാണിക്യക്കല്ല് കിലുങ്ങുന്നു....
ഒരു ബസ്സ് വന്നുനിന്നു...ഉസ്താദ് അതിൽ കയറാൻ നോക്കി....
പക്ഷെ..അതിൽ നിന്നും അതാ ഇറങ്ങിവരുന്നു ജുബൈറത്ത് മൂത്തുമ്മ...ങേ....മൂത്തുമ്മാ‍ട പിന്നിൽ വീണ്ടും  ആറേഴ് മൂത്തുമ്മ...... മുന്നിലും പിന്നിലും, ലെഫ്റ്റ് റൈറ്റ്, ഊപ്പർ നീച്ചേ, സകലമാന സ്ഥലത്തും മൂത്തുമ്മ.....

ഉസ്താദ് അടുത്ത് നിന്ന കൊടിമരം വലിച്ചൂരിയെടുത്തു.....................................................


ഉദ്മാനുസ്താദിന് ബാധകയറി............മൂത്തുമ്മാന്റ ബാധ!!

Bhaai.

--------------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും കോപ്പി റീട് നിങള്‍ക്കുള്ളതും!!

65 comments:

  1. ചുട്ട കോഴിയെ ഒറ്റയിരിപ്പിന് തിന്നിട്ട് എല്ല് പറംബിലേക്ക് പറപ്പിക്കുന്ന ഉദ്മാനുസ്താദിന്....?
    ദോശടൈം! അല്ലാതെന്ത് പറയാന്‍.....

    ReplyDelete
  2. എന്റെ ദൈവമേ എനിക്ക് ചിരിച്ചു മതിയായേ ........എന്റെ പോന്നു ഭായി ആദ്യം ചിരിപ്പിക്കാന്‍ എന്ത് അഭ്യാസവും ഇറക്കും എന്നൊക്കെ കേട്ടപ്പോ എവനാരടെ എന്ന് തോന്നിയതാണ് പക്ഷെ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോ തകര്‍ന്നു.രണ്ടു പോസ്റ്റെ വായിച്ചുള്ളൂ ഇനി ചിരിക്കു ഒരു ഇന്റെര്‍വല്‍ എടുത്തിട്ടാകം ബാക്കി.അതും പോരാഞ്ഞിട്ട് ഒരു സ്റ്റൈലന്‍ ചിരി കഥയുടെ ആദ്യത്തെ കമന്റ്‌ ഇടാന്‍ കിട്ടിയ അവസരം കളയരുതല്ലോ

    ReplyDelete
  3. “ ങേ...പാലും, മുട്ടയും, പഴവും ഒഴിഞു!...പക്ഷെ ബാധ??...!!! ''

    ഇവിടെ ചിരി പൊട്ടി ഭായീ.. ചിരി പൊട്ടി.
    ഭായീടെ പോസ്റ്റെല്ലാം അല്പം ദീർഘിച്ചതാണെങ്കിലും ഒരു വരി വരാനിരിക്കുന്ന വരിയെ നിർബന്ധിച്ച് വായിപ്പിക്കും.

    കഥ വളരെ നല്ലരീതിയിൽ അവസാനിപ്പിച്ചു.
    (ഈ ഒടുക്കത്തെ ഉപമകളൊക്കെ എവിടുന്ന് ഭായീ?)

    ReplyDelete
  4. മൊത്തത്തില്‍ കലക്കന്‍ പ്രയോഗങ്ങളാണല്ലോ ഭായീ...

    ശരിയ്ക്ക് ചിരിപ്പിച്ചു, ക്വോട്ട് ചെയ്യാനാണെങ്കില്‍ എവിടെ തുടങ്ങണം ഏതൊക്കെ വേണം എന്ന് ഒരു നിശ്ചയവുമില്ലാത്തതിനാല്‍ എടുത്തെഴുതുന്നില്ല.

    കിടിലന്‍ പോസ്റ്റ്! :)

    ReplyDelete
  5. ഈ ബാധക്കു ചോരക്കു പകരം നമ്മുടെ ബെവ്കൊ പാനീയം അല്‍പ്പം കൊടുത്തു നോക്കാമായിരുന്നില്ലെ..
    ചിലപ്പോള്‍ ഒരു പുതിയ തരം വാള്‍ കണ്ടുപിടിക്കപ്പേട്ടേനെ.. ബാധവാള്‍..
    ;)
    കലക്കി ഭായി കലക്കി..

    ReplyDelete
  6. ഉസ്താത്‌ ഒർജ്ജിനൽ ബാധയെ കണ്ടിട്ടുണ്ടായിരുന്നില്ല..കണ്ടപ്പോൾ തന്നെ കിലുങ്ങാത്ത മണി കിലുങ്ങി തുടങ്ങി..ഏത്‌..!!നന്നായിരിക്കുന്നു...ആശംസകൾ

    ReplyDelete
  7. മൊത്തത്തില്‍ കേള്‍കാന്‍ ഒരു സുഖമുണ്ടായിരുന്നു.  നോട്സ്കളൊക്കെ കറെക്റ്റ്  സ്ഥലത്ത് വന്നു വീണൊന്ന് ഒരു സംശയം. പിന്നെ മാണിക്യ കല്ല്‌ ഒടഞ്ഞിടത്തു സംഗതി പോയി.  മരുമക്കളുടെ നൃത്തം  ഗംഭീരമായി.  pee pee.... ടെമ്പോ വന്നു. എന്നാ ഞാന്‍ പോട്ടെ  ഭായീ..അടുത്ത പോസ്റ്റില്‍ കാണാം.

    ReplyDelete
  8. Gimme 10Euro to take some medicine!!
    I hit my head on the table while laughing!

    The way you write sooooooooper..

    ReplyDelete
  9. ഒരു നിമിഷത്തെ ചിന്ത….ഒരു നിമിഷത്തെ ചിരി….അതാണു ഭായി…നന്നായിട്ടുണ്ട്….അക്ഷരതെറ്റു ഒന്നു ശ്രദ്ധിക്കണേ….

    ReplyDelete
  10. നന്നായിട്ടുണ്ട്, മാഷെ.

    ReplyDelete
  11. vinus:ആദ്യ കമന്റിന് ആദ്യ നന്ദി! അഭിപ്രായങള്‍ക്കും അഭിനന്ദനങള്‍ക്കും ഒരുപാട് നന്ദി.ചിരിച്ചതില്‍ അതിലേറെ സന്തോഷം!
    വീണ്ടും പ്രതീക്ഷിക്കുന്നു.

    പള്ളിക്കുളം:ചിരിച്ചു എന്നറിഞതില്‍ വളരെ സന്തോഷം.
    ഉപമകള്‍ ഒരു ഉപായത്തിന് ഇങ് പോരുന്നതല്ലേ പള്ളീ :-)

    ശ്രീ: അഭിപ്രായങള്‍ക്കും അഭിനന്ദനങള്‍ക്കും ഒരുപാട് നന്ദി!
    താങ്കളെ ചിരിപ്പിക്കാന്‍ കഴിഞതില്‍ ഒത്തിരി സന്തോഷമുണ്ട്.
    വീണ്ടും വരുമല്ലോ..?

    keralainside.net: നന്ദി!

    ജോണ്‍ ചാക്കോ, പൂങ്കാവ്: പൂങ്കാവിന് ഇഷ്ടമായി എന്നറിഞതില്‍ വളരെ സന്തോഷം നന്ദി വീണ്ടും വരിക!

    ManzoorAluvila: മന്‍സൂറിക്കാക്ക് എല്ലാ കാര്യങളുടേയും കിടപ്പറിയാമല്ലോ!! ഏത്..?! അഭിപ്രായത്തിന് ഒത്തിരി നന്ദി!

    Akbarവാഴക്കാട്:പേര് ശരത് വാഴക്കാട് എന്നാക്കിയാല്‍ കൊള്ളാമെന്ന് തോനുന്നു! കമന്റ് എനിക്കിഷ്ടപ്പെട്ടു! നന്ദി വീണ്ടും എത്തുമല്ലോ..!

    Rosemin: ചിരിച്ചതില്‍ സന്തോഷം! യൂറോ ഇല്ല ഡോളറേയുള്ളൂ:-)

    ഏറക്കാടന്‍: അഭിപ്രായങള്‍ക്കും അഭിനന്ദനങള്‍ക്കും നന്ദി!വീണ്ടും വരിക!(ഞാന്‍ നോക്കുബോള്‍ അക്ഷരപിശക് കാണുന്നില്ല ഇനി എനിക്ക് അക്ഷരമറിയാത്തതാണോ കുഴപ്പമെന്നറിയില്ല :-)) ഏതയാലും ഞാനൊന്ന് നോക്കട്ടെ.)

    Typist | എഴുത്തുകാരി: ചേച്ചീ ഇഷ്ടപെട്ടുവെന്ന് അറിയിച്ചതില്‍ ഒരുപാട് സന്തോഷം നന്ദി! വീണ്ടും എത്തുമല്ലോ.?!

    ReplyDelete
  12. ഓരോ സെന്റന്‍സിലും ഒരോ ചിരി. ഇടക്ക് പൊട്ടിച്ചിരി അത് കേട്ട് അടുത്തിരിക്കുന്നവര്‍ തമ്മില്‍ പറഞ്ഞ് പോല്‍: ഒഎബിക്ക് ബാധ കേറീന്ന് തോന്നണെ..
    നന്നായി മാഷെ...

    ReplyDelete
  13. ചാടിയെഴുന്നേറ്റ ഉസ്താദ് രക്ഷപെടാനായി ഓടി അടുക്കളയില്‍ കയറി! ഉസ്താദിന് തെറ്റി..മാര്‍ക്ക് 100 ല്‍ 0

    ഹഹഹ. നല്ല രസികന്‍ പോസ്റ്റ് ഭായി.

    ReplyDelete
  14. ദേ, ഭായീ തിരിഞ്ഞു നോക്ക്യേ,
    പിന്നിലാരാ നിക്കണതെന്ന്......

    ReplyDelete
  15. ഭായീ ഇത്തവണ മനസ്സറിഞ്ഞു ചിരിച്ചുട്ടോ

    ReplyDelete
  16. നഗരസഭയാണോ.. മന്ത്രി സഭയാണോ..നിയമസഭയാണോ..രാജ്യസഭയാണോ..ലോകസഭയാണോ..എന്ത് സഭയാണെന്ന് മൂത്തുമ്മാക്ക് മാത്രമേ അറിയൂ....


    ഇതിനേല്ലും ഒക്കെ ബല്ല്യ സഭയല്ലേ കത്തോലിക്കസഭ?

    മൂത്താമ്മയുടെ നെറ്റിയിൽ ഒരു കുരിശ്‌ വരക്ക്‌ ഭായി, എതു ബാധയും മാറും.

    ReplyDelete
  17. കൊള്ളാം ...!
    അടിപൊളി ശൈലി !
    ഇഷ്ടപ്പെട്ടു !

    ReplyDelete
  18. ഭായി ബാധ കയറാത നോക്കണം,ഇങ്ങനെ ആള്‍ക്കാരെ ചിരിപ്പിച്ചാല്‍ ചിരി ബാധ കയറി വല്ല മൂത്താപ്പ/മൂത്തമ്മ മാരും ഭായിയെ ഓടിക്കാനും മതി,സൂക്ഷിക്കുക!

    ReplyDelete
  19. കിഷോര്‍ പറക്കാട്:അങിനെ കിഷോറിന്റെ വാള്‍ നിഘണ്ടുവില്‍ ഒരു പുതിയ വാള്‍ കൂടി, ബാധവാള്‍ കലക്കി ഹ ഹ ഹാ..
    അഭിനന്ദനങള്‍ക്ക് നന്ദി! വീണ്ടും വരുമല്ലോ..?!!

    ഒഏബി: ഉദ്മാനുസ്താദിനെ ഏര്‍പ്പാടാക്കട്ടേ ഒഎബീ..
    നിറഞ സന്തോഷം, വീണ്ടും വരിക!

    കുമാരന്‍: ഇഷ്ടപെട്ടതില്‍ അതിയായ സന്തോഷം! സ്ഥിരമായ സന്ദര്‍ശനങള്‍ക്ക് ഒരുപാട് നന്ദി!വീണ്ടും എത്തുമല്ലോ!

    ഗീത: അയ്യോ ഗീതടീച്ചര്‍...!!!:-)) നന്ദി,സന്തോഷം! വീണ്ടും വരുമല്ലോ അല്ലേ..?!

    കണ്ണനുണ്ണി: കണ്ണനുണ്ണി ചിരിച്ചാല്‍ പിന്നെ അപ്പീലില്ല!
    എന്റെയും മനസ്സ് നിറഞു.ഒരു പൊട്ടിച്ചിരിക്കായി ഞാനും കാത്തിരിക്കുന്നു! നന്ദി.വീണ്ടും എത്തുമെന്നറിയാം :-)

    കാക്കര:ഈ ഒരു സഭക്കായി,എഴുതുന്ന സമയത്ത് ഒരുപാട് ഞാനാലോചിച്ചു,പക്ഷെ കിട്ടിയില്ല!ഈ സഭയില്ലാ‍തെ അവിടം പൂര്‍ണ്ണമകില്ലെന്നറിയാമായിരുന്നു.ആ വാക്ക് ഓര്‍മ്മപെടുത്തിയതിന് നന്ദി.
    ഈ വാക്ക് പോസ്റ്റില്‍ ഞാനുള്‍പെടുത്തിയിട്ടുണ്ട്, ഒപ്പം പോസ്റ്റില്‍ തന്നെ കാക്കരക്ക് കടപ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. നന്ദി വീണ്ടും വരിക.

    jayanEvoor:അഭിപ്രായത്തിനും,അഭിനന്ദനത്തിനും ഒരുപാട് നന്ദി.
    വീണ്ടും എത്തുമല്ലോ..?!!

    മുഹമ്മദ്കുട്ടി: പേടിയുണ്ട്, ഉദ്മാനുസ്താദില്‍ അത്ര വിശ്വാസവും ഇല്ല!!:-) അഭിപ്രായത്തിനും,അഭിനന്ദനത്തിനും ഒരുപാട് നന്ദി.
    വീണ്ടും വരിക.

    ReplyDelete
  20. ഉസ്താദ് ആരാ മോന്‍??! ശൈത്താനുമായി സൈക്കിളില്‍ പോകും!ഇബിലീസുമായി വിസിലൂതി കളിക്കും!! ജിന്നിനെ ജന്നലില്‍ കൂടി കൈകാട്ടിവിളിക്കും! കണ്ണിറുക്കി കാണിക്കും!!!

    ഉലക്കയേറില്‍ ബാധക്ക് ഉന്നമില്ലെങ്കിലും കസേരയടിയില്‍ തങ്കപ്പതക്കം കിട്ടിയ ബാധയാണെന്ന് തോന്നുന്നു! കൃത്യം നെഞ്ചിനു കിട്ടീ

    എന്റെ റബ്ബേ അറഞ്ഞു ചിരിച്ചു, ഹഹഹഹ്
    കൊടിമരം പാര്‍ട്ടിയുടെ ആണോ. മാണിക്യകല്ല്‌ കലക്കി എന്റെ ഭായി, എന്നിട്ട് ഉസ്താദിന്റെ ബാധ ഒഴിപ്പിക്കാന്‍ ഭായി പോയോ, അതോ ഞാന്‍ വരണോ
    കലക്കി എന്റെ പള്ളീ

    ReplyDelete
  21. ഭായി, രസിപ്പിച്ചൂട്ടാ :)

    ReplyDelete
  22. "പഴയ പോസ്റ്റ്പെട്ടിയുടെ വായ പോലെ തുറനന്നിരുന്ന ഉസ്താദിന്റെ വായ്കത്തേക്ക് കത്തികൊണ്ടിരുന്ന വിറക് കുത്തികയറ്റാന്‍ നോക്കി..“ പറേടാ..നിനക്കറിയണോ ഞാനാരാന്ന്....”

    ഹ...ഹ..

    കലക്കി ഭായി.

    ReplyDelete
  23. ഭായി, ഇത് വായിച്ചാല്‍ നരസിംഹറാവു [മരിക്കുന്നതിനു മുന്‍പാണേല്‍] വരെ ചിരിച്ചു പോകും ... ടെന്‍ഷന്‍ ഇല്ലാതാക്കാന്‍ പറ്റിയ മരുന്ന്.. ഇനി എന്നാ അടുത്തത്????

    ReplyDelete
  24. “അന്റ ബാപ്പ..” എന്ന് അതിനെക്കാളുച്ചത്തില്‍ മൂത്തുമ്മ പറയുകയും ഉദ്മാന്‍ ഉസ്താദിന്റെ ‘മാണിക്യകല്ലില്‍’ കയറി പിടിക്കലും ഒരുമിച്ചായിരുന്നു...

    ഹി ഹി ഭായി അത് ഞമ്മക്ക് പുടിച്ചു...

    ReplyDelete
  25. അടിപൊളി....ഓറ്ത്തോറ്ത്ത് ചിരിച്ചു...

    ReplyDelete
  26. ന്റമ്മോ...നിങ്ങളൊരു നടക്കു പോവൂല്ല്യാ...

    ReplyDelete
  27. കുറുപ്പിന്‍റെ കണക്കു പുസ്തകം:കൊടിമരം പാര്‍ട്ടിയുടെതന്നെയാ..പക്ഷെ കള്ള് പാര്‍ട്ടിയുടെതല്ല:-) ഇഷ്ടപെട്ടുവെന്നറിഞതില്‍ വളരെ സന്തോഷം.
    ഉസ്താദിന്റെ ബാധ ഒഴിപ്പിക്കാന്‍ കുറുപ്പ് തന്നെ പൊക്കോ..
    കുപ്പിയും കൊണ്ട് പോകരുത് വിവരമറിയും :-)
    നന്ദി കുറുപ്പെ!

    ബിനോയ്//HariNav : ചിരിച്ചതില്‍ സന്തോഷം!നന്ദി,വീണ്ടും എത്തുമല്ലോ?

    വശംവദന്‍:അഭിനന്ദനത്തിനും സ്ഥിരമായ സന്ദര്‍ശനങള്‍ക്കും നന്ദി.

    ദിവാരേട്ടന്‍:റാവു ചിരിച്ചാല്‍ പിന്നെ എനിക്കൊന്നും വേണ്ട :-)
    അഭിനന്ദനത്തിനു നന്ദി. എല്ലാം അതിന്റേതായ സമയത്ത് വരും :-)

    മോനൂസ്:ഇഷ്ടപെട്ടുവെന്നറിഞതില്‍ ഒത്തിരി സന്തോഷം.നന്ദി വീണ്ടും പോരൂന്നേ..:-)

    പ്രവീണ്‍ വട്ടപ്പറമ്പത്ത്:ആഹാ...ഇതാരാ വീണ്ടും വന്നല്ലോ..:-)
    ചിരിച്ചു എന്നറിഞതില്‍ സന്തോഷം. നന്ദി വീണ്ടും വരിക!

    ReplyDelete
  28. രഘുനാഥന്‍:പട്ടാളം,വായിച്ചതിലും പുടിച്ചതിലും അഭിനന്ദിച്ചതിലും നന്ദി :-)
    തോക്കുമായി വീണ്ടും വരണം :-)

    ReplyDelete
  29. ഉദ്മാന്‍ ഉസ്താദിന്റെ ‘മാണിക്യകല്ലില്‍’ കയറി പിടിക്കലും ഒരുമിച്ചായിരുന്നു...! മൂത്തുമ്മ മാണിക്യ കല്ല് ഞെക്കി പൊട്ടിക്കാന്‍ നോക്കി..!


    “യാ........ബദരീങളേ................” ഉദ്മാന്‍ ഉസ്താദ് ഉയര്‍ന്ന് ചാടി!

    എങ്ങനെ ചിരിക്കാതിരിക്കും എന്റെ ഭായി ....കലക്കന്‍ ..കല കലക്കന്‍

    ReplyDelete
  30. ങേ...പാലും, മുട്ടയും, പഴവും ഒഴിഞു!...പക്ഷെ ബാധ??...!!! നാലുപേരും നാക്കും തള്ളി നിന്നു!
    ഹഹാ- കിടു]

    പലയിടത്തും നന്നായി ചിരിച്ചു@

    ReplyDelete
  31. ഭായ് ജീ
    ഞാന്‍ ആകെ തിരക്കിലാ ട്ടോ
    വൈകാതെ വന്നു വായിച്ചു കമന്റാം

    ReplyDelete
  32. പാലും, മുട്ടയും, പഴവും ഒഴിഞു!...പക്ഷെ ബാധ??...!!! അതൊക്കെ പോയില്ലേ .... ബാധയ്ക്കും നല്ല ചെലവ് കൊടുത്താലേ ഒരനക്കം ഉണ്ടാകൂ ...
    ഉദ്മാന്‍ ഉസ്താദിന്റെ ‘മാണിക്യകല്ലില്‍’ കയറി പിടിക്കലും ഒരുമിച്ചായിരുന്നു...! ഉദ്മാന്‍റെ വൈഡൂര്യകല്ലില്ലായിരുന്നോ ഉസ്താദിന് ...

    ReplyDelete
  33. ഭൂതത്താന്‍: നന്ദി ഭൂതം, ചിരിച്ചതിൽ സന്തോഷം വീണ്ടും വരിക..

    :: VM :: അഭിനന്ദനത്തിന് വളരെ നന്ദി,വീണ്ടും വന്നതിൽ അതിയായ സന്തോഷം!

    കുഞ്ചിയമ്മ:തീർച്ചയായും അഭിപ്രായം പ്രതീക്ഷിക്കുന്നു!നന്ദി.

    അക്ബർ: നന്ദി സന്തോഷം വീണ്ടും വരുമല്ലോ..?

    പ്രേം: ശരിയാ, പഴയ പരിപാടികളൊന്നും ബാധകളുടെയടുത്ത് ശരിയാകില്ല...നന്ദി സന്തോഷം വീണ്ടും വരിക!

    ReplyDelete
  34. ആളെ ചിരിപ്പിച്ചു കൊല്ലാനായിട്ട്‌ ഇറങ്ങിയിരിക്യാ ല്ലെ....

    ReplyDelete
  35. കരണ്‍ജോഹര്‍ സലിംകുമാറിനെ നോക്കുന്നത്പോലെ ഉസ്താദ് മൂത്തുമ്മായെ ഒന്ന് നോക്കി!
    അതെന്തു നോട്ടമാണ് ..?! കിടിലന്‍ ഉപമകള്‍
    നന്നായി ചിരിപ്പിച്ചു ഭായ്.

    ReplyDelete
  36. "സ്നേഹം മൂത്ത മൂത്താപ്പ അതിന് ശേഷം ബാധകയറുംബോള്‍ വീട്ടില്‍തന്നെ ഉണ്ടാകുമായിരുന്നു.
    പക്ഷെ പിന്നീട് മൂത്താപ്പായുടെ ശരീരത്തില്‍ എപ്പോഴും പല സ്ഥലങളിലായി മാത്തമാറ്റിക്സിന്റെ പൊതു ചിഹ്നങളായ + ‌‌X = # / - ഇതൊക്കെ വെള്ള നിറത്തില്‍ ഒട്ടിച്ച് വെച്ചിട്ടുണ്ടാകും, മിക്കവാറും ഏതെങ്കിലും ഒരു കൈ കഴുത്തില്‍ കെട്ടിതൂക്കിയിട്ടിട്ടുണ്ടാകും.ചുരുക്കി പറഞാല്‍ ഈ ബസ്റ്റാന്റിലൊക്കെ കാണുന്ന പിച്ചക്കാരുടെ ഫോട്ടോകോപ്പി കണ്ടതുപോലിരിക്കും മൂത്താപ്പായെ കാണാന്‍!"


    ചിരിക്കിടയിലും സ്നേഹത്തിന്റെയും കരുതലിന്റെയും ആര്‍ദ്രത തൊട്ടറിയാനാകുന്നു. ഇങ്ങനെയും ചില മൂത്താപ്പമാരുണ്ടല്ലോ എന്ന ആശ്വാസവും.
    പിന്നെ...ഭായ് ജീ...
    ഇടയ്ക്കിടയ്ക്കുള്ള അക്ഷരപ്പിശാചുക്കളെയും വാചകഘടനയിലെ ചില ബാധകളെയും ഒഴിവാക്കിയാല്‍ നന്നായിരുന്നു.
    ആശംസകളോടെ
    കുഞ്ചിയമ്മ

    ReplyDelete
  37. മച്ചാ മൂത്തുമ്മ അറിയരുത്....
    കൊങാക്ക് പിടിക്കും.

    ReplyDelete
  38. ബായ് കല്ലക്കീ!

    ReplyDelete
  39. സന്തോഷ്‌ പല്ലശ്ശന: അതന്ന്യാണ് സന്തോഷേ...:-)നന്ദി വീണ്ടും വരിക.

    തെച്ചിക്കോടന്‍: സ്ഥിരമായി ഷാരൂഖാനെ കാണുന്ന കരണ്‍ ജോഹര്‍ നമുക്ക് പ്രിയപ്പെട്ട സലീംകുമാറിനെ കണ്ടാല്‍ എങിനെ നോക്കും?
    ഒരു പുഛം..അല്ലേ...:-)
    നന്ദി വീണ്ടും എത്തുമല്ലോ അല്ലേ...?!

    കുഞ്ചിയമ്മ:അഭിപ്രായങള്‍ക്കും നിര്‍ദ്ദേഷങള്‍ക്കും വളരെ നന്ദി..
    വീണ്ടും എത്തിയതില്‍ അതിയായ സന്തോഷം..:-)

    അനോണി 1 : വേറേ ഉസ്താദിനെ ഞാനിറക്കും :-)

    അനോണി 2: നന്ദി ഇനിയും കല്ലക്കാം :-) വീണ്ടും എത്തുക.

    ReplyDelete
  40. മച്ചൂ... പുതിയതൊന്നും ഇല്ലേ.. വേഗം ഇറക്കൂ...

    ReplyDelete
  41. ഭായി ഇതുവായിച്ച് ഞാൻ ചിരിയുടെ ബാധകേറിയിരിക്കുമ്പോൾ ഒരു ദുർമന്ത്രവാദിനിയെപ്പോലെ എന്റെ പെണ്ണ് മുന്നില്വ് വന്ന് നിന്നേയുള്ളൂ....
    ചിരി ബാധ പമ്പകടന്നൂ....
    ഇവെളെങ്ങാനും ഇമ്മ്ക്കാ മൂത്തുമ്മാര്യും,ഉസ്താതിന്റെയും അടുത്തേക്കു വിട്ടാലോ..ബധയൊഴിപ്പിക്കാനാ..കേട്ടൊ

    ReplyDelete
  42. ചിരിപ്പിച്ചു...

    അടുത്ത ഏതെങ്കിലും സീരിയസ് ബ്ലോഗ് വായിച്ചിട്ടുവേണം ചിരിയൊന്നടക്കാന്‍.

    നല്ല നര്‍മ്മം.... നല്ല എഴുത്ത്...

    ReplyDelete
  43. http://chaliyaarpuzha.blogspot.com/
    നമ്മുടെ സ്വന്തം മുരളീധരന്‍
    കേരളവും തീവ്രവാദവും
    ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ചില ഞെട്ടലുകളും

    ReplyDelete
  44. യെന്തൂട്ടലക്കാ ഷ്ടാ ദ് ..
    ഒരു പ്രിയദർശൻ സിനിമായുടെ ക്ലൈമാക്സ് പോലുണ്ടല്ലോ ഉടനീളം !!
    ആശംസകൾ !!

    ReplyDelete
  45. ആശാനെ അടിപൊളി

    ReplyDelete
  46. എന്ത ഭായീ അടുത്ത ഐറ്റം റിലീസ്ചെയ്യാന്‍ താമസം.

    ReplyDelete
  47. പ്രവീണ്‍ വട്ടപ്പറമ്പത്ത്: ജോലിതിരക്കാണ് മാഷേ..എന്നാലും വരും. വീണ്ടും എത്തിയതിനും ഈ പ്രോത്സാഹനത്തിനും നന്ദി പറയാന്‍ വാക്കുകളില്ല!

    bilatthipattanam: ഹ ഹ ഹാ...
    മാഷേ...മാഷിന്റെ ചിരിബാധയെ പംബകടത്തിയെങ്കില്‍,മൂത്തുമ്മായെയും ഉസ്താദിനേയും സ്ത്രീമതി പെസഫിക്ക് കടത്തും! മാണ്ട..പാവങള്‍ ജീവിച്ചുപോട്ടേ...!!
    വീണ്ടും എത്തിയതിലും അഭിനന്ദിച്ചതിലും ഒത്തിരി സന്തോഷം,നന്ദി.
    വീണ്ടും പ്രതീക്ഷിക്കുന്നു.

    പഥികന്‍:ചിരിച്ചതില്‍ ഒത്തിരി സന്തോഷം! വീണ്ടും എത്തുമല്ലോ അല്ലേ?

    Akbar: പരസ്യത്തിന് കാശ് വാങ്ങുമേ.. :-))

    VEERU :ചിരിച്ചതില്‍ അതിയായ സന്തോഷം! അഭിനന്ദനത്തിന് ഒത്തിരി നന്ദി, വീണ്ടും വരിക.

    ഉമേഷ്‌ പിലിക്കൊട് : അല്ല ഇതാരാ നമ്മുടെ പ്രശസ്തനായ യുവകവി ഉമേഷ് പീലികോടോ..?! ഇഷ്ടപെട്ടതില്‍ സന്തോഷം നന്ദി,വീണ്ടും എത്തുക.

    SAJAN SADASIVAN: നന്ദി, ചിരിച്ചതില്‍ ഒത്തിരി സന്തോഷം! വീണ്ടും എത്തുമല്ലോ?!

    നീലാംബരി:ജോലിതിരക്കാണേയ്....ഈ പ്രോത്സാഹനത്തിന് എന്നും നന്ദിയുണ്ട്! വീണ്ടും സ്വാഗതം.

    ReplyDelete
  48. കൊള്ളാലൊ ബിശേശങ്ങല്...
    ഒന്നുകൂടി എടിറ്റ് ചെയ്താല്‍ ഇച്ചിരികൂടി നന്നായാനെ.

    ReplyDelete
  49. where are you sunil..? peru pravasalokatthil Kodukkano

    ReplyDelete
  50. UAE ബ്ലോഗ് മീറ്റിനിടയില്‍ കളഞ്ഞു കിട്ടിയ കുറച്ച് സാധനങ്ങല്‍ ഞാന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.ശരിയായ അവകാശികളോ, പരിചയക്കാരോ ഇവ തിരിച്ചറിയുവാന്‍ താത്പ്പര്യപ്പെടുന്നു.

    ReplyDelete
  51. ഉദ്മാനുസ്താദിന് ബാധകയറി............മൂത്തുമ്മാന്റ ബാധ!!


    ബായിക്കാ..
    ബാധക്കഥ പെരുത്തിഷ്ടായി...

    ReplyDelete
  52. എന്റെ പൊന്നു ഭായ്‌... ഇപ്പൊഴാണീ ആറ്റം ബോംബ്‌ കാണുന്നത്‌... തകർത്തുകളഞ്ഞല്ലോ... ചിരിച്ച്‌ ചിരിച്ച്‌ ഒരു വകയായി...

    പിന്നെ എവിടെ വീഡിയോ കവറേജ്‌..

    ReplyDelete
  53. ങ്ങള് കൊള്ളാലോ ഭായീ....
    മീറ്റിന് ആദ്യം കണ്ടപ്പ ഞമ്മള് കരുതി ങ്ങള് ബോംബായ്ക്കാരനാണോന്ന്...
    എഴുത്തില് ങ്ങള് പുല്യാട്ടാ....

    ReplyDelete
  54. pattepadamramji ,ManzoorAluvila ,ഖാന്‍പോത്തന്‍കോട്‌,മുഖ്‌താര്‍ ഉദരം‌പൊയില്‍, jimmy, Ranjith chemmad :

    നന്ദി, സന്തോഷം വീണ്ടും വരിക..

    ReplyDelete
  55. Athikramam bhayeeeeeee..athikramam!!! ningalu manushyane chirippichu oru vazhikkakkumalloo!!!
    :):):)

    ReplyDelete
  56. കോറോത്ത്:വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
    ഇഷ്ടപ്പെട്ടുവെന്നറിഞതില്‍ സന്തോഷം. വീണ്ടും വരിക.

    സോണ ജി:ആശംസകള്‍ക്ക് നന്ദി, അതിയായ സന്തോഷം. വീണ്ടും വരിക.

    ReplyDelete
  57. ഹൊ ചിരിപ്പിച്ചു.. നിങ്ങൾ ആളൊരു രസികൻ തന്നെ..
    നല്ല നർമ്മം, നല്ല എഴുത്ത്‌.. നേരത്തെ ഞാൻ പകുതി വായിച്ച് ബുക്മാർക് വച്ചിട്ടാപോയത്‌. ഇപ്പൊ വീണ്ടും മുഴുവനും ആസ്വദിച്ചു..
    മികച്ച നർമ്മബ്ലോഗറായി ഇവിടം വാഴാൻ താങ്കൾക്ക്‌ കഴിയട്ടെ..
    എല്ലാ ആശംസകളും..

    ReplyDelete
  58. ഭായി! hahaha
    രസ്സികന്‍! :-)

    ReplyDelete
  59. ദിസ്‌ ഈസ്‌ ടൂ മഛ് ! മച്ചാനെ ചിരിയിളക്കം പിടിച്ചേ .......... :)

    ottavarikadha.blogspot.com

    ReplyDelete
  60. സുനിൽ പണിക്കർ: നന്ദി തുടർന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

    അരവിന്ദ് :: aravind: ഈ സന്ദർശനത്തിൽ ഞാൻ ധന്യനായി :-)
    മഞക്കവറ് ചേട്ടനെ ചിരിപ്പിക്കാൻ കഴിഞതിൽ അതിയായ സന്തോഷം. നന്ദി, വീണ്ടും സ്വാഗതം.

    ഒറ്റവരി രാമന്‍: നന്ദി(ഒറ്റവരി മറുപടി) :-)

    ReplyDelete
  61. എന്റ് ഭായീ..ചതിക്കല്ലേ..
    ഇമ്മാതിരി ബ്ലോഗെഴുതി ആള്‍ക്കാരെ ബാധ
    കേറ്റരുത്..ചിരിച്ചു ചിരിച്ചു വയ്യാണ്ടായി..

    ReplyDelete
  62. valeekkaaaa,,,nannaitund keto:-D

    ReplyDelete

പ്രിയ സുഹൃത്തേ,ദയവായി അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുതേ..