Friday, October 2, 2009

തിരൂന്തരം സിനിമകള്‍

തിരോന്തരം സിനിമകള്

തമിഴ് സിനിമാ ആചാര്യന്മാര്‍ രജനികാന്ത്, ചിരഞീവി, ചിംബു മുതലായ നടികര്‍മാരെ വെച്ച് നടിപ്പിച്ച് തമിഴന്മാരെയും നമ്മള്‍ മലയന്മാരെയും ഇടക്കിടക്ക് ഞെട്ടിക്കാറുണ്ട്.ഇതൊന്നും കൊണ്ട് ഇവന്മാര്‍ പാ‍ടം പടിക്കില്ല... ങാഹാ ..അത്രക്കായോ..എന്നാല്‍ നിന്നൊയൊക്കെ  ശരിയാക്കിത്തരാം എന്ന മട്ടില്‍, ഇഗ്ലീഷുകാരെയെല്ലാം കൊന്നുകൊലവിളിച്ച ചില ഇഗ്ലീഷ് സിനിമകള്‍ പേശുകള്‍ മാറ്റി ഇവിടെയിറക്കിയും ഈ അണ്ണന്മാര്‍ നമ്മെ വിരട്ടാറുണ്ട്.

പേശ് മാറ്റുംബോള്‍ ഇതിന്റെ തലക്കെട്ടും വെട്ടി തമിഴ് പേശിലേക്കു മാറ്റും, ഉദാഹരണത്തിന് വവ്വാല്‍ മാപ്പിളൈ, ചിലന്തി മാപ്പിളൈ, പല്ലി പൊണ്ടാട്ടി എന്നൊക്കെ.


പറഞു വരുന്നത് മറ്റൊന്നുമല്ല, ഇങിനെയുള്ള തലക്കെട്ടുകള്‍ കണ്ടപ്പോള്‍ കുറച്ചുകാലമായി ആലോചിക്കുകയാണ് നമ്മുടെ ചില മലയാള സിനിമകളുടെ പേരുകള്‍ തിരുവനന്തപുരം കൊളോക്കിയല്‍ (മിമിക്രിക്കാര്‍ കൊളമാക്കിയ) ഭാഷയിലാക്കി നോക്കിയാല്‍ എങിനെയിരിക്കുമെന്ന്!

ഒന്നു ശ്രമിച്ചു നോ‍ക്കാം ഒത്താല്‍ ഒത്തു പോയാല്‍ പോകട്ടും പോടേ...അല്ലേ..?

ലൌഡ് സ്പീക്കര്‍ : തൊള്ളകള്.
പുതിയ മുഖം :  പുതിയ മോന്ത.
ഡാഡി കൂള്‍    :  തണുപ്പന്‍ മൂപ്പില്.
വെറുതേ ഒരു ഭാര്യ :  ഒര് പാഴ് പെണ്ടാട്ടി.
മകന്റെ അച്ചന്‍ : മോന്റ മൂപ്പില്.
ഈ പട്ടണത്തില്‍ ഭൂതം : തള്ളേ സിറ്റികളില് പൂതം.
പാസന്‍ചര്‍ : വരുത്തന്‍.
ഓര്‍ക്കുക വല്ലപ്പോഴും :  യെപ്പഴെങ്കിലുമൊക്കെ ഓര്‍മീര്.
റെഡ് ചില്ലീസ് : ചെവല മൊളവ്.
ഭാര്യ സ്വന്തം സുഹുര്‍ത്ത് : പെണ്ടാട്ടി സ്വന്ത അളിയന്‍
കോളേജ് കുമാരന്‍ : കാളേജ് പയല്.
സൈക്കിള്‍ : സയിക്കള്
ഇന്നത്തെ ചിന്താവിഷയം : യിന്നത്ത നിരുവീര്.
തലപ്പാവ് : തലേക്കെട്ട്.
അവന്‍ ചാണ്ടിയുടെ മകന്‍ : ലവന്‍ ചാണ്ടീട മോന്‍.
അതിശയന്‍ : കിടിലനണ്ണന്‍.
അച്ചനുറങാത്ത വീട് :  മൂപ്പിലാനൊറങാത്ത വീട് (വീട്ടിലൊറങാത്ത മൂപ്പില്)
ഫോര്‍ ദി പീപ്പിള്‍ : നാല് ലവമ്മാര്.
ഇമ്മിണി നല്ലൊരാള്‍ : ഇത്തിരിപൂരം നല്ലോന്‍.
നോട്ടം : ചെറയല്.
മറവില്‍ തിരിവ് സൂക്ഷിക്കുക : വളവീ തിരിവ് ഗവ്നിക്കണേ....
സ്തലത്തെ പ്രധാന പയ്യന്‍സ് : സിറ്റീലെ പയല്കള്.
അമ്മയാണെ സത്യം : അമ്മച്ചിയാണതന്ന.
മഞുപോലൊരു പെണ്‍കുട്ടി : മഞ ചെല്ലക്കിളികള്.
വാമനപുരം ബസ് റൂട്ട് : വാമനോരം ബസ്സ് മുടുക്ക്.
ഒരാണും നാലു പെണ്ണും : ഒരു ലവനും നാല് ലവളുകളും.
വിസ്മയതുംബത്ത് : തള്ളേ.. ഇതെന്തെര്.
ബാലേട്ടന്‍ : ബാ‍ലേണ്ണന്‍.
കുട്ടേട്ടന്‍ : കുട്ടയണ്ണന്‍.
ചുവപ്പു നാട : ചെവല വള്ളി.
കാര്യം നിസ്സാരം : ചീള് കേസ്.
പ്രശ്നം ഗുരുതരം : കന്നംതിരിവുകള്.
ചെപ്പ് : കിണ്ണം.
സുഖമോ ദേവി : സുകങള് തന്നേ ദ്യാവീ..
കാണാമറയത്ത് : ലങ് തൂര
വാര്‍ ആന്ട് ലവ് : കലിപ്പുകളും പ്രേമങളും.
തേന്മാവിന്‍ കൊംബത്ത് : തേമ്മാവിന്റ ഒയിര.
നന്ദിനി ഓപ്പോള്‍ : നന്നിനിയക്കന്‍.
അച്ചൻ കൊംബത്ത് അമ്മ വരംബത്ത് : മൂപ്പില് ഒയിര തള്ള ഊട് വഴിയില്
അങ്കിള്‍ ബണ്‍ : ബന്ന് മാമന്‍.
സേതുരാമയ്യര്‍ സി ബി ഐ : കുഴിതുരുംബ് സേതു.
ഇത്തിരിപൂവേ ചുവന്ന പൂവേ : ഇല്ലോളം പൂവേ ചെവല പൂവേ.
ബല്‍റാം v/s താരാദാസ് : ബലരാമന്ടേം താരാദാസന്റേം കലിപ്പ്കള്.
മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും: മീരേട നെലവിളീം മുത്തൂന്റ മഞപിരാ‍ന്തും.

                                              

 ഭായി
 ----------------------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും കോപ്പി റീട് നിങള്‍ക്കുള്ളതും!!

50 comments:

ദിവാരേട്ടN said...

അടിപൊളി ആയിട്ടുണ്ട് മച്ചാ ....

Appu Adyakshari said...
This comment has been removed by a blog administrator.
Appu Adyakshari said...

പോസ്റ്റ് ഇപ്പോഴാ വായിച്ചത്.. :)

Raveesh said...

മച്ചാ ... കലക്കി.. ചിരിച്ച് മറിഞ്ഞ്

Food Safer said...

ha ha ha..gud work..keep it up!!!

വാഴക്കോടന്‍ ‍// vazhakodan said...

Sunil Bhayi kollaam! :)

പള്ളിക്കുളം.. said...

സുഖമോ ദേവി : സുകങള് തന്നേ ദ്യാവീ..
കാണാമറയത്ത് : ലങ് തൂര.

ഹഹഹ..
ചിരിപ്പിച്ചല്ലോ സുനിലേ..
ഇനീം കസർത്തുകള് വരട്ടണ്ണാ... വരട്ട്.

ഗന്ധർവൻ said...

തള്ളേ കൊള്ളാം കേട്ടാ

സ്വതന്ത്രന്‍ said...

ഞാന്‍ ചിരിച്ചു മറിഞ്ഞിരിക്കുന്നു ,സന്തോഷമായില്ലെ .....
(നിങള്‍ ചിരിച്ചാല്‍ എനിക്കും സന്തോഷം നിങള്‍ക്കും സന്തോഷം.... )

ഏറനാടന്‍ said...

കൊള്ളാവല്ല് അപ്പീ.. യെന്തര് ഞെരിപ്പിരെഡേയ്!

കണ്ണനുണ്ണി said...

സുനിലേ ഐഡിയ കൊള്ളാം ട്ടോ ...
പോരട്ടെ കൂടുതല്‍ ....

Anonymous said...

അതിശയന്‍ : കിടിലനണ്ണന്‍.
ചുവപ്പു നാട : ചെവല വള്ളി.
തേന്മാവിന്‍ കൊംബത്ത് : തേമ്മാവിന്റ ഒയിര.

മച്ചൂ....സംഭവം കലക്കി....

Anonymous said...

എന്റെ കമന്റുകളും മറ്റും പിടിച്ചെന്നറിഞ്ഞതില് സന്തോഷങ്ങള് തന്നെ കേട്ടോ....
ഇടയ്ക്കൊക്കെ ആ വഴി വരിന്ന്...

യാരിദ്‌|~|Yarid said...

:)

ഭായി said...

ദിവാരേട്ടന്‍,അപ്പുചേട്ടയി,രവീഷ്,ദീപു,വാഴ,പള്ളി,ഗന്ധര്‍വന്‍,സ്വതന്ത്രന്‍,ഏറ്നാടന്‍,കണ്ണന്‍,കൊച്ചുതെമ്മാടി,യാരിദ്...എല്ലാവരുടെയും അഭിപ്രായത്തിനും അഭിനന്ദനങള്‍ക്കും ഒരുപാടൊരുപാട്...നന്ദി..!!

കനല്‍ said...

സംഗതി, നന്നായിട്ടുണ്ട് മാഷേ

Micky Mathew said...

ഇങ്ങനെയും പറയാം അല്ലെ

കെ said...

സേതുരാമയ്യര്‍ സി ബി ഐ : കുഴിതുരുംബ് സേതു

ഇതാണപ്പീ.. പൊളപ്പന്‍.... ഞെരിപ്പ്...

Areekkodan | അരീക്കോടന്‍ said...

):

ഭായി said...

കനല്‍:അഭിനന്ദനത്തിനു നന്ദി
മിക്കി: ഓ..എങന വേണോ പറയാം..നന്ദി
മാരീചന്‍: വോ..അണ്ണനും പൊളപ്പന്‍ തന്ന..
അരീക്കോടനെന്താ ഒരു ): അഭിപ്രായത്തിനു നന്ദി..

riyavins said...

hehehehheh very good one

രഘുനാഥന്‍ said...

കൊള്ളാം സുനില്‍ ഭായി...

ManzoorAluvila said...

സുനിൽ ഭായി പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം... ആളൊരു പുലിയാണെന്ന് മനസ്സിലായി... നന്നായിട്ടുണ്ട്‌ വീണ്ടും കാണാം..

ഉഗാണ്ട രണ്ടാമന്‍ said...

:)

ManzoorAluvila said...

സുനിൽ ഭായി, പുലികളൊക്കെ കുറെ ജീവിച്ചിരിപ്പുണ്ട്‌ പാവം പിള്ളയെ സിംഹള ചെക്കമ്മാർ കശാപ്പ്‌ ചെയ്തു..

ManzoorAluvila said...

ഭായി പറഞ്ഞു...


ഞാന്‍ പുലിയാണെങ്കില്‍ ആലുവിള ഒരു വേലുപ്പിള്ളയാണ്.. :)



സുനിൽ ഭായി, പുലികളൊക്കെ കുറെ ജീവിച്ചിരിപ്പുണ്ട്‌ പാവം പിള്ളയെ സിംഹള ചെക്കമ്മാർ കശാപ്പ്‌ ചെയ്തു..

ശ്രീ said...

ഹ ഹ. കലക്കി, ഭായ്.
:)

ഭായി said...

റിയാവിന്‍ : അഭിപ്രായത്തിനു വളരെ നന്ദി
പട്ടാളം : വളരെ നന്ദി..പുതിയ പട്ടാള വെടിയൊന്നുമില്ലേ...?
ഉഗാണ്ട 2 : നന്ദി സുഹ്ര്ത്തേ..
ആലുവിള : അയ്യോ..അതെപ്പേള്‍ :-))
ശ്രീ : നന്ദി, വീണ്ടും വരിക..

Najeeb said...

Hi Sunil,

Its a pleasure to read you, definitely there is talent in your writing, its bit disturbing that the font is not support properly there are plenty of letters missing in this font let us hope that Google will solve the problem soon.

All the best
Najeeb

Anil cheleri kumaran said...

ഗംഭീരം.. അടിപൊളി....

അഭിമന്യു said...

ഉയ്യിന്‍റമ്മേ എന്ത്ന്നാടോ ഇത്

ഭായി said...

നജീബ്: നന്ദി വീണ്ടും വരണം കേട്ടോ...
കുമാരന്‍: അഭിപ്രായത്തിന് വളരെ നന്ദി..
അഭിമന്യു: തലക്കെട്ട് വായിച്ചില്ലയിരുന്നോ? തിരൂന്തരം സിനിമകള്‍ :-)

Cartoonist said...

അവസാനത്തെ പെട കലക്കി !
ഈയുള്ളോനും ഒരൊമ്പതു കൊല്ലം തിരോന്ത്രത്തായിരുന്നു :)

SUNIL V S സുനിൽ വി എസ്‌ said...

തള്ളേ ഇതിപ്പഴാ കണ്ടത്‌..
എല്ലാം ഒള്ളതു തന്ന..
മാടൻ നടേല്‌ എവിടേന്നേ
നിങ്ങള വീട്‌..?
മുടിപ്പൊരേട മോളിലോ കീഴുവശത്തോ..?
എന്തരായാലും നല്ല അമറൻ..
പൊളന്നോണ്ട്‌ അടുത്തത് എഴുതി വിടീൻ ..

ഭായി said...

കാര്‍ട്ടൂണിസ്റ്റ്:എന്റെ ഈ ബ്ലോഗില്‍ ഒന്നെത്തിനോക്കിയതിനു ഒത്തിരി നന്ദിയുണ്ട് മാഷേ...
ഞാന്‍ ധന്യനായി...

ഭായി said...

സുനില്‍ പണിക്കര്‍:ഹ ഹ ഹ ഹാ‍....
നന്ദികള് മച്ചൂ...ഇന്നീം വരണേ...

താങ്കളുടെ അഭിനന്ദനത്തിന് ഒരുപാട് നന്ദിയുണ്ട്!!!

മുക്കുവന്‍ said...

ഹ ഹ ഹ ഹാ‍....

ഭായി said...

മുക്കുവന്‍: ചിരിച്ചതില്‍ സന്തോഷം.വീണ്ടും വരണം..നന്ദി!!

:: VM :: said...

ആദ്യ കമന്റു വന്നില്ല:( ഈ പോഒസ്റ്റൊരു ഫോര്‍വേഡ്ഡായി വന്നു ഇന്നു :) രസം തോന്നിയതിനാല്‍ചിലര്‍ക്ക് ആയച്ചു കൊടുത്തു... ഷെമീ മച്ചൂ :)

ഭായി said...

രസിച്ചുവെന്നറിഞതില്‍ വളരെ സന്തോഷം....!!
ജനങള്‍ വായിക്കാന്‍ വേണ്ടിയല്ലേ ഞാനീ കഷ്ടപ്പെട്ട് ഇതൊക്കെ എഴുതി പോസ്റ്റുന്നത്...അത് താങ്കള്‍ ഫോര്‍വേര്‍ഡിയതില്‍ അതിലും സന്തോഷം..

താങ്കളുടെ ബ്ലോഗ് ഞാന്‍ കണ്ടു.
ആളൊരു തമാശക്കാരനാണെന്നു മനസ്സിലായി :-)
സമയക്കുറവ് കാരണം വായിച്ചില്ല..
ക്ഷമിക്കണം. തീര്‍ച്ചയായും വായിച്ച് അഭിപ്രായം രേഖപെടുത്തുന്നതായിരിക്കും..

നന്ദി വീണ്ടും വരിക..

വശംവദൻ said...

:)

അനി said...

തള്ളേ ഈ ഭായി ആളൊരു സംഭവം തന്നെ കേട്ടാ !...
എന്തായാലും അടിപൊളി ആയിട്ടുണ്ട്‌...

ഭായി said...

വശംവദൻ: നന്ദി വീണ്ടും വരിക.

അനി: അഭിനന്ദനങള്‍ക്ക് നന്ദി, വീണ്ടും വരിക.

Mohamedkutty മുഹമ്മദുകുട്ടി said...

നന്നാവുന്നുണ്ട്,അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ ശ്രദ്ധിക്കുക.കീമാനല്ലെ ഉപയോഗിക്കുന്നത്?.പിന്നെ സിനിമാ പേരുകള്‍ കൊള്ളാം.ഇനി ഇതിന്റെ ഒരു “മലപ്പുറം” വേര്‍ഷന്‍ എന്നാണ് റിലീസാവുക?.എന്റെ മറ്റു ബ്ലോഗുകളും നോക്കുമല്ലോ?

തൃശൂര്‍കാരന്‍ ..... said...

kalakki

Akbar said...

ഭായി. ഇപ്പഴാ കണ്ടത്. നന്നായിട്ടുണ്ട്. തിരോന്തരം സിനിമകള് കലക്കി. മുഹമ്മദ്‌ കുട്ടി പറഞ്ഞ പോലെ ഇതിന്റെ ഒരു മലപ്പുറം version എഴുതൂ. പുതുവത്സരാശംസകള്‍

kARNOr(കാര്‍ന്നോര്) said...

തള്ളേ കൊള്ളാം.
പെറ്റതള്ള സയിക്കൂലണ്ണാ...
ഒരു വരവു കൂടി വരേണ്ടി വരും
നിങ്ങ ബോഞ്ചി എടുത്തു വെക്കീ...

അനോണി ആന്റണി said...

ഗൂഗിള്‍ ബസ്സിലൂടെ ഒരണ്ണന്‍ അയച്ചു തന്നതാ ഭായീടെ ഈ പോസ്റ്റ്. ചിരിച്ചു പണ്ടം കലങ്ങിപ്പോയെന്നേ.

vimalrajkappil said...

തള്ളേ കിടിലന്‍

KURIAN KC said...

:)

Post a Comment

പ്രിയ സുഹൃത്തേ,ദയവായി അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുതേ..