Sunday, June 20, 2010

മായിൻ കുട്ടിയും കഞ്ചാവും ജോയി അച്ചനും!



മായിൻ കുട്ടിയും കഞ്ചാവും ജോയി അച്ചനും!

മായിൻകുട്ടിക്ക് കഞ്ചാവിനോടാണോ അതോ കഞ്ചാവിന് മായിൻകുട്ടിയോടാണോ ഇഷ്ടം എന്നുചോദിച്ചാൽ,തല പുകഞുപോകും. കാരണം, പൊതിഞ് വെച്ച കഞ്ചാവ് മായിൻകുട്ടിയുടെ ഇടുപ്പിൽ നിന്നും താഴെ ഒട്ട് ഇറങുകയുമില്ല മായിൻകുട്ടിയാണെങ്കിൽ നീറിപുകയുന്ന കഞ്ചാവിനെ  ഒട്ട് കയ്യിൽ നിന്നും താഴെ വെക്കുകയുമില്ല.

കഞ്ചാവിനെ കുറിച്ച് കേട്ടറിഞ കാലം മുതൽ, മായം കലരാത്ത കഞ്ചാവ് വാങി വലിക്കണമെന്നുള്ള ആഗ്രഹം ഉള്ളിലൊതുക്കി നടക്കുകയായിരുന്നു മായിൻകുട്ടി.അങിനെ ഒരു ദിവസം അതിരാവിലെ കുളിച്ച് കുട്ടപ്പനായി കട്ടൻ കാപ്പിയും പുട്ടും കഴിച്ച് കട്ടപ്പന ഫാസ്റ്റിൽ കയറി മായിൻകുട്ടി ഇടുക്കിക്ക് പുറപ്പെട്ടു. അവിടെ നിന്നും മുക്കാൽ കിലോ കഞ്ചാവുമായി വന്നു. അന്ന് തുടങിയതാണ് നിന്നും ഇരുന്നും കിടന്നും നടന്നും കഞ്ചാവ് വലി, ഒരേ വലി.
നാട്ടിൻപുറത്തുകാരായ വീട്ടുകാർക്ക് ഇതൊന്നും അറിയില്ല. അവരൊട്ട് ശ്രദ്ധിക്കുകയുമില്ല!

ഗ്രാമത്തിലെ പള്ളിയിൽ പുതുതായി വന്ന അച്ചനാണ് ജോയി അച്ചൻ, ചെറുപ്പക്കാരനായ അച്ചന് ഒരു ചെറിയ ദുശ്ശീലമുണ്ട്. ദിവസവും രാത്രിയിൽ ആഹാരം കഴിച്ച ശേഷം പള്ളി മതിലിനു പുറത്തിറങി വെളിച്ചമില്ലാത്ത സ്ഥലത്തുനിന്ന്  ആരും കാണാതെ ഒരു സിഗരറ്റ് വലിക്കും. ഒരു ദിവസം അങിനെ രാത്രി പുറത്തിറങി പുകവലിക്കാൻ നോക്കുംബോൾ തീപ്പെട്ടി തീർന്നു പോയി. ശ്വാസം  വലിച്ചില്ലെങ്കിലും ജോയി അച്ചന് പ്രശ്നമില്ല പക്ഷേ രാത്രിയിലുള്ള ആ ഒരു  സിഗരറ്റ്  വലിക്കാതിരിക്കാൻ ജോയി അച്ചന് കഴിയില്ല. അച്ചൻ മതിലിന് പുറത്തുള്ള വിജനമായ ഇടവഴിയിലേക്കിറങി വെളിച്ചമില്ലാത്ത ഭാഗത്ത്, മെഡിസ്സിന് പഠിക്കുന്ന കാമുകി  ക്ലാസ്സ് വിട്ട് വരുന്നതും നോക്കി ബീഡി തെറുപ്പുകാരൻ കാമുകൻ കാത്ത് നിൽക്കുന്നതുപോലെ സ്നേഹാദരവുകളോടെ, സിഗററ്റ് വലിച്ചുകൊണ്ട് വരുന്ന എതെങ്കിലും പുകയനേയും കാത്തുനിന്നു. ഇരുട്ടത്തായതിനാൽ, തന്നെ ആരും തിരിച്ചറിയില്ല എന്ന ധൈര്യവും. സമയം രാത്രി  പതിനൊന്ന് മണി.

അകലെ നിന്നും ഒരു വെളിച്ചം ഒപ്പം പുകയും. ഏതൊ പൊഹയൻ വരുകയാണന്ന് മനസ്സിലാക്കിയ ജോയി അച്ചൻ കത്തിക്കാനുള്ള സിഗരറ്റ് എടുത്ത് കുറച്ചും കൂടി ഇരുട്ടത്തേക്ക്  മാറി  തയ്യാറായി നിന്നു. തീക്കനൽ അടുത്തെത്തിയപ്പോൾ അച്ചൻ അറച്ചറച്ച് “ആ തീ ഒന്ന് തരുമോ“ എന്ന് ചോദിച്ചു. തീക്കനലിന്റെ മുതലാളി ചോദിച്ചു “ആരാ”?. ആകെ വിരണ്ട ജോയി അച്ചൻ അച്ചനാണെന്ന് പറഞുപോയി. പൊഹയൻ വലിച്ചുകൊണ്ടിരുന്ന സിഗററ്റ് അച്ചന് കൊടുത്തു. ആ തീ അച്ചന്റെ സിഗററ്റിലേക്ക് അച്ചൻ പെട്ടെന്ന് വെൽഡ് ചെയ്ത് പിടിപ്പിച്ചുകൊണ്ടിരിക്കുംബോൾ അടുത്തചോദ്യം “തൊരപ്പൻ രായൂന്റ അച്ചനാണോടെയ്” ഇത്തരം തീ വാങിപ്പ് പരിപാടിയൊന്നും  വശമില്ലാത്ത അച്ചൻ ചോദ്യവും വെൽഡിംഗുമൊക്കെയായി ആകെ ഇടങേറായി “ ങാ...അതെ..” എന്ന് പറഞ് വെൽഡിംഗ് കഴിഞ് ധൃതിയിൽ സിഗററ്റ് തിരികെ കൊടുത്തു.  പൊഹയൻ പാട്ടും പാടി  നടന്ന് പോയി...

ജോയി അച്ചൻ ആകെ റ്റെൻഷൻ അടിച്ച് ഒരു തെങും കുറ്റിയിലിരുന്നു സിഗററ്റ് ആഞാഞ് വലിക്കാൻ തുടങി. സിഗരറ്റ് പകുതി ആയപ്പോൾ ജോയി അച്ചന് എന്തോ ഒരു വശപിഷക് പോലെ! ജോയി അച്ചന്റെ പിടലിക്കിട്ട് ആരോ ശക്തിയായി ഒന്ന് കൊടുത്തതുപോലെ. തീർന്നില്ല ,അച്ചൻ മുകളിലേക്ക് പൊങിപോകുന്നതായി തോന്നി. കർത്താവ് തന്നെ  മുകളിലേക്ക് എടുക്കുകയാണോ എന്ന് അച്ചൻ ശങ്കിച്ചു. എന്തായാലും പൊങി പോവുകയല്ലേ രണ്ട് വലികൂടി വലിക്കാമന്ന് കരുതി വീണ്ടും വലിച്ചു. പൊക്കിയെടുത്ത അച്ചനെ കർത്താവ് ഉന്നതങളിലെത്തിച്ചിട്ട് പത്തിരുപത്തഞ്ച് പ്രാവശ്യം വട്ടം കറക്കി നേരേ താഴേക്കിട്ടു.

രാത്രി കഞ്ചാവും വലിച്ചുവന്ന മായിൻ കുട്ടിയുടെ കയ്യിൽ നിന്നുമാണ്, എരിയുന്ന കഞ്ചാവ് അച്ചൻ വാങി സ്വന്തം സിഗരറ്റിലേക്ക് പകർന്നത്. കത്തിച്ച് കഴിഞ് പരിഭ്രാന്തനായ ജോയി അച്ചൻ മായിൻ കുട്ടിയുടെ കഞ്ചാവ് സിഗററ്റ് കയ്യിൽ വെക്കുകയും, സ്വന്തം സ്വയംബൻ സിഗററ്റ് മായിങ്കുട്ടിക്ക് തിരികെ കൊടുക്കുകയുമാണ് ചെയ്തത്.

ജോയി അച്ചന് ഭൂമിയും ആകാശവും നക്ഷത്രങളുമെല്ലാം കറങുന്നതായി തോന്നുക മാത്രമല്ല കറങി.  എന്തൊക്കെയോ പുലംബിക്കൊണ്ട്  തെക്കോട്ട് നടക്കാനുള്ള അച്ചൻ വടക്കോട്ട് നടന്നു.വിജനമായ നാട്ടുവഴിയിലെ കലിംഗിൽ പിടിച്ച് ജോയി അച്ചൻ നിന്നു. തൊണ്ടയിലെ വെള്ളം ഒന്നര എച്ച്  പി മോട്ടറിനടിച്ച് പുഞ്ചപ്പാടത്ത് വിട്ടതുപോലെയായി. തൊണ്ട  വരണ്ട അച്ചൻ വെള്ളം വെള്ളം എന്ന് വിളിച്ചു.

പാതിരാത്രി പന്ത്രണ്ട് മണി വരെ ഷാപ്പിലിരുന്ന് കുടിച്ചിട്ട് പിന്നെ വെളുക്കുന്നത് വരെ വീട്ട് വരാന്തയിലിരുന്ന് കുടിക്കാനായി, കയ്യിൽ ഒരു കുപ്പി  ചാരായവുമായി പഞ്ചായത്ത് റോഡീൽ ക്കൂടി വരുന്ന ആട്ടോ റിക്ഷ പോലെ ആടിയുലഞ് വന്ന കുടിയൻ മണിയൻ ഇരുട്ടത്ത് നിന്നും ആരോ വെള്ളത്തിന് വിളിക്കുന്നത് കേട്ട് “ ആഴാടാ...” എന്ന് ചോദിച്ചു. മറുപടിയും കിട്ടി “ അച്ചനാണേയ്..”
ഉള്ള് മുഴുവൻ കത്തിക്കിടക്കുന്ന മണിയന്റെ നെഞ്ച് ഒന്നുംകൂടി കത്തി. നാല് കൊല്ലം മുൻപ്, മരണ സമയത്ത് ഒരു തുള്ളി ചാരായം കിട്ടാതെ സങ്കടത്തോടെ മരിച്ച തന്റെ അഛൻ ഇതാ രാത്രി, തന്റെ മുന്നിൽ വെള്ളം ചോദിക്കുന്നു...ഫിറ്റാണെങ്കിലും മണിയന് സന്തോഷമായി.കാരണം മരിച്ച് നാല് കൊല്ലം കഴിഞാണെങ്കിലും അച്ചന് ഇച്ചിരേ ചാരായം തന്റെ കൈ കൊണ്ട് കൊടുക്കാൻ സാധിക്കുമല്ലോ..! ഇതാ അച്ചാ വെള്ളം എന്ന് പറഞ്, മുട്ടിലിരുന്ന് വാഴകൂംബിന്റെ വാടിയ പോള പോലെ  പിടിച്ചിരുന്ന അച്ചന്റെ കൈകളിലേക്ക് ബഹുമാനത്തോടെ മണിയൻ കുപ്പിയിലുണ്ടായിരുന്ന ചാരായം ഒഴിച്ചുകൊടുത്തു. ഒഴിക്കുന്നതിനിടയിൽ അച്ചൻ ചോദിച്ചു “ ഇത് വെഞ്ചരിച്ച വെള്ളമാണോ....?”  “ങാ...ഞാൻ... ഷാപ്പിലെ ബെഞ്ചിലിരുന്ന് ചരിച്ച് ഇച്ചിരി ഇതേന്ന് കുടിച്ചയിരുന്നു അച്ചോ..” മണിയൻ ഉത്തരവും കൊടുത്തു. കഞ്ചാവടിച്ച് ലക്ക് കെട്ട് തൊണ്ട വരണ്ട ജോയി അച്ചൻ നല്ല മൂത്ത ചാരായം ദാഹം തീരെ വലിച്ച് കുടിച്ചു....മരിച്ച തന്റെ അഛന് തന്റെ കയ് കൊണ്ട് ചാരായം കൊടുക്കാൻ സാധിച്ച നിർവൃതിയോടെ ഇറക്കമിറങി മണിയൻ പോയി..

ഇടി വെട്ടിയവനെ പാംബും കടിച്ച് പിന്നെ പേപ്പട്ടിയും കടിച്ച് അതും പോരാഞ് പാണ്ടി ലോറിയും ഇടിച്ചെന്ന് പറഞ അവസ്ഥയായി ജോയി അച്ചന്റേത്..!! വെളിവില്ലാത്ത അച്ചൻ വെളിച്ചം കണ്ട ഒരിടത്തേക്ക് കാറ്റത്ത് കത്തിച്ചുവെച്ച മെഴുകുതിരി നാളം പോലെ നടന്ന് നീങി.ആ വളിച്ചം അയ്മുട്ടി ഹാജിയുടെ വീട്ടിലെ അടുക്കള ജനലിൽ കൂടി പുറത്തേക്കിറങുന്ന ബൾബിന്റെ വെളിച്ചമായിരുന്നു. വെളിവില്ലാതെ വേച്ച് വേച്ച് അടുക്കള മുറ്റത്തെത്തിയ ജോയി അച്ചൻ തെങിൽ കെട്ടിയിട്ടിരിക്കുന്ന ആട്ടിൻ കുട്ടിയെ കണ്ട്, നേരേ പൊങി ബെതുലഹേമിൽ ഇറങി. പുൽക്കൂട്ടിൽ കിടക്കേണ്ട കുഞാട് തെങിൻ കുഴിയിലോ...? ജോയി അച്ചന്റെ മനസ്സ് മെഴുകുതിരി പോലെ ഉരുകി. അടുക്കളയിൽ പാത്രങൾ വീഴുന്ന ശബ്ദം കേട്ട് ജോയി അച്ചൻ, കുഞാടിന് പുൽക്കൂട് ഒരുക്കുവാൻ പറയാനായി  അടുക്കള വാതിലിലേക്ക് നടന്ന് ലെവലില്ലാതെ വാതിലിൽ തട്ടി വിളിച്ചു.....

"യേശുവേ...യേശുവേ.....” അകത്ത് പാത്രങൾ കഴുകിക്കൊണ്ടിരുന്ന അയ്മുട്ടി ഹാജിയുടെ കെട്ടിയോൾ ഐശു തന്നെയാരോ “ഐശുവേ ഐശുവേ” എന്ന്  വാതിലിൽ തട്ടി  വിളിക്കുകയാണെന്ന് കരുതി, “അരാത്...അരാന്ന്...?!”
പുറത്ത് ജോയി അച്ചൻ സ്വകാര്യമായി “കർത്താവിനെ വിളിച്ചപ്പം മാതാവാണല്ലോ വിളി തന്നത്” പിന്നെ ഉച്ചത്തിൽ ബഹുമാന്റ്തോടെ “ ഇത് കുഞാടാണേയ്.....”
ഐശു “അരാന്ന്...?! “ ജോയി അച്ചൻ “ കഞാടാണേയ്...കുഞാട്...കുഞാട്....”
ഐശു “ ന്റ പടച്ച തംബുരാനേയ് ന്റ കുഞാമ്മദാ..? നാട് വിട്ട് പോയ ന്റ പൊന്നാരിക്കാക്ക കുഞാമ്മദാ..ന്റെ റബ്ബേ..ഈ പായിരാത്രിക്ക്......!!” ഇത്രയും പറഞ് കുഞാമ്മദിനെ കാണാനായി പെട്ടെന്ന് വാതിൽ തുറന്നു. പിപ്പിരിയായി മൊത്തം ഭാരവും വാതിലിൽ ചാരി വെച്ചിരുന്ന ജോയി അച്ചൻ, അകത്തോട്ട് തുറക്കുന്ന വാതിൽ ആയിരുന്നതിനാൽ തുറക്കുന്നതിനിടയിൽ തന്നെ ഐശുവിന്റെ പുറത്തുകൂടി കമിഴ്ന്ന് വീണു ഐശു അടിയിലും ജോയി അച്ചൻ മുകളിലും....

“എന്റെ റബ്ബേ............................!!!!“ എന്ന ഉച്ചത്തിലുള്ള ഐശുവിന്റെ നിലവിളി കേട്ട്, പാതിരാത്രിക്ക് കിരൺ റ്റീവിയിൽ താടിയും തടവി, സത്താറിന്റേയും ശുഭയുടേയും സിനിമ കണ്ട് കൊണ്ടിരുന്ന ഐമുട്ടി ഹാജി പാഞ് വന്ന് നോക്കുംബോൾ അതാ സത്താറും ശുഭയും തന്റെ വീടിന്റെ അടുക്കളയിൽ. അത് കണ്ട് ഐമുട്ടി ഹാജിക്ക് ഭയങ്കര സന്തോഷം തോന്നി...!! പെട്ടെന്നാണ് തലയിൽ വോൾട്ടേജ് വന്നത് അതും 5000 വാട്ട്. ഇത് സത്താറും ശുഭയുമല്ല തന്റെ കെട്ടിയോൾ ഐശുവും വേറേ എതോ സത്താറുമാണെന്ന്.

കഞ്ചാവും ചാരായവും അടിച്ച ജോയി അച്ചനെ, ഐമുട്ടി ഹാജി; ചട്ടി, ചൂൽ, കലം, കയ്യ് ,കാല് ഇതൊക്കെയെടുത്ത് അടിച്ചു. എന്നിട്ട് തിരിച്ച് കിടത്തി നോക്കിയ ഐമുട്ടി ഹാജി ഞെട്ടിപ്പോയി.      “പടസ്സോനേ പള്ളീല ഫാദറ് ജോയിഅച്ചൻ.....അതും കള്ളും കുടിച്ചിട്ട്..”  ഐമുട്ടി ഹാജി ഈ അടിച്ച സാധനങൾ കാല്, കയ്യ്,കലം ചൂൽ ചട്ടി എന്നിങനെ തിരിച്ചെടുത്ത് വീണ്ടും അടിച്ചു. എന്നിട്ട് ഒരു എരിയൻ ഡയലോഗും “ കള്ള ഹമുക്കേ അന്നപോലുള്ള ശൈത്താന്മാര് കാരണം നല്ല ഫാദറച്ചന്മാർക്ക് പോലും ശീത്തപേരാണ്...”

നേരം പുലർന്നു. ജോയി അച്ചൻ കണ്ണിന്റെ കൊളുത്ത് തട്ടി കണ്ണ് തുറന്നു. നല്ല ഐശ്വര്യമുള്ള കാഴ്ച. മുറ്റത്ത് കസേരയിട്ട് അതിൽ മുട്ടാനാട് ഇരിക്കുന്നതുപോലെ  അയ്മുട്ടി ഹാജി ഇരിക്കുന്നു. ചുറ്റും അടക്കം പറയുന്ന ജനക്കൂ‍ട്ടം. അടക്കം പറയുന്ന  ജനക്കൂട്ടത്തിന്  അച്ചടക്കമില്ലതെ കാപ്പിയും അപ്പവും വിൽക്കുന്ന സതീശ് റ്റീഷാപ്പിന്റെ മാനേജർ സതീശൻ. താൻ ഒരു തെങിൽ കെട്ടപ്പെട്ടവനാണെന്ന സത്യം ജോയി അച്ചൻ മനസ്സിലാക്കി. ജോയി അച്ചൻ തന്റെ വിശ്വസ്ഥനായ ചിന്തയെ പിന്നിലേക്ക് പറഞുവിട്ടു. പക്ഷെ ചിന്ത വഴിതെറ്റിയാണു പോയത്. തെങിൻ കുറ്റിയിലിരുന്ന് സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുംബോൾ ഐമുട്ടി ഹാജി തന്റെ തലക്കടിച്ച് ബോധം കെടുത്തി അവിടുന്നെടുത്ത് ഇവിടെ കൊണ്ടുവന്ന് തെങിൽ പിടിച്ച് കെട്ടിയിട്ടതായിട്ടാണ്, പോയിട്ട് തിരിച്ചുവന്ന പന്ന ചിന്ത ജോയി അച്ചന് വിവരം നൽകിയത്.

ജോയി അച്ചനെ അഴിച്ചുകൊണ്ട് പോകാൻ അരമനയിൽ നിന്നും ആൾക്കാർ വിവരമറിഞെത്തി.അയ്മുട്ടി ഹാജി അരമനക്കാരോട് തലേ ദിവസം തന്റെ വീട്ടിൽ സംഭവിച്ച കാര്യങൾ വിശദീകരിച്ചു. ഇപ്പോൾ ജോയി അച്ചന് മറ്റൊരു സത്യം കൂടി മനസ്സിലായി, ഐമുട്ടി ഹാജി തന്നെക്കുറിച്ച് കള്ള കഥകളും ഇറക്കിയിരിക്കുന്നു. അച്ചന്റെ പള്ളി രക്തം തിളച്ചു, പള്ളി പല്ല് ഇറുമ്മി, പള്ളി ശരീരം വിറച്ചുകയറി....നല്ല മുള്ളുമുരിക്കിന്റെ കുരിശാണ് കിട്ടിയിരിക്കുന്നതെന്ന് മനസ്സിലായി.

കൂടി നിന്ന ജനക്കൂട്ടത്തെ നോക്കി ഐമുട്ടി ഹാജി പറഞു. “കള്ളടിച്ച അച്ചൻ പിടിച്ച ഐസുവിനെ ഞമ്മ മൊയ് ശൊല്ലിയിരിക്കണ് ഓളെ ഇനി ഞമ്മക്ക് മാണ്ട..!!!” ആൾക്കൂട്ടത്തിനിടയിൽ നിന്ന മൊല്ലാക്ക മൊയ്തീന്റ മോൾ, ആട്ടിൻ കുട്ടി പോലത്തെ  പാത്തുമ്മായെ നോക്കിയിട്ട് ഐമുട്ടി ഹാജി “ഇനിമുതൽ ഓളാണ് ഞമ്മന്റ കെട്ടിയോള്..” കിട്ടിയ ചാൻസ് ഐമുട്ടി ഹാജി നിരപ്പായിട്ടങ്  വിനിയോഗിച്ചു.

ജോയി അച്ചനെ തെങിൽ നിന്നും അഴിച്ച് കൊണ്ടുപോകുവാൻ തുടങിയ കപ്യാരെ ഐമുട്ടി ഹാജി തടഞു!! “വേണ്ട ഫാദറച്ചനെ ഞമ്മള് അയിച്ച് ബിടാം..” “ എടോ ഫാദറച്ചാ..ഇനി മേലിൽ അന്ന ഈ പരിസരത്ത് കണ്ട് പോകരുത്....” ഇത്രയും പറഞ് കെട്ടഴിച്ചു. കെട്ടഴിഞതും, ഒരു സിഗററ്റ് വലിച്ചുകൊണ്ടിരുന്ന തന്നെ ആക്രമിച്ച് ഇത്രയും നാറ്റിച്ചതിന് കലിപൂണ്ട ജോയി അച്ചൻ മുട്ട് കാൽ മടക്കി അയ്മുട്ടി ഹാജിയുടെ സ്വത്ത് വകകളിൽ ഒരൊറ്റ കേറ്റ്...!! സ്വത്ത് വകകൾ തകർന്ന ഐയ്മുട്ടി ഹാജി  കീഴ് മേൽ ചാടി തുള്ളി തുള്ളി  മണ്ണിലിരുന്ന് നിലവിളിച്ചു. സ്വത്ത്  വകയില്ലാത്ത അയ്മുട്ടി ഹാജിയെ തനിക്ക് വേണ്ടാന്ന് ആട്ടിൻ കുട്ടി പോലത്തെ പാത്തുമ്മ, ബാപ്പ മൊല്ലാക്ക മൊയ്തീനോട് പറഞു. സ്വത്ത് വക നഷ്ടപ്പെട്ട ഐമുട്ടി ഹാജിയെ തനിക്കും വേണ്ടാന്ന് ഐശുവും പറഞു........!!!
എറിഞിട്ടതും പോയി, ഉന്നം വെച്ചതും പോയിക്കിട്ടി !

കുളം കലങിയ സ്വത്ത് വകകളുമായി മണ്ണിൽ കിടന്ന് പുളയുന്ന ഐമുട്ടി ഹാജിയുടെ അടുത്ത് ചെന്ന്  കലിയടങാത്ത ജോയി അച്ചൻ, കുനിഞ് നിന്ന് പറഞു “പാപം ചെയ്തവന് കർത്താവ് ശിക്ഷ കൊടുക്കും” പറഞുതീർന്നില്ല, തൊട്ടടുത്ത് നിന്ന കൊന്ന തെങിൽ നിന്നും  എലി കുത്തി നിർത്തിയിരുന്ന സാമാന്യം തരക്കേടില്ലാത്ത ഒരു കരിക്ക് വന്ന് കുനിഞ് നിന്ന ജോയി അച്ചന്റെ മുതുകത്തേക്ക് ലാൻഡ് ചെയ്തു. വെടികൊണ്ടവനെ ഓടിച്ചിട്ട് മിസൈൽ കുത്തിയ ഇടപാടായി.
എങിനെയെങ്കിലും തിരികെ വന്ന ബോധം ഇനി അടുത്തകാലത്തൊന്നും ജോയി അച്ചനിലേക്കില്ലെന്ന് കട്ടായം പറഞ് യാത്രയായി. നാട്ടുകാർക്ക് രണ്ട് പണിയായി.....


ഈ സമയം മാ‍യിൻ കുട്ടിയുടെ വീട്ടിൽ, തലേ ദിവസം മഞ്ചേരിയിലെ വീട്ടിൽ നിന്നും പിണങി വന്ന മായിൻ കുട്ടിയുടെ 60 കഴിഞ, ബീഡി വലിക്കുന്ന സ്വഭാവമുള്ള വല്യുമ്മ മൈമൂന, മായിൻ കുട്ടിയെ കാണാനായി രാവിലേ മായിൻ കുട്ടിയുടെ മുറിയിൽ ചെന്നു.മായിൻ കുട്ടി നല്ല ഉറക്കം. തലയിണയുടെ അടുത്ത് കശുള്ള വീട്ടിലെ 10 വയസ്സുള്ള പിള്ളേരെ പോലെ, സാധാരണയിൽ കവിഞ്ഞ് കനമുള്ള രണ്ട് ബീഡി ഇരിക്കുന്നത് കണ്ടു. വലിപ്പം കണ്ട് ഒരെണ്ണം മൈമൂനുമ്മ എടുത്ത് നേരേ അടുക്കള മുറ്റത്തെ 100 അടി താഴ്ചയുള്ള കിണറ്റിന്റെ വക്കിൽ കയറിയിരുന്ന് തീപ്പെട്ടിയെടുത്ത് ഉരച്ച് കത്തിച്ചു.............!!!!!!
ശുഭം....!!!!

ഭായി

-------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും  റീട് നിങള്‍ക്കുള്ളതും!!



92 comments:

  1. "തേങ്ങ" ആദ്യം..പിന്നെ വായന...

    ReplyDelete
  2. പാവം ജോയി അച്ചന്‍....അങ്ങേരുടെ മുന്നില്‍ ചെന്ന് പെടെണ്ടാ..."കുനിച്ചു" നിര്‍ത്തി "കുമ്പസാരിപ്പിക്കും"...

    അടിപൊളി ഭായീ....നര്‍മം മര്‍മ്മത്ത് തന്നെ കൊണ്ടു...

    ReplyDelete
  3. “എന്റെ റബ്ബേ............................!!!!“ എന്ന ഉച്ചത്തിലുള്ള ഐശുവിന്റെ നിലവിളി കേട്ട്, പാതിരാത്രിക്ക് കിരൺ റ്റീവിയിൽ താടിയും തടവി, സത്താറിന്റേയും ശുഭയുടേയും സിനിമ കണ്ട് കൊണ്ടിരുന്ന ഐമുട്ടി ഹാജി പാഞ് വന്ന് നോക്കുംബോൾ അതാ സത്താറും ശുഭയും തന്റെ വീടിന്റെ അടുക്കളയിൽ.

    ഭായീ ഇവരാണല്ലേ ഭായിയുടെ ഇൻസ്പിരേഷൻസ്.. പോസ്റ്റ് കലക്കി. ഒത്തിരി ഇഷ്ടായി

    ReplyDelete
  4. വായിച്ചു ചിരിച്ചു ...
    “ഫ്ഫ ഹറാം പിറന്ന ബലാലേ..ബിരിയാണി തിന്നുംബം ഇടക്കിടക്ക് ബെള്ളം കുടിച്ചാല് ബയറ്റില് ബെള്ളം നെറഞിട്ട് അനക്ക് ബിരിയാണി കൊറച്ചല്ലേടാ തിന്നാൻ പറ്റൂ...??!!”
    ഭായ് സാഹബ് ഇങനത്തെ മലയാളം കേരളത്തില്‍ എവിടെയാണ് ഉപയോഗിക്കുന്നത് എന്ന് പറഞു തരണം...

    ReplyDelete
  5. വായിച്ചു ചിരിച്ചു!

    ReplyDelete
  6. ഗെഡീ , അപ്പോൾ ഈ വെടിക്കെട്ടിന് ഇത്രയും ഗാപ്പിട്ടത് പതിനാറ് നിലയുള്ള ഈ അമിട്ട് പൊട്ടിക്കാനാണ് അല്ലേ..!

    പുല്ലിന്റെ പൊക ജോയ്യച്ഛനെ വാനോളം പൊക്കി സ്വർഗ്ഗം കാണിച്ചു,വെട്ടിരുമ്പോണ്ടുള്ള ദാഹം മാറ്റൽ ഭൂമിവട്ടം ചുറ്റിച്ചു,കുഞ്ഞാടിന്റെ ജാരപ്പണി പാവത്തിനെ പാതളത്തിലുമെത്തിച്ചു...

    കർത്താവെ ഈ ഭായിയോട് ക്ഷമിക്കേണമേ ഞങ്ങൾ ബൂലോഗരെല്ലാവരേയും ചിരിപ്പിച്ചു കൊന്നതിന്...ആമേൻ


    ഇനി കിണറ്റിൻ വക്കത്തെ ശുഭ വാർത്തക്ക് കാതോർക്കാം അല്ലേ

    ReplyDelete
  7. പാപം ചെയ്തവന് കർത്താവ് ശിക്ഷ കൊടുക്കും... nannayittundu.

    ReplyDelete
  8. 'പുല്ലും വെള്ളവും' എപ്പോഴും പ്രശ്നമാണ് ..

    ReplyDelete
  9. ചിരിക്കാൻ, പൊട്ടി പൊട്ടി ചിരിക്കാൻ കഴിയുന്ന, ചിരിയുടെ മർമ്മം നോക്കി എഴുതിയ നർമ്മം. ഉഗ്രൻ!!!

    ReplyDelete
  10. അർമാദിച്ചു ഭായി!
    തലയറഞ്ഞു ചിരിച്ചു!

    ReplyDelete
  11. ഹ ഹ അഹാ
    രസായി വായിച്ചു
    ഒത്തിരി ചിരിച്ചു
    >>>വെടികൊണ്ടവനെ ഓടിച്ചിട്ട് മിസൈൽ കുത്തിയ ഇടപാടായി.<<< ഇതൊത്തിഷ്ട്ടായി.. :)

    ReplyDelete
  12. ഹെന്റെ ഫായീ ഇങ്ങളു നന്നായെന്നു പറഞ്ഞതു ചുമ്മാതാ അല്ലേ

    ReplyDelete
  13. കൊള്ളാം ഫായി .........

    ReplyDelete
  14. ഹഹഹ കൊള്ളാം ഭായീ... ഒരു തീപ്പെട്ടിയുടെ കുറവ് വരുത്തിയ വിനകളേ..!

    ReplyDelete
  15. അടുക്കള മുറ്റത്തെ 40 അടി താഴ്ചയുള്ള കിണറ്റിന്റെ വക്കിൽ കയറിയിരുന്ന് തീപ്പെട്ടിയെടുത്ത് ഉരച്ച് കത്തിച്ചു.............!!!!!!

    പടച്ചറബ്ബേ..... എന്നിട്ട്.?

    ഹ ഹ ഹ... ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം ഒരു സസ്പെന്‍സില്‍ അവസാനിപ്പിച്ചത് നന്നായി ബാക്കി വായനക്കാര്‍ ഇഷ്ടം പോലെ കരുതട്ടെ അല്ലെ.

    ReplyDelete
  16. നല്ലി പറഞ്ഞത് പോലെ ഇങ്ങലെവിടെ നന്നായി ...ഇങ്ങനെ കുനിഷ്ടെഴുതാന്‍ നിങ്ങള്‍ക്കെ പറ്റൂ ... എന്തായാലും ഇന്നലെ കുറച്ചു ചിരിച്ചു ഒന്നൂടി വായിച്ചു ഇന്നും ചിരിച്ചു

    ReplyDelete
  17. “പാപം ചെയ്തവന് കർത്താവ് ശിക്ഷ കൊടുക്കും” പറഞുതീർന്നില്ല, തൊട്ടടുത്ത് നിന്ന കൊന്ന തെങിൽ നിന്നും എലി കുത്തി നിർത്തിയിരുന്ന സാമാന്യം തരക്കേടില്ലാത്ത ഒരു കരിക്ക് വന്ന് കുനിഞ് നിന്ന ജോയി അച്ചന്റെ മുതുകത്തേക്ക് ലാൻഡ് ചെയ്തു. വെടികൊണ്ടവനെ ഓടിച്ചിട്ട് മിസൈൽ കുത്തിയ ഇടപാടായി....


    മാഷേ....ഓഫീസില്‍ ഇരുന്നു തലതല്ലി ചിരിച്ചു പോയി .....
    കലിപ്പ് സാധനം

    ReplyDelete
  18. ഇടി വെട്ടിയവന്‍റെ തലയില്‍ പാമ്പ് കടിച്ചെന്ന് കേട്ടിട്ടേ ഉള്ളു, ഭായി അത് കാട്ടി തന്നു.
    കലക്കി ഭായി!!

    ReplyDelete
  19. അതാ സത്താറും ശുഭയും തന്റെ വീടിന്റെ അടുക്കളയിൽ.“

    ഹ..ഹ.. കൊള്ളാം ഭായ്.

    ReplyDelete
  20. ഹ ഹ ഹ ഫായി.. തകര്‍ത്തു.. എന്നാ അലക്കാ.. പാവം പള്ളീലച്ഛന്‍... ഹ ഹ

    ReplyDelete
  21. ഇത്രയും നീണ്ട ഇടവേള ഇതിനായിരുന്നു അല്ലെ?
    പാവം പാവം അച്ഛനെ കഞ്ചാവും കല്‌ും നല്‍കി കളിപ്പിച്ചത് പോരാഞ്ഞ് എന്തൊക്കെ ആയുധങ്ങള്‍ ഉപയോഗിച്ചാണ് തലോടിയത്.
    എന്നാലും ഐമുട്ടി ഹാജിയുടെ സ്വത്ത്‌ വാഹകള്‍ നശിപ്പിച്ചത്‌ ഒരച്ചനു ചെരുന്നതായിരുന്നില്ല എന്നെ എനിക്ക് പറയാനുള്ളൂ.
    ശരിക്കും ചിരിപ്പിച്ചു...

    ReplyDelete
  22. ബീഡികള്‍ മാറി പോയത് എത്തിയപ്പോ തന്നെ നന്നായി ചിരിപ്പിച്ചു.

    ReplyDelete
  23. ഭായി, ഞമ്മള്‍ ബീഡി വലി നിര്‍ത്തി അല്ല പിന്നെ!

    നന്നായി ചിരിപ്പിച്ചു ട്ടോ

    ReplyDelete
  24. വേഞ്ചെരിപ്പും, ഐശുവും, കുഞ്ഞാമ്മദും.. ഇതൊക്കെയെങ്ങെനെ ഒപ്പിച്ചു..
    :):)

    ReplyDelete
  25. @ഭായി: സ്ഥിരമായ സന്ദർശനങൾക്ക് നന്ദി!

    @ചാണ്ടിക്കുഞ്: അളിയൻ ആദ്യം വന്നപ്പോൾ ഞാൻ കരുതി ചിവാസ് റീഗളോ റോയൽ സല്യൂട്ടോ നടക്ക് വെക്കുമെന്ന്..ഇത് രണ്ട് രൂപയുടെ തേങ്ങ ആയിപ്പോയല്ലോ..:)
    വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം.
    തേങക്കും ആദ്യ കമന്റിനും നന്ദി :)

    @ മനോരാജ്: മനോരാജേ..എനിക്ക് അവരെ അറിയത്ത്പോലുമില്ല. ഞാൻ അവരുടെ സിനിമ ഇതുവരെ കണ്ടിട്ടില്ല :) ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം.

    @ പാവം ഞാൻ: മറ്റു ചില കാരണങളാൽ ആ ഭാഗം ഞാൻ ഇയ്ഹി നിന്നും നീക്കി. ആ ഭാഗം ഇവിടെ ഉണ്ടായിരുന്നെങ്കിൽ “ ഇത് ഞങളുടെ ഗ്രാമത്തിലെ ഭാഷയാണ് മാഷേ..” എന്ന് ഞാൻ പറയുമായിരുന്നു :) വായിച്ച് ചിരിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം , നന്ദി...:)

    ‌@ അലി: നന്ദി സന്തോഷം, സമയം കിട്ടുംബോൾ വീണ്ടും വരൂ സുഹൃത്തേ.. :)

    @ ബിലാത്തിപട്ടണം: ഞാനും ഒരു ആമേൻ പറയുന്നു മാഷേ...:) വായിച്ച് ചിരിച്ചു എന്നറിഞതിൽ ഒരുപാട് സന്തോഷമുണ്ട് മാഷേ..നന്ദി :)

    @ Jishad Cronic™: വായിച്ച് നന്നായിട്ടുണ്ടെന്ന് അഭിപ്രായം അറിയിച്ചതിൽ സന്തോഷം , നന്ദി :)

    @ ഇസ്മായില്‍ കുറുമ്പടി: ശരിയാണ്, ഈ രണ്ട് സാധനവും എപ്പോഴും പ്രശ്നങളിലേ അവസാനിക്കാറുള്ളൂ...:) നന്ദി!

    @ mini//മിനി: ചേച്ചീ...ചേച്ചി ചിരിച്ചുവെന്നറിഞതിൽ ഒരുപാട് സന്തോഷം. അഭിപ്രായം അറിയിച്ചതിൽ സന്തോഷം, ഒപ്പം നന്ദിയും :)

    @ jayanEvoor: സമാധാനമായി ഡോക്റ്റർ, തൃപ്തിയായി . ഇഷ്ടപ്പെട്ടു എന്നറിഞതിൽ അതിയായ സന്തോഷം, നന്ദി... :)

    @ കൂതറHashimܓ: താങ്കളെ ചിരിപ്പിക്കാൻ കഴിഞതിൽ അതിയായ സന്തോഷമുണ്ട്, നന്ദി, വീണ്ടും വരിക :)

    @ നല്ലി: ഹ ഹ ഹാ...അല്ല കാര്യമായിട്ട് തന്നെയാ..വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒത്തിരി സന്തോഷം. നന്ദി :)

    @ NPT: അഭിപ്രായം അറിയിച്ചതിൽ സന്തോഷമുണ്ട്. നന്ദി, സമയം കിട്ടുംബോൾ വീണ്ടും വരിക :)

    @ Pd: അതെ പീ ഡി, ഒരു തീപ്പെട്ടി വരുത്തിയ വിനകൾ :) വായിച്ച് അഭിപ്രായം അറിയിച്ചതിൽ നന്ദി, സന്തോഷം. വീണ്ടും വരുമല്ലോ...? :)

    @ ഹംസ: ഹ ഹ ഹാ...അതേ മാഷേ..., വായനക്കാരുടെ ഭാവന പോലെ ആയിക്കോട്ടെ എന്നു കരുതി. അഭിപ്രായത്തിന് നന്ദി, നന്ദി, സന്തോഷം :)

    ReplyDelete
  26. @ എറക്കാടൻ: ഹ ഹ ഹാ...നല്ലിയെ സപ്പോർട്ട് ചെയ്യാനും ഇവിടെ ആളുകളോ..?!! സന്തോഷമായി..എറക്കടന് എന്റെ വക രണ്ട് അശ്രു പുഷ്പം :) വായിച്ച് ചിരിച്ചതിൽ ഒരുപാട് സന്തോഷം..നന്ദി.

    ‌@ ഒറ്റയാൻ: ഇവിടെ വന്നതിലും, വായിച്ചതിലും തല തല്ലിയതിലും അതു കഴിഞ് ചിരിച്ചതിലും ഒരുപാട് സന്തോഷം , നന്ദി :) വീണ്ടും വരിക !

    @അരുണ്‍ കായംകുളം: സൂപ്പർഫാസ്റ്റേ..ചിരിച്ചാ..ങാ, ന്നാ പിന്ന മൊതലായി.:) അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം നന്ദി !

    @ വശംവദൻ: ഇഷ്ടപ്പെട്ടുവെന്നറിഞതിൽ ഒരുപാട് സന്തോഷം മാഷേ..നന്ദി ! വീണ്ടും എത്തുമെന്നറിയാം :)

    @സുമേഷ് | Sumesh Menon: വീണ്ടും വന്നു അല്ലേ..? ശാന്തീ...ശാന്തീ...:)
    വായിച്ച് ചിരിച്ചു എന്നറിഞതിൽ ഒത്തിരി സന്തോഷം. അഭിപ്രായത്തിന് നന്ദി..!

    @പട്ടേപ്പാടം റാംജി: ജോയി അച്ചൻ ചെയ്ത ഒരു പരിപാടിയോടും എനിക്കും മാഷിനെ പോലെ യോജിക്കാനാവില്ല..:) ഇഷ്ടപ്പെട്ടു എന്നറിഞതിൽ ഒരുപാട് സന്തോഷം മാഷേ...നന്ദി !

    @ കുമാരൻ: സന്തോഷമായി കുമാരാ സന്തോഷമായി. അതിനുപകരമായി കുമാരന് ഈ ഭായിയുടെ വഹ രണ്ട് സന്തോഷ മലരുകൾ :)
    നന്ദി., നന്ദി !

    @ ദീപു: ഹ ഹ ഹാ..ഇതൊക്കെ ഒരു ജാഡക്ക് ഇങ് പോരുന്നതല്ലേ(ദൈവത്തിന് സ്തുതി) !!
    ഇഷ്ടപ്പെട്ടു എന്നറിയിച്ചതിൽ ഒരുപാട് സന്തോഷം നന്ദി :)

    വായിച്ച്, സമയക്കുറവ് കാരണം അഭിപ്രായം അറിയിക്കാതെ പോയ സുഹൃത്തുക്കൾക്കും നന്ദി, വീണ്ടും വരിക...

    ReplyDelete
  27. ഭായി ,
    കൊള്ളാം, പാവം അച്ഛന്‍ .വായിച്ചു ചിരിച്ചു

    ReplyDelete
  28. ഭായി വായിച്ചാർമ്മാദിച്ചൂ :)

    ReplyDelete
  29. ഭായി, ഓരോ വരിയും ചിരിപ്പിക്കുന്നതായിരുന്നു, കലക്കി.
    ശേഷം എന്തായി, മൈമൂനാനെ മേലോട്ട് പോക്കിയോ അതോ പാതാളത്തിലേക്ക് താഴ്ത്തിയോ ?!

    ReplyDelete
  30. ഹ ഹ ....ഹ ഹ ഹ വായിച്ചു ജോയി ആയി ഭായി...

    ReplyDelete
  31. പാവം പള്ളീലച്ഛന്‍... ഹ ഹ

    ReplyDelete
  32. :))))ഫായിയേ... കലക്കി..

    ReplyDelete
  33. Bhayee valare nannaayittund, chirichu marinju.

    Sajan.J

    ReplyDelete
  34. This comment has been removed by the author.

    ReplyDelete
  35. മനുസനെ ചിരിപ്പിച്ചു ഇടങ്ങെറാക്കാനായിട്ടു ഓരോ പോസ്റ്റുകള്. ഓരോ വരിയിലും ചിരിക്കാനുള്ള വകയുണ്ട്. ഭായി ഒരു സംഭവമൊന്നും അല്ലെങ്കിലും ഒരു സംഭവമാണ്. good post bhai.

    ReplyDelete
  36. ഫാദറച്ചന്റെ ലീലാ വിലാസങ്ങൾ കലക്കി..
    ഹാജിയാരുടെ മോഹങ്ങളും കലങ്ങിപ്പോയി.. പാവം..:)

    യേശു..ഐശു..കുഞാടും കുഞ്ഞമ്മദും. ..ഹ..ഹ എന്തൊരു ഒത്തൊരുമ
    ഭായി.. അഭിനന്ദന്ദങ്ങൾ

    ReplyDelete
  37. etavumadhikam chirippichath avasanathe paragraph aanu...sammathichirikkunnu bhaayiye..!!

    ReplyDelete
  38. ഇപ്പൊ ഏതായാലും ചിരിച്ചു. ഇനി ഞാന്‍ ചിരിക്കില്ല ട്ടോ ഭായ് ....

    ReplyDelete
  39. @ ഒഴാക്കൻ: ങാ നിർത്തിയത് എതായാലും ആരോഗ്യത്തിന് നല്ലതാ...:) അഭിപ്രായം അറിയിച്ചതിന് നന്ദി...

    @ അഭി: സന്തോഷം അഭീ..നന്ദി വീണ്ടും വരണം:)

    @ പുള്ളിപ്പുലി: സ്ഥിരമായ സന്ദർശനങൾക്ക് നന്ദി പുലീ..:)

    @ തെച്ചിക്കോടൻ: ഇഷ്ടപ്പെട്ടുവന്നറിഞതിൽ സന്തോഷം മാഷേ..ആ...എന്തായി എന്ന് ഒരു പിടിത്തവുമില്ല..:)

    @ രഘുനാഥൻ: ജോയി ആയാ ങാ..എങ്കിൽ സൂക്ഷിക്കണം :) നന്ദി മാഷേ..

    .@ നൌഷു: സന്തോഷം നൌഷൂ...നന്ദി :)

    @ ജിമ്മി: നന്ദി ജിമ്മീ ഇഷ്ടപ്പെട്ടു എന്നറിഞതിൽ സന്തോഷം :)

    @ Captain Haddock : ങാ..ഹാ..4 ഹ ഹ യോ എങ്കിൽ ഞാ‍ൻ തിരിച്ച് 8 ഹ ഹ :) നന്ദി കപ്പിത്താനേ..

    @ അക്ബർ: ചിരിച്ചു എന്നറിഞതിൽ ഒത്തിരി സന്തോഷം മാഷേ..നന്ദി..വീണ്ടും വരണം :)

    @ ബഷീര്‍ പി.ബി.വെള്ളറക്കാട്‌: അതെ എല്ലാം കലങിപ്പോയീ മാഷേ...വായിച്ചതിൽ സന്തോഷം. അഭിനന്ദനത്തിന് നന്ദി..:)

    @ വീരു: സന്തോഷം മാഷേ...വാ‍യിച്ച് ഇഷ്ടപ്പെട്ടു എന്നറിന്തിൽ അതിയായ സന്തോഷം...:)

    @ ദിവാരേട്ടൻ: അതെന്താ ദിവാരേട്ടാ അങിനെ :) വായിച്ച് ചിരിച്ചു എന്നറിഞതിൽ സന്തോഷം നന്ദി വീണ്ടും വരിക.

    ReplyDelete
  40. ഇത് ഇന്നലെ തന്നെ വായിച്ചു തുടങ്ങിയിരുന്നു
    കരണ്ട് പോയതു കാരണം ഇന്നാ വായിച്ചു മുഴുമിപ്പിച്ചത്..

    തകര്‍ത്തു ഭായി
    മര്‍മത്തുകൊള്ളുന്ന നര്‍മം
    മനസറിഞ്ഞു ചിരിച്ചു ഞാന്‍ :)

    ReplyDelete
  41. എന്റെ ഭായി... മനുഷ്യനെ ഇങ്ങനെ ചിരിപ്പിക്കരുത്‌... എന്തലക്കാ ഈ അലക്കീരിക്കണേ... ഞാന്‍ വിചാരിച്ചത്‌ അച്ചനെക്കൊണ്ട്‌ മൂന്ന് വട്ടം "ലേലു അല്ലൂ ലേലു അല്ലൂ.." എന്ന് പറയിപ്പിച്ച്‌ അഴിച്ചുവിടുമെന്നായിരുന്നു... ഇത്‌ അതും കടന്ന് അടിച്ച്‌ തകര്‍ത്ത്‌ പോയല്ലോ... കലക്കിട്ടോ...

    ReplyDelete
  42. ഭായി..സരസരസമയം..ചിരിപ്പിച്ചു..ആയുധങ്ങൾ വെച്ചാണു കളികൾ അല്ലെ..ഏത്‌...?

    ReplyDelete
  43. നല്ല പോസ്റ്റുകള്‍...
    ഇനിയും ഇതു പോലുള്ള നര്‍മത്തില്‍ പൊതിഞ്ഞ തമാശകളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  44. ഹിഹി ഒരു രക്ഷേം ഇല്ല.. ചിരിച്ചു മരിച്ചു...
    കലക്കി ഭായി

    ReplyDelete
  45. പതിവു പോലെ തകര്‍ത്തു, ഭായ്.

    ശരിയ്ക്ക് അങ്ങട്ട് ചിരിച്ചു :)

    ReplyDelete
  46. അമ്പതേയ്!!!

    എന്തായാലും അമ്പതാം കമന്റും എന്റെ വക ഇരിയ്ക്കട്ടെ!
    :)

    ReplyDelete
  47. This comment has been removed by the author.

    ReplyDelete
  48. As usual, clowning lines. soooper
    51 st comment from me :D

    ReplyDelete
  49. വായിക്കുന്നതിനു അല്പംമുന്‍പ് മൂത്രം ഒഴിച്ച് വന്നാര്‍ന്നു
    ഇല്ല്യേച്ചാ........

    ReplyDelete
  50. ഇന്നത്തെ സദസ്സ് ഗംഭീരമായി
    അപ്പോള്‍ ഇടുക്കിയില്‍ എവിടെയാ സാദനം കിട്ടുക ?

    ReplyDelete
  51. @ ജിത്തു: ഇഷ്ടപ്പെട്ടു എന്നറിഞതിൽ സന്തോഷം അഭിപ്രായം അറിയിച്ചതിന് നന്ദി!

    @ വിനുവേട്ടൻ: വായിച്ച് ഇഷ്ടപ്പെട്ടുവെന്ന് അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം, നന്ദി!

    @ മൻസൂർ ആലുവിള: മാഷേ, ആയുധങൾ എന്ന് പറയുന്നത് എടുത്ത് പ്രയോഗിക്കാൻ വേണ്ടിയുള്ളതല്ലേ..ഏത്..?!! :) നന്ദി.

    @ അനിത: നന്ദി, സന്തോഷം. വീണ്ടും വരിക.

    @ jayarajmurukkumpuzha: സ്ഥിരമായ സന്ദർശനങൾക്ക് നന്ദി. വീണ്ടും വരിക:)

    @ Venugopal G: സ്വാഗതം നന്ദി വീണ്ടും വരിക

    @ കണ്ണനുണ്ണീ: ഇഷ്ടപ്പെട്ടു എന്നറിഞതിൽ ഒരുപാട് സന്തോഷം. മുതലായി. നന്ദി :)

    @ ശ്രീ: അഭിപ്രായത്തിന് ഒത്തിരി നന്ദി ശ്രീ..

    @ ശ്രീ: 50 ആമത്തെ കമന്റിന് വേറൊരു നന്ദി! സന്തോഷം :)

    @ Rosemin : Thanks for the regular visits:)

    @ MT Manaf: നന്ദി മനാഫ് സന്തോഷം, വീണ്ടും വരിക..!

    @ വഴിപോക്കന്‍ :എന്തോ......?!! :)
    ഹ ഹ ഹാ...അഭിപ്രായത്തിന് നന്ദി!!

    ReplyDelete
  52. ലസിമസുനിൽJune 29, 2010 at 3:16 PM

    ഭായ് കലകി!

    ReplyDelete
  53. ആശാനെ കലക്കി

    ReplyDelete
  54. ഭായിയേ ചിരിച്ചിട്ട് ഒന്നും എഴുതാൻ പറ്റുന്നില്ല.
    കിടിലൻ..!

    ReplyDelete
  55. മൈമൂനുമ്മ 40 അടി താഴ്ചയുള്ള കിണറ്റിന്റെ വക്കിൽ കയറിയിരുന്ന് തീപ്പെട്ടിയെടുത്ത് ഉരച്ച് കത്തിച്ചു
    ശുഭം....!!!!

    അള്ളോ ഇനി നമ്മള്‍ കാണാന്‍ പോകുന്നത് മൈമൂനുമ്മയുടെ ശൂഭം.

    നന്നായി ഭായി.
    ഒഴിവിനനുസരിച്ച് ഇനിയും എഴുതുക

    ReplyDelete
  56. വായിച്ചു ഹ്ഹ്ഹ്ഹ്ഹ്..ചിരിച്ചു!കൊള്ളാംസ്..

    അനുമോദനങ്ങളേയ്..!!

    ReplyDelete
  57. നല്ല സൊയമ്പന്‍ കണ്ജാവ് തന്നെ ....ശരിക്കും ചിരിച്ചു കിക്കായി ....

    ReplyDelete
  58. ജോയി അച്ചനെ അഴിച്ചുകൊണ്ട് പോകാൻ അരമനയിൽ നിന്നും ആൾക്കാർ വിവരമറിഞെത്തി...
    കെട്ടഴിഞതും, ഒരു സിഗററ്റ് വലിച്ചുകൊണ്ടിരുന്ന തന്നെ ആക്രമിച്ച് ഇത്രയും നാറ്റിച്ചതിന് കലിപൂണ്ട ജോയി അച്ചൻ മുട്ട് കാൽ മടക്കി അയ്മുട്ടി ഹാജിയുടെ സ്വത്ത് വകകളിൽ ഒരൊറ്റ കേറ്റ്...!! സ്വത്ത് വകകൾ തകർന്ന ഐയ്മുട്ടി ഹാജി കീഴ് മേൽ ചാടി തുള്ളി തുള്ളി മണ്ണിലിരുന്ന് നിലവിളിച്ചു.
    തൊട്ടടുത്ത് നിന്ന കൊന്ന തെങിൽ നിന്നും എലി കുത്തി നിർത്തിയിരുന്ന സാമാന്യം തരക്കേടില്ലാത്ത ഒരു കരിക്ക് വന്ന് കുനിഞ് നിന്ന ജോയി അച്ചന്റെ മുതുകത്തേക്ക് ലാൻഡ് ചെയ്തു. വെടികൊണ്ടവനെ ഓടിച്ചിട്ട് മിസൈൽ കുത്തിയ ഇടപാടായി.

    എന്‍റെ പോന്നോ....... ചിരിച്ച് ചിരിച്ച്‌ വയറും വേദനിക്കുന്ന്‍..... സത്യം പറയട്ടെ ഈ അടുത്ത് ഞാന്‍ ഇത് പോലെ ചിരിച്ചത് കുമാരേട്ടന്റെ "ലങ്കോട്ടി മുക്ക്" വായിച്ചാ..... നിങ്ങള് പൊളന്ന് തള്ളി..... ഇനി ഇന്ന് വായിക്കാന്‍ എന്‍റെ ശാരീരികക്ഷമത എന്നെ അനുവദിക്കുന്നില്ല. സോറി. നാളെ അടുത്തത്‌ വായിക്കാം. സമയം കിട്ടുവാണേല്‍ ദേ ഈ ലിങ്കില്‍

    ഒന്ന് കേറി പറ.

    ReplyDelete
  59. കഞ്ചാവും കള്ളുമാണല്ലോ വെടിവട്ടത്തിന്. അച്ചമ്മാരേം വെറുതെ വിടില്ലാ അല്ലേ! രസകരം!

    ReplyDelete
  60. @ ലാസിമ: Thank you very much my Kinnu Mol:)

    @ ഉമേഷ് പീലിക്കോട്: നന്ദി ഉമേഷ് അഭിപ്രായം അറിയിച്ചതിൽ സന്തോഷം.

    @: ബോറൻ: വായിച്ച് ചിരിച്ചു എന്നറിഞതിൽ ഒരുപാട് സന്തോഷം . നന്ദി :)

    @ ഒഎബി: സന്തോഷം മാഷേ..ഈ പ്രോത്സാഹനത്തിന് നന്ദി ! :)

    @ ലക്ഷ്മി: വായിച്ച് ചിരിച്ചതിൽ ഒരുപാട് സന്തോഷം . അഭിപ്രായം അറിയിച്ചതിന് നന്ദി, വിണ്ടും വരിക.

    @ ഭൂതത്താൻ: ഭൂതത്തിനെ വീണ്ടും കണ്ടതിൽ അതിയായ സന്തോഷം . ഞാൻ കരുതി ആരെങ്കിലും കുടത്തിലടച്ച് കടലിൽ കളഞുകാണുമെന്ന് :) നന്ദി മാഷേ..

    @ ആളവന്താൻ: കന്നി സന്ദർശനത്തിനും വായനക്കും നന്ദി. ഇഷ്ടപ്പെട്ടു എന്നറിയിച്ചതിൽ സന്തോഷം . വീണ്ടും വരിക. :)

    @ ശ്രീനാഥൻ: ആദ്യസന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി മാഷേ..സംയം കിട്ടുംബോൾ വീണ്ടും വരിക, സ്വാഗതം :)

    ReplyDelete
  61. കൊള്ളാം കലക്കി ....
    ആദ്യമായാണ്‌ ഇവിടെ ..
    അടി പൊളി നര്‍മ്മം
    വീണ്ടും വരാം ആശംസകള്‍

    ReplyDelete
  62. ഹ ഹ..ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി...

    ReplyDelete
  63. പുല്ലിന്റെ പൊക ജോയ്യച്ഛനെ വാനോളം പൊക്കി സ്വർഗ്ഗം കാണിച്ചു,വെട്ടിരുമ്പോണ്ടുള്ള ദാഹം മാറ്റൽ ഭൂമിവട്ടം ചുറ്റിച്ചു,കുഞ്ഞാടിന്റെ ജാരപ്പണി പാവത്തിനെ പാതളത്തിലുമെത്തിച്ചു... അടിപൊളി ഭായീ....നര്‍മം മര്‍മ്മത്ത് തന്നെ കൊണ്ടു..

    ReplyDelete
  64. അച്ചന്റെ കാര്യം. വല്ലാത്തകഷ്ടം...ഒരു സിഗരറ്റ് വരുത്തിയവിന ചെറുതല്ല. അഛന്റെ ധര്‍മ്മസങ്കടം അരറിയാന്‍. നന്നായി എഴുതി

    ReplyDelete
  65. came here to see whether any today special is there?

    ReplyDelete
  66. @ ഷാഹിന വടകര, തൃശൂർക്കാരൻ, നൂനൂസ്, പാലക്കുഴി വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി, നന്ദി. സമയം കിട്ടുംബോൾ വീണ്ടും വരിക, സ്വാഗതം.

    @ പാവം ഞാൻ: ഈ പ്രോത്സാഹ്നത്തിന് ഒരുപാട് നന്ദിയുണ്ട് മാഷേ...

    ReplyDelete
  67. ആശംസകള്‍...
    നന്നായിരിക്കുന്നു

    ReplyDelete
  68. ചിരിപ്പിച്ചു.മനുഷ്യനെ ഒരു വഴിയാക്കിയല്ലേ?

    ReplyDelete
  69. ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ..
    ആദ്യമായാ ഇവിടെ വരുന്നത്..വന്നത് മോശമായില്ല.
    ഇനി ഇടക്കിടെ വരാം

    ReplyDelete
  70. വലിപ്പം കണ്ട് ഒരെണ്ണം മൈമൂനുമ്മ എടുത്ത് നേരേ അടുക്കള മുറ്റത്തെ 40 അടി താഴ്ചയുള്ള കിണറ്റിന്റെ വക്കിൽ കയറിയിരുന്ന് തീപ്പെട്ടിയെടുത്ത് ഉരച്ച് കത്തിച്ചു.............!!!!!!
    ശുഭം....!!!!
    :)

    ReplyDelete
  71. ഉള്‍ക്കിടിലത്തോടെ പറയട്ടെ.....ട്ടെ ട്ടെ ട്ടെ

    ReplyDelete
  72. @Thommy , smitha adharsh, മിഴിനീര്ത്തുള്ളി, Pranavam Ravikumar , നിയ ജിഷാദ് , പ്രദീപ് പേരശ്ശന്നൂര് , payya, ആയിരത്തിയൊന്നാംരാവ് , Prasanth Iranikulam വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി, വീണ്ടും വരിക.

    @ ശ്രീ, poor-me/ തിരക്ക് കാരണമാണ് വിട്ട് നിൽക്കുന്നത് . തീർച്ചയായും വരും. ഈ പ്രോത്സാഹനത്തിന് നന്ദി നന്ദി..

    ReplyDelete
  73. ബ്ലോഗിനെ ചുറ്റി തിരയുന്നു ഭായീ
    ഭായിയെ ചുറ്റി തിരിയുന്നു ബൂലോകം

    കണ്ടില്ല ബൂലോകം നല്ലൊരു ഭായിയെ
    കണ്ടതായി ഭാവിച്ചതാണ് സുനില്‍ ഭായിയെ

    (അല്ല മന്‍സ്യാ ഇങ്ങള് ഹയാത്തിലുണ്ടോ..?
    ഞമ്മളെക്കൊണ്ട് ഒറ്റയ്ക്ക് കൂട്ട്യാ കൂടൂല. ഇങ്ങള് ബെരിന്‍...)

    ReplyDelete
  74. കുറേക്കാലമായല്ലോ പോസ്റ്റ്‌ ഇട്ടിട്ട്. എന്ത് പറ്റി?

    ReplyDelete
  75. ഒരിത്തിരി കഞ്ചാവിന് ഇത്രേം വേലത്തരങ്ങൾ ഒപ്പിക്കാൻ പറ്റുമല്ലെ...!

    ആശംസകൾ....

    ReplyDelete
  76. ഇവിടെയെത്തിയപ്പോൾ എല്ലാരും ഇരുന്നു ചിരിക്കുന്നു കൂട്ടത്തിൽ ഞാനും ഒത്തിരി ചിരിച്ചു.. ബ്ലോഗിൻ നാമത്തെ അന്വർഥമാക്കുന്ന പോസ്റ്റ്.. ‘ഞ്ഞ’ങ്ങ ഇങ്ങനെയുള്ള അക്ഷരങ്ങൾക്ക് എന്തോ പ്രശ്നമുള്ളത്പോലെ കഞ്ചാവു കാരണമാണൊ... എനിക്കു മാത്രം തോന്നിയതാണോ ... ഏതായാലും നർമ്മം തകർപ്പൻ .. ആശംസകൾ..

    ReplyDelete
  77. ഈ അളിയൻ ചിരിച്ച് പണ്ടാരമടങിയിരിക്കുന്നു.പോരേ.
    ബസ്സിൽ കണ്ടപ്പോഴേ തോന്നി ആളൊരു പുലിയായിരിക്കുമെന്ന്.ഉദ്ദേശം പിഴച്ചില്ല.
    ചിർപ്പിയ്ക്കാൻ അസാധ്യ കഴിവുണ്ട് ആശംസകൾ!

    ReplyDelete
  78. @അക്ബർ മാഷ്, റാംജി മാഷ്: ഈ കാണിക്കുന്ന സ്നേഹത്തിന് പകരം എന്താ ഞാൻ തരേണ്ടത്? നന്ദി നന്ദി ഒത്തിരി നന്ദി..

    @ വി കെ, ഉമ്മുഅമ്മാർ, അളിയൻ: ഈ വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി സന്തോഷം, സമയം കിട്ടുംബോൾ വീണ്ടും വരിക. സ്വാഗതം!

    ReplyDelete
  79. കലക്കൻ..ചിരിച്ചു ചിരിച്ചു സത്ത്

    ReplyDelete
  80. മൈമൂനുമ്മ 40 അടി താഴ്ചയുള്ള കിണറ്റിന്റെ വക്കിൽ കയറിയിരുന്ന് തീപ്പെട്ടിയെടുത്ത് ഉരച്ച് കത്തിച്ചു ശുഭം....!!!! അള്ളോ ഇനി നമ്മള്‍ കാണാന്‍ പോകുന്നത് മൈമൂനുമ്മയുടെ ശൂഭം. നന്നായി ഭായി. ഒഴിവിനനുസരിച്ച് ഇനിയും എഴുതുക

    ReplyDelete

പ്രിയ സുഹൃത്തേ,ദയവായി അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുതേ..