Friday, October 16, 2009

ദീപാവലിയും നിലവിളിയും

ദീപാവലിയും നിലവിളിയും
                                                                        


1990 ലെ ഒരു ദീപാവലി ദിവസം, അമ്മ അമ്മയുടെ  പുന്നാര ആങ്ങളക്കു തന്നു വിട്ട മധുരപലഹാരങളുമായി നേരമ്മാ‍വന്റെ 30 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു ഞാന്‍ യാത്രയായി.
അമ്മാവന്‍ പട്ടാളത്തില്‍ നിന്നും ഇടക്ക് കൈ കൊടുത്ത് പിരിഞുവന്നതിനു ശേഷം (കാരണം വഴിയേ പറയാം) 5 വര്‍ഷമായി എല്ലാ ദീപാവലിക്കും അമ്മ അമ്മാവനു മുടങ്ങാതെ മധുരപലഹാരം എത്തിക്കാ‍റുണ്ട്. കഴിഞ വര്‍ഷങ്ങളില്‍ അമ്മ നേരിട്ട് പലഹാരങളുമായി അവിടെ അവതരിക്കുമായിരുന്നു.
വാതം അമ്മയുമായി പ്രേമത്തിലായതിനു ശേഷം ആ വര്‍ഷം ഈ കൃത്യം അമ്മ എന്നെ ഏല്‍പ്പിച്ചു.
സന്തോഷത്തോടും കൃതക്ഞതയോടും കൂടി ആ ജോലി ഞാനേറ്റെടുത്തു.

മിലിട്ട്രിയമ്മാവന്‍ മധുരം കഴിക്കുന്നതിലല്ല എന്റെ സന്തോഷം, അമ്മാവന്‍ മധുരമോ മണ്ണാങ്കട്ടയോ കഴിക്കട്ടെ എനിക്കെന്താ..? കെട്ടുപ്രായമായി നില്‍ക്കുന്ന അമ്മാവന്റെ മകള്‍ മഞ്ജുളയെ കാണാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.ദീപാവലിയല്ലേ മഞ്ജുളക്കൊരു സന്തോഷമായിക്കോട്ടെയെന്നു കരുതി പട്ടണത്തില്‍ നിന്നും കംബിമത്താപ്പ്,റോക്കറ്റ്,പൂത്തിരി,തറചക്രം,മാലപടക്കം,ഓലപടക്കം തുടങിയ പടപടക്കങളും,തിരികളുമായാണ് ഞാന്‍ അവിടെ അവതരിച്ചത്.

മിസ്സിസ് മിലിട്ട്രിച്ചി അതായത് അമ്മായി എന്നെ കണ്ടപാടേ “ എടീ ചുളേ.... എടീ മഞ്ചുളേ..ആരാടീ ഈ വന്നേക്കുന്നതെന്നു നോക്കിയേ..“   അതാ വാതില്‍ക്കല്‍ മഞ്ചുള..അവള്‍ വളര്‍ന്നതിനു ശേഷം ആദ്യമായിട്ടാണ് കാണുന്നത്. എന്നെ കണ്ടയുടന്‍ ആകെയുള്ള 32 പല്ലും കാട്ടി അവള്‍ ചിരിച്ചു. മനുഷ്യകുലത്തിനു പല്ല് 32ല്‍ ഒതുക്കിയതിനു ദൈവത്തിനു നന്ദി!അല്ലെങ്കില്‍ ഞാന്‍ ഭയന്നുപോയേനേ! ഇത്രയും പല്ലില്‍  അവളെ കാണാന്‍ നല്ല ഭംഗിയുണ്ട്.

വര്‍ഷത്തില്‍ എല്ലാ ദിവസവും അല്ലെങ്കില്‍ മാസത്തിലൊരിക്കലെങ്കിലും ദീപാവലി വെക്കാത്തതിനു  കലണ്ടറടിക്കുന്ന എല്ലവനേയും കറണ്ടടിക്കണേയെന്ന് ശക്തമായി ഞാന്‍ ശപിച്ചു.

അമ്മായിക്കും മഞ്ജുളക്കും എന്നോട് ഭയങ്കര സ്നേഹം.എന്നെകണ്ടപ്പോള്‍ മിസ്റ്റര്‍ മിലിട്ടറിയുടെ മുഖം ബിന്‍ലാദനെയും, നജാദിനെയും, ഹൂഗോഷാവേസിനേയും ഒരുമിച്ചു കണ്ട ബുഷിന്റെ മുഖം പോലെയായി. കൂടെ ആക്കുന്ന ഒരു ചോദ്യവും “എന്തു വേഷമാടാ ഇത്... ഒരുമാതിരി.. കല്യാണ ബസ്സ് വന്നു നിന്നതുപോലെ..”

മഞ്ജുളയെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യാനായിഒരു കറുകറുത്ത കൂളിംഗ്ലാ‍സ്സ് മുഖത്തു വെച്ചതിനു മിസ്റ്റര്‍ മിലിട്ടറി എന്നെ ഒന്നു പ്രെസ്സ് ചെയ്തതാണെന്നു മനസ്സിലായി.എന്നെയൊന്ന് തറ്പ്പിച്ചു നോക്കിയ ശേഷം മിലിട്ടറി പറംബിലേക്ക് നടന്നു.

ഞാന്‍ കെട്ടും സാമാനങളുമായി അകത്തുകയറി. പൊതി തുറന്ന് പടക്കങ്ങള്‍ കണ്ടപ്പോള്‍ മഞ്ജു തുള്ളിചാടി.കാരണം അമ്മാവന്‍ പട്ടാളത്തില്‍ നിന്നും ബൈ പറഞു വന്നശേഷം പിന്നീടിതുവരെ ആ വീട്ടില്‍ പടക്കങള്‍ കടന്നു വന്നിട്ടില്ല.മിലിട്ടറിയമ്മാവന് വെടി ശബ്ദം കേട്ടാല്‍ തിരിച്ചു വെടി വെക്കണമെന്നു തോന്നുമത്രേ...

കാര്യമതൊന്നുമല്ല. അമ്മാവന്‍ പട്ടാളത്തിലായിരിക്കുംബോള്‍ അമ്മാവന്റെ ഭാഗ്യത്തിനോ അതോ ശത്രുപക്ഷത്തിന്റെ കഷ്ടകാലത്തിനോ അമ്മാവന് യുദ്ധത്തിലൊന്നും പ്ങ്കെടുക്കേണ്ടിവന്നിട്ടില്ല.
അമ്മാവന്‍ ഈ ഫ്ലാഗ് മാര്‍ച്ച്,പരേഡ് ഒഫ് ആഗസ്റ്റ് 15, ജനുവരി 26, റമ്മടി തുടങിയ പരിപാടികളുമായി സസുഖം പട്ടാളത്തില്‍ വാഴുംബോള്‍ അമ്മാവന്‍ നിന്ന സ്ഥലത്തുനിന്നും 36 പോയിന്റ് 5 കിലോമീറ്റര്‍ ദൂരെ ഒരു മൈന്‍ പൊട്ടിത്തെറിച്ചു പത്തുപേര്‍ക്കു പരിക്കുപറ്റിയ അന്നുതന്നെ പെട്ടിയും കെട്ടി വീര ശൂര പരാക്രമിയായി ജയ് ജവാന്‍ എന്നും പറഞ് തിരികെ പോന്നു. അന്നു തുടങിയതാണ് എല്ലാ വെടി ശബ്ദങ്ങളോടും ഇത്രക്ക് ശത്രുത.

എം എല്‍ എ ക്ക് നാട്ടുകാർ നല്‍കിയ നിവേദനം പോലെ അമ്മായിയുടെ മുന്നറിയിപ്പിനെ നിഷ്കരുണം തള്ളികൊണ്ട് മഞ്ജുവിനു വേണ്ടി പടക്കം  പൊട്ടിക്കാന്‍ ഞാന്‍ തയ്യാറായി.

സന്ധ്യക്ക് മില്‍ട്ട്രിയമ്മാവന്‍ പതിവു പോലെ സഹ അമ്മാവന്മാരുമായി വെടിക്കഥകള്‍ പറയാന്‍ പുറത്തുപോയ സമയം മഞ്ജുവിനേയും പടക്കങളേയും ഒരു മണ്ണെണ്ണ വിളക്കിനേയും കൂട്ടി ഞാന്‍ പുറത്തിറങി. മിലിറ്ററി തിരികെ വരുന്നതിനു മുന്‍പ് ഓപ്പറേഷന്‍ ഫിനിഷ് ചെയ്യാം എന്ന് പ്ലാന്‍ ചെയ്തു.

പൂക്കുറ്റി, തറചക്രം ഇതില്‍ തുടങ്ങി കംബിമത്താപ്പിലേക്ക് ഞാന്‍ മുന്നേറികൊണ്ടിരുന്നു.മഞ്ജു എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.ഇത്രയുമായപ്പോള്‍ ഓസിനു കാണാനായി അമ്മായിയും പുറത്തുവന്നു. വീണ്ടും വീണ്ടും മഞ്ജുവില്‍ നിന്നും പ്രോത്സാഹനം കിട്ടുവാനായി പരിപാടികള്‍ ഒന്നു കൂടി വികസിപ്പിച്ചു...!കംബിമത്താപ്പ് കത്തിച്ചു വീട്ടുമുറ്റത്തു നിന്ന ഉയരമുള്ള തെങിന്റെ മുകളിലേക്കെറിഞു അത് തെങോലയില്‍ കൊരുത്ത് തൂങ്ങി കിടന്നു കത്താന്‍ തുടങി. മഞ്ജുവിന്റെ അടുത്ത കമന്റ്.. “ ഹായ് എന്നാ.. ഭംഗി... ഈ ചേട്ടന്റെയൊരു ബുദ്ധി..” ഞാന്‍ വിടുമോ...? രണ്ടെണ്ണം ഒരുമിച്ചു കത്തിച്ച് തെങിന്‍ മുകളിലേക്കെറിഞു... ഒന്ന് ഓലയില്‍ കൊരുത്തു കിടന്ന് കത്തുന്നു രണ്ടാമൻ തെങിന്റെ മണ്ടയില്‍ വീണുകിടന്ന് കത്തുന്നു..‘‘ അയ്യൂ...അയ്യൂ..എന്നാ ഭംഗിയാ എന്നാ തലയാ ഈ ചേട്ടന്..”

ഇനി നീ എന്തിക്കെ കാണാന്‍ കിടക്കുന്നു എന്നുപറഞുകൊണ്ട് മാലപ്പടക്കം കത്തിക്കാനായി കൈയ്യിലെടുത്ത്, തെങിന്മുകളിലേക്ക് കംബിമത്താപ്പ് കത്തിതീരുന്നതും നോക്കി അഭിമാനപൂര്‍വ്വം എ പി ജെ അബ്ദുല്‍ കലാം നില്‍കുന്നതുപോലെ നിന്നു!
ങേ........മത്താപ്പ് കത്തിതീര്‍ന്നിട്ടും തെങിന്റെ മണ്ടയില്‍ ചെറിയൊരു തിളക്കം...തിളക്കം പതിയെ കയ്യും കാലുമൊക്കെ വെച്ചു വളര്‍ന്ന് വലുതാകാന്‍ തുടങ്ങുന്നു...തെങ്ങിന്റെ മണ്ടയില്‍ വീണ മത്താപ്പ്, എരിഞ്ഞ് ആഗ്രഹം തീരാതെ തെങ്ങിന്റെ കൊതുംബിലും ചൂട്ടിലും കയറിപിടിച്ചു...ഹെന്റ ആറ്റ്കാലമ്മച്ചീ ദേ...തെങിനു തീപിടിച്ചു...എന്റെ തലക്കു പ്രാന്തും പിടിച്ചു..!!

“അയ്യോ....ഭഗവതീ....എന്റെ തെങിന്‍ തോപ്പിനു തീ പിടിച്ചേ...”അമ്മായിയുടെ വക എഡിറ്റിംഗോടുകൂടിയ നിലവിളിയും അങ്ങോട്ടുമിങ്ങോട്ടും ഓട്ടവും.

ഞാനാകെ വിരണ്ടു..തെങ്ങിനു തീ പിടിച്ചാല്‍ ഇതെങ്ങിനെ കെടുത്തും..എലിമിനേഷന്‍ ഒഫ് ദി ഫയര്‍ ഫ്രം  ദി കോക്കനട്ട് ട്ട്രീ-- അങിനെയൊരു കോഴ്സ് എവിടെയുമുള്ളതായി എനിക്കറിയില്ല...! ഉണ്ടെങ്കില്‍ തന്നെ അതിനു സമയമെവിടെ....? തെങ്ങിന്റെ മണ്ടയിലെ പാര്‍ട്ട്സുകള്‍ തീയോടുകൂടി ഒന്നൊന്നായി താഴേ വീഴാന്‍ തുടങി...മഞ്ജു എവിടെ..? ചേട്ടന്റെ ബുദ്ധിയുടെ കൂടുതലിനെകുറിച്ചോര്‍ത്ത് അവള്‍ പറക്കുംതളികയെ കണ്ടതുപോലെ മുകളിലേക്കു നോക്കി തെക്ക് വടക്ക് ഓടുന്നു....!

ഹെന്റ പടക്ക മുത്തപ്പാ  .......അതാ തീപിടിച്ച ഒരു  ഓലമടല്‍ അമ്മാവന്റെ പെര്‍മനന്റ് ശത്രുവായ തൊട്ടടുത്ത വീട്ടിലെ മൊയ്തീനാജിയുടെ ഓലമേഞ തൊഴുത്തിനുമുകളില്‍ വീണു..തൊഴുത്തും ഒട്ടും വിട്ടുകൊടുക്കാതെ വാശിയോടെ നിന്നു കത്താന്‍ തുടങി..

“ഏത് നായിന്റ മോനാടാ ഞമ്മന്റ പൊരക്ക് തീബെച്ചത്...”  മൊയ്തീനാജിയും കൊച്ചാപ്പായും മൂത്താപ്പായും മക്കളും ചാടി പുറത്തിറങി...

കാര്യങ്ങള്‍ വീണ്ടും കൈവിട്ടുപോകുന്നു...ഒരു വര്‍ഗ്ഗീയ ലഹളക്കുള്ള സെറ്റപ്പ് ഏതാണ്ടൊക്കെ ആയികഴിഞു..തീയും പുകയും നിലവിലിയും കണ്ടും കേട്ടും ജനമോടിക്കൂടാന്‍ തുടങി..

ഇതിനിടയില്‍ എങിനെയോ എന്റെ കയ്യിലിരുന്ന മാലപടക്കത്തിനു തീപിടിച്ച് പൊട്ടാന്‍ തുടങ്ങി.പെട്ടന്നുള്ള പൊട്ടിത്തെറിയുടെ ഞട്ടലില്‍ ഞാന്‍ വലിച്ചെറിഞ പൊട്ടികൊണ്ടിരുന്ന മാലപ്പടക്കം വലിയവായില്‍ നിലവിളിച്ച് ഓടികൊണ്ടിരുന്ന അമ്മായിയുടെ കഴുത്തില്‍ മാലയായി കുരുങി വീണു.... അമ്മായിയുടെ നിലവിളിക്ക് ശക്തി കൂടിയിട്ട് ശബ്ദമില്ലാതായി വയ് മാത്രം തുറന്നുകൊണ്ടോടുന്നു..അമ്മായിയെ രക്ഷിക്കാനായി ഞാനോടിയടുത്തു..

ഇതിനിടയില്‍ ഗേറ്റ് തുറന്നു വന്ന മിലിട്ട്രിയമ്മാവന്‍ തീയും പുകയും വെടിശബ്ദവും നിലവിളികളും ജനക്കൂട്ടവുമൊക്കെ കണ്ട് ഏതോ തീവ്രവാദിയാക്രമണമാണെന്ന് കരുതി ആക്ഷന്‍.....അറ്റാക്ക്....ഫയര്‍...എന്നൊക്കെ വിളിച്ചുകൂവാന്‍ തുടങി..

അമ്മായിയെ രക്ഷിക്കാനായി ഞാന്‍ അമ്മായിയെ ഓടിച്ചിട്ടുപിടിച്ച് കത്തികൊണ്ടിരുന്ന മാലപടക്കം വലിച്ചെടുത്ത് ദൂരേക്കെറിഞു...അത് പോയി വീണത് അമ്മാവന്റെ കെട്ടിയിട്ടിരുന്ന കൈസര്‍ പട്ടിയുടെ പുറത്താണ്. ആകെ ഭയപെട്ടിരുന്ന പട്ടി ഇതും കൂടിയായപ്പോള്‍ ഒര്‍ജിനല്‍ പട്ടിയായി മാറി. ഭയന്നു തുടല്‍ പൊട്ടിക്കനുള്ള ശ്രമത്തിനിടയില്‍ മാലപടക്കം പട്ടി കഴുത്തില്‍ കുരുങി തുടല്‍ പൊട്ടിച്ച പട്ടി കത്തുന്ന പടക്കവുമായി ജനങള്‍ക്കുനേരേ ചീറി പാഞു. അള്‍സേഷന്‍ പട്ടി പൊമറെനിയന്‍ പട്ടി പോലീസ്പട്ടി ഇതൊക്കെ കണ്ടിട്ടുള്ള് ജനം പടക്ക പട്ടിയെ ആദ്യമായി കാണുകയാണ്.പക്ഷെ ഒരു സൂക്ഷ്മ നിരീക്ഷണത്തിനുള്ള സമയവും സാഹചര്യവും അവര്‍ക്കു ലഭിച്ചില്ല.ജനങള്‍ പടക്ക പട്ടിയില്‍ നിന്നും രക്ഷ നേടാനായി അലറി വിളിച്ചുകൊണ്ടോടാന്‍ തുടങി.....!!

ഇനിയവിടെ നില്‍ക്കുന്നത് പന്തിയല്ല..ഈ ആക്രമണത്തിനു പിന്നിലെ സ്വദേശ കരങ്ങല്‍ എന്റേതാണെന്ന് എല്ലാവരും മനസ്സിലാക്കുന്നതിനു മുന്‍പു ഇവിടെ നിന്നും സ്ഥലം കാലിയാക്കുന്നതാണ് ബുദ്ധി എന്ന് മനസ്സിലാക്കി ഞാനിറങിയോടി. മഞ്ജുവിനോട് ഒന്ന് യാത്ര പോലും പറയാന്‍ പറ്റിയില്ല....ഓടുംബോഴും പിന്നില്‍ വെടിയൊച്ചകളും നിലവിളികളും കേട്ടുകൊണ്ടേയിരുന്നു......

പിന്നീടിന്നുവരെ പടക്കങള്‍ കൊണ്ട് ഞാന്‍ ദീപാവലി ആഘോഷിച്ചിട്ടില്ല..ആരെങ്കിലും ആഘോഷിക്കുന്നത് കണ്ടാല്‍, അടുത്ത് നിൽക്കുന്ന തെങ്ങിന്റെ മണ്ടയിലേക്ക്, ഞാനൊന്ന് പാളിനോക്കും...



ഭായി

----------------------------------------------------------

കോപ്പി റൈറ്റ് എനിക്കുളളതും കോപ്പി റീട് നിങള്‍ക്കുള്ളതും!!

ചിത്രം നെറ്റ്  തന്ന് സഹായിച്ചത്

44 comments:

  1. അമ്മായിയുടെ വക എഡിറ്റിംഗോടുകൂടിയ
    നിലവിളിയും അങോട്ടുമിങോട്ടും ഓട്ടവും.

    ഹഹഹ.. ചിരിച്ച് മറിഞ്ഞു. സിനിമ കണ്ടത് പോലെയുണ്ട്. സൂപ്പര്‍.

    ReplyDelete
  2. നല്ല ചിരിക്കൊള്ള വക ഉണ്ടായിരുന്നു ഭായി

    ReplyDelete
  3. chiriyo chiri..... nannaayittundu... ithrayum neettanamaayirunno ennoru samsayam... deepaavali aashamsakal.

    ReplyDelete
  4. അതെ നന്നായി ചിരിച്ചു. പക്ഷേ അമ്മായിയുടെ കഴുത്തില്‍ വീണ മാലപ്പടക്കം! സമ്മതിച്ചു.
    അത് അമ്മാവന്റെ കഴുത്തിലും വീഴാന്‍ പാടില്ലായിരുന്നു.

    ReplyDelete
  5. " എലിമിനേഷന്‍ ഒഫ് ദി ഫയര്‍ ഫ്രം ദി കോക്കനട്ട് ട്ട്രീ-- അങിനെയൊരു കോഴ്സ് എവിടെയുമുള്ളതായി എനിക്കറിയില്ല "........
    എന്നോട് ചോദിക്കാമായിരുന്നു ഭായി ...ഞാന്‍ പറഞ്ഞു തരില്ലായിരുന്നോ ?

    ReplyDelete
  6. കുമാരന്‍: ചിരിച്ചതില്‍ വളരെ സന്തോഷം നന്ദി...
    ദീപു: നന്ദി വീണ്ടും വരിക.
    കണ്ണനുണ്ണി:നന്ദി. പുതിയ റിലീസിന്റെ പണിപുരയിലായിരിക്കും അല്ലേ..

    ReplyDelete
  7. അനിത:നന്ദി വീണ്ടും വരിക! എഡിറ്റര്‍ കെ.ശങ്കുണ്ണിക്കിട്ടു തന്നെ പണി കൊടുക്കണമായിരുന്നു അല്ലേ :-) വീണ്ടും വെട്ടിയാല്‍ രസചരട്
    പൊട്ടും.ദീപാവലി ആശംസകള്‍!

    ഒ എ ബി:അമ്മാവനിട്ട് ഒരു പണികൊടുക്കണമെന്ന് വളരെ നാളായി ആലോചിക്കുകയായിരുന്നു. ഇപ്പോഴാണ് ചാന്‍സ് കിട്ടിയത്..അത് മിസ്സ് ചെയ്തില്ല..:-)) ചിരിച്ചതില്‍ ഒരുപാട് സന്തോഷം...

    പ്രവാസലോകന്‍: അതു ശരി അപ്പോള്‍ ദല്ലാളാണല്ലേ..? പ്രവാസലോകാ കമ്മീഷനടിക്കല്ലേ...:-) നന്ദി!

    ReplyDelete
  8. ഒരു പ്രിയദർശൻ പടത്തിന്റെ എൻഡിംഗ് പോലുണ്ടല്ലോ ഭായീ..
    നന്നായിട്ടുണ്ട് !! ആശംസകൾ !!

    ReplyDelete
  9. ആദ്യായിട്ട ഈ ബ്ലോഗ്‌ വായിക്കണേ.. വൈകിയതില്‍ നിരാശ തോന്നുന്നു..മാഷേ, തകര്‍പ്പന്‍..എന്ന് വച്ചാ, നല്ല ഗുമ്മായിട്ടുണ്ട്..

    ReplyDelete
  10. വിരു: ഹ ഹ അഭിനന്ദനത്തിനു നന്ദി! വീണ്ടും വരണേ..
    വാഴ: നന്ദി വാഴേ..വീണ്ടും വരിക!
    ഹാഫ്കള്ളന്‍:നന്ദി വീണ്ടും വരിക!
    പ്രവീണ്‍:നിരാശല്ലേ..ഇനി എപ്പൊഴും വരാമല്ലോ..അഭിനന്ദനത്തിനു നന്ദി!

    ReplyDelete
  11. ഭായിയേ, ചിലഭാഗങ്ങള്‍‍ ചിരിപ്പിച്ചെങ്കിലും ചിലത് വിഷമിപ്പിക്കുകയും ചെയ്തു. ഇതു ചിരിപ്പിക്കാന്‍ വേണ്ടി എഴുതിയ വെറും നര്‍മ്മഭാവന ആണെങ്കില്‍ പോട്ടെ. അമ്മായിയുടേയും നായുടേയും മേലെ പടക്കമാല വീണൂന്ന് പറഞ്ഞാല്‍ അത്‌ തമാശയാ?

    ReplyDelete
  12. ഗീത: ടീച്ചറേ...ഇനി മേലില്‍ അമ്മായിയുടേയും നായയുടേയും നേരേ പടക്കം വലിച്ചെറിയില്ല...സത്യം.. :-)
    അഭിനന്ദനത്തിനു നന്ദി....വീണ്ടും വരിക

    ReplyDelete
  13. അവതരണം കലക്കി, ഭായീ...

    ഈ സംഭവങ്ങള്‍ക്ക് ശേഷം മിലിട്ടറിയമ്മാവന്‍ ബാക്കി വന്ന പടക്കം പൊട്ടിച്ച് ഭായ്‌യുടെ പുറം പൊളിച്ച് പുറമ്പോക്കാക്കി കാണാന്‍ സാധ്യതയുണ്ടല്ലോ.
    ;)

    ReplyDelete
  14. എലിമിനേഷന്‍ ഒഫ് ദി ഫയര്‍ ഫ്രം ദി കോക്കനട്ട് ട്ട്രീ..

    ഇങ്ങനെയൊരു കോഴ്സിനും കൂടി സ്കോപ്പുണ്ടല്ലേ.. ഒരു സിദ്ധീഖ്-ലാൽ ചിത്രത്തിന്റെ ക്ലൈമാക്സ് പോലെ ശരിക്കും ചിരിപ്പിച്ചു.

    ReplyDelete
  15. ദീപാവലി കുളമാക്കി കൈയ്യില്‍ കൊടുത്തല്ലേ, അമ്മാവന്‍ തോക്കുമായി പിന്നാലെ വന്നില്ലേ?

    ReplyDelete
  16. ശ്രീ: അഭിനന്ദനത്തിനു നന്ദി ശ്രീ..വീണ്ടും വരിക
    അതിനുള്ള അവസരം മിലിട്രിക്കു കിട്ടിയില്ലാ...:-)

    നരികുന്നന്‍:ഇന്‍സ്റ്റിട്ട്യൂട്ട് ഇടാനുള്ള വല്ല പരിപാടിയുമുണ്ടോ..നരീ...:-)
    അഭിനന്ദനത്തിനു നന്ദി വീണ്ടും വരിക

    കുറുപ്പിന്‍റെ കണക്കു പുസ്തകം: ഇത്രയൊക്കെയല്ലേ കുറുപ്പേ നമ്മളെകൊണ്ട് ചെയ്യാന്‍ പറ്റൂ.. :-)
    നന്ദി കുറുപ്പേ..കാണാം..

    ReplyDelete
  17. ഭായി..അമ്മാവന്റെ മോളുടെ അടുത്തെത്തിയ ഉടനെ പടക്കവുമായി ഇറങ്ങിയതാ കുഴപ്പമായത്‌....ഏത്‌ !!..
    മനോഹരമായ രചന..ആശംസകൾ

    ReplyDelete
  18. ManzoorAluvila: എന്ത് ചെയ്യാനാ ആലുവിളേ...അപ്പോള്‍ ആലുവിളക്ക് കാര്യം മനസ്സിലായി.. ഏത് !!

    കണാനില്ലല്ലോ..!
    അഭിപ്രായത്തിന് ഒരായിരം നന്ദി!!! വീണ്ടും വരണം..

    ReplyDelete
  19. പിന്നെയെല്ലാ ദീപാവലികളും, പടക്കമില്ലാത്ത ദീപാവലികളായി മാറി അല്ലേ?

    ReplyDelete
  20. സിനിമയിലെ ഒരു ഭാഗം കാണുന്നതുപോലെ...

    ReplyDelete
  21. ചീറ്റാത്ത പടക്കം തന്നെ:)

    ReplyDelete
  22. പിന്നെ ആ വഴി പോയാരുന്നോ??
    :)

    ReplyDelete
  23. എഴുത്തുകാരി : അതെ അത് ഒടുക്കത്തെ പടക്ക ദീപാവലിയായിരുന്നു:-) നന്ദി വീണ്ടും വരണേ..

    ശിവ:അഭിനന്ദനങള്‍ക്ക് നന്ദി..വീണ്ടും വരണേ..

    വികടശിരോമണി :അഭിനന്ദനങള്‍ക്ക് നന്ദി..വീണ്ടും വരിക.

    അരുണ്‍ കായംകുളം :വടി അങോട്ട് കൊണ്ട്പോയി കൊടുത്ത് അടിവാങണോ അരുണേ..:-) നന്ദി..വീണ്ടും വരണേ..

    ReplyDelete
  24. എലിമിനേഷന്‍ ഒഫ് ദി ഫയര്‍ ഫ്രം ദി കോക്കനട്ട് ട്ട്രീ-...

    superb! bhai bhai...

    ReplyDelete
  25. മുക്കുവന്‍: അഭിനന്ദനത്തിനു നന്ദി.. വീണ്‍ടും വരിക..

    ReplyDelete
  26. ദീപാവലി അസ്സലായി.സിനിമക്കൊക്കെ സ്ക്രിപ്റ്റ് എഴുതിക്കൂടെ?.നല്ല സ്കോപ്പായിരിക്കും.പിന്നെ ഇതിലെ യഥാര്‍ത്ഥ സംഭവത്തിന്റെയും ചേര്‍ത്ത വെള്ളത്തിന്റെയും റേഷ്യോ ഒന്നു പറഞ്ഞു തരുമോ ഭായി.ഭാവുകങ്ങള്‍!

    ReplyDelete
  27. ബിന്‍ലാദനെയും, നജാദിനെയും ഹൂഗോഷാവേസിനേയും ഒരുമിച്ചു കണ്ട ബുഷിന്റെ മുഖം പോലെയായി

    നന്നായി..

    ReplyDelete
  28. മുഹമ്മദുകുട്ടി:റേഷ്യോ 1:10 അഭിനന്ദനത്തിന് നന്ദി. വീണ്ടും സ്വാഗതം!

    തെച്ചിക്കോടന്‍:ഇവിടെയും വന്നതില്‍ വളരെ വളരെ സന്തോഷം! വീണ്ടും പ്രതീക്ഷിക്കുന്നു! അഭിനന്ദനത്തിന് നന്ദി!

    ReplyDelete
  29. ഹ ഹ..കലക്കീട്ടുണ്ട് ഭായ്..നിങ്ങള്‍ ഒരു പുലി തന്നെ ...

    ReplyDelete
  30. എലിമിനേഷന്‍ ഒഫ് ദി ഫയര്‍ ഫ്രം ദി കോക്കനട്ട് ട്ട്രീ-- അങിനെയൊരു കോഴ്സ് എവിടെയുമുള്ളതായി എനിക്കറിയില്ല...

    ഈ പോസ്റ്റ് ഇന്നാണ് കണ്ടത്. ശരിക്കും ചിരിപ്പിക്കുന്ന അവതരണം. ആ അമ്മാവന്‍ ഈ പോസ്റ്റ് വായിച്ചിരുന്നെങ്കില്‍ ഒരു വെടിക്ക് കൂടെ ചാന്‍സു ഉണ്ടായിരുന്നു.

    ReplyDelete
  31. ഭായീ..ഭായിടെ ആ പടക്കം പൊട്ടിക്കല്‍ സംഭവം വായിച്ചപ്പൊ
    എന്റെ വീടിനടുത്തു നടന്ന ഒരു സംഭവം ഓര്‍മ്മ വന്നു..
    പക്ഷെ അതിവിടെ എഴുതാന്‍ പറ്റില്ല..

    ReplyDelete
  32. പടക്കത്തിന്റെ ബിസിനസ് പണ്ടേ തുടങ്ങീതാ അല്ലേ

    ReplyDelete
  33. ഇക്കണ്ട സലക കോലാഹലങ്ങള്‍ക്കിടെയും മഞ്ജുള കേടുപാടുകളില്ലാതെ രക്ഷപ്പെട്ടതിന് പടക്കത്തിന് നന്ദി.. ;-))) ഭായീ രസിച്ചു.. :-))

    ReplyDelete
  34. ഹ ഹ ഹ :)
    വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി ചേച്ചീ..!! :)

    ReplyDelete
  35. ഭായി കലക്കി... മനസ്സ് തുറന്ന് ചിരിച്ചു...

    ReplyDelete
  36. ഭായി കലക്കി... മനസ്സ് തുറന്ന് ചിരിച്ചു...

    ReplyDelete
  37. ഭായി കലക്കി... മനസ്സ് തുറന്ന് ചിരിച്ചു...

    ReplyDelete
  38. ഭായി കലക്കി... മനസ്സ് തുറന്ന് ചിരിച്ചു...

    ReplyDelete
  39. ഭായി കലക്കി... മനസ്സ് തുറന്ന് ചിരിച്ചു...

    ReplyDelete
  40. ഭായി കലക്കി... മനസ്സ് തുറന്ന് ചിരിച്ചു...

    ReplyDelete

പ്രിയ സുഹൃത്തേ,ദയവായി അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുതേ..