ഗുണ്ടയും തിരക്കഥയും പുതിയ കത്തിയും
ഭായി
അതിരാവിലെ പോലീസ് സ്റ്റേഷന്റെ വാതിലില്‍ ഒരു പയല്‍
“സാര്‍ എസ് ഐ സാര്‍ അകത്തുണ്ടോ?’‘
പി സി രായപ്പന്‍
“കാര്യം എന്തരടേ ?“
പയല്‍
“ഒരു അപേക്ഷകള് ഒണ്ട് എസ് ഐ സാറിനെ കാണാനാ .. “
എസ് ഐ
“ഡേയ് രായപ്പാ..ആരെടെയ് അത് ?“
പി സി രായപ്പന്‍
“ഒരു പയല്... സാറിനെ കാണണമെന്ന് “
എസ് ഐ
“കേറ്റി വിടടെയ്..“
പയല്‍
“നമസ്കാരം സാര്‍...“
എസ് ഐ
“എന്തരെടേ ...?... നിന്നെ ഞാന്‍ ...എവിടെയോ കണ്ടിട്ടുണ്ടല്ല് ....ഏത് കേസിലാടെ നീനേരത്തെ ഇവിടെ വന്നിട്ടുള്ളത് ..? “
പയല്‍
“ഞാന്‍ ഒരു കേസിപോലും പെട്ടിട്ടില്ല സാര്‍...ഒരു കേസി പെടാന്‍ വേണ്ടി വന്നതാണ്....ഓ“
എസ് ഐ
“കേസിപെടാനാ...നിനക്ക് വട്ടുണ്ടോടെയ്....ഡേയ് രായപ്പാ ഈ പയലിനിടെന്തരടെയ്... “
പയല്‍
“സാര്‍പറഞ്ഞില്ലേ എന്നെ എവിടെയാ കണ്ടിട്ടുണ്ടെന്ന് ഓ തന്നെ... ടിവികളിലോക്കെ കണ്ടുകാണും റിയാലിറ്റി ഷോകളില് പങ്കെടുത്തിട്ടുണ്ട് പാട്ടുകള് പാടും ടാന്സുകള് കളിക്കും പക്ഷെ മോളീലൊന്നും പിടിത്തമില്ലാത്തതു കൊണ്ട് ഒന്നിലും ഒന്നാമത്തെ റവുണ്ടുകള് കടക്കൂല്ല...എന്‍റെ ജീവിതത്തിലെ വലിയോരാശയാണ് സാര്‍ ഒരു പ്രശസ്തനാവുക എന്നത്.. തള്ളേം തന്തേം കൊറേ പൈസകള് തൊലച്ചു എന്നേം തള്ളേം തന്തേം എല്ലാം ടിവികളില് കാണിക്കാന്‍ വേണ്ടി... പക്ഷെ മോന്തകള്‍ നല്ലോല ടിവികളില് വരുന്നില്ല...ഇനീപ്പം ആലോജിച്ചപ്പം ഒറ്റ വഴിയെ ഒള്ളു ഒരു ഗുണ്ടയവാം...വലിയ പൈസകളും ചെലവില്ല നല്ലൊരു തെരകതയുന്ടെന്കില്‍ ഞാനങ്ങു ഹിറ്റാവും സാറേ എല്ലാ ദിവസോം നേരം വെളുത്താ പാതിരാ വരെ ടിവികളില് എന്നേം തള്ളേം തന്തേം ക്ലോസുപ്പുകളില് കാണിചോണ്ടിരിക്കും..റിയാലിറ്റി ഷോകളിലോ സീരിയലുകളിലോ യെന്തിന് സിനിമകളില്‍ കേറിയാപോലും തള്ളേ... ഇത്ര ഹിറ്റ് ആവൂല്ല..അതുകൊണ്ട് അമ്മച്ചിയാണ സാറെന്നെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തണം. ഒരു നല്ല തെരക്കഥയും എന്‍റെ കയ്യിലുണ്ട്...“
എസ് ഐ
“ഡേയ് രായപ്പാ ഈ പയലിനു വട്ടുണ്ടോടെയ്....? “
രായപ്പന്‍
“സാറെ തെരക്കതകള് യേന്ധേരെന്നു കേട്ട് നോക്കാം ഒത്താ നമ്മകും ചാന്‍സ്കള് വരും..ഡേയ് പയലേ സാറിന് തെരക്കതകള് പറഞ്ഞു കേപ്പീരെടെയ് അല്ലപിന്നെ..“
പയല്‍
“എന്നാ കഥകള് കേട്ടോ സാറമ്മാരെ...
ഇന്നലെ പൊഴെന്നു കിട്ടിയ ഒരുത്തന്‍റെ അജ്ഞാത ശവവും അതിന്റെ അന്നെഷണവും ആയി സാറന്മാര് നടക്കുകയല്ലേ.. സാര്‍ നാളെ ഒരു പത്ര സമ്മേളനം വിളിച് ഈ ബോഡി ഒരു വലിയ ടി വി സ്പോന്സരുടെതനെന്നും ഇതൊരു കൊലകള്‍ ആണെന്നും കൊലയാളിയെ കുറിച്ച് സൂചനകള് കിട്ടീട്ടുന്ടെന്നും കാചിയേര്.. എന്നിട്ട് ഇങ്ങിനെ പറയണം
ഒന്ന് രണ്ടു റിയാലിറ്റി ഷോകളില് പങ്കെടുത്തിട്ടുള്ള ഒരു കലാകാരനായ ഗുണ്ടയാണ് കൊലകള് നടത്തിയത്.... പല ഷോകളിലും ഒന്നാം റൌണ്ട് കടക്കതായപ്പോള്‍ കലാകാരന്‍റെ ഉള്ളിലെ കൊലാകാരന്‍ പയല് വെളിയിലോട്ട് വന്നു. അങ്ങിനെ വൈരാഗ്യങ്ങളുമായി നടക്കുമ്പം ഇന്നലെ രാത്രി സൌകര്യമായി ഒരു സ്പോന്സരെ കിട്ടിയപ്പം കൊന്നുകളഞ്ഞു..
കൊല അസ്സൂത്രിതമല്ല മനപ്പൂര്‍വമായിരുന്നു എന്നുംകൂട പറഞേക്കണം...“
എസ് ഐ
“ഡേയ് രായാപ്പാ ഈ പയലുകള് എന്തരെടേ പറയണത് ഇതൊക്കെ പറഞ്ഞാല്‍ ആരെങ്കിലും നംബുമോടെ....?ഈ ശവം ഏവന്ടെയനെന്നു അറിയില്ല, പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ
വന്നിട്ടില്ല അങ്ങിനെ അങ്ങിനെ പുകിലുകള് കൊറേ ഒന്ടടേ...“
രായപ്പന്‍
“സാറേ ലവന്‍ പറയുന്നതിലും കാര്യമൊണ്ട്..ഇക്കാലത്ത് ഇങ്ങിനെയൊക്കെ പറയണം
നേരെ ചൊവ്വേ കാര്യങ്ങള് പറഞ്ഞാല്‍ ആരും മൈന്‍ഡ് ചെയ്യില്ല ഹിറ്റ് അവേം ഇല്ല.“
പയല്‍
“സാറേ രായപ്പന്‍ സാറ് പറഞ്ഞതാ ശരി പോസ്റ്മോട്ടത്തിന്റെ കാര്യമൊന്നുമില്ല അതിനുമുന്‍പ് തന്നെ പറയണം തലക്കടിച്ചാണ് കൊലകള് നടത്തിയതെന്ന് അല്ലെങ്ങില്‍ പിന്നെ എന്ദൊന്നു പോലീസ്
"T" കത്തി കൊണ്ടാണ് തലക്കടിച്ചതെന്നു പറയണം..“
എസ് ഐ
“ഡേയ് രായാപ്പാ T കത്തിയാ അതെന്ധരെടെയ് ? S കത്തി അറിയാം T കത്തി അങ്ങിനോന്നുണ്ടോടെയ് ? “
പയല്‍
“സാരന്മാരേ.. ഒണ്ട് ഒണ്ട് ദാ നോക്ക് സാമ്പിള്‍ ഞാന്‍ കൊണ്ട് വന്നിട്ടുണ്ട്..“
എസ് ഐ
“തള്ളേ...രയപ്പാ ഇത് ചുറ്റികകള് അല്ലേ....? ഇതാനാടേയ് T കത്തി...? ഡേയ് പയലേ.. നീ ആടിനെ പട്ടിയാക്കരുത് ..“
പയല്‍
“സാരന്മാരേ S കത്തി പോലെത്തന്നെ ഹിറ്റാകും ഈ T കത്തി. ഇഞ്ഞോട്ട് നോക്ക് T പോലെയല്ലേ ഇത് അതുകൊണ്ട് ചുറ്റിക ആണെങ്കിലും T കത്തിയെന്നു പറഞ്ഞാല്‍മതി ..ങ്ങാ പിന്നെ ഇതൊരു പാര്‍ട്ടിയുടെ ചിന്നം പോലൊണ്ട് അപ്പം പെട്ടെന്ന് കവറെജുകള് കിട്ടും.. കാരണം എതിര്‍ പാര്ടിക്കാര് ഉറപ്പിച്ചു പറയും ഇത് ലവന്മാര് ചെയ്തത് തന്നെന്ന്..അപ്പം ലവന്മാര് എതിര്‍ വാദങ്ങളുമായി വരും..തള്ളേ അപ്പം സംഗതികളു പൊളക്കും..
ഇതൊരു സാമ്പിള്‍ T കത്തിയാണ് ആണ്. നീളവും വീതികളും ഏതെങ്കിലും കൊല്ലന്റെ പറഞ്ഞു പരുവത്തിന് സാറിന് ചെയ്യിപ്പിക്കാം....“
എസ് ഐ
“ഡേയ് ഡേയ് ഡേയ്... അലപ്പുകള് നിര്‍ത്ത്... നീ കൊറേ നേരമായല്ല് തോള്ളകള് തൊറക്കുന്നു നിന്റെ പേരെന്തെര് “
പയല്‍
“ബിജു...പക്ഷെ ഗുണ്ടാ ലിസ്റ്റില്‍ ചേര്‍ക്കുമ്പോള്‍ ബിജു എന്ന് ചേര്‍ക്കരുത് ആരും മൈന്‍ഡ് ചെയ്യില്ല. അതുകൊണ്ട് പേരിന്‍റെ തലയില്‍ ഒരു ഫിട്ടിങ്ങസ് വേണം ടിപ്പര്‍ ബിജു എന്നിട്ടാല്‍ മതി ടിപ്പര്‍ ഇപ്പം സ്ടാറുകളല്ലേ...അല്ലെങ്ങില്‍ അത് വേണ്ട സാറേ...ഞാനൊരു കലകാരനായോണ്ട്...താളം ബിജു എന്നിട്ടാല്‍ മതി...ഒരു ലുക്കൌട്ട് നോട്ടീസും വേണം.
കൊലക്ക് ശേഷം കടന്നു കളഞ്ഞതായി ഒരു ചെറു വിവരണവും.. ബാക്കി ഫീച്ചറുകള്‍ ചാനലുകളും പത്രങ്ങളും ശരിയാക്കും..ദാ സാറേ ഇത് ഞാന്‍ ഷോകളില്‍ പങ്കെടുത്തിട്ടുള്ള വീഡിയോ സീ ഡി ആണ്..ഇത് ചാനലുകാര്‍ക്ക് കൊടുക്കണം. ഞാന്‍ കീഴടങ്ങുന്നത് വരെ ചാനലുകളില്‍ ഇത് ഓടും .. സാറെന്നെ എങ്ങിനെയെങ്ങിലും ഗുണ്ടാ ലിസ്റ്റില്‍ കേറ്റണം...
സാറിനും ഗുണമുള്ള കാര്യമാണ് സാറും ഹീറോയാകും. സാറിനേം എപ്പോഴും പത്തു പതിനഞ്ചു മൈക്കുകളുമായി മിന്നല്‍ വെട്ടത്തില്‍ ഇരിക്കുന്നതുപോലെ ചാനലുകാര് കാണിക്കും..സാര്‍ കുടുംബ സദസ്സുകളുടെ പ്രിയപ്പെട്ട ഒഫീസറാകും, എന്നെ പിടിക്കാനന്ന പേരില്‍ ദുബായിലൊക്കെ കറങ്ങി നടക്കാം മൊത്തത്തില്‍ നമ്മളെല്ലാം അടിച്ചു പൊളിച്ചു സ്ടാറുകള്‍ ആവും....“
എസ് ഐ
“ഡേയ് രായാപ്പാ യെവന്‍ പുലിയാണ് കേട്ടാ...“
രായപ്പന്‍
“അല്ല സാറേ യെവന്‍ ഗുണ്ടകള് തന്ന ഓ ....“
-----------------------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും കോപ്പി റീട് നിങല്‍ക്കുള്ളതും
അണ്ണാ... നിങ്ങളും ഒരു പുലി തന്നെ കേട്ട
ReplyDeleteഹഹഹഹഹഹ്ഹാഹ്ഹഹഹാഹ്ഹഹാഹ്ഹഹഹഹ്ഹഹഹഹഹഹ് കലിപ്പ് തന്നെ... ഹഹഹഹ്ഹഹഹഹ്ഹ
ReplyDelete